For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ മാസം ശുക്രന്റെ രാശിമാറ്റം രണ്ടുതവണ; ഈ 5 രാശിക്കാര്‍ക്ക് കഷ്ടപ്പാടിന്റെ കാലം

|

2022 വര്‍ഷത്തിലെ അവസാന മാസമായ ഡിസംബറിലേക്ക് കടന്നിരിക്കുകയാണ് നാം. ഈ മാസത്തില്‍ പല ഗ്രഹങ്ങളുടെയും രാശികളില്‍ മാറ്റങ്ങള്‍ ഉണ്ടാകും. വര്‍ഷത്തിന്റെ അവസാന മാസത്തില്‍ ഗ്രഹമാറ്റത്തിന്റെ ഫലം എല്ലാവരുടെ ജീവിതത്തിലും പ്രതിഫലിക്കും. ഡിസംബര്‍ മാസത്തില്‍ ബുധന്‍, ശുക്രന്‍ എന്നീ രണ്ട് ഗ്രഹങ്ങളും ഒരു മാസത്തിനുള്ളില്‍ രണ്ട് തവണ സ്ഥാനംമാറും. ഇത് ചില രാശിക്കാരെ മോശമായി ബാധിക്കും.

Most read: ഡിസംബര്‍ മാസത്തിലെ ഗ്രഹസ്ഥാനങ്ങള്‍ 12 രാശിക്കാരുടെയും ജീവിതത്തിലുണ്ടാക്കും മാറ്റംMost read: ഡിസംബര്‍ മാസത്തിലെ ഗ്രഹസ്ഥാനങ്ങള്‍ 12 രാശിക്കാരുടെയും ജീവിതത്തിലുണ്ടാക്കും മാറ്റം

ഡിസംബര്‍ 5ന് ശുക്രന്‍ ധനുരാശിയില്‍ സംക്രമിക്കും. ഡിസംബര്‍ 29 വരെ ഇവിടെ തുടര്‍ന്നശേഷം ശുക്രന്‍ മകരം രാശിയില്‍ പ്രവേശിക്കും. ജ്യോതിഷത്തില്‍ സന്തോഷം, സൗകര്യം, തേജസ്സ്, സമ്പത്ത്, സുഖം എന്നിവ നല്‍കുന്ന ഗ്രഹമായി ശുക്രനെ കണക്കാക്കുന്നു. എന്നാല്‍ ഒരു മാസത്തിനിടെ ശുക്രന്റെ രാശി രണ്ടുതവണ മാറുന്നത് ചില രാശിക്കാര്‍ക്ക് അത്ര ശുഭകരമല്ല. ഡിസംബര്‍ മാസത്തില്‍ രണ്ടുതവണയായി ശുക്രന്‍ സ്ഥാനം മാറുന്നതിനാല്‍ 5 രാശിക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവം

ഇടവം

ഇടവം രാശിക്കാരുടെ രാശിക്കാരുടെ അധിപനാണ് ശുക്രന്‍. അത്തരമൊരു സാഹചര്യത്തില്‍, ഒരു മാസത്തില്‍ രണ്ടുതവണ ശുക്രന്‍ മാറുന്നത് ഇടവം രാശിക്കാര്‍ക്ക് അത്ര ശുഭകരമല്ല. ഈ സമയം നിങ്ങള്‍ക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഓഫീസിലെ അമിത ജോലി കാരണം ജോലിക്കാര്‍ക്ക് സമ്മര്‍ദ്ദം അനുഭവപ്പെടാം. തര്‍ക്കങ്ങള്‍ ഉണ്ടാകാം, അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ സംയമനം പാലിക്കണം. അല്ലാത്തപക്ഷം കാര്യങ്ങള്‍ കൂടുതല്‍ വഷളായേക്കാം. ധനനഷ്ടം സാധ്യമാണ്. ഈ സമയം നിങ്ങളുടെ സുഖസൗകര്യങ്ങളില്‍ കുറവുണ്ടായേക്കാം.

കര്‍ക്കിടകം

കര്‍ക്കിടകം

ഡിസംബര്‍ മാസത്തില്‍ ധനു, മകരം രാശികളില്‍ ശുക്രന്റെ സംക്രമണം കര്‍ക്കിടകം രാശിക്കാര്‍ക്ക് ചില പ്രശ്‌നങ്ങളുണ്ടാക്കും. ഈ സമയം നിങ്ങള്‍ക്ക് ചില ധനനഷ്ടങ്ങള്‍ സാധ്യമാണ്. ഒരു കുടുംബ കലഹത്തില്‍ അകപ്പെടാന്‍ സാധ്യതയുണ്ട്. ബിസിനസ്സില്‍ നഷ്ടം കൂടുതലായിരിക്കും. ആര്‍ക്കെങ്കിലും കടം കൊടുത്തെങ്കില്‍ അത് തിരിച്ചുകിട്ടാന്‍ താമസിക്കും.

Most read:ഡിസംബര്‍ മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെ സമ്പൂര്‍ണ്ണ നക്ഷത്രഫലംMost read:ഡിസംബര്‍ മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെ സമ്പൂര്‍ണ്ണ നക്ഷത്രഫലം

ചിങ്ങം

ചിങ്ങം

ഡിസംബര്‍ മാസത്തിലെ ശുക്രന്റെ സംക്രമണം നിങ്ങള്‍ക്ക് ഒരു തരത്തിലും ശുഭകരമാകില്ല. കുടുംബത്തില്‍ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയം നിങ്ങള്‍ക്ക് ഒരു അപകടവും സംഭവിക്കാം, അതിനാല്‍ ശ്രദ്ധിക്കുക. ജോലിയില്‍ ഉന്നത ഉദ്യോഗസ്ഥരുമായി തര്‍ക്കത്തിന് സാധ്യതയുണ്ട്. ജോലിക്കാര്‍ ജോലികള്‍ കൃത്യമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്.

മകരം

മകരം

മകരം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം അത്ര ഗുണം ചെയ്‌തേക്കില്ല. ധനനഷ്ടവും രോഗങ്ങളും നിങ്ങളെ വലയം ചെയ്‌തേക്കാം. ബന്ധങ്ങളില്‍ വിഷമതകള്‍ ഉണ്ടാകാം. ഭൂമി, സ്വത്ത് സംബന്ധമായ കാര്യങ്ങളില്‍ നിങ്ങളുടെ ശത്രുക്കള്‍ ആധിപത്യം സ്ഥാപിക്കും. അതിനാല്‍ ഈ സമയം നിങ്ങള്‍ ജാഗ്രത പാലിക്കണം.

Most read:ഡിസംബര്‍ മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെ സമ്പൂര്‍ണ്ണ നക്ഷത്രഫലംMost read:ഡിസംബര്‍ മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെ സമ്പൂര്‍ണ്ണ നക്ഷത്രഫലം

ധനു

ധനു

ഡിസംബര്‍ മാസത്തില്‍ ശുക്രന്‍ രണ്ട് തവണ രാശി മാറുന്നത് ധനു രാശിക്കാര്‍ക്ക് ശുഭകരമല്ല. ബിസിനസ്സില്‍ ചില നഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. അമിതമായി പണം ചെലവാക്കുന്നത് നിങ്ങളെ കുഴപ്പത്തിലാക്കും. ജോലിഭാരം വര്‍ധിക്കുന്നതിനാല്‍ മനസ്സ് അസ്വസ്ഥമാകും.

ജ്യോതിഷത്തില്‍ ശുക്രന്റെ സ്ഥാനം

ജ്യോതിഷത്തില്‍ ശുക്രന്റെ സ്ഥാനം

ജ്യോതിഷത്തില്‍ ശുക്രന്‍ ഒരു ഗുണകരമായ ഗ്രഹമാണ്. എന്നിരുന്നാലും, ഒരു ദോഷകരമായ ഗ്രഹവുമായി ചേര്‍ന്ന് നില്‍ക്കുമ്പോഴോ അല്ലെങ്കില്‍ ഒരു ജാതകത്തില്‍ പ്രതികൂലമായി നില്‍ക്കുമ്പോഴോ, അത് നിങ്ങള്‍ക്ക് അശുഭ ഫലങ്ങള്‍ നല്‍കും. സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹം കൂടിയാണിത്. പ്രണയം, ലൈംഗികത, സൗന്ദര്യം, ഫാഷന്‍, വിനോദം, ആഡംബരങ്ങള്‍, കല, ശാരീരിക ആകര്‍ഷണം എന്നിവയ്ക്ക് പേരുകേട്ട ഗ്രഹമാണ് ശുക്രന്‍. സ്നേഹത്തെയും എല്ലാത്തരം ബന്ധങ്ങളെയും മറ്റ് വൈകാരിക ബന്ധങ്ങളെയും നിയന്ത്രിക്കുന്നത് ശുക്രനാണ്. ശുക്രന്‍ ഒരു വ്യക്തിക്ക് ധനവും സമ്പത്തും നല്‍കി അനുഗ്രഹിക്കുന്നു. എന്നാല്‍ ദോഷസ്ഥാനത്ത് നില്‍ക്കുന്ന ശുക്രന്‍ അവിശ്വസ്തത, പാപ്പരത്വം, ലൈംഗിക രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു.

Most read:വീടിന് ഐശ്വര്യക്കേടും വീട്ടംഗങ്ങള്‍ക്ക് ദോഷവും; ഈ ദിവസങ്ങളില്‍ തുളസി ചെടിക്ക് വെള്ളമൊഴിക്കരുത്Most read:വീടിന് ഐശ്വര്യക്കേടും വീട്ടംഗങ്ങള്‍ക്ക് ദോഷവും; ഈ ദിവസങ്ങളില്‍ തുളസി ചെടിക്ക് വെള്ളമൊഴിക്കരുത്

ശുക്രനുള്ള പ്രതിവിധികള്‍

ശുക്രനുള്ള പ്രതിവിധികള്‍

* തിളങ്ങുന്ന വെളുത്ത വസ്ത്രങ്ങള്‍ ധരിക്കുക. പിങ്ക് നിറത്തിലുള്ള എല്ലാ ഷേഡുകളിലുമുള്ള വസ്ത്രങ്ങളും അനുകൂലമാണ്.

* നിങ്ങളുടെ പങ്കാളിയെ ബഹുമാനിക്കുക.

* കൊച്ചു പെണ്‍കുട്ടികള്‍ക്കോ വിധവകളായ സ്ത്രീകള്‍ക്കോ മധുരപലഹാരങ്ങള്‍ നല്‍കുക. നിങ്ങള്‍ നല്ല സ്വഭാവമുള്ളവരായിരിക്കുക.

* ലക്ഷ്മി ദേവിയെ ആരാധിച്ച് ശുക്രന്റെ അനുഗ്രഹം നേടുക. തടസ്സങ്ങള്‍ നീക്കാനും ജീവിതത്തില്‍ വിജയിക്കാനും ശ്രീ സൂക്തം ശ്ലോകം ചൊല്ലുക.

* ശുക്രന്റെ അനുഗ്രഹം ലഭിക്കാന്‍ വെള്ളിയാഴ്ചകളില്‍ വ്രതമെടുക്കുക.

* വെള്ളിയാഴ്ചകളില്‍ ദാനം ചെയ്യുന്നത് ശുക്രന്റെ നല്ല ഫലങ്ങള്‍ നല്‍കും. പായസം, തൈര്, വെള്ളി, അരി, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ ദാനം ചെയ്യാം.

* ജ്യോതിഷത്തിലെ ഗ്രഹങ്ങള്‍ക്കുള്ള മറ്റൊരു പ്രധാന പ്രതിവിധി മന്ത്രജപമാണ്. ശുക്രബീജ മന്ത്രം ഓം ദ്രാം ദ്രീം ദ്രൗം സഃ ശുക്രായ നമഃ' ദിവസവും 108 തവണ ചൊല്ലുക.

വെള്ളി ആഭരണങ്ങളും സുഗന്ധദ്രവ്യങ്ങളും ധരിക്കുക.

English summary

Venus Will Transit Twice In December Promblems Of These 5 Zodiac Signs Will Increase in Malayalam

Let us know which zodiac signs will face problems due to the transit of Venus in the month of December. Take a look.
Story first published: Sunday, December 4, 2022, 11:05 [IST]
X
Desktop Bottom Promotion