For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുരിതങ്ങള്‍ക്ക് അറുതിയില്ലാത്ത കാളസര്‍പ്പയോഗം; ജാതകത്തിലെങ്കില്‍ അനിഷ്ടയോഗം

|

എന്താണ് കാളസര്‍പ്പ ദോഷം? കാളസര്‍പ്പ യോഗം എന്ന് പറയുന്നത് എപ്പോഴും അനിഷ്ട യോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. രാഹുവും കേതുവും ഉള്‍ക്കൊള്ളുന്ന അര്‍ദ്ധ വൃത്തത്തിനകത്ത് സപ്തഗ്രഹങ്ങള്‍ ഉള്‍ക്കൊള്ളുമ്പോഴാണ് ജാതകത്തില്‍ കാളസര്‍പ്പ യോഗം വരുന്നത്. പ്രധാനമായും 12 വിധത്തിലാണ് കാളസര്‍പ്പ ദോഷം ഉള്ളത്. 12 ഭാവങ്ങളില്‍ 12 വിധത്തിലാണ് ഈ യോഗം ഉണ്ടാവുന്നത്. ഓരോരുത്തര്‍ക്കും അനുഭവങ്ങള്‍ പക്ഷേ വ്യത്യസ്തമായിരിക്കും.

Kaal sarpa Dosha

കാളസര്‍പ്പ യോഗം 12 വിധത്തിലാണ് ഉള്ളതെന്ന് പറഞ്ഞല്ലോ. ഇതുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള അഭിപ്രായങ്ങളും ഉണ്ട്. ഗ്രഹനിലയില്‍ രാഹുവിനും കേതുവിനും ഇടയില്‍ വരുന്ന അവസ്ഥയാണ് കാളസര്‍പ്പയോഗം സൂചിപ്പിക്കുന്നത്. ഇതിന്റെ പരിഹാരങ്ങളും ഇത് എങ്ങനെ നിങ്ങളുടെ ജീവിതത്തില്‍ ഫലം നല്‍കുന്നു എന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാം.

ഫലങ്ങള്‍

ഫലങ്ങള്‍

കാളസര്‍പ്പ യോഗത്തിന്റെ ഫലങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് പലര്‍ക്കുമറിയില്ല. തുടര്‍ച്ചയായി ദുരിതങ്ങളും പ്രശ്നങ്ങളും വരുമ്പോഴാണ് ഇത്തരം ദോഷങ്ങളെക്കുറിച്ച് പലരും ചിന്തിക്കുന്നത്. കാളസര്‍പ്പയോഗത്തിന്റെ ഫലമായി രോഗം, കുടുംബകലഹം, ധനനഷ്ടം, ശത്രുത, മാതാവിന് ആരോഗ്യ പ്രശ്‌നങ്ങള്‍, കുടുംബത്തില്‍ സ്വസ്ഥതക്കുറവ്, വാഹനാപകടം , സന്താന ദുരിതം, ശത്രുക്കളില്‍ ഉള്ള ഉപദ്രവം, ഭാര്യാഭര്‍തൃബന്ധത്തില്‍ പ്രശ്നങ്ങള്‍, ആരോഗ്യത്തിന് പ്രശ്നം, പിതാവുമായി പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഫലം നല്‍കുന്നു.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

കാളസര്‍പ്പദോഷത്തിന് എന്താണ് പരിഹാരം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. സര്‍പ്പ പൂജ മുതല്‍ ക്ഷേത്രത്തില്‍ നടത്തുന്ന വഴിപാടുകള്‍ വരെ കാളസര്‍പ്പ യോഗത്തിന് വേണ്ടി ചെയ്യാവുന്ന പരിഹാരമാണ്. അതിന് വേണ്ടി അതിരാവിലെ തന്നെ കുളിച്ച് ക്ഷേത്ര ദര്‍ശനം നടത്തുക, ദുര്‍ഗ്ഗാ പൂജ, ശിവനെ ഭജിക്കുക എന്നിവയെല്ലാം കാളസര്‍പ്പ യോഗത്തിന്റെ തീവ്രത കുറക്കുന്നതിന് സഹായിക്കും. പൗര്‍ണമി ദിനത്തില്‍ നടത്തുന്ന ദുര്‍ഗ്ഗാപൂജയാണ് ഇത്തരത്തില്‍ ജീവിതത്തില്‍ നിന്ന് കാളസര്‍പ്പ ദോഷത്തെ ഇല്ലാതാക്കുന്നത്.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

ഇത് കൂടാതെ രാഹുവിന്റെ ഇഷ്ടധാന്യമായ ഉഴുന്ന് ഞായറാഴ്ച ദിനത്തില്‍ രാഹുകാല സമയത്ത് മൂന്ന് പ്രാവശ്യം തലക്ക് ചുറ്റി ഒഴുകുന്ന ജലത്തില്‍ ഒഴുക്കി വിടേണ്ടതാണ്. അല്ലാത്ത പക്ഷം ഇത് വടക്ക് വശത്തോ ഉപേക്ഷിക്കേണ്ടതാണ്. ഉഴുന്ന് ദാനം ചെയ്യുന്നതും ദോഷപരിഹാരമാണ്. ഇത് കൂടാതെ കൃഷ്ണ പഞ്ചമി ദിനത്തില്‍ ഉപവസിക്കുന്നതും ഇത്തരം ദോഷത്തിന്റെ കാഠിന്യം കുറക്കുന്നുണ്ട്. 1008 തവണ നാഗ ഗായത്രി മന്ത്രം ജപിക്കുന്നതും നല്ലതാണ്.

700 വര്‍ഷങ്ങള്‍ക്ക് ശേഷം അപൂര്‍വ്വയോഗം: ഫെബ്രുവരി 19 മുതല്‍ 3 രാശിക്ക് സര്‍വ്വൈശ്വര്യം700 വര്‍ഷങ്ങള്‍ക്ക് ശേഷം അപൂര്‍വ്വയോഗം: ഫെബ്രുവരി 19 മുതല്‍ 3 രാശിക്ക് സര്‍വ്വൈശ്വര്യം

കാളസര്‍പ്പ യോഗം പല വിധത്തില്‍

കാളസര്‍പ്പ യോഗം പല വിധത്തില്‍

പന്ത്രണ്ട് വിധത്തിലാണ് കാളസര്‍പ്പ യോഗം അനുഭവത്തില്‍ വരുന്നത്. ഇതില്‍ ആദ്യത്തേത് അനന്ത കാളസര്‍പ്പ യോഗമാണ്. ലഗ്‌നത്തില്‍ രാഹുവും ഏഴില്‍ കേതുവും നില്‍ക്കുന്ന ജാതകനാണ് കാള സര്‍പ്പ യോഗം ഉള്ളത്. ഗുളിക കാളസര്‍പ്പ യോഗത്തില്‍ രാഹു രണ്ടിലും കേതു എട്ടിലും ഇവക്കുള്ളിലായി സപ്ത ഗ്രഹങ്ങളും നിന്നാല്‍ അതിനെയാണ് ഗുളിക കാളസര്‍പ്പ യോഗം എന്ന് പറയുന്നത്. ഇതെല്ലാം വളരെ അപകടം നിറഞ്ഞതാണ്.

വാസുകി കാളസര്‍പ്പ യോഗം

വാസുകി കാളസര്‍പ്പ യോഗം

രാഹു മൂന്നിലും കേതു ഒമ്പതിലും നില്‍ക്കുകയും ഇവക്ക് ഉള്ളിലായി സപ്തഗ്രഹങ്ങള്‍ നിന്നാല്‍ അതും വാസുകി കാള സര്‍പ്പ യോഗം എന്നാണ് പറയുന്നത്. ശംഖപാല കാളസര്‍പ്പയോഗമാണ് അടുത്തത്. ഇതില്‍ നാലില്‍ രാഹുവും പത്തില്‍ കേതുവും നില്‍ക്കുകയും സപ്തഗ്രഹങ്ങള്‍ ഇതില്‍ നില്‍ക്കുകയും ചെയ്യുന്നതാണ് ശംഖപാല കാളസര്‍പ്പ യോഗം.

പത്മ കാളസര്‍പ്പയോഗം

പത്മ കാളസര്‍പ്പയോഗം

പത്മ കാളസര്‍പ്പയോഗമാണ് അടുത്തത്. ഇതില്‍ അഞ്ചില്‍ രാഹുവും, പതിനൊന്നില്‍ കേതുവും ഇവയില്‍ സപ്തഗ്രഹങ്ങളും നില്‍ക്കുന്നതാണ് പത്മ കാളസര്‍പ്പ യോഗം. മഹാപത്മ കാളസര്‍പ്പയോഗത്തിന് ആറില്‍ രാഹുവും പന്ത്രണ്ടില്‍ കേതുവും നില്‍ക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. തക്ഷക കാള സര്‍പ്പ യോഗമാണ് അടുത്തത്. ഇതില്‍ ഏഴില്‍ രാഹുവും ലഗ്‌നത്തില്‍ കേതുവും ഇവക്ക് രണ്ടിനും ഉള്ളിലായി സപ്തപ ഗ്രഹങ്ങളും നില്‍ക്കുമ്പോഴാണ് ഈ യോഗം സംഭവിക്കുന്നത്.

12 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വ്യാഴ-ശുക്രസംയോഗം: ഭാഗ്യം വര്‍ഷിക്കും ഈ 3 രാശിക്ക്12 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വ്യാഴ-ശുക്രസംയോഗം: ഭാഗ്യം വര്‍ഷിക്കും ഈ 3 രാശിക്ക്

കാര്‍ക്കോടക കാളസര്‍പ്പ യോഗം

കാര്‍ക്കോടക കാളസര്‍പ്പ യോഗം

എട്ടില്‍ രാഹുവും രണ്ടില്‍ കേതുവും നില്‍ക്കുകയും ഇവയുടെ ഉള്ളിലായി സപ്തഗ്രഹങ്ങള്‍ നില്‍ക്കുകയും ചെയ്യുമ്പോഴാണ് കാര്‍ക്കോടക കാളസര്‍പ്പ യോഗം വരുന്നത്. ശംഖചൂഢ കാളസര്‍പ്പ യോഗത്തില്‍ ഒന്‍പതില്‍ രാഹുവും മൂന്നില്‍ കേതുവും ഇവക്ക് ഉള്ളിലായി സപ്തഗ്രഹങ്ങളും നില്‍ക്കുമ്പോഴാണ് ശംഖചൂഢ കാളസര്‍പ്പ യോഗം ഉണ്ടാവുന്നത്. മാത്രമല്ല അടുത്തതായി വരുന്നത് ഘാതക കാളസര്‍പ്പ യോഗമാണ്. ഇതില്‍ പത്തില്‍ രാഹുവും, നാലില്‍ കേതുവും ഇവക്ക് ഉള്ളിലായി സപ്തഗ്രഹങ്ങളും സ്ഥിതി ചെയ്യുന്നു.

വിഷധന കാളസര്‍പ്പ യോഗം

വിഷധന കാളസര്‍പ്പ യോഗം

വിഷധന കാളസര്‍പ്പ യോഗത്തില്‍ പതിനൊന്നില്‍ രാഹുവും അഞ്ചില്‍ കേതുവും ആയിരിക്കും. ഇത് കൂടാതെ ഇവക്കുള്ളില്‍ സപ്തഗ്രഹങ്ങളും നില്‍ക്കുന്നതാണ് ഇത്തരം കാളസര്‍പ്പയോഗം രൂപം കൊള്ളുന്നതിന് കാരണം. ശേഷനാഗ കാളസര്‍പ്പ യോഗമാണ് ഒടുവിലത്തേത്, ഇതില്‍ പന്ത്രണ്ടില്‍ രാഹുവും ആറില്‍ കേതുവും നില്‍ക്കുകയും ഇവക്കുള്ളില്‍ സപ്തഗ്രഹങ്ങള്‍ സ്ഥിതി ചെയ്യുകയും ചെയ്യുമ്പോഴാണ് ഇത് അനുഭവത്തില്‍ വരുന്നത്. ഇതെല്ലാം വളരെയധികം ദോഷഫലങ്ങള്‍ നല്‍കുമെങ്കിലും ജീവിതത്തില്‍ പല വിധത്തിലുള്ള പരിഹാരങ്ങളിലൂടെ ഇവയെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.

കുംഭ ഭരണി 2023: ദേവീ ആരാധന മുടക്കാന്‍ പാടില്ലാത്ത നാളുകാര്‍: അഭീഷ്ടസിദ്ധി ഫലംകുംഭ ഭരണി 2023: ദേവീ ആരാധന മുടക്കാന്‍ പാടില്ലാത്ത നാളുകാര്‍: അഭീഷ്ടസിദ്ധി ഫലം

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

English summary

What Is Kaal sarpa Dosha? Effects and Remedies of Kaal sarpa yoga in Malayalam

Here we explain What is kaal sarpa dosha? effect and remedies of kaal sarpa yoga in malayalam. Read on
X
Desktop Bottom Promotion