Latest Updates
-
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന്‍ മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും
നാല് ഐശ്വര്യ യോഗങ്ങളുമായി ഇന്ന് വിശ്വകര്‍മ്മ ജയന്തി; ഈ വിധം ആരാധനയെങ്കില്‍ ഫലം
ദേവന്മാരുടെയും ദേവതകളുടെയും കൊട്ടാരങ്ങളുടെയും വാഹനങ്ങളുടെയും ആയുധങ്ങളുടെയും സ്രഷ്ടാവാണ് വിശ്വകര്‍മ്മാവെന്ന് പുരാണങ്ങള്‍ പറയുന്നു. അദ്ദേഹം ബ്രഹ്‌മാവിന്റെ പുത്രനാണ്. ശ്രീകൃഷ്ണന്റെ ഭരണരാജ്യമായ ദ്വാരക എന്ന പുണ്യനഗരവും പാണ്ഡവര്‍ക്കായി മായാസഭയും സൃഷ്ടിച്ചത് വിശ്വകര്‍മ്മാവാണ്. ഹിന്ദുമതത്തില്‍ വിശ്വകര്‍മ്മ ആരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 17 ന് വിശ്വകര്‍മ പൂജയും വിശ്വകര്‍മ ജയന്തിയും ആഘോഷിക്കുന്നു. ഈ ദിവസമാണ് പ്രപഞ്ച സ്രഷ്ടാവായ ബ്രഹ്‌മാവിന്റെ ഏഴാമത്തെ പുത്രനായ ഭഗവാന്‍ വിശ്വകര്‍മ്മാവ് ജനിച്ചതെന്ന് പറയപ്പെടുന്നു.
സൃഷ്ടിയുടെ ദേവനായ ഒരേയൊരു ദേവന്‍ വിശ്വകര്‍മ്മാവാണെന്നാണ് വിശ്വാസം. ലോകത്തിലെ ആദ്യത്തെ വാസ്തുശില്പിയും എഞ്ചിനീയറും ആയിരുന്നു ഭഗവാന്‍ വിശ്വകര്‍മ്മാവ്. ബ്രഹ്‌മാവ് പ്രപഞ്ചം സൃഷ്ടിച്ചപ്പോള്‍ വിശ്വകര്‍മ്മാവ് അതിനെ അലങ്കരിക്കുന്ന ജോലി ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ വിശ്വകര്‍മ്മ ജയന്തി ദിവസത്തില്‍ സൃഷ്ടിപരമായ ജോലിയുമായി ബന്ധപ്പെട്ട ആളുകള്‍ ഭഗവാന്‍ വിശ്വകര്‍മ്മാവിനെ ആരാധിക്കുന്നു. എല്ലാ ഫാക്ടറികളിലും വ്യവസായ സ്ഥാപനങ്ങളിലും ഈ ദിവസം വിശ്വകര്‍മ്മാവിനെ ആരാധിക്കുന്നു.

വിശ്വകര്‍മ്മ പൂജ 2022
എല്ലാ വര്‍ഷവും സൂര്യദേവന്‍ ചിങ്ങ രാശിയില്‍ നിന്ന് കന്നി രാശിയില്‍ പ്രവേശിക്കുന്ന ദിവസമാണ് വിശ്വകര്‍മ്മ ഉത്സവം നടക്കുന്നത്. അതിനാല്‍ ഈ ദിവസം കന്നി സംക്രാന്തി എന്നും അറിയപ്പെടുന്നു. ഈ വര്‍ഷം വിശ്വകര്‍മ പൂജ വരുന്നത് സെപ്റ്റംബര്‍ 17 ശനിയാഴ്ചയാണ്.
സെപ്റ്റംബര്‍ 17-ന് രാവിലെ 07.39 മുതല്‍ 09.11 വരെയാണ് വിശ്വകര്‍മ പൂജയുടെ ശുഭ മുഹൂര്‍ത്തം.
രണ്ടാം ശുഭമുഹൂര്‍ത്തം- ഉച്ചയ്ക്ക് 01.48 മുതല്‍ 03.20 വരെ
മൂന്നാമത്തെ ശുഭമുഹൂര്‍ത്തം- 03.20 മുതല്‍ 04.52 വരെ

ഈ വര്‍ഷത്തെ പ്രത്യേക ശുഭയോഗങ്ങള്‍
ഈ വര്‍ഷം വിശ്വകര്‍മ പൂജയുടെ നാളില്‍ ഒന്നിലധികം ഐശ്വര്യ യോഗകള്‍ രൂപപ്പെടുന്നു. അത് ഓരോ വ്യക്തിയുടെയും ജീവിതത്തെ ബാധിക്കും. ഇത്തവണ വിശ്വകര്‍മ പൂജ നാളില്‍ ഒന്നോ രണ്ടോ അല്ല നാല് ഐശ്വര്യ യോഗങ്ങളാണ് രൂപപ്പെടുന്നത്. ഈ ദിവസം രാവിലെ 6.13 മുതല്‍ ഉച്ചയ്ക്ക് 12.21 വരെ അമൃതസിദ്ധിയോഗം, രവിയോഗം, സര്‍വാര്‍ത്തസിദ്ധി എന്നിവയുടെ സംയോജനമുണ്ടാകും. ഇതുകൂടാതെ ഉച്ചയ്ക്ക് 12.21 മുതല്‍ 2.14 വരെ ദ്വിപുഷ്‌കര യോഗവും പിറ്റേന്ന് രാവിലെ 5.51 മുതല്‍ 6.34 വരെ സിദ്ധിയോഗവും ആയിരിക്കും.

വിശ്വകര്‍മ പൂജ 2022: ചരിത്രവും പ്രാധാന്യവും
ഹിന്ദുവിശ്വാസപ്രകാരം വിശ്വകര്‍മ പൂജയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഋഗ്വേദത്തിലും സ്ഥപത്യവേദത്തിലും ഭഗവാന്‍ വിശ്വകര്‍മ്മാവിന്റെ കൃതികള്‍ പരാമര്‍ശിച്ചിട്ടുണ്ട്. തൊഴിലാളി സമൂഹവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ ദിവസം വളരെ പ്രാധാന്യമുള്ളതാണ്. യന്ത്രങ്ങളുടെ സുരക്ഷിതവും സുഗമവുമായ പ്രവര്‍ത്തനത്തോടൊപ്പം ജോലിയില്‍ വിജയത്തിനായി ഈ ദിവസം ആളുകള്‍ ഭഗവാന്‍ വിശ്വകര്‍മ്മാവിനെ ആരാധിക്കുന്നു. കൂടാതെ, കരകൗശലത്തൊഴിലാളികള്‍ വിശ്വകര്‍മ്മ പൂജയില്‍ അവരുടെ ഉപകരണങ്ങളെ ആരാധിക്കുകയും ചെയ്യുന്നു. തങ്ങളെ സംരക്ഷിക്കാനും അവരുടെ ഉപജീവനമാര്‍ഗങ്ങള്‍ സുരക്ഷിതമായി നിലനിര്‍ത്താനും വിജയം നേടാന്‍ സഹായിക്കാനും അവര്‍ ഭഗവാന്‍ വിശ്വകര്‍മ്മാവിനോട് പ്രാര്‍ത്ഥിക്കുന്നു.

വിശ്വകര്‍മ പൂജ 2022: ആചാരങ്ങള്‍
ഈ ദിവസം സൂര്യന്‍ കന്നി രാശിയില്‍ പ്രവേശിക്കുന്നു. അശ്വിനി മാസത്തിലെ കന്നി സംക്രാന്തി ദിനത്തിലാണ് വിശ്വകര്‍മ്മ ഭഗവാന്‍ ജനിച്ചതെന്നാണ് വിശ്വാസം. വിശ്വകര്‍മ ജയന്തി ദിനത്തില്‍ സൂര്യന്‍ കന്നി രാശിയില്‍ പ്രവേശിക്കുന്നത് ശുഭകരമാണ്. അഷ്ടമി തിഥിയില്‍ ഈ ദിവസം മഹാലക്ഷ്മി വ്രതം ആചരിക്കും. കൂടാതെ, അഞ്ച് യോഗങ്ങള്‍ കൂടിച്ചേര്‍ന്നതിനാല്‍, ഈ ദിവസം വിശ്വകര്‍മ്മാവിനെ പൂജിക്കുന്നത് ഉത്തമമാണ്. വിശ്വകര്‍മ ജയന്തി ദിനത്തില്‍ ആളുകള്‍ പ്രത്യേക പൂജകള്‍ നടത്തുകയും പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്യുന്നു. ഫാക്ടറികളും ജോലിസ്ഥലവും പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഈ ശുഭദിനത്തില്‍ ഭക്തരും അവരുടെ കുടുംബാംഗങ്ങളും ഭഗവാന്‍ വിശ്വകര്‍മ്മാവിനെയും അദ്ദേഹത്തിന്റെ വാഹനമായ ആനയെയും ആരാധിക്കുന്നു. പൂജയ്ക്ക് ശേഷം പ്രസാദം വിതരണം ചെയ്യുന്നു.



Click it and Unblock the Notifications











