For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാഹുകാല പ്രകാരം ദിവസവും ഒന്നരമണിക്കൂര്‍ നിര്‍ണായകം: സര്‍വ്വദുരിതമാണ് ഫലം

|

രാഹുകാലം എന്നത് നാമെല്ലാവരും കേട്ടിട്ടുള്ളതാണ്. എന്ത് കാര്യം ചെയ്യുമ്പോഴും രാഹു കാലം കഴിഞ്ഞ് ഇറങ്ങാം രാഹു കാലം കഴിഞ്ഞിട്ട് ചെയ്യാം എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാല്‍ എന്താണ് രാഹുകാലം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്ന് നമുക്ക് നോക്കാവുന്നതാണ്. പകല്‍ സമയത്തെ എട്ടായി ഭാഗിച്ച് അതില്‍ രാഹുവിന്റെ ഭരണകകാലത്തിന് അനുവദിച്ച സമയത്തെയാണ് രാഹുകാലം എന്ന് പറയുന്നത്. നിങ്ങള്‍ ജീവിതത്തില്‍ വിജയിക്കണം എന്ന് ആഗ്രഹിക്കുന്നവരാണെങ്കില്‍ ഒരിക്കലും രാഹു കാലത്ത് ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്.

Rahu Kaalam

നല്ല പ്രവൃത്തികള്‍ ഒരു കാരണവശാലും രാഹുകാലത്ത് ചെയ്യരുത് എന്നാണ് പറയുന്നത്. ഇത് ദോഷഫലം നല്‍കുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ രാഹു കാലത്ത് ചെയ്യുന്ന പല കാര്യങ്ങളിലും അതീവ സൂക്ഷ്മതയും ജാഗ്രതയും വേണ്ടതാണ്. ഒരു ദിവസം ഏകദേഷം ഒന്നര മണിക്കൂറോളം രാഹുകാലം വരുന്നുണ്ട്. ഇത് ഓരോ ദിവസവും വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്നു. രാഹു കാലത്തെക്കുറിച്ചും ഈ സമയത്ത് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചും നമുക്ക് ലേഖനത്തില്‍ വായിക്കാം.

രാഹു കാലം കണക്കാക്കുന്നത് എങ്ങനെ?

രാഹു കാലം കണക്കാക്കുന്നത് എങ്ങനെ?

രാഹു കാലത്തെ എങ്ങനെയാണ് കണക്കാക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല. ഒരു ദിവസത്തെ സൂര്യോദയത്തിന്റെ സമയം, സ്ഥലം, ദിവസം എന്നിവ അനുസരിച്ചാണ് രാഹു കാലം കണക്കാക്കുന്നത്. ഓരോ ദിവസവും രാഹു കാലം വ്യത്യസ്തമായാണ് വരുന്നത് എന്ന് മുന്‍പ് പറഞ്ഞല്ലോ. എന്നാല്‍ ചില ദിവസങ്ങളില്‍ രാഹുകാലത്തിന്റെ ഫലം വളരെ മോശം ഫലം നമുക്ക് നല്‍കുന്നു. അത്തരത്തില്‍ ചില ദിനങഅങളാണ് ഞായര്‍, ചൊവ്വ, ശനി എന്നിവ. ഈ ദിനങ്ങളില്‍ രാഹു കാലത്തില്‍ കൂടുതല്‍ ദോഷം അനുഭവിക്കേണ്ടതായി വരുന്നു. രാഹുകാലത്തില്‍ ഒരു തരത്തിലുള്ള കാര്യങ്ങളും ചെയ്യാനും പാടില്ല.

രാഹുവിനെ സൂചിപ്പിക്കുന്നത്

രാഹുവിനെ സൂചിപ്പിക്കുന്നത്

രാഹുവിനെ പൊതുവേ സൂചിപ്പിക്കുന്നത് കപടത, മോശം മാര്‍ഗ്ഗങ്ങള്‍, കുണ്ടുകുഴികള്‍, വിഷവൃക്ഷങ്ങള്‍, ചൊറി, പല്ലി, പുഴു, ചിലന്തി, വ്രണങ്ങള്‍, കൈവിഷം, സര്‍പ്പങ്ങള്‍ എന്നിങ്ങനെയുള്ളവയുടെ പ്രിതിനിധിയായാണ് കണക്കാക്കുന്നത്. ഏതൊരു കാര്യവും ശുഭപര്യവസായിയായി മാറണമെങ്കില്‍ നിങ്ങള്‍ ഈ സമയം ഒരു ശുഭകാര്യങ്ങളും ചെയ്യാതിരിക്കുന്നതിന് ശ്രദ്ധിക്കണം. യാത്രക്ക് പുറപ്പെടുമ്പോള്‍ രാഹു കാലം കഴിഞ്ഞിട്ട് ഇറങ്ങണം എന്ന് പറയുന്നത് നിങ്ങള്‍ക്ക് കള്ളന്‍മാരുടെ ശല്യം രാഹുകാലത്ത് ഉണ്ടാവുന്നു എന്നുള്ളത് കൊണ്ട് കൂടിയാണ്. ഇത് കൂടാതെ മറ്റ് ചില കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യാന്‍ പാടില്ലാത്തത് ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കരുത്

പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കരുത്

നിങ്ങള്‍ എന്തെങ്കിലും പുതിയ കാര്യങ്ങള്‍ അല്ലെങ്കില്‍ ശുഭകാര്യങ്ങള്‍ ആരംഭിക്കാന്‍ പോവുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം പുതിയ പദ്ധതികള്‍ പ്രവൃത്തികള്‍, ബിസിനസ് എന്നിവക്ക് തുടക്കം കുറിക്കുമ്പോള്‍ ഒരിക്കലും അത് രാഹുകാലത്ത് അല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം രാഹുകാലത്ത് തുടങ്ങിയ കാര്യങ്ങള്‍ ഒന്നും തന്നെ ശുഭഫലങ്ങള്‍ നല്‍കുന്നില്ല എന്ന് മാത്രമല്ല ഇത് ദോഷത്തിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

യാത്രകള്‍ ഒഴിവാക്കുക

യാത്രകള്‍ ഒഴിവാക്കുക

നിങ്ങള്‍ക്ക് തിരക്കിട്ട് എന്തെങ്കിലും യാത്ര നടത്തേണ്ടതുണ്ടെങ്കില്‍ അത് രാഹുകാലത്തിന് മുന്‍പോ അല്ലെങ്കില്‍ രാഹുകാലത്തിന് ശേഷമോ ആയിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം രാഹുകാല മുഹൂര്‍ത്തത്തില്‍ നടത്തുന്ന യാത്രയില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള അപകടങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല രാഹു എപ്പോഴും കളവിനെ പ്രതിനിധാനം ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം സമയത്തുള്ള യാത്രകള്‍ പല വിധത്തിലുള്ള ദു:ഖദുരിതങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. അതുകൊണ്ടാണ് രാഹുകാലത്ത് യാത്രകള്‍ ആരംഭിക്കരുത് എന്ന് പറയുന്നത്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

യാത്രകള്‍ ഒഴിവാക്കുക

യാത്രകള്‍ ഒഴിവാക്കുക

നിങ്ങള്‍ക്ക് തിരക്കിട്ട് എന്തെങ്കിലും യാത്ര നടത്തേണ്ടതുണ്ടെങ്കില്‍ അത് രാഹുകാലത്തിന് മുന്‍പോ അല്ലെങ്കില്‍ രാഹുകാലത്തിന് ശേഷമോ ആയിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം രാഹുകാല മുഹൂര്‍ത്തത്തില്‍ നടത്തുന്ന യാത്രയില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള അപകടങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല രാഹു എപ്പോഴും കളവിനെ പ്രതിനിധാനം ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം സമയത്തുള്ള യാത്രകള്‍ പല വിധത്തിലുള്ള ദു:ഖദുരിതങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. അതുകൊണ്ടാണ് രാഹുകാലത്ത് യാത്രകള്‍ ആരംഭിക്കരുത് എന്ന് പറയുന്നത്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

മംഗള കാര്യങ്ങള്‍ ശ്രദ്ധിക്കണം

മംഗള കാര്യങ്ങള്‍ ശ്രദ്ധിക്കണം

മംഗള കാര്യങ്ങള്‍ നടത്തുമ്പോള്‍ അതിനും രാഹുകാലം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. വിവാഹ നിശ്ചയം വിവാഹം, ഗൃഹപ്രവേശം, ഉപനയനം തുടങ്ങി മംഗളകരമായ ഒരു കാര്യവും നിങ്ങള്‍ ഈ സമയം ചെയ്യരുത്. ഇത് ഗുണത്തിന് പകരം ദോഷമാണ് നല്‍കുന്നത്. രാഹുകാലം ചെയ്യുന്ന പ്രവൃത്തികളില്‍ രാഹു ദോഷം നിലനില്‍ക്കും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

പുതിയ വസ്തുക്കള്‍ വാങ്ങുന്നത്

പുതിയ വസ്തുക്കള്‍ വാങ്ങുന്നത്

പുതിയ വസ്തുക്കള്‍ വാങ്ങുന്നതും വില്‍ക്കുന്നതും വാഹനങ്ങള്‍ വാങ്ങുന്നത്, സ്വര്‍ണാഭരണങഅങള്‍ വാങ്ങുന്നത് എല്ലാം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇതിലെല്ലാം വളരെ വലിയ നഷ്ടം സംഭവിക്കുകയും രാഹുവിന്റെ ദോഷം നിലനില്‍ക്കുകയും ചെയ്യുന്നു. ഇനി നിങ്ങള്‍ക്ക് രാഹു കാലത്തില്‍ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണെങ്കില്‍ ചില പരിഹാരങ്ങളിലൂടെ നമുക്ക് രാഹുകാല ദോഷത്തെ കുറക്കാന്‍ സാധിക്കുന്നു.

രാഹുകാല ദോഷത്തെ കുറക്കാന്‍

രാഹുകാല ദോഷത്തെ കുറക്കാന്‍

ഹനുമാന്‍ സ്വാമിയെ ആരാധിക്കുന്നതിലൂടെ രാഹുദോഷത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. കൂടാതെ ഹനുമാന്‍ സ്വാമിയെ കളങ്കമില്ലാതെ ആരാധിക്കുകയും ഹനുമാന്‍ ചാലിസ ചൊല്ലുകയും ചെയ്യുക. പിന്നീട് പ്രസാദം കഴിക്കുകയും അതിന് ശേഷം കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുക. ഇതിലൂടെ നിങ്ങള്‍ക്ക് ദോഷത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. രാഹുകാലം യാത്ര ചെയ്യേണ്ടി വന്നാലും അതിനുള്ള പ്രതിവിധിയും ശ്രദ്ധിക്കുക. യാത്രക്ക് മുന്‍പായി വീടിന്റെ ഗേറ്റിന് എതിര്‍വശത്തേക്ക് പത്ത് പടികള്‍ നടന്നതിന് ശേഷം യാത്ര തുടരാവുന്നതാണ്.

രാഹുകാല ദോഷത്തെ കുറക്കാന്‍

രാഹുകാല ദോഷത്തെ കുറക്കാന്‍

രാഹുദോഷ പരിഹാരത്തിന് വേണ്ടി യാത്ര പുറപ്പെടുന്നതിന് മുന്‍പ് മധുരമോ അല്‍പം തൈരോ കഴിക്കുന്നത് നല്ലതാണ്. ഇത് രാഹുദോഷത്തെ ഇല്ലാതാക്കും എന്നും ജീവിതത്തില്‍ ഐശ്വര്യം നിറക്കും എന്നും പറയുന്നു. ഇത് കൂടാതെ നിങ്ങളുടെ ജാതകത്തിലെ രാഹുദോഷത്തെ അകറ്റുന്നതിന് വേണ്ടിയും ശ്രദ്ധിക്കണം. കൂടാതെ കാലസര്‍പ്പ ദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ദേവന്‍മാരുടെ ദേവനായ മഹാദേവനെ ആരാധിക്കുകയും ദോഷങ്ങളെ ഇല്ലാതാക്കുകയും ചെയ്യണം. ഇത്തരം കാര്യങ്ങള്‍ ശീലിക്കുന്നതിലൂടെ രാഹുകാലത്തുണ്ടാവുന്ന ദോഷഫലത്തെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു.

സര്‍പ്പദോഷം ജാതകത്തിലെങ്കില്‍ തലമുറ വാഴില്ല; നക്ഷത്രപ്രകാരം പരിഹാരംസര്‍പ്പദോഷം ജാതകത്തിലെങ്കില്‍ തലമുറ വാഴില്ല; നക്ഷത്രപ്രകാരം പരിഹാരം

Weekly Horoscope: ഈ ആഴ്ചയിലെ സമ്പൂര്‍ണ വാരഫലം : 12 രാശിക്കും ഗുണദോഷഫലങ്ങള്‍ ഇപ്രകാരംWeekly Horoscope: ഈ ആഴ്ചയിലെ സമ്പൂര്‍ണ വാരഫലം : 12 രാശിക്കും ഗുണദോഷഫലങ്ങള്‍ ഇപ്രകാരം

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

English summary

What Is Rahu Kaalam: Never Do These Things During Rahu Kaalam Details In Malayalam

Here in this article we are discussing about what is Rahu kaalam and never do these things during rahu Kaalam in malayalam. Take a look.
Story first published: Monday, January 30, 2023, 13:51 [IST]
X
Desktop Bottom Promotion