For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വര്‍ഷം മുഴുവന്‍ ഐശ്വര്യത്തിന് വിഷുക്കണി ഈ സമയം

|

നമ്മളാരും പ്രതീക്ഷിക്കാതെ തന്നെ ഒരു വലിയ വെല്ലുവിളിയിലാണ് ഇന്ന് നമ്മുടെ ലോകം. ലോകം മുഴുവന്‍ മഹാമാരിയായി പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്ന കൊറോണയെന്ന ഭീകരനെ കൈമെയ് മറന്ന് പിടിച്ച് കെട്ടുന്നതിനുള്ള തീവ്രശ്രമത്തില്‍ തന്നെയാണ് നമ്മുടെ ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും. ഇതിനിടയിലാണ് മലയാളിക്ക് എന്നും പ്രിയപ്പെട്ട ആഘോഷമായ വിഷു കൂടി എത്തുന്നത്. വരാനിരിക്കുന്ന ഒരു വര്‍ഷത്തിന്റെ മുഴുവന്‍ പ്രതീക്ഷയാണ് വിഷു. വിഷു ദിനം കണികാണുന്നതും കൈനീട്ടം വാങ്ങുന്നതും എല്ലാം വരും വര്‍ഷത്തെ നമ്മുടെ ഐശ്വര്യത്തേയും പ്രതീക്ഷയേയും ആണ് സൂചിപ്പിക്കുന്നത്.

Vishu Phalam: ഓരോ നക്ഷത്രത്തിന്റേയും സമ്പൂര്‍ണ ഫലംVishu Phalam: ഓരോ നക്ഷത്രത്തിന്റേയും സമ്പൂര്‍ണ ഫലം

എന്നാല്‍ ഏത് പ്രതികൂലാവസ്ഥയേയും നേരിട്ട് മുന്നോട്ട് ജീവിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത് ഇത് പോലുള്ള ഐശ്വര്യ പൂര്‍ണമായ ആഘോഷങ്ങള്‍ തന്നെയാണ്. എന്നാല്‍ നിരവധി അനുഷ്ഠാനങ്ങളും കര്‍മ്മങ്ങളും എല്ലാം നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് നമുക്കറിയാം. വിഷു ഐശ്വര്യത്തിന്റെ പ്രതീകമാവുമ്പോള്‍ ഏത് സമയത്താണ് കണികാണേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. വിഷു ആഘോഷങ്ങള്‍ക്ക് മുന്‍പ് കണി കാണേണ്ട സമയം എപ്പോഴാണെന്ന് നമുക്ക് നോക്കാം. ഈ പുതു വര്‍ഷത്തില്‍ ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് ഐശ്വര്യത്തോടെ മുന്നോട്ട് പോവുന്നതിന് നമുക്ക് ഓരോരുത്തര്‍ക്കും സാധിക്കട്ടെ.

 ഓരോ വര്‍ഷവും വ്യത്യസ്ത സമയങ്ങളില്‍

ഓരോ വര്‍ഷവും വ്യത്യസ്ത സമയങ്ങളില്‍

യുഗാരംഭത്തെ സൂചിപ്പിക്കുന്ന നന്മയുടെ സമൃദ്ധിയുടെ ദിനമായ, വെളിച്ചത്തിന്റെ പ്രതീകമായ ദീപത്തെ സാക്ഷിയാക്കിയാണ് നമ്മള്‍ കണികാണുന്നത്. ഓരോ വര്‍ഷത്തെ കണികാണലും വ്യത്യസ്ത സമയങ്ങളിലായിരിക്കും. തേച്ചു വെടിപ്പാക്കിയ ഓട്ടുരുളിയില്‍ വിവിധ വസ്തുക്കള്‍ വച്ച് നിലവിളക്കും കൃഷ്ണ വിഗ്രഹവുമെല്ലാം വച്ചാണ് കണിയൊരുക്കുക. കണി കാണുന്ന ചടങ്ങ് ഗുരുവായൂരപ്പന്‍, കൃഷ്ണനുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നു കൂടിയാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അന്നേ ദിവസം പുലര്‍ച്ചെയുള്ള കണി കാണല്‍ ചടങ്ങും ഏറെ വിശേഷപ്പെട്ട ഒന്നാണ്

എപ്പോള്‍ വിഷുക്കണി കാണണം?

എപ്പോള്‍ വിഷുക്കണി കാണണം?

എപ്പോഴാണ് വിഷുക്കണി കാണേണ്ടത് എന്നുള്ളത് പലര്‍ക്കും അറിയില്ല. കണി കാണുന്നതിന് ചില പ്രത്യേക സമയം ഉണ്ട്. മേടസംക്രമത്തിന് ശേഷം മേടം ഒന്ന് അതായത് ഏപ്രില്‍ 14 പുലര്‍ച്ചെ 5.54 മുതല്‍ രാവിലെ 7.03 വരെയുള്ള സമയത്താണ് കണികാണേണ്ടത്. ഈ സമയത്ത് കണി കാണുന്നത് ഐശ്വര്യത്തിലേക്കും സമൃദ്ധിയിലേക്കും നമ്മളെ നയിക്കും എന്നാണ് വിശ്വാസം. ലോകം അതിനെ ബാധിച്ച ഏറ്റവും വലിയ മഹാമാരിയായ കൊറോണവൈറസിനെതിരെ പോരാടുമ്പോള്‍ ഈ അവസരം ആഘോഷങ്ങളില്ലാതെ മൗനമായി തന്നെ നമുക്ക് വരവേല്‍ക്കാവുന്നതാണ്.

എപ്പോള്‍ വിഷുക്കണി കാണണം?

എപ്പോള്‍ വിഷുക്കണി കാണണം?

എപ്പോഴാണ് വിഷുക്കണി കാണേണ്ടത് എന്നുള്ളത് പലര്‍ക്കും അറിയില്ല. കണി കാണുന്നതിന് ചില പ്രത്യേക സമയം ഉണ്ട്. മേടസംക്രമത്തിന് ശേഷം മേടം ഒന്ന് അതായത് ഏപ്രില്‍ 14 പുലര്‍ച്ചെ 5.54 മുതല്‍ രാവിലെ 7.03 വരെയുള്ള സമയത്താണ് കണികാണേണ്ടത്. ഈ സമയത്ത് കണി കാണുന്നത് ഐശ്വര്യത്തിലേക്കും സമൃദ്ധിയിലേക്കും നമ്മളെ നയിക്കും എന്നാണ് വിശ്വാസം. ലോകം അതിനെ ബാധിച്ച ഏറ്റവും വലിയ മഹാമാരിയായ കൊറോണവൈറസിനെതിരെ പോരാടുമ്പോള്‍ ഈ അവസരം ആഘോഷങ്ങളില്ലാതെ മൗനമായി തന്നെ നമുക്ക് വരവേല്‍ക്കാവുന്നതാണ്.

മേടമാസത്തിലെ ആദ്യ സൂര്യോദയം

മേടമാസത്തിലെ ആദ്യ സൂര്യോദയം

മേടമാസത്തിലെ ആദ്യസൂര്യോദയത്തിന്റെ അന്ന് തന്നെയാണ് വിഷുക്കണി കാണേണ്ടതും. മേട രവിസംക്രമം എന്ന് പറയുന്നത് മീനം 31 അതായത് ഇന്ന് രാത്രി 8.26 വരെയാണ്. സൂര്യന്‍ ഉദിച്ച് രണ്ട് നാഴിക കഴിയുന്നത് വരെയുള്ള സമയത്ത് വിഷുക്കണി ദര്‍ശനം നടത്തുന്നത് എന്തുകൊണ്ടും ഉത്തമമാണ്. ഈ സമയത്ത് കണികാണുന്നത് ഐശ്വര്യത്തിനും ക്ഷേമത്തിനും കാരണമാകും എന്നാണ് വിശ്വാസം. മുകളില്‍ പറഞ്ഞ സമയത്ത് കണി കാണുന്നതിന് വേണ്ടിയാണ് എല്ലാവരും ശ്രമിക്കേണ്ടതും.

കണിയൊരുക്കാന്‍

കണിയൊരുക്കാന്‍

കണിയൊരുക്കാന്‍ എന്തൊക്കെ വേണമെന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും പലര്‍ക്കും അറിയുകയില്ല. അതിനായി നിലവിളക്ക്, ഉരുളി, വാല്‍ക്കിണ്ടി എന്നിവയാണ് അത്യാവശ്യമായി വേണ്ടത്. കണിയൊരുക്കുന്നതിനായി കൃഷ്ണ വിഗ്രഹം വേണം. കൃഷ്ണവിഗ്രഹത്തിന് മുന്നിലായി വലത് വശത്ത് നിലവിളക്കും ഇടത് വശത്ത് ഉരുളിയും വെക്കണം. ഉരുളിയില്‍ എന്തൊക്കെ വസ്തുക്കള്‍ സൂക്ഷിക്കണം എന്നുള്ളത് നമുക്ക് നോക്കാം.

വിഷുക്കണി വയ്ക്കുമ്പോള്‍

വിഷുക്കണി വയ്ക്കുമ്പോള്‍

വിഷുക്കണി വയ്ക്കുമ്പോള്‍ നിലവിളക്കിനും കൃഷ്ണ വിഗ്രഹത്തിനും ഒപ്പം പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ വയ്ക്കും. പച്ചക്കറികളില്‍ തന്നെ വെള്ളരിക്ക, കണിവെള്ളരി ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇതിനു പുറമേ അലക്കിയ വസ്ത്രം, അഷ്ടമംഗല്യം, കണ്ണാടി, സ്വര്‍ണം, നാണയങ്ങള്‍, അരി, നെല്ല് തുടങ്ങിയ വിവിധങ്ങളായ വസ്തുക്കളും വയ്ക്കാറുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞ നിറത്തിലെ കണിക്കൊന്ന.

ഉരുളിയില്‍

ഉരുളിയില്‍

ഉണക്കലരി, കണി വെള്ളരി, ചക്ക, മാങ്ങ, വാഴപ്പഴം, നാരങ്ങ ഓറഞ്ച്, ആപ്പിള്‍ തുടങ്ങിയവ എല്ലാം വെക്കുക. ശ്രീഭഗവതിയുടെ പ്രതീകമായി വാല്‍ക്കണ്ണാടിയും വെക്കുക. കണിക്കൊന്നപ്പൂക്കള്‍ വിഷുക്കണിക്ക് ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ്. കണിവെള്ളരിയോടൊപ്പം കണിക്കൊന്നയും വെക്കുക. കണിവെള്ളരി ഭഗവാന്റെ മുഖവും കണിക്കൊന്ന ഭഗവാന്റെ കിരീടമാണ് എന്നും ആണ് വിശ്വാസം. ഇതിന്റെ തൊട്ടടുത്തായി ഓട്ടുപാത്രത്തില്‍ അലക്കിയ കസവു പുടവയും, ഗ്രന്ഥം, കുങ്കുമച്ചെപ്പ്, കണ്‍മഷി, വെറ്റില, അതില്‍ നാണയത്തുട്ടുകള്‍ എന്നിവയെല്ലാം ഒരുക്കേണ്ടതാണ്.

ദീപം കൊളുത്തുമ്പോള്‍

ദീപം കൊളുത്തുമ്പോള്‍

ദീപം കൊളുത്തുമ്പോള്‍ അത് സര്‍വ്വൈശ്വര്യത്തിലേക്കാണ് നിങ്ങളെ കൂട്ടിക്കൊണ്ട് പോവുന്നത്. അഞ്ച് തിരികള്‍ ഇട്ട് വേണം തിരി കൊളുത്തേണ്ടത്. ഇത് ഭഗവാന്‍ മഹാദേവനെയാണ് സൂചിപ്പിക്കുന്നത്. നിലവിളക്ക് കത്തി, പൂക്കള്‍, കൊടിവിളക്ക് എന്നിവയാണ് കണികാണുമ്പോള്‍ വെക്കേണ്ടത്. കണി കണ്ട് ഐശ്വര്യപൂര്‍ണമായ ഒരു ദിവസത്തിലേക്ക് കണ്‍തുറക്കാന്‍ പ്രാര്‍ത്ഥിക്കൂ.

English summary

Vishu 2020: Pooja Date And Kani Time

Here in this article we are discussing about the vishu pooja time and kani. Take a look
X
Desktop Bottom Promotion