കയ്യിലെ കല്യാണരേഖ പറയും രഹസ്യങ്ങള്‍

Posted By:
Subscribe to Boldsky

കൈത്തലത്തില്‍ രേഖകള്‍ നിരവധിയുണ്ട്. ആയുര്‍രേഖ, ഹൃദയരേഖ, സന്താനരേഖ, വിവാഹരേഖ എന്നിങ്ങനെ പോകുന്നു, ഇത്.

വിവാഹരേഖ വിവാഹജീവിതത്തെക്കുറിച്ചുള്ള പല കാര്യങ്ങളും വിശദീകരിയ്ക്കുന്ന ഒന്നാണ്. വിവാഹം എപ്പോള്‍ നടക്കും, വിജയകരമാകുമോ തുടങ്ങിയതു സംബന്ധിച്ച പല കാര്യങ്ങളും ഇതില്‍ നിന്നുമറിയാം.

വിവാഹരേഖയെ സംബന്ധിയ്ക്കുന്ന ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ,

കയ്യിലെ കല്യാണരേഖ പറയും രഹസ്യങ്ങള്‍

കയ്യിലെ കല്യാണരേഖ പറയും രഹസ്യങ്ങള്‍

ചെറുവിരലിനു താഴെയായി ഹൃദയരേഖയ്ക്കു മുകളിലായി കാണുന്ന ചെറിയ രേഖയാണ് വിവാഹരേഖ. ചിലരില്‍ ഒരു രേഖയും ചിലരില്‍ ഇതു പല രേഖയുമായി കാണാം. പല രേഖകളുണ്ടെങ്കില്‍ ഏറ്റവും നീളം കൂടിയ രേഖയെടുക്കണം.

കയ്യിലെ കല്യാണരേഖ പറയും രഹസ്യങ്ങള്‍

കയ്യിലെ കല്യാണരേഖ പറയും രഹസ്യങ്ങള്‍

വിവാഹരേഖ നീളം കൂടിയതാണെങ്കില്‍ നല്ല സന്തോഷകരമായ വിവാഹജീവിതമെന്നതാണ് ഫലം. ഇത് തെളിഞ്ഞതും നീളമുള്ളതുമാണെങ്കില്‍ സൂര്യരേഖയ്ക്കു തൊട്ടടുത്തെത്തുന്നുവെങ്കില്‍ സന്തോഷകരമായ കുടുംബജീവിതമെന്നതു മാത്രമല്ല, വിവാഹശേഷം കരിയറില്‍ ഉയര്‍ച്ചയുമെന്നതാണ് ഫലം.

കയ്യിലെ കല്യാണരേഖ പറയും രഹസ്യങ്ങള്‍

കയ്യിലെ കല്യാണരേഖ പറയും രഹസ്യങ്ങള്‍

ഈ രേഖ നീളം കുറഞ്ഞതാണെങ്കില്‍ വൈകിയ വിവാഹമാണ് യോഗം. മാത്രമല്ല, പങ്കാളിയുമായി അത്ര അടുത്ത ബന്ധവുമുണ്ടാകില്ല.

കയ്യിലെ കല്യാണരേഖ പറയും രഹസ്യങ്ങള്‍

കയ്യിലെ കല്യാണരേഖ പറയും രഹസ്യങ്ങള്‍

ലൈന്‍ ഇതുപോലെ താഴോട്ടു ചെരിഞ്ഞാല്‍ പങ്കാളി ആദ്യം മരിയ്ക്കുമെന്നതാണ് ഫലം. പെട്ടെന്നാണ് ഇതു താഴേയ്ക്കാകുന്നതെങ്കില്‍ ആക്‌സിഡന്റില്‍ പങ്കാളി മരണപ്പെടുമെന്നു കാണിയ്ക്കുന്നു. പങ്കാളിയുമായുള്ള പ്രശ്‌നങ്ങളും വിവാഹജീവിതത്തിലെ പ്രശ്‌നങ്ങളുമെല്ലാം ഈ രേഖ സൂചിപ്പിയ്ക്കുന്നു.

കയ്യിലെ കല്യാണരേഖ പറയും രഹസ്യങ്ങള്‍

കയ്യിലെ കല്യാണരേഖ പറയും രഹസ്യങ്ങള്‍

ഇതു മുകളിലേയ്ക്കു വളഞ്ഞ രേഖയെങ്കില്‍ വളരെ സ്ഥിരതയുള്ള വിവാഹജീവിതമാണ് ഫലം. രേഖ എത്രത്തോളം മുകളിലേയ്ക്കുയര്‍ന്നിരിയ്ക്കുന്നോ അത്രത്തോളം നല്ലതാണ്. പങ്കാളിയുമൊത്തു സന്തോഷകരമായ വിവാഹജീവിതമാണ് ഫലം.

കയ്യിലെ കല്യാണരേഖ പറയും രഹസ്യങ്ങള്‍

കയ്യിലെ കല്യാണരേഖ പറയും രഹസ്യങ്ങള്‍

ഈ രേഖ വൈ ആകൃതിയില്‍ രണ്ടായി പിരിയുകയാണെങ്കില്‍ വിവാഹബന്ധം ഡിവോഴ്‌സിലെത്തുമെന്നാണ് സൂചന. അത്രത്തോളം വ്യക്തമല്ലെങ്കില്‍ പ്രശ്‌നങ്ങളുണ്ടായാലും വീണ്ടും ഒന്നു ചേരുമെന്നന സൂചനയും.

കയ്യിലെ കല്യാണരേഖ പറയും രഹസ്യങ്ങള്‍

കയ്യിലെ കല്യാണരേഖ പറയും രഹസ്യങ്ങള്‍

ഇതുപോലെ മറ്റേ അറ്റത്താണ് വേര്‍പിരിഞ്ഞിരിയ്ക്കുന്നതെങ്കില്‍ വിവാഹജീവിതം മുഴുവന്‍ പ്രശ്‌നങ്ങളാണ് സൂചിപ്പിയ്ക്കുന്നത്.

കയ്യിലെ കല്യാണരേഖ പറയും രഹസ്യങ്ങള്‍

കയ്യിലെ കല്യാണരേഖ പറയും രഹസ്യങ്ങള്‍

വിവാഹരേഖയ്ക്കു മുകളിലായോ താഴെയായോ പല ലൈനുകളുമുണ്ടെങ്കില്‍ ദാമ്പത്യത്തില്‍ വഴക്കുകളും സ്‌നേഹക്കുറവും ഫലം,

കയ്യിലെ കല്യാണരേഖ പറയും രഹസ്യങ്ങള്‍

കയ്യിലെ കല്യാണരേഖ പറയും രഹസ്യങ്ങള്‍

ഈ രേഖ വളഞ്ഞുപുളഞ്ഞാണെങ്കില്‍ വിവാഹത്തില്‍ പ്രശ്‌നങ്ങളാണ് ഫലം. വേര്‍പിരിയുന്നതും ഫലം.

കയ്യിലെ കല്യാണരേഖ പറയും രഹസ്യങ്ങള്‍

കയ്യിലെ കല്യാണരേഖ പറയും രഹസ്യങ്ങള്‍

രണ്ടു വരകളെങ്കില്‍, ഇവ ചുവന്ന നിറത്തില്‍ നല്ലപോലെ ആഴത്തിലുള്ളതെങ്കില്‍ ഉറപ്പുള്ള വിവാഹജീവിതമാണ് ഫലം. ഒരേ നീളത്തിലാണ് രണ്ടു വരകളെങ്കില്‍ പീഡിതമായ വിവാഹജീവിതം ഫലം.

കയ്യിലെ കല്യാണരേഖ പറയും രഹസ്യങ്ങള്‍

കയ്യിലെ കല്യാണരേഖ പറയും രഹസ്യങ്ങള്‍

ഈ രേഖകള്‍ സമാന്തരമായെങ്കില്‍, അതേ സമയം വ്യത്യസ്ത നീളമെങ്കില്‍ ട്രയാംഗിള്‍ സ്‌നേഹത്തിന് സാധ്യതയുണ്ട്.

കയ്യിലെ കല്യാണരേഖ പറയും രഹസ്യങ്ങള്‍

കയ്യിലെ കല്യാണരേഖ പറയും രഹസ്യങ്ങള്‍

രണ്ടു രേഖകളില്‍ ഒന്നിനു നീളവും മറ്റേതിനു നീളംകുറവുമെങ്കില്‍ വിവാഹമോചനമാണ് ഫലം.

കയ്യിലെ കല്യാണരേഖ പറയും രഹസ്യങ്ങള്‍

കയ്യിലെ കല്യാണരേഖ പറയും രഹസ്യങ്ങള്‍

മൂന്നു വിവാഹരേഖകളെങ്കില്‍ വിവാഹജീവിതത്തിന്റെ പരിശുദ്ധിയില്‍ വിശ്വാസമില്ലാത്തവര്‍. വിപരീത സെക്‌സിലേയ്ക്ക് എളുപ്പം ആകര്‍ഷിയ്ക്കപ്പെടുന്നവര്‍.

English summary

What Does The Marriage Line Of Your Palm Indicates

What Does The Marriage Line Of Your Palm Indicates, Read more to know about,
Subscribe Newsletter