ചില വിവാഹ അന്ധവിശ്വാസങ്ങള്‍

Posted By:
Subscribe to Boldsky

വിവാഹം എന്നു പറയുന്നത് രണ്ട് വ്യക്തികള്‍ തമ്മിലല്ല രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധത്തെയാണ് ദൃഢമാക്കുന്നത്. അത് പ്രണയ വിവാഹമാണെങ്കിലും അറേഞ്ച്ഡ് മാര്യേജ് ആണെങ്കിലും എല്ലാത്തിലും മുഴച്ചു നില്‍ക്കുന്നത് ബന്ധങ്ങളുടെ ദൃഢത തന്നെയാണ്.

എന്നാല്‍ വിവാഹം നിശ്ചയിച്ചുറപ്പിച്ചാല്‍ പിന്നെ അതിന്റെ ഭാഗമായി പിന്തുടരുന്ന ചില അന്ധവിശ്വാസങ്ങളുണ്ട്. വിവാഹ നിശ്ചയം മുതല്‍ താലി ചാര്‍ത്തുന്നതു വരെയുള്ള സമയം വധൂവരന്‍മാര്‍ക്ക് അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് വിശ്വാസം. സ്ത്രീകളെ ശവദാഹത്തില്‍ പങ്കെടുപ്പിയ്ക്കാത്തത്...

ഇത്തരത്തില്‍ വിവാഹവുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന ചില അന്ധവിശ്വാസങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 പാല്‍ തിളച്ചു തൂവരുത്

പാല്‍ തിളച്ചു തൂവരുത്

വിവാഹത്തോടനുബന്ധിച്ച് ഏറ്റവും പുരാതനമായി നിലനില്‍ക്കുന്ന വിശ്വാസങ്ങളിലൊന്നാണ് ഇത്. വിവാഹം നിശ്ചയിച്ചു കഴിഞ്ഞാല്‍ പിന്നെ വീടുകളില്‍ പാല്‍ തിളച്ചു തൂവരുതെന്നാണ് വിശ്വാസം. അങ്ങനെ സംഭവിക്കുന്നത് വിവാഹ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പാണ് എന്നാണ് പറയപ്പെടുന്നത്.

സ്വന്തമായി വിവാഹവസ്ത്രമൊരുക്കുന്നത്

സ്വന്തമായി വിവാഹവസ്ത്രമൊരുക്കുന്നത്

തങ്ങളുടെ കഴിവുകള്‍ പുറത്ത് കാണിക്കുന്നതിനായി സ്വന്തമായി വിവാഹ വസ്ത്രം ഒരുക്കുന്നത് നല്ലതല്ലെന്നാണ് മറ്റൊരു വിശ്വാസം. സ്വന്തമായി വിവാഹ വസ്ത്രം ഒരുക്കുന്നത് മുന്നോട്ടുള്ള ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന ദൗര്‍ഭാഗ്യമായാണ് കണക്കാക്കപ്പെടുന്നത്.

വസ്ത്രകൈമാറ്റവും നല്ലതല്ല

വസ്ത്രകൈമാറ്റവും നല്ലതല്ല

വസ്ത്രം കൈമാറ്റം ചെയ്യപ്പെടുന്നതും നല്ലതല്ലെന്നൊരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്. വിവാഹം നിശ്ചയിച്ച വരനോ വധുവോ തങ്ങളുടെ വസ്ത്രം മറ്റൊരാള്‍ക്ക് കൊടുക്കരുത്. ഇങ്ങന ചെയ്യുന്നത് തങ്ങളുടെ ഭാഗ്യം വസ്ത്രത്തിലൂടെ മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യുന്നതിന് തുല്യമാണ്.

ശകുനം നോക്കുന്നത്

ശകുനം നോക്കുന്നത്

വിവാഹ ദിനത്തില്‍ ശകുനത്തിന് പ്രാധാന്യമുണ്ട്. കരിംപൂച്ചയെ കാണുന്നതും മഴവില്ലു കാണുന്നതും ശുഭസൂചനകളാണ്. എന്നാല്‍ പല്ലിയാണ് ശകുനമെങ്കില്‍ എല്ലാം കട്ടപ്പൊക.

വിവാഹ ദിനത്തിലെ മഴ

വിവാഹ ദിനത്തിലെ മഴ

കുട്ടിക്കാലത്ത് തേങ്ങ ചിരവിയത് എടുത്ത് കഴിച്ചാല്‍ വിവാഹ ദിനത്തില്‍ മഴപെയ്യുമെന്നൊരു വിശ്വാസം ഉണ്ട്. എന്നാല്‍ വിവാഹ ദിനത്തില്‍ മഴ പെയ്യുന്നത് ശുഭസൂചനയാണ്. സന്താനസൗഭാഗ്യവും ദാമ്പത്യ ബന്ധത്തിന്റെ ദൃഢതയ്ക്കും മഴ ശുഭലക്ഷണമാണ്.

അരിയും പൂവും എറിയുന്നത്

അരിയും പൂവും എറിയുന്നത്

വരന്‍ വധുവിനെ താലി ചാര്‍ത്തുന്ന സമയം ബന്ധുക്കളെല്ലാവരും അരിയും പൂവും വര്‍ഷിക്കുന്നത് സമ്പല്‍ സമൃദ്ധിയും അഭിവൃദ്ധിയും ഉണ്ടാവാനാണ് അരിയും നെല്ലും വര്‍ഷിക്കുന്നത്.

മെഴുകു തിരി കത്തിക്കരുത്

മെഴുകു തിരി കത്തിക്കരുത്

മെഴുകു തിരി കത്തിക്കുന്നത് പല വിവാഹവീടുകളിലും നടക്കുന്ന സംബ്രദായമാണ്. എന്നാല്‍ ഇത് വിവാഹത്തിന് നല്ല ലക്ഷണമല്ല കാണിയ്ക്കുന്നത് എന്നതാണ് വിശ്വാസം.

മെയ് മാസത്തില്‍ വിവാഹം

മെയ് മാസത്തില്‍ വിവാഹം

മെയ് മാസത്തില്‍ വിവാഹം കഴിയ്ക്കുന്നത് നല്ലതല്ല എന്നൊരു വിശ്വാസവും നമുക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഇത് ജീവിതം വറ്റിവരണ്ടതാക്കാന്‍ മാത്രമേ സഹായിക്കൂ എന്നതാണ് കാരണം പറയുന്നത്.

വിവാഹ വസ്ത്രവും സന്തോഷവും

വിവാഹ വസ്ത്രവും സന്തോഷവും

വിവാഹ വസ്ത്രത്തിന്റെ നിറമനുസരിച്ചായിരിക്കും വിവാഹ ജീവിതവും അതിലെ സന്തോഷവും പലരും പ്രവചിക്കുന്നത്. കറുപ്പ് വസ്ത്രം സാധാരണ വിവാഹത്തിന് ഉപയോഗിക്കാറില്ലെങ്കിലും കറുത്ത വസ്ത്രം ഉപയോഗിക്കുന്നവരുടെ ജീവിതവും പലപ്പോഴും ഇരുണ്ടതു തന്നെയായിരിക്കും.

English summary

Wedding Superstitions And Traditions in Kerala

With wedding season in full swing, we took a look back at some of the weird—and totally cray cray—superstitions about getting married.
Story first published: Monday, February 29, 2016, 12:56 [IST]
Please Wait while comments are loading...
Subscribe Newsletter