For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജാതകത്തില്‍ ബുധന്റെ ദോഷമോ? പരിഹാരങ്ങള്‍ ഇതാ

|

വേദ ജ്യോതിഷമനുസരിച്ച്, നവഗ്രഹത്തിലെ (9 ഗ്രഹങ്ങള്‍) ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. ബുധനെ ഭരിക്കുന്നത് ഭഗവാന്‍ വിഷ്ണുവാണ്. ജ്യോതിശാസ്ത്രപരമായി, സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമാണ് ബുധന്‍. ചില ഗ്രഹങ്ങളുമായി സംയോജിച്ച് ബുധന്‍ ഒരാളുടെ ജീവിതത്തില്‍ ദോഷകരമായ സ്വാധീനം ചെലുത്തുന്നു. അതുപോലെ തന്നെ സൗഹൃദ ഗ്രഹങ്ങളുമൊത്ത് ചേരുമ്പോള്‍ നിരവധി ആനുകൂല്യങ്ങളും നല്‍കുന്നു. ബുദ്ധന്‍, ചന്ദ്രനോട് ശത്രുതയുള്ളവനാണെന്നും സൂര്യനോടും ശുക്രനോടും സൗഹൃദമുള്ളതാണെന്നും ചൊവ്വ, ശനി, വ്യാഴം എന്നീ ഗ്രഹങ്ങളോട് നിഷ്പക്ഷത പുലര്‍ത്തുന്നുവെന്നും പറയപ്പെടുന്നു.

Most read: സൂര്യന്റെ ചിങ്ങം രാശി സംക്രമണം; ഓരോ രാശിക്കും ഫലംMost read: സൂര്യന്റെ ചിങ്ങം രാശി സംക്രമണം; ഓരോ രാശിക്കും ഫലം

സാധാരണഗതിയില്‍ നമുക്ക് ദോഷം വരുത്തുന്ന ഗ്രഹങ്ങള്‍ എന്ന തെറ്റായ തെറ്റിദ്ധാരണയില്‍ നമ്മള്‍ ശനിയെയും രാഹുവിനെയും മാത്രം ശ്രദ്ധിക്കുന്നു. വാസ്തവത്തില്‍, ഓരോ ഗ്രഹങ്ങളും അതിന്റെ ഗുണദോഷങ്ങള്‍ തുല്യമായി നല്‍കുന്നുവെന്ന കാര്യം നിങ്ങള്‍ മറക്കരുത്. അത്തരത്തില്‍ ഒരാളുടെ ജീവിതത്തില്‍ ദോഷം വരുത്താന്‍ കഴിവുള്ള ഗ്രഹമാണ് ബുധന്‍.

ഹിന്ദു ഗ്രന്ഥങ്ങള്‍ പറയുന്നത്

ഹിന്ദു ഗ്രന്ഥങ്ങള്‍ പറയുന്നത്

പുരാതന ഹിന്ദു ഗ്രന്ഥങ്ങളായ ബുധ അഷ്ടോത്തര ശതനമാവലി പറയുന്നത്, ബുധന് എല്ലാത്തരം രോഗങ്ങള്‍ മായ്ക്കാനും, സന്തോഷം, സമ്പത്ത് എന്നിവ നല്‍കി അനുഗ്രഹിക്കാനാകുമെന്നുമാണ്. ബുധന്റെ ചില ദോഷകരമായ ഫലങ്ങള്‍ കാരണം ഭയം, ആത്മവിശ്വാസക്കുറവ്, ആശയക്കുഴപ്പം, അവ്യക്തത, ചെറിയ കാര്യങ്ങളെ വിമര്‍ശിക്കാനുള്ള സാധ്യത എന്നിവയ്ക്ക് കാരണമാകാം. ദഹനസംബന്ധമായ അസുഖങ്ങള്‍, നാഡികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ചര്‍മ്മരോഗങ്ങള്‍, ആസ്ത്മ, വൃക്ക പ്രശ്‌നങ്ങള്‍, മാനസിക വൈകല്യങ്ങള്‍ എന്നിവ ബുധന്റെ ദോഷഫലങ്ങളാല്‍ ഉണ്ടാകാം. ഒരാളുടെ ജാതകത്തില്‍ ബുധന്‍ ദോഷകരമായ സ്ഥാനത്ത് ആയിരിക്കുമ്പോള്‍, ജ്യോതിഷികള്‍ ചില പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.

എന്താണ് ബുധ മഹാദശ

എന്താണ് ബുധ മഹാദശ

ഒരു വ്യക്തിയുടെ ജാതകത്തില്‍ ബുധന്‍ പ്രധാനമായും ഭരിക്കുന്ന കാലഘട്ടം അല്ലെങ്കില്‍ ഘട്ടത്തെ ബുധ മഹാദശ അല്ലെങ്കില്‍ ബുധ ദശ എന്ന് വിളിക്കുന്നു. ബുധനെ സംയോജനത്തിന്റെ ശക്തമായ സ്ഥാനത്ത് നിര്‍ത്തുകയാണെങ്കില്‍, ബുധ മഹാദശ ഗുണം ചെയ്യും. ഒരാള്‍ക്ക് സന്തോഷകരമായ കുടുംബജീവിതം, ബിസിനസ്സിലോ വ്യാപാരത്തിലോ ഉയര്‍ച്ച, വിദ്യാഭ്യാസത്തില്‍ വിജയം, മാനസിക സുഖം, കലകളോടുള്ള ചായ്‌വ്, പേരും പ്രശസ്തിയും എന്നിവ ബുധ മഹാദശയുടെ ഫലമായി കൈവരുന്നു.

Most read:നല്ല ആരോഗ്യത്തിന് വാസ്തു പറയും വഴിMost read:നല്ല ആരോഗ്യത്തിന് വാസ്തു പറയും വഴി

എന്താണ് ബുധ ദോഷം

എന്താണ് ബുധ ദോഷം

ഒരാളുടെ ജാതകത്തില്‍ ബുധന്‍ അനുയോജ്യമല്ലത്ത സ്ഥാനത്ത് വരുമ്പോള്‍ ബുധന്റെ ദോഷഫലങ്ങള്‍ ആ വ്യക്തിയുടെ ജീവിതത്തില്‍ പ്രകടമാകുന്നു. ശരിയായ രീതിയില്‍ ബുദ്ധി ഉപയോഗിക്കാനാവാതെ വരിക, ജീവിതത്തില്‍ പോരാട്ടങ്ങള്‍ നേരിടേണ്ടിവരിക, കുടുംബത്തില്‍ അസന്തുഷ്ടി, സാമ്പത്തിക നഷ്ടം, രോഗങ്ങള്‍ എന്നിവ ബുധന്റെ ദോഷഫലമായി അനുഭവിക്കേണ്ടി വരുന്നു.

ബുധന്റെ ദോഷം; ഫലങ്ങള്‍

ബുധന്റെ ദോഷം; ഫലങ്ങള്‍

ജാതകത്തില്‍ ദുര്‍ബലമായ സ്ഥാനത്ത് ബുധന്‍ ഇടംപിടിക്കുന്നത് ഒരാള്‍ക്ക് ദോഷകരമായ ഫലങ്ങള്‍ നല്‍കുന്നു. ഈ ഘട്ടത്തിലൂടെ കടന്നുപോകുന്ന വ്യക്തിക്ക് ശാരീരിക അസ്വാസ്ഥ്യങ്ങള്‍, ഭയം, അസന്തുഷ്ടമായ കുടുംബജീവിതം, തൊഴില്‍ നഷ്ടം, സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഭിന്നത, മാനസിക ആഘാതം, സാമ്പത്തിക നഷ്ടം, മോഷണത്തിനുള്ള സാധ്യത, തീയില്‍ നിന്നുള്ള അപകടം എന്നിവ സംഭവിക്കുക.

Most read:സമ്പത്ത് ഉയര്‍ത്താന്‍ ഫെങ്ഷൂയി നാണയങ്ങള്‍Most read:സമ്പത്ത് ഉയര്‍ത്താന്‍ ഫെങ്ഷൂയി നാണയങ്ങള്‍

ഈ ജോലിക്കാര്‍ക്ക് നേട്ടം

ഈ ജോലിക്കാര്‍ക്ക് നേട്ടം

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍, ബ്രോക്കര്‍മാര്‍, ഇടനിലക്കാരന്‍, ബിസിനസുകാര്‍, അധ്യാപകര്‍, പണ്ഡിതന്മാര്‍, ഗവേഷകര്‍, ശാസ്ത്രജ്ഞര്‍, ഏജന്റുമാര്‍, സെയില്‍സ്മാന്‍, ഗണിതശാസ്ത്രജ്ഞര്‍, ജ്യോതിഷികള്‍, അഭിഭാഷകര്‍, ഹാസ്യനടന്മാര്‍ തുടങ്ങിയ പ്രൊഫഷണലുകളെ ബുധന്‍ അനുകൂലിക്കുന്നു. എന്നിരുന്നാലും, വിജയകരമായ ഫലം ലഭിക്കുന്നതിന് ഈ തൊഴിലുകളിലെ വ്യക്തികളുടെ ജാതകങ്ങളില്‍ ബുധന്റെ സ്ഥാനം ശക്തമായിരിക്കണം.

ബുധന്‍ മോശം സ്ഥാനത്ത് തുടര്‍ന്നാല്‍ ഫലം

ബുധന്‍ മോശം സ്ഥാനത്ത് തുടര്‍ന്നാല്‍ ഫലം

സാമ്പത്തിക നഷ്ടം

ജീവിതകാലം മുഴുവന്‍ അസുഖങ്ങള്‍

സഹപ്രവര്‍ത്തകരുടെ നിസ്സഹകരണം

ചര്‍മ്മ പ്രശ്‌നങ്ങള്‍, തൊണ്ട പ്രശ്‌നങ്ങള്‍

കുട്ടികളില്ലാതിരിക്കുക

ദാമ്പത്യപ്രശ്‌നങ്ങള്‍

ബിസിനസ്സില്‍ തളര്‍ച്ച

ബുധ മഹാദോഷത്തിന് പരിഹാരങ്ങള്‍

ബുധ മഹാദോഷത്തിന് പരിഹാരങ്ങള്‍

  • ഭഗവാന്‍ വിഷ്ണുവിനെയോ ശ്രീകൃഷ്ണനെയോ പതിവായി ആരാധിക്കുക. വിഷ്ണു സഹസ്ഥം ചൊല്ലുന്നതും നല്ലതാണ്.
  • ബുധനാഴ്ച പയറും പച്ച വസ്ത്രങ്ങളും ദാനം ചെയ്യുന്നത് ബുധന്റെ മഹാദോഷ ഫലങ്ങള്‍ക്ക് പരിഹാരമാണ്.
  • ബുധന്റെ ദോഷകരമായ ഫലങ്ങള്‍ നീക്കം ചെയ്യുന്നതിനായി ബുധ ദോഷ നിവാരണ പൂജ നടത്താവുന്നതാണ്.
  • 11 ഏകാദശികള്‍ക്കും 11 ബുധനാഴ്ചകളിലും നോമ്പനുഷ്ഠിക്കുന്നത് ബുധദോഷ പരിഹാരങ്ങളില്‍ പ്രയോജനകരമാണ്.
  • വീടിന്റെ മേല്‍ക്കൂരയില്‍ മഴവെള്ളം നിറച്ച ഒരു കലം സൂക്ഷിക്കുക
  • Most read:സര്‍വ്വൈശ്വര്യത്തിനായി ധരിക്കാം നവരത്‌നംMost read:സര്‍വ്വൈശ്വര്യത്തിനായി ധരിക്കാം നവരത്‌നം

    ബുധ മഹാദോഷത്തിന് പരിഹാരങ്ങള്‍

    ബുധ മഹാദോഷത്തിന് പരിഹാരങ്ങള്‍

    • ക്ഷേത്രങ്ങളില്‍ കൂണ്‍ നിറച്ച ഒരു മണ്‍പാത്രം സമര്‍പ്പിക്കുക.
    • പച്ച നിറം പരമാവധി ഒഴിവാക്കുക.
    • പശുക്കള്‍ക്ക് പച്ചപ്പുല്ല് സമര്‍പ്പിക്കുക.
    • പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സാമ്പത്തികമായി സഹായിക്കുക.
    • ബുധ മഹാദോഷത്തിന് പരിഹാരങ്ങള്‍

      ബുധ മഹാദോഷത്തിന് പരിഹാരങ്ങള്‍

      വെളുത്ത ചരടില്‍ കോര്‍ത്ത് ചെമ്പ് നാണയം ധരിക്കുക.

      ഒരു കുങ്കുമക്കുറി തൊടുക

      ബുധനാഴ്ചകളില്‍ വ്രതം അനുഷ്ഠിക്കുക.

      ബുധനാഴ്ച നിങ്ങളുടെ ചെറുവിരലില്‍ ഇരുമ്പ് മോതിരം ധരിക്കുക.

      ബുധനാഴ്ചകളില്‍ നിങ്ങളുടെ വലതു കൈയില്‍ ഒരു മഞ്ഞ ചരട് ധരിക്കുക

      Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

English summary

Weak Mercury Impacts in Life And Remedies in Malayalam

Do you have problem in finance, business, job or marriage? it might be due to weak Mercury. Here are the remedies.
X
Desktop Bottom Promotion