For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തിന്റെ വാസ്തുശില്‍പി; ഇന്ന് വിശ്വകര്‍മ്മ ജയന്തി

|

ദിവ്യശില്‍പിയായി അറിയപ്പെടുന്ന വിശ്വകര്‍മ്മാവിന് സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് വിശ്വകര്‍മ ജയന്തി. ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും ആയുധങ്ങളും വാഹനങ്ങളും കൊട്ടാരങ്ങളും ഉള്‍പ്പെടെ എല്ലാത്തിന്റെയും സ്രഷ്ടാവാണ് വിശ്വകര്‍മ്മാവ്. എല്ലാ വര്‍ഷവും വിശ്വകര്‍മ ഭഗവാന്റെ ജന്മദിനം വിശ്വകര്‍മ ജയന്തിയായി ആഘോഷിക്കുന്നു.

Most read: തീരാദുരിതം വരുത്തും പിതൃദോഷം; പിതൃപക്ഷത്തില്‍ കര്‍മ്മം ചെയ്താല്‍ മോചനംMost read: തീരാദുരിതം വരുത്തും പിതൃദോഷം; പിതൃപക്ഷത്തില്‍ കര്‍മ്മം ചെയ്താല്‍ മോചനം

ഗിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് സെപ്റ്റംബര്‍ 16 അല്ലെങ്കില്‍ 17 തീയതികളില്‍ വരുന്ന കന്നി സംക്രാന്തി നാളിലാണ് ഈ ആഘോഷം. ഗുജറാത്തിലും രാജസ്ഥാനിലെ ചില ഭാഗങ്ങളിലും ഫെബ്രുവരി മാസത്തില്‍ വിശ്വകര്‍മ ജയന്തി ആഘോഷിക്കുന്നു. എങ്കിലും കേരളം ഉള്‍പ്പെടെ മറ്റിടങ്ങളില്‍ 2021 സെപ്റ്റംബര്‍ 17 വെള്ളിയാഴ്ചയാണ് വിശ്വകര്‍മ്മ ജയന്തി ആഘോഷിക്കുന്നത്.

വിശ്വകര്‍മ്മാവ്

വിശ്വകര്‍മ്മാവ്

ലോകത്തിലെ ആദ്യത്തെ എഞ്ചിനീയറും വാസ്തുശില്പിയുമാണ് ഭഗവാന്‍ വിശ്വകര്‍മ്മാവ് എന്ന് പറയപ്പെടുന്നു. ഇന്ദ്രപുരി, ദ്വാരക, ഹസ്തിനപുരി, സ്വര്‍ഗലോകം, ലങ്ക, ജഗന്നാഥപുരി, ശിവശങ്കരന്റെ ത്രിശൂല്‍, വിഷ്ണു ഭഗവാന്റെ സുദര്‍ശന ചക്രം എന്നിവ നിര്‍മ്മിച്ചത് അദ്ദേഹമാണെന്നാണ് വിശ്വാസം. വാസ്തുദേവന്റെ മകനാണ് വിശ്വകര്‍മ്മാവ് എന്ന് വിശ്വസിക്കപ്പെടുന്നു.

പുരാണങ്ങളിലെ വിശ്വകര്‍മ്മാവ്

പുരാണങ്ങളിലെ വിശ്വകര്‍മ്മാവ്

ഐതിഹ്യമനുസരിച്ച്, ഈ പ്രപഞ്ചം മുഴുവന്‍ വിശ്വകര്‍മ്മാവിന്റെ കൈകളാല്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന് പറയപ്പെടുന്നു. ഋഗ്വേദത്തിലെ പത്താം അധ്യായത്തിലെ 121 ാം സൂക്തത്തില്‍, ഭൂമിയും ആകാശവും ജലവും വിശ്വകര്‍മ്മാവ് സൃഷ്ടിച്ചതാണെന്ന് എഴുതിയിരിക്കുന്നു. വിശ്വകര്‍മ പുരാണമനുസരിച്ച്, ആദി നാരായണന്‍ ആദ്യം ബ്രഹ്‌മാവിനെയും പിന്നീട് വിശ്വകര്‍മ്മാവിനെയും സൃഷ്ടിച്ചുവെന്ന് പ്രതിപാദിക്കുന്നു. എല്ലാ പുരാണ നിര്‍മിതികളും വിശ്വകര്‍മ്മ ഭഗവാന്‍ നിര്‍മ്മിച്ചതാണെന്ന് പറയപ്പെടുന്നു. പുരാണ കാലഘട്ടത്തിലെ ആയുധങ്ങള്‍ നിര്‍മ്മിച്ചതും ഭഗവാന്‍ വിശ്വകര്‍മ്മാവാണ്.

Most read:സെപ്റ്റംബര്‍ 14 മുതല്‍ ഈ 6 രാശിക്ക് ഭാഗ്യകാലംMost read:സെപ്റ്റംബര്‍ 14 മുതല്‍ ഈ 6 രാശിക്ക് ഭാഗ്യകാലം

വിശ്വകര്‍മ്മ ജയന്തി 2021

വിശ്വകര്‍മ്മ ജയന്തി 2021

തൊഴിലാളികള്‍, മരപ്പണിക്കാര്‍, മെക്കാനിക്കുകള്‍, കരകൗശലത്തൊഴിലാളികള്‍, വ്യാവസായം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആളുകള്‍, മറ്റ് തൊഴിലാളികള്‍ എന്നിവര്‍ വിശ്വകര്‍മ്മ ജയന്തി ആഘോഷിക്കുന്നു. ഈ വര്‍ഷം 2021 സെപ്റ്റംബര്‍ 17 ന് വിശ്വകര്‍മ്മ ജയന്തി ആഘോഷിക്കും. മതവിശ്വാസമനുസരിച്ച് എല്ലാ വര്‍ഷവും കന്നി സംക്രാന്തി ദിനത്തിലാണ് വിശ്വകര്‍മ ജയന്തി ആഘോഷിക്കുന്നത്. ഈ ദിവസം സൂര്യന്‍ കന്നി രാശിയില്‍ പ്രവേശിക്കുന്നു. വിശ്വകര്‍മ്മ ജയന്തി ദിനത്തില്‍ വിശ്വകര്‍മ്മ ഭഗവാനെ കൃത്യമായി ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ബിസിനസ്സില്‍ ലാഭവും ഉയര്‍ച്ചയും ഉണ്ടാകുമെന്നത് വിശ്വസിക്കുന്നു.

വിശ്വകര്‍മ്മ പൂജയുടെ പ്രാധാന്യം

വിശ്വകര്‍മ്മ പൂജയുടെ പ്രാധാന്യം

ലോകത്തിന്റെ ആദ്യ ശില്‍പിയായി വിശ്വകര്‍മ ഭഗവാനെ കണക്കാക്കപ്പെടുന്നു. ഹിന്ദുമത വിശ്വാസികള്‍ക്ക് മതപരമായി വലിയ പ്രാധാന്യമുള്ള ദിവസമാണ് വിശ്വകര്‍മ ജയന്തി. തൊഴിലാളികള്‍ക്ക് വലിയ പ്രാധാന്യമുള്ള ദിവസമാണിത്. യന്ത്രങ്ങളുടെ സുഗമവും സുരക്ഷിതവുമായ പ്രവര്‍ത്തനത്തിനും തങ്ങളുടെ മേഖലകളില്‍ വിജയത്തിനായും അവര്‍ ഈ ദിവസം വിശ്വകര്‍മ്മാവിനോട് പ്രാര്‍ത്ഥിക്കുന്നു. കരകൗശല വിദഗ്ധര്‍ ഈ ദിവസം അവരുടെ ഉപകരണങ്ങളെ ആരാധിക്കുകയുന്നു. വിശ്വകര്‍മ്മ ജയന്തി ദിനത്തില്‍, വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ഇരുമ്പ് സാധനങ്ങളും യന്ത്രങ്ങളും പൂജിക്കുന്നതിലൂടെ അവ പെട്ടെന്ന് മോശമാകില്ലെന്നും യന്ത്രങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. വിശ്വകര്‍മ ജയന്തി ഇന്ത്യയുടെ പല ഭാഗങ്ങളിലും വളരെ ഗംഭീരമായി ആഘോഷിക്കുന്നു.

Most read:നിഗൂഢ രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്ന അമ്പലം; പുരി ജഗന്നാഥ ക്ഷേത്രംMost read:നിഗൂഢ രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്ന അമ്പലം; പുരി ജഗന്നാഥ ക്ഷേത്രം

വിശ്വകര്‍മ്മ പൂജാവിധി

വിശ്വകര്‍മ്മ പൂജാവിധി

എല്ലാ വര്‍ഷവും സൂര്യദേവന്‍ ചിങ്ങരാശിയില്‍ നിന്ന് കന്നിരാശിയില്‍ പ്രവേശിക്കുമ്പോള്‍ വിശ്വകര്‍മ്മ ജയന്തി ആഘോഷിക്കുന്നു. ഈ ദിവസം വിശ്വകര്‍മ്മാവിനെ ആരാധിക്കാന്‍ ഭക്തര്‍ രാവിലെ കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക. തുടര്‍ന്ന് വിശ്വകര്‍മ്മ ഭഗവാനെ ആരാധിക്കുക. പൂജയില്‍ മഞ്ഞള്‍, പൂക്കള്‍, വെറ്റില, ഗ്രാമ്പൂ, മധുരപലഹാരങ്ങള്‍, പഴങ്ങള്‍, വിളക്കുകള്‍, രാക്ഷസസൂത്രം എന്നിവ ഉള്‍പ്പെടുത്തുക. ആരാധനയ്ക്കായി വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ഇരുമ്പ് വസ്തുക്കളും യന്ത്രങ്ങളും ഉള്‍പ്പെടുത്തുക. പൂജിക്കേണ്ട വസ്തുക്കളില്‍ മഞ്ഞളും അരിയും പുരട്ടുക. ഇതിനുശേഷം, ആരാധനയില്‍ സൂക്ഷിച്ചിരിക്കുന്ന കലശത്തില്‍ മഞ്ഞള്‍ പുരട്ടി രാക്ഷസസൂത്രം കെട്ടുക. അതിനുശേഷം ആരാധന ആരംഭിച്ച് മന്ത്രങ്ങള്‍ ജപിക്കുക. ആരാധന സമയത്ത് 'ഓം വിശ്വകര്‍മണേ നമ' എന്ന മന്ത്രം ചൊല്ലുക. ആരാധന പൂര്‍ത്തിയായ ശേഷം, മറ്റുള്ളവര്‍ക്ക് പ്രസാദം വിതരണം ചെയ്യുക.

English summary

Vishwakarma Jayanti 2021: Date, Puja Vidhi And Significance in Malayalam

Vishwakarma Jayanti is an auspicious day dedicated to Lord Vishwakarma who is known to be the divine architect. Read on the date, puja vidhi and significance of Vishwakarma Jayanti.
Story first published: Friday, September 17, 2021, 9:20 [IST]
X
Desktop Bottom Promotion