For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Vishu Rashi Phalam: 12 രാശിക്കാരുടെയും വിഷുഫലം

|

ഓണം കഴിഞ്ഞാല്‍ മലയാളികള്‍ക്ക് എന്നും പ്രിയം വിഷു തന്നെ. വിഷുക്കണിയും വിഷുക്കൈനീട്ടവും പുത്തനുടുപ്പുകളുമൊക്കെയായി പടക്കവും പൊട്ടിച്ച് വിഷുവിനെ മലയാളികള്‍ വരവേല്‍ക്കുന്നു. വിഷുവിന് ചെയ്യുന്ന പ്രവര്‍ത്തികളുടെ ഫലങ്ങള്‍ അടുത്ത ഒരു വര്‍ഷത്തേക്ക് പ്രതിഫലിക്കുന്നു. എന്നാല്‍ ഇപ്രാവശ്യം ലോകമാകെ കോവിഡ് വൈറസിനെ പ്രതിരോധിക്കുന്ന വേളയില്‍ വിഷു പതിവുപോലെ ആഘാഷമാക്കാന്‍ സാധിക്കില്ല. എങ്കിലും നല്ലൊരു നാളെ സാധ്യമാകട്ടെ എന്ന് പ്രത്യാശിക്കാം.

Most read: ഐശ്വര്യത്തിനായി ഒരുക്കാം ഉഗ്രനൊരു വിഷുക്കണിMost read: ഐശ്വര്യത്തിനായി ഒരുക്കാം ഉഗ്രനൊരു വിഷുക്കണി

ഒരു രാശിയില്‍നിന്നും അടുത്ത രാശിയിലേക്ക് സൂര്യന്‍ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു. സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. 2020 ഏപ്രില്‍ 14 മുതല്‍ 2021 ഏപ്രില്‍ 14 വരെയുള്ള കാലയളവില്‍ നിങ്ങളുടെ രാശികളെ അടിസ്ഥാനമാക്കിയുള്ള പൂര്‍ണ്ണ പ്രവചനം ഇതാ. രാശി ചിഹ്നങ്ങളെ മുന്‍നിര്‍ത്തിയുള്ള വിഷു ഫലം 2020 വായിക്കൂ.

Vishu Phalam: ഓരോ നക്ഷത്രത്തിന്റേയും സമ്പൂര്‍ണ ഫലംVishu Phalam: ഓരോ നക്ഷത്രത്തിന്റേയും സമ്പൂര്‍ണ ഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ചില വെല്ലുവിളികള്‍ വഴിയില്‍ തടസമായി വരാം. കടബാധ്യതകളില്‍ നിന്ന് മുക്തനാകാന്‍ കഴിയും. ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. പുതിയ ബിസിനസ്സ് ബന്ധങ്ങളിലും, കരാറുകളിലും ഏര്‍പ്പെടാന്‍ യോഗമുണ്ടാകും. കച്ചവടം, കൃഷി എന്നിവയില്‍ തട്ടല്‍ കൂടാതെ മുന്നോട്ടു പോകും. ചില ആരോഗ്യപ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിജയം, ഉപരിപഠനം എന്നിവ നേടാം. നിങ്ങളുടെ സര്‍ഗാത്മകമായ കഴിവുകള്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2)

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2)

ഈ വര്‍ഷം നിങ്ങളുടെ കുടുംബത്തിന് ഒപ്പം സമയം പങ്കിടുന്നത് ശുഭകരമായ ഫലങ്ങള്‍ കൈവരിക്കുന്നതിന് കാരണമാകും. കുടുംബത്തിന്റെ ശ്രേയസ്സിനായി നിങ്ങള്‍ പ്രവര്‍ത്തിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ നിങ്ങള്‍ക്ക് ഉണ്ടാകും. തൊഴില്‍രംഗത്തെ അസ്വസ്ഥതകള്‍ നീങ്ങും. പ്രതിസന്ധിഘട്ടങ്ങളെ ബുദ്ധിപൂര്‍വ്വം തരണം ചെയ്യാനാവും. ആഡംബരം, അനാവശ്യചിലവുകള്‍ എന്നിവ ഒഴിവാക്കുക. പുണ്യപ്രവൃത്തികള്‍ ചെയ്യാനാവും. അനുകൂലമായ സ്ഥലംമാറ്റം ലഭിച്ചേക്കാം. മാനസിക സംഘര്‍ഷങ്ങള്‍ നിങ്ങളെ അലട്ടും. വിദ്യാഭ്യാസപരമായും ആരോഗ്യപരമായും നിങ്ങള്‍ക്ക് ഗുണം ലഭിക്കും.

മിഥുനം (മകീര്യം1/2, തിരുവാതിര, പുണര്‍തം3/4)

മിഥുനം (മകീര്യം1/2, തിരുവാതിര, പുണര്‍തം3/4)

ഈ വര്‍ഷം ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. അവിവാഹിതര്‍ക്ക് വിവാഹത്തിലേക്കുള്ളൊരു ചവിട്ടുപടി തുറക്കും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. സാമ്പത്തകം ശക്തമാകും. ഭൂമിയിടപാടുകളില്‍ നിന്നും കാര്‍ഷികാദായം വഴിയും ലാഭം ലഭിക്കും. ലാഭകരമായ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് മികച്ച അവസരം ലഭിക്കും. ബഹുജനസമ്മതി, കുടുംബസുഖം, മനഃസന്തോഷം എന്നിവ ഉണ്ടാകും. തടസങ്ങളില്‍ നിങ്ങളുടെ ആത്മവിശ്വാസവും ധൈര്യവും കൈവിടാതെ മുന്നോട്ടു നീങ്ങുക.

Most read:ദോഷമുക്തിക്ക് അനുഷ്ഠിക്കാം ശനിയാഴ്ച വ്രതംMost read:ദോഷമുക്തിക്ക് അനുഷ്ഠിക്കാം ശനിയാഴ്ച വ്രതം

കര്‍ക്കിടകം (പുണര്‍തം1/4, പൂയം, ആയില്യം)

കര്‍ക്കിടകം (പുണര്‍തം1/4, പൂയം, ആയില്യം)

റിയല്‍ എസ്റ്റേറ്റ്, ഭൂമി എന്നിവയുമായി ബന്ധപ്പെട്ടവയില്‍ നിന്ന് നേട്ടമുണ്ടാകും. ചെയ്യുന്ന ജോലിയില്‍ നിങ്ങള്‍ക്ക് മനഃസമാധാനവും സംതൃപ്തിയും ലഭിക്കും. സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കും. അധികം അധ്വാനമില്ലാതെ സമ്പത്ത് നേടാന്‍ കഴിയും. തൊഴില്‍രംഗത്ത് നേട്ടമുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് ചില തടസങ്ങള്‍ വന്നേക്കാം. മനോവ്യാകുലതകള്‍ നിങ്ങളുടെ ആരോഗ്യം കെടുത്തും.

ചിങ്ങം (മകം, പൂരം, ഉത്രം1/4)

ചിങ്ങം (മകം, പൂരം, ഉത്രം1/4)

വരും നാളുകളില്‍ നിങ്ങള്‍ ധൈര്യവും ഉത്സാഹവും ഉള്ളവരായി തുടരും. തടസങ്ങളില്‍ ഇവ നിങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും. ഈ കാലയളവില്‍ നിങ്ങളുടെ ശ്രമങ്ങളില്‍ ഭാഗ്യം തുണയ്ക്കും. അതുവഴി നിങ്ങള്‍ക്ക് പേരും പ്രശസ്തിയും പണവും ലഭിക്കും. കുടുംബജീവിതത്തില്‍ കുട്ടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം അല്‍പ്പം വിഷമതകള്‍ വരും. ഐശ്വര്യം, കീര്‍ത്തി, ജനസമ്മതി എന്നിവയും ഉണ്ടാകും. വിദ്യാഭ്യസ കാര്യങ്ങളില്‍ പുരോഗതി, ഔദ്യോഗികമായ ഉയര്‍ച്ച എന്നിവയുണ്ടാകും. ബിസിനസും കൃഷിയും സമ്മിശ്രമായ രീതിയില്‍ കടന്നുപോകും. നിങ്ങളുടെ മുന്‍കോപം നിയന്ത്രിക്കുക.

കന്നി (ഉത്രം3/4, അത്തം, ചിത്ര1/2)

കന്നി (ഉത്രം3/4, അത്തം, ചിത്ര1/2)

ഈ വര്‍ഷം വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിരവധി അവസരങ്ങള്‍ വന്നുചേരും. നിക്ഷേപങ്ങളില്‍ നിന്നോ സമ്പാദ്യത്തില്‍ നിന്നോ നേട്ടമുണ്ടാകും. നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ സഹായിക്കുന്ന പുതിയ നിക്ഷേപം നടത്താനുള്ള അനുകൂലസമയമാണ്. എങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുക. മികച്ച ഫലങ്ങള്‍ നേടുന്നതിന് ഉറച്ച തീരുമാനമെടുക്കുക. ജോലിക്കാര്‍ക്ക് പ്രതീക്ഷിച്ചിരുന്ന സ്ഥാനക്കയറ്റം ലഭിക്കുന്നതിന് കാലതാമസമുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. ദീര്‍ഘകാല രോഗങ്ങളുടെ പിടിയിലുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും.

Most read:വെള്ളിയാഴ്ച ജനിച്ചവര്‍ ആഢംബരപ്രിയര്‍Most read:വെള്ളിയാഴ്ച ജനിച്ചവര്‍ ആഢംബരപ്രിയര്‍

തുലാം (ചിത്ര1/2, ചോതി, വിശാഖം3/4)

തുലാം (ചിത്ര1/2, ചോതി, വിശാഖം3/4)

ഈ വര്‍ഷം ശുഭകരമായ ഫലങ്ങള്‍ കൈവരിക്കാനാകും. സാമൂഹികരംഗത്ത് മികച്ച നേട്ടം കൈവരിക്കാനാകും. സാമ്പത്തികാവസ്ഥ ഈ കാലയളവില്‍ മെച്ചപ്പെടും. പെട്ടെന്നുള്ള ധനാഗമം സാധ്യമാണ്. എങ്കിലും, സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം കരുതല്‍ നല്‍കുക. വ്യക്തിപരമായ നേട്ടങ്ങള്‍, കര്‍മ്മരംഗത്ത് മാറ്റം എന്നിവ ഉണ്ടാകും. നിങ്ങളുടെ ജീവിത പങ്കാളിക്ക് അവരുടെ ഔദ്യോഗിക മേഖലയില്‍ വിജയം നേടാനാകും. വിദ്യാര്‍ത്ഥികള്‍ക്കും മുന്നോട്ടുള്ള പാത സുഗമമാണ്. മനക്ലേശ്ശം നിങ്ങളുടെ ആരോഗ്യം തളര്‍ത്തിയേക്കാം. ഈ സമയം നിങ്ങളുടെ ആത്മവിശ്വാസം നിലനിര്‍ത്തിക്കൊണ്ട് മുന്നോട്ടു നീങ്ങുക.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)

ഒരു നിശ്ചിത സമയത്ത് ഒന്നിലധികം കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ക്കാകും. ഇത് നിങ്ങളില്‍ ആത്മവിശ്വാസം നിറക്കും. ആഗ്രഹിക്കുന്ന മേഖലകളില്‍ വിജയം നേടാന്‍ നിങ്ങളെ പ്രാപ്തമാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല വിജയം കൈവരിക്കാനുള്ള അവസരമുണ്ടാകും. വിദേശയാത്ര, ഉയര്‍ന്ന ജോലി എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് ഈ വര്‍ഷം നേട്ടമുണ്ടാകും. ഓഹരിയിലോ ബിസിനസിലോ ശ്രദ്ധ നല്‍കുന്നവര്‍ക്ക് സമയം അല്‍പം അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതാണ്. കാര്യങ്ങള്‍ നീട്ടിവെച്ച് അവസാനനിമിഷം ചെയ്യുന്ന നിങ്ങളുടെ സ്വഭാവം അനാവശ്യ സമ്മര്‍ദ്ദവും ഉത്കണ്ഠയും നല്‍കിയേക്കാം. ആരോഗ്യ കാര്യങ്ങള്‍ നന്നാവാന്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

സമ്പത്തും പദവിയും ഈ കാലയളവില്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക ശേഷി വര്‍ധിക്കും. സാമ്പത്തിക പരാധീനതകള്‍ പരിഹരിച്ച് നല്ല നിലയില്‍ എത്താനാകും. നിങ്ങളുടെ കുടുംബത്തിന്റെ പേരും പ്രശസ്തിയും വര്‍ദ്ധിക്കും. നിങ്ങളുടെ ആഡംബര ജീവിതം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠന മേഖലയില്‍ കഴിവുകള്‍ പ്രകടിപ്പിക്കാനാകും. നിങ്ങള്‍ എന്തെങ്കിലും തീരുമാനം എടുക്കുന്നെങ്കില്‍ മറ്റുള്ളവരുടെ അഭിപ്രായം കൂടി തേടുക. ഇത് വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും സംഭവിക്കാവുന്ന അസ്വസ്ഥതകളെ നീക്കും.

<strong>Most read:പണം നിങ്ങളെ തേടിയെത്തും ഈ ഫെങ്ഷുയി വിദ്യകളിലൂടെ</strong></p><p>Most read:പണം നിങ്ങളെ തേടിയെത്തും ഈ ഫെങ്ഷുയി വിദ്യകളിലൂടെ

മകരം (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

മകരം (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

ഔദ്യോഗികരംഗത്ത് മകരം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ശുഭകരമായ ഫലങ്ങള്‍ പ്രതീക്ഷിക്കാം. സംതൃപ്ത ജീവിതം നയിക്കാനാകും. പുതിയതും മെച്ചപ്പെട്ടതുമായ ധനാഗമ മാര്‍ഗ്ഗങ്ങള്‍ കൈവരും. നിങ്ങളുടെ പദ്ധതികള്‍ പ്രാവീണ്യത്തോടെ നടപ്പിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ബിസിനസ്സുകാര്‍ക്ക് ഈ സമയം വിജയകരമായി മുന്നോട്ടു പോകാനാകും. ഒന്നിലധികം ഗ്രഹങ്ങളുടെ സാന്നിധ്യം നിങ്ങളുടെ വ്യക്തിത്വത്തെ ശക്തിപ്പെടുത്തുകയും നല്ല ആരോഗ്യം, കഴിവ് എന്നിവ പ്രദാനം ചെയ്യുകയും ചെയ്യും. നിങ്ങളുടെ സാമൂഹിക പ്രശസ്തി വര്‍ദ്ധിക്കും. ജീവിതപങ്കാളിയുടെ ആരോഗ്യം നിങ്ങള്‍ക്ക് ആശങ്കയ്ക്കിടയാക്കും.

കുംഭം (അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭം (അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4)

ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം വര്‍ധിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് പുതിയ അവസരങ്ങള്‍ കൈവരും. കുടുംബബന്ധം ശുഭകരമാകും. ഈ സമയത്ത് സാമ്പത്തികമായി ചില പ്രയാസങ്ങള്‍ നിങ്ങള്‍ക്ക് നേരിടേണ്ടിവരും. അതിനാല്‍, സാമ്പത്തിക കാര്യങ്ങളില്‍ എടുത്തു ചാടി തീരുമാനങ്ങള്‍ എടുക്കാതിരിക്കുക. എങ്കിലും പ്രതികൂല സാഹചര്യങ്ങളെ ക്ഷമാപൂര്‍വ്വം നേരിട്ട് വിജയം നേടാനാകും. സ്വത്തുതര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. അന്യരെ പരിഹസിക്കുകയും അവരെ വേദനിപ്പിക്കുന്ന വിധത്തില്‍ സംസാരിക്കുകയോ ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ് ആരോഗ്യനില തൃപ്തികരം ആയിരിക്കില്ല, ശ്രദ്ധിക്കുക.

മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

സമൂഹത്തില്‍ നിങ്ങളുടെ പ്രതിച്ഛായ വര്‍ധിക്കും. ഈ കാലയളവില്‍ ഒന്നിലധികം വരുമാന സ്രോതസ്സുകളില്‍ നിന്ന് നിങ്ങള്‍ ധനാഗമം സാധ്യമാണ്. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കാനാകും. മുടങ്ങിക്കിടന്നിരുന്ന പല പദ്ധതികള്‍ക്കും പുനരാരംഭിക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടുകള്‍ ഇക്കാലയളവില്‍ സാധ്യമാണ്. അതിനാല്‍, നിങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക. സ്വത്തുമായി ബന്ധപ്പെട്ട ചില നിയമപരമായ തടസങ്ങള്‍ അഭിമുഖീകരിച്ചേക്കാം. നിങ്ങളുടെ ധാര്‍ഷ്ട്യഭാവം അവസാനിപ്പിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ ഉത്കണ്ഠ വര്‍ധിക്കും. ജീവിത പങ്കാളിയുമായി നിലനിന്നിരുന്ന പൊരുത്തക്കേടുകള്‍ നീങ്ങും. വിദ്യാര്‍ഥികള്‍ക്ക് ചില തടസങ്ങള്‍ നേരിടേണ്ടിവരും.

English summary

Vishu Phalam 2020 Astrology Predictions for 12 Zodiac Signs in Malayalam

Here are the vishu rashi phalam for 12 zodiac signs for the year 2020-21 in malayalam. Read on.
X