Just In
- 6 hrs ago
ഈ രാശിക്കാര് പരസ്പരം ചേര്ന്നാല് ശത്രുക്കള്: ഒന്നിക്കാന് പാടില്ലാത്ത രാശിക്കാര്
- 9 hrs ago
ഗരുഡപുരാണം: ഭാര്യക്കും ഭര്ത്താവിനും ബാധകം; ഈ 4 സ്വഭാവത്താല് വരും നരകതുല്യ ദാമ്പത്യജീവിതം
- 13 hrs ago
ഗര്ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള് സാധാരണം: ആരോഗ്യ ഗര്ഭത്തിന്റെ ലക്ഷണം
- 15 hrs ago
Weekly Horoscope: ഈ ആഴ്ചയിലെ സമ്പൂര്ണ വാരഫലം : 12 രാശിക്കും ഗുണദോഷഫലങ്ങള് ഇപ്രകാരം
Don't Miss
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്ക്കരുത്, ഫാന്സ് പറയുന്നു
- News
ബത്തേരിയില് വിദ്യാര്ത്ഥിനി ആശുപത്രി പരിസരത്ത് മരിച്ച നിലയില്
- Movies
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Technology
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
എഴുത്തിനിരുത്താം വീട്ടില് തന്നെ; ചടങ്ങുകള്
വിജയ ദശമി ദിനത്തില് നമ്മുടെ കുരുന്നുകളെ എഴുത്തിനിരുത്തുന്ന ചടങ്ങുണ്ട്. എന്നാല് ഇപ്രാവശ്യം കൊറോണയായതിനാല് പല ക്ഷേത്രങ്ങളിലും എഴുത്തിനിരുത്തല് ചടങ്ങ് ഇല്ല. എന്നാല് നമുക്ക് വീട്ടില് തന്നെ ചില ചിട്ടകള് പാലിച്ച് കുട്ടികളെ എഴുത്തിനിരുത്താവുന്നതാണ്. വിജയ ദശമി തിന്മയ്ക്കെതിരായ നന്മയുടെ വിജയത്തിനായി ആഘോഷിക്കപ്പെടുന്നു എന്ന് മാത്രമല്ല, നമ്മുടെയെല്ലാം നല്ല തുടക്കങ്ങള്ക്കുമുള്ള സമയത്തെ സൂചിപ്പിക്കുന്നു. ഈ സമയത്തെ ഒരു പ്രധാന ആചാരമാണ് വിദ്യാരംഭം കുറിക്കുക എന്ന ചടങ്ങ്.
ക്ഷേത്ര
ദര്ശനം
എന്തുകൊണ്ട്
ചെരിപ്പിടാതെ
വേണം
സരസ്വതി ദേവിയെ ജ്ഞാനദേവതയായി കണക്കാക്കുന്നതിനാല്, ചടങ്ങ് ദേവിക്കായി സമര്പ്പിക്കുകയും സാധാരണയായി നവരാത്രിയുടെയോ വിജയദശ്മിയുടെയോ അവസാന ദിവസത്തിലാണ് നടത്തുന്നത്. ഈ വര്ഷം 2020 ഒക്ടോബര് 26 നാണ് വിജയദാശമി വരുന്നത്. ഈദിനം വീട്ടില് എഴുത്തിനിരുത്തുന്നവര് എന്തൊക്കെ കാര്യങ്ങള് ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്.

പ്രധാന ക്ഷേത്രങ്ങള്
കൊല്ലൂര് മൂകാംബിക ക്ഷേത്രം (കര്ണാടക) അല്ലെങ്കില് ദില്ലി അയപ്പ ക്ഷേത്രം അല്ലെങ്കില് തുഞ്ചന് പറമ്പ് (കേരളം), ആറ്റുകല് ഭാഗവതി ക്ഷേത്രം (കേരളം), തിരുവുള്ളക്കാവ് ശ്രീ ധര്മ്മ ശാസ്ത്രാ ക്ഷേത്രം (കേരള) എന്നിവിടങ്ങളിലാണ് പ്രധാനമായും എഴുത്തിനിരുത്തുന്നത്. എന്നാല് ഇപ്രാവശ്യത്തെ കൊറോണ കാരണം വീട്ടില് എഴുത്തിനിരുത്തുന്നവരും ശ്രദ്ധിക്കേണ്ട ചിലതുണ്ട്. അതിന് വേണ്ടി വീട്ടില് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള് ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ആചാരം ഇതെല്ലാം
പേര് സൂചിപ്പിക്കുന്നത് പോലെ വിദ്യ എന്നാല് 'അറിവ്' എന്നും അരമ്പം എന്നാല് 'ആരംഭിക്കുക' എന്നും അര്ത്ഥമാക്കുന്നു. എഴുത്തിലൂടെ പുതിയ ഒരു ലോകം കുട്ടികള്ക്ക് മുന്പില് തുറക്കുകയാണ് ചെയ്യുന്നത്. എന്നാല് ഇത് വീട്ടില് ആവുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള് എന്തൊക്കെയെന്ന് പലര്ക്കും അറിയുകയില്ല. ഇത്തരം കാര്യങ്ങള് ശ്രദ്ധിച്ചാല് നമുക്ക് വീട്ടില് തന്നെ കുട്ടികളെ എഴുത്തിനിരുത്താന് സാധിക്കുന്നുണ്ട്. അതിന് വേണ്ടി നാം പിന്തുടരുന്ന ആചാരങ്ങള് എന്തെല്ലാമാണെന്ന് നോക്കാം.

കുട്ടിയുടെ ശരിയായ പ്രായം
മിക്കപ്പോഴും, രണ്ട്-അഞ്ച് വയസ്സിനിടയിലുള്ള കുട്ടികളെ എഴുത്തിനിരുത്താവുന്നതാണ്. ഇത് ഒരു നല്ല തുടക്കമാണെന്ന് വിശ്വസിക്കുന്നതിനാല് എല്ലാ കുട്ടികള്ക്കും ഇത് നടത്തുന്നു. ആചാരങ്ങള് അറിയുന്ന പ്രായമായ ഒരാള് ഉണ്ടെങ്കില് അത് വീട്ടില് തന്നെ എളുപ്പത്തില് ചെയ്യാമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. എന്നാല് അതിന് വേണ്ടി ചെറിയ തോതില് ഒരുങ്ങേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

അറിയേണ്ട കാര്യങ്ങള് ഇതെല്ലാം
എല്ലാ ഉത്സവങ്ങളെയും പോലെ, കുട്ടികളെ രാവിലെ തന്നെ കുളിപ്പിച്ച് പുത്തന് വസ്ത്രങ്ങള് ധരിപ്പിക്കണം. മുത്തശ്ശനോ മുത്തശ്ശിയോ ഉണ്ടെങ്കില് അവര് ഗുരുസ്ഥാനം ഏറ്റെടുക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലാത്തവര്ക്ക് അച്ഛനോ അമ്മയോ എഴുത്തിനിരുത്താവുന്നതാണ്. ഇത് കൂടാതെ ഈ ദിനം കുട്ടികളും മുതിര്ന്നവരും കുളിച്ച് ഗണപതി ഭഗവാനേയും സരസ്വതി ദേവിയേയും പ്രാര്ത്ഥിച്ച് വേണം എഴുത്തിനിരുത്താന്. കിഴക്കോട്ട് തിരിഞ്ഞിരുന്ന് വേണം ചടങ്ങ് ആരംഭിക്കുന്നതിന്.

അറിയേണ്ട കാര്യങ്ങള് ഇതെല്ലാം
സാധാരണയായി, കുട്ടികള് ഗുരു / പുരോഹിതന്റെ മടിയിലോ വീട്ടിലെ മൂത്ത വ്യക്തിയുടെ മടിയിലോ ഇരുന്നാണ് വിദ്യാരംഭം കുറിക്കേണ്ടത്. ഓം ഹരി ശ്രീ ഗണപതിയേ നമഹ: എന്ന് അരി നിറച്ച ഒരു ട്രേയില് എഴുതിക്കൊണ്ടാണ് ചടങ്ങ് ആരംഭിക്കുന്നത്. തുടര്ന്ന്, കുട്ടിയുടെ ചൂണ്ടുവിരല് പിടിക്കുകയും അവന് / അവള് മന്ത്രം എഴുതുകയും ചെയ്യുന്നു (സാധാരണയായി മാതൃഭാഷയില്). ഈ മന്ത്രം മണലിലും അരിയിലും എഴുതിയിട്ടുണ്ട്.

പഠനത്തിന് തുടക്കമിടുന്നു
വിദ്യാരംഭം എപ്പോഴും വളരെയധികം പ്രാധാന്യം അര്ഹിക്കുന്ന ഒന്നാണ്. കാരണം ഇത് ഒരു കുട്ടിയെ പഠനത്തിന് തുടക്കമിടുന്ന ദിവസമായാണ് കണക്കാക്കുന്നത്. ഇന്ത്യയുടെ വടക്കന് ഭാഗത്ത് പ്രചാരത്തിലുള്ള ആയുധ പൂജയ്ക്ക് സമാനമാണ് ഈ ആചാരം. വ്യത്യസ്ത ലക്ഷ്യങ്ങളെ സൂചിപ്പിക്കുന്ന വ്യത്യസ്ത ആചാരങ്ങളുണ്ട്. ധാന്യങ്ങളില് എഴുതുന്നത് അഭിവൃദ്ധിയിലേക്ക് നയിക്കുന്ന അറിവ് നേടിയെടുക്കുന്നതിനെ പ്രതീകപ്പെടുത്തുന്നു. അവസാനമായി ഒരു കുട്ടിയുടെ നാവില് സ്വര്ണ്ണം ഉപയോഗിച്ച് എഴുതുന്നത് യഥാര്ത്ഥ അറിവ് നേടുന്നതിന് അത്യന്താപേക്ഷിതമായ സരസ്വതി ദേവിയുടെ കൃപയെയാണ് ചൂണ്ടിക്കാണിക്കുന്നത്.

പഠനത്തിന് തുടക്കമിടുന്നു
ഓം ഹരി ശ്രീ ഗണപതിയേ നമഹ: എന്ന് പിന്നീട് കുട്ടിയുടെ നാവില് സ്വര്ണ്ണം ഉപയോഗിച്ച് എഴുതുന്നു. കുട്ടിയുടെ നാവില് സരസ്വതി ദേവിയുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നതിനാണിത്. വിദ്യാരംഭത്തിന് ഉപയോഗിച്ച് അരി കൊണ്ട് പിന്നീട് നിവേദ്യം തയ്യാറാക്കി ദേവിക്ക് നിവേദിക്കുന്നു. ഇതിന് ശേഷം കുട്ടികള്ക്ക് സ്ലേറ്റുകളും പെന്സിലുകളും വിതരണം ചെയ്യുന്നു. എല്ലാം കുഞ്ഞിനെ നന്മയിലേക്ക് നയിക്കും എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും.