For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിഷുക്കണിയിലെ ആദ്യ കാഴ്ച പ്രത്യേക ഫലം പറയും

വിഷുക്കണിയിലെ ആദ്യ കാഴ്ച പ്രത്യേക ഫലം...

|

വിഷു ആഘോഷങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആചാരമാണ് വിഷുക്കണി. പുലര്‍ച്ചെ കണി കണ്ടുണരുന്നതോടെയാണ് വിഷു ആഘോഷങ്ങള്‍ക്കു തുടക്കമാകുന്നത്. വിഷുവിന് കാണുന്ന കണി ആ വര്‍ഷത്തെ സമ്പത് സമൃദ്ധമാക്കുമെന്നാണ് വിശ്വാസം.

തേച്ചു വെടിപ്പാക്കിയ ഓട്ടുരുളിയില്‍ വിവിധ വസ്തുക്കള്‍ വച്ച് നിലവിളക്കും കൃഷ്ണ വിഗ്രഹവുമെല്ലാം വച്ചാണ് കണിയൊരുക്കുക. കണി കാണുന്ന ചടങ്ങ് ഗുരുവായൂരപ്പന്‍, കൃഷ്ണനുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നു കൂടിയാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അന്നേ ദിവസം പുലര്‍ച്ചെയുള്ള കണി കാണല്‍ ചടങ്ങും ഏറെ വിശേഷപ്പെട്ട ഒന്നാണ്.

കണി വെറുതെ കാണാന്‍ വയ്ക്കുന്നതല്ല. ഇതിലെ ഓരോ വസ്തുക്കളും ഓരോ ഫലത്തെ കുറിയ്ക്കുന്നുമുണ്ട്. നാം പലരും ഇതറിയാതെയാണ് കണി വയ്ക്കുകയും കാണുകയും ചെയ്യുക. വെറും ഒരു ചടങ്ങ് എന്നതില്‍ കവിഞ്ഞ് ഇതിലെ ഓരോ വസ്തുക്കള്‍ക്കും ഓരോ വിശേഷ ഫലങ്ങളുമുണ്ട്.

വിവിധ കണികള്‍ നല്‍കുന്ന വിവിധ ഫലങ്ങളെക്കുറിച്ചറിയൂ,ആദ്യം കണ്ണില്‍ പെടുന്ന കണി പറയുന്ന ഫലത്തെ കുറിച്ചറിയൂ

വിഷുക്കണി വയ്ക്കുമ്പോള്‍

വിഷുക്കണി വയ്ക്കുമ്പോള്‍

വിഷുക്കണി വയ്ക്കുമ്പോള്‍ നിലവിളക്കിനും കൃഷ്ണ വിഗ്രഹത്തിനും ഒപ്പം പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ വയ്ക്കും. പച്ചക്കറികളില്‍ തന്നെ വെള്ളരിക്ക, കണിവെള്ളരി ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇതിനു പുറമേ അലക്കിയ വസ്ത്രം, അഷ്ടമംഗല്യം, കണ്ണാടി, സ്വര്‍ണം, നാണയങ്ങള്‍, അരി, നെല്ല് തുടങ്ങിയ വിവിധങ്ങളായ വസ്തുക്കളും വയ്ക്കാറുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞ നിറത്തിലെ കണിക്കൊന്ന.

വെള്ളരി

വെള്ളരി

കണിയില്‍ പ്രധാനപ്പെട്ട ഒന്നാണ് കണി വെള്ളരി. ഇത് ആദ്യം കണി കാണുന്ന് ആ വര്‍ഷത്തെ സമൃദ്ധി സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ആ വര്‍ഷം പലവ്യഞ്ജനങ്ങള്‍ക്കോ അന്നാദി കാര്യങ്ങള്‍ക്കോ മുട്ടുണ്ടാകില്ല. കാര്‍ഷിക സംബന്ധമായും നല്ല ഫലമാണ് ഇത് സൂചിപ്പിയ്ക്കുന്നത്.

കണിക്കൊന്ന

കണിക്കൊന്ന

കണിക്കൊന്നയില്ലാതെ കണി ദര്‍ശനമില്ലെന്നു തന്നെ പറയാം. വിഷുവിനായി പൂക്കുന്ന ഈ പ്രത്യേക മഞ്ഞപ്പൂക്കള്‍ ആദ്യം കാണുന്നത് ആ ഒരു വര്‍ഷത്തേയ്ക്കുള്ള സമ്പത് സമൃദ്ധിയും നന്മയും ഐശ്വര്യവുമെല്ലാം തന്നെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്.

നാണയങ്ങള്‍

നാണയങ്ങള്‍

നാണയങ്ങള്‍ വിഷുക്കണിയിലെ പ്രധാനപ്പെട്ട ഒന്നാണ്. ആദ്യം കാണുന്നത് നാണയങ്ങളെങ്കില്‍ ആ വര്‍ഷം ധനഭാഗ്യം ഫലമായി പറയുന്നു. ഇതു കാണുന്നത് ധന സംബന്ധമായ നേട്ടങ്ങളുണ്ടാക്കുമെന്നാണ് വിശ്വാസം.

കണ്ണാടി

കണ്ണാടി

കണ്ണാടി കാണുന്നതും ഐശ്വര്യവും സമ്പത് സമൃദ്ധിയും സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ദിവസവും ഉത്സവം എന്ന രീതിയിലെ ഫലം സൂചിപ്പിയ്ക്കുന്ന ഒന്നാണിത്.

വിളക്ക്.

വിളക്ക്.

സ്ത്രീകള്‍ക്ക് കണി കാണാന്‍ ഏറ്റവും ഉത്തമമാണ് വിളക്ക്. നിലവിളക്ക് ദീര്‍ഘ സുമംഗലീ ഫലം സൂചിപ്പിയ്ക്കുന്ന ഒന്നാണ്. പുരുഷന്മാര്‍ക്കാകട്ടെ, ഇത് നല്ല ദാമ്പത്യത്തെ സൂചിപ്പിയ്ക്കുന്നു. ഇതു പോലെയാണ് അഷ്ടമംഗല്യ ഫലവും.

അലക്കിയ വസ്ത്രം

അലക്കിയ വസ്ത്രം

അലക്കിയ വസ്ത്രം കണിത്തട്ടില്‍ വയ്ക്കുന്ന മറ്റൊന്നാണ്. പുതു വസ്ത്രമോ കോടി വസ്ത്രമോ അല്ല, അലക്കിയ വസ്ത്രം എന്നതാണ് പറയുക. ഇത് വസ്ത്രാദി കാര്യങ്ങളില്‍ യാതൊരു മുട്ടും വരില്ല എന്നതിന്റെ സൂചന നല്‍കുന്നു.

സ്വര്‍ണം

സ്വര്‍ണം

സ്വര്‍ണം കണി കാണാന്‍ വയ്ക്കുന്ന മറ്റൊന്നാണ്. സ്വര്‍ണം കണി കാണുന്നത് ആടയാഭരങ്ങളും സ്വര്‍ണവുമെല്ലാം ലഭിയ്ക്കുമെന്നതിന്റെ സൂചന നല്‍കുന്ന, ആ ഫലം പറയുന്ന ഒന്നാണ്.

വെറ്റില, പായ്ക്ക്

വെറ്റില, പായ്ക്ക്

കണിത്തട്ടില്‍ ആദ്യം കാണുന്നത് വെറ്റില, പാക്ക് എന്നിവയെങ്കില്‍ ആചാര്യഗുണം പ്രതീക്ഷിയ്ക്കാം. അതായത് മേലധികാരികള്‍ പോലുള്ളവരില്‍ നിന്നും അനൂകൂല നിലപാടുകള്‍ പ്രതീക്ഷിയ്ക്കാം എന്നര്‍ത്ഥം.

ഭഗവാനെയാണ് ആദ്യം കണി ദര്‍ശനമെങ്കില്‍

ഭഗവാനെയാണ് ആദ്യം കണി ദര്‍ശനമെങ്കില്‍

ഭഗവാനെയാണ് ആദ്യം കണി ദര്‍ശനമെങ്കില്‍ ആ വര്‍ഷം ഈശ്വരാധീനം നിറഞ്ഞ വര്‍ഷമെന്നു വേണം, പറയാന്‍. ഭഗവാന്റെ അനുഗ്രഹവും ഐശ്വര്യവും സമ്പദ്‌സമൃദിയും നിറഞ്ഞ വര്‍ഷമെന്നു പറയാം.

എല്ലാം ഒരേ സമയം കാണുകയാണെങ്കില്‍

എല്ലാം ഒരേ സമയം കാണുകയാണെങ്കില്‍

എല്ലാം ഒരേ സമയം കാണുകയാണെങ്കില്‍ സര്‍വൈശ്വര്യ ഫലം എന്നു വേണം, അടുത്ത വിഷു വരെ ഫലമായി പറയേണ്ടത്.

English summary

Vishu Kani Predictions For Each Kani Items

Vishu Kani Predictions For Each Kani Items, Read more to know about,
X
Desktop Bottom Promotion