For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശുക്രന്റെ കന്നി രാശി സംക്രമണം; കഷ്ടകാലം ഇവര്‍ക്ക്‌

|

സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹമാണ് ശുക്രന്‍. അതിനാല്‍, ഒരാളുടെ ജാതകത്തില്‍ ശുക്രന്റെ പ്രയോജനകരമായ സ്ഥാനം അവര്‍ക്ക് നിരവധി സുഖങ്ങളും ആഢംബരങ്ങളും വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ അതിലും പ്രധാനമായി, ഇത് പ്രണയ ജീവിതത്തില്‍ നല്ല ഫലങ്ങളും ഭൗതികമായ ആനന്ദവും നല്‍കുന്നു. ഇതിനുപുറമെ, ശുക്രന്റെ ശക്തമായ സ്ഥാനം അവരുടെ ദാമ്പത്യജീവിതത്തെയും സ്വാധീനിക്കുന്നു. അത് അവര്‍ക്ക് സന്തോഷവും സമാധാനവും നല്‍കുന്നു.

Most read: കൈയില്‍ ഒരു വജ്രമോതിരം ധരിക്കൂ; ജീവിതം മാറും

മറുവശത്ത്, ദുര്‍ബലസ്ഥാനത്തിരിക്കുന്ന ശുക്രന് ഒരാളുടെ ദാമ്പത്യത്തില്‍ പിരിമുറുക്കങ്ങളും പ്രശ്‌നങ്ങളും സൃഷ്ടിക്കാന്‍ കഴിയും. അത്തരമൊരു സാഹചര്യത്തില്‍, നല്ല ഫലങ്ങള്‍ നേടുന്നതിന് അവര്‍ മതിയായ പരിഹാരങ്ങള്‍ നടത്തണം. സൗന്ദര്യം, സ്‌നേഹം, പ്രണയം എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹമായ ശുക്രന്‍ 2020 ഒക്ടോബര്‍ 23 ന് കന്നി രാശിയിലേക്ക് സംക്രമണം നടത്തും. നവംബര്‍ 17 വരെ ഇത് ഈ രാശിചിഹ്നത്തില്‍ തുടരും. ശുക്രന്റെ ഈ മാറ്റം ഓരോ രാശിചിഹ്നത്തെയും വ്യത്യസ്തമായി സ്വാധീനിക്കുന്നു. ഈ കാലയളവില്‍ നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ നേട്ടങ്ങളും കോട്ടങ്ങളും വരുന്നുവെന്നു നോക്കാം.

മേടം

മേടം

രോഗങ്ങള്‍, ശത്രുക്കള്‍, മത്സരം എന്നിവയെ പ്രതിനിധീകരിക്കുന്ന ആറാമത്തെ ഭവനത്തില്‍ ശുക്രന്‍ സ്ഥാനം പിടിക്കും. ഇത് മേടം രാശിക്കാര്‍ക്ക് അത്ര നല്ല ശുഭകരമായ ഫലങ്ങള്‍ നല്‍കാന്‍ വഴിയില്ല. നിങ്ങളുടെ സമ്പാദ്യം, കുടുംബം, പങ്കാളിത്തം എന്നിവ ശുക്രന്‍ നിയന്ത്രിക്കുന്നു. ഈ യാത്രയ്ക്കിടെ, ശുക്രന്‍ അതിന്റെ ഏറ്റവും ദുര്‍ബലമായ സ്ഥാനത്ത് ആയിരിക്കും. അത് നിങ്ങളുടെ ജീവിതത്തിന്റെ നിരവധി മേഘലകളില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാം. തൊഴില്‍പരമായി, ശത്രുക്കളുടെയോ എതിരാളികളുടെയോ എണ്ണത്തില്‍ വര്‍ദ്ധനവ് കണ്ടേക്കാം. സാമ്പത്തിക കാര്യങ്ങളിലും നിങ്ങള്‍ക്ക് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം. ഇത് ഒഴിവാക്കുന്നതിന്, നിങ്ങളുടെ കൈവശമുള്ള സമ്പാദ്യം ശരിയായി വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക. ഈ കാലയളവില്‍ ഏതെങ്കിലും തരത്തിലുള്ള വായ്പ നല്‍കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുക. നിങ്ങളുടെ ബിസിനസ്സ് പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധവും വഷളായേക്കാം. ഈ സമയത്ത് ഏതെങ്കിലും തരത്തിലുള്ള യാത്രയ്ക്കും അനുയോജ്യമല്ല. ദാമ്പത്യ ബന്ധത്തില്‍ ചില ഉയര്‍ച്ചകള്‍ ഉണ്ടാകും. ഈ സമയത്ത് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പണത്തോടൊപ്പം നിരന്തരമായ ശ്രമങ്ങളും നടത്തേണ്ടതുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍, അപകടങ്ങളും പരിക്കുകളും നിങ്ങളുടെ മാര്‍ഗത്തില്‍ കാണുന്നതിനാല്‍ വാഹനം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. വയറ്, കണ്ണ് എന്നിവയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളും ഉണ്ടാകാം.

ഇടവം

ഇടവം

ഇടവം രാശിക്കാരുടെ ബുദ്ധി, ആശയങ്ങള്‍, സന്തതി, സ്‌നേഹം, പ്രണയം എന്നിവ പ്രതിനിധീകരിക്കുന്ന അഞ്ചാമത്തെ ഭവനത്തില്‍ ശുക്രന്‍ സ്ഥാനം പിടിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. കുട്ടികളില്‍ നിന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ നിങ്ങളുടെ കുട്ടികളുടെ പുരോഗതിയില്‍ നിങ്ങള്‍ സന്തുഷ്ടരാകും. നിങ്ങളുടെ കുടുംബം വിപുലീകരിക്കാന്‍ നിങ്ങള്‍ പദ്ധതിയിട്ടിരുന്നെങ്കില്‍, ഈ കാലയളവ് മുന്നോട്ട് പോകാന്‍ വളരെ ശുഭകരമായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് സമൂഹത്തില്‍ അംഗീകാരവും മതിപ്പും കൈവരും. തൊഴില്‍പരമായി, നിങ്ങളുടെ വരുമാനമാര്‍ഗം മെച്ചപ്പെടും. സാമൂഹിക ഉന്നതിക്ക് കാരണമാകുന്ന നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ജോലിയില്‍ നിങ്ങളുടെ സര്‍ഗ്ഗാത്മകതയും കഴിവും തെളിയിക്കാന്‍ അവസരം ലഭിക്കും. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയിക്കാന്‍ കഴിയും.

Most read:വീട്ടില്‍ മരങ്ങളും ചെടികളും ഈ ദിശയിലാണോ? ഫലം ദോഷം

മിഥുനം

മിഥുനം

മാതാവ്, ഭൂമി, കൈമാറ്റം, ആഡംബരങ്ങള്‍, സുഖസൗകര്യങ്ങള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന നിങ്ങളുടെ നാലാമത്തെ വീട്ടില്‍ ശുക്രന്‍ സ്ഥാനം പിടിക്കും. ഇത് നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. തൊഴില്‍പരമായി, നിങ്ങളുടെ ആശയങ്ങളും ചിന്തയും വിജയം നല്‍കും. ഇത് നിങ്ങള്‍ക്ക് സന്തോഷിക്കാനുള്ള അവസരങ്ങള്‍ നല്‍കും. ഈ കാലയളവില്‍, നിങ്ങളുടെ സംഘടനാപാടവവും നിരീക്ഷണ വൈദഗ്ധ്യവും മികച്ചതായിരിക്കും. ഇത് നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങളുടെ കാര്യക്ഷമതയും ഉല്‍പാദനക്ഷമതയും മെച്ചപ്പെടുത്താന്‍ സഹായിക്കും. വ്യക്തിപരമായി, ഈ കാലയളവില്‍ അമ്മയുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തില്‍ പുരോഗതി ഉണ്ടാകും. ഈ കാലയളവില്‍ പുതിയ സ്വത്തോ വാഹനമോ വാങ്ങാന്‍ നിങ്ങള്‍ പദ്ധതിയിട്ടേക്കാം. പ്രണയബന്ധങ്ങള്‍ തുറന്നുപറയാന്‍ അവസരം ലഭിക്കും. ഈ കാലയളവില്‍ ആഢംബര യാത്രകള്‍ക്കും അവസരമുണ്ടാവും.

കര്‍ക്കിടകം

കര്‍ക്കിടകം

ആഗ്രഹങ്ങള്‍, ധൈര്യം, പരിശ്രമങ്ങള്‍, സഹോദരങ്ങള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന നിങ്ങളുടെ മൂന്നാമത്തെ ഗൃഹത്തില്‍ ശുക്രന്‍ സ്ഥാനം പിടിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ധൈര്യം ഉയരും, നിങ്ങള്‍ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കഠിനമായി പരിശ്രമിക്കും. നിങ്ങളുടെ എല്ലാ പരിശ്രമങ്ങളിലും ഭാഗ്യം ഒപ്പമുണ്ടാകും. ഈ കാലയളവില്‍ നിങ്ങള്‍ സാമൂഹികമായി സജീവമാകും. നിങ്ങള്‍ക്ക് പുതിയ സൗഹൃദങ്ങള്‍ നേടാനാകും. നിങ്ങളുടെ സഹോദരങ്ങള്‍ക്ക് ഈ സമയം നേട്ടമുണ്ടാക്കാനാകും. എന്നിരുന്നാലും, നിങ്ങളുടെ അമ്മയുടെ ആരോഗ്യം ആശങ്കയ്ക്ക് വകനല്‍കിയേക്കാം. തൊഴില്‍പരമായി, നിങ്ങള്‍ ജോലിയില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ധാരാളം അവസരങ്ങള്‍ ലഭിച്ചേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാണെന്ന് തോന്നുമെങ്കിലും തൊണ്ട, കഴുത്ത് സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടാം. മൊത്തത്തില്‍, ഈ യാത്രാമാര്‍ഗ്ഗത്തിനിടെ നിങ്ങള്‍ക്കായി സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും.

Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

ചിങ്ങം

ചിങ്ങം

നിങ്ങളുടെ രണ്ടാമത്തെ ഭവനത്തില്‍ ശുക്രന്‍ സ്ഥാനം പിടിക്കും. ഈ യാത്രയില്‍ സ്വത്ത് സമ്പാദ്യം, എന്നിവയില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും. നിങ്ങള്‍ കുടുംബ ബിസിനസ്സുമായി പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍, ഈ കാലയളവില്‍ നിങ്ങളുടെ പരിശ്രമങ്ങളില്‍ വിജയിക്കുന്നതായി കാണും. ഈ സമയത്ത് മികച്ച നേട്ടങ്ങളും അഭിവൃദ്ധിയും നേടാന്‍ സഹായിക്കുന്ന അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. കരിയര്‍ രംഗത്ത് ചില ഉയര്‍ച്ചകള്‍ ഉണ്ടാകും. വ്യക്തിജീവിതത്തില്‍, കുടുംബത്തിന്റെ സന്തോഷത്തിനായി ചില കാര്യങ്ങള്‍ ചെയ്യാന്‍ അവസരം ലഭിക്കും. ദാമ്പത്യബന്ധം ശക്തിപ്പെടുത്താനാകും. കുടുംബാന്തരീക്ഷം സന്തോഷപൂര്‍വ്വം തുടരും. നിങ്ങളുടെ വീടിനായി ആഢംബര വസ്തുക്കള്‍ വാങ്ങാനാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലയളവില്‍ അവരുടം പ്രകടനം മെച്ചപ്പെടും. നിങ്ങളുടെ ആരോഗ്യവും നന്നായിരിക്കും.

കന്നി

കന്നി

കന്നി രാശിക്കാരുടെ ആദ്യ ഭവനത്തില്‍ ശുക്രന്‍ സ്ഥാനംപിടിക്കും. ശുക്രന്റെ ഈ സംക്രമണത്തില്‍ നിന്ന് നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പോസിറ്റിവിറ്റിയും ശുഭാപ്തിവിശ്വാസവും നിറയും. ഏത് കൂട്ടത്തിനിടയിലും നിങ്ങള്‍ക്ക് മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമാകാനാകും. പ്രണയിതാക്കള്‍ക്ക് നിങ്ങളുടെ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത് വളരെ നല്ല കാലയളവാണ്. ദമ്പതികള്‍ക്കും ചില സന്തോഷങ്ങള്‍ കൈവരും. എന്നിരുന്നാലും, ശുക്രന്റെ ഈ സ്ഥാനം ചിലപ്പോള്‍ നിങ്ങളെ അമിതമായി മോഹിപ്പിക്കും, അത് നിങ്ങളുടെ പാതയില്‍ നിന്ന് നിങ്ങളെ വ്യതിചലിപ്പിക്കും. അതിനാല്‍, നിങ്ങളുടെ ആഗ്രഹങ്ങള്‍ പരിശോധിക്കുന്നത് പരമപ്രധാനമാണ്. നിങ്ങളുടേതായ ബിസിനസ്സ് തുടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ കാലയളവ് ശുഭകരമായ ഫലങ്ങളും ലഭിക്കും. നിങ്ങള്‍ക്ക് കുടുംബത്തില്‍ നിന്ന്, പ്രത്യേകിച്ച് പിതാവില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ മിക്ക ശ്രമങ്ങളിലും ഭാഗ്യം നിങ്ങളുടെ സമീപമുണ്ടാകും.

Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍

തുലാം

തുലാം

തുലാം രാശിക്കാരുടെ പന്ത്രണ്ടാമത്തെ ഭവനത്തില്‍ ശുക്രന്‍ സ്ഥാനം പിടിക്കും. ഇത് ഭൂമി, ചെലവ് എന്നിവ സൂചിപ്പിക്കുന്നതിനാല്‍ ഈ കലയളവില്‍ നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. തൊഴില്‍പരമായി, നിങ്ങള്‍ ഏതെങ്കിലും വിദേശ അധിഷ്ഠിത കമ്പനികളില്‍ ജോലി ചെയ്യുകയാണെങ്കില്‍ ഈ യാത്രാമാര്‍ഗം വളരെ നല്ലതാണ്. എന്നിരുന്നാലും, ശുക്രന്റെ ഈ സ്ഥാനം നിങ്ങളുടെ കഴിവുകളെക്കുറിച്ച് സംശയം ജനിപ്പിക്കുന്നു. ഇത് അരക്ഷിതാവസ്ഥയിലേക്കും അവ്യക്തതയിലേക്കും നയിച്ചേക്കാം, അതിനാല്‍ നിങ്ങള്‍ക്ക് നല്ല അവസരങ്ങള്‍ നഷ്ടമായേക്കാം. നിങ്ങളുടെ കഴിവുകളില്‍ പൂര്‍ണ്ണ വിശ്വാസം നിലനിര്‍ത്തേണ്ടതുണ്ട്. ഈ കാലയളവില്‍ നിങ്ങളുടെ സുഹൃത്തില്‍ നിന്നോ മറ്റോ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. എന്നിരുന്നാലും, നിങ്ങളുടെ ചെലവുകള്‍ ഉയരും. പ്രണയത്തിന്റെ കാര്യത്തില്‍, ഈ കാലയളവ് പ്രയോജനകരമായ ഫലങ്ങള്‍ നല്‍കും. ആരോഗ്യപരമായി, നിങ്ങള്‍ക്ക് കാഴ്ച, ശരീരഭാരം എന്നിവയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ നേരിടാം.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ പതിനൊന്നാമത്തെ ഭവനത്തില്‍ ശുക്രന്‍ ആതിഥേയത്വം വഹിക്കും. ഇത് നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. ജോലിസ്ഥലത്ത്, ഈ യാത്രാമാര്‍ഗം അനുകൂലമാണെന്ന് തെളിയിക്കും. പങ്കാളിത്തത്തില്‍ ബിസിനസ്സ് നടത്തുന്നവര്‍ക്ക് നല്ല വിജയവും സമൃദ്ധിയും ലഭിക്കാന്‍ സാധ്യതയുണ്ട്. വ്യക്തിഗത രംഗത്ത്, നിങ്ങള്‍ക്ക് നല്ല നേട്ടങ്ങളും സാമൂഹിക പദവിയും ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ ജീവിതശൈലിയില്‍ ഒരു പുരോഗതി കാണും. വായ്പ നല്‍കിയ പണം തിരികെ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണയും നേട്ടങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും, നിങ്ങളുടെ ബന്ധത്തില്‍ തെറ്റിദ്ധാരണകളോ ഉയര്‍ച്ചതാഴ്ചകളോ ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു.

Most read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല

ധനു

ധനു

ധനു രാശിക്കാരെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ തൊഴില്‍ മേഖലയിലും കരിയറിലും ശുക്രന്റെ ചലനത്തിലൂടെ നിങ്ങള്‍ക്ക് ദോഷകരമായ ഫലങ്ങളായിരിക്കും. നിങ്ങളുടെ ജോലിയെക്കുറിച്ച് നിങ്ങള്‍ക്ക് അസംതൃപ്തി അനുഭവപ്പെടാം. നിങ്ങളുടെ സ്വന്തം കഴിവുകളെക്കുറിച്ച് നിങ്ങള്‍ക്ക് സംശയം തോന്നുന്നതിനാല്‍ നിങ്ങളുടെ ശത്രുക്കള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കും. ഇത് അശുഭാപ്തിവിശ്വാസത്തിലേക്കും നയിച്ചേക്കാം, നിങ്ങളുടെ ജോലി ഉപേക്ഷിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതരായേക്കാം. എന്നിരുന്നാലും, ഈ സമയവും താമസിയാതെ കടന്നുപോകുമെന്ന ശുഭാപ്തിവിശ്വാസത്തില്‍ തുടരുക. സാമ്പത്തികമായി, ഈ കാലയളവില്‍ ഏതെങ്കിലും തരത്തിലുള്ള വായ്പകളും ബാധ്യതകളും എടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക. വ്യക്തിഗത രംഗത്ത്, സുഹൃത്തുക്കളുമായി ചില തര്‍ക്കങ്ങള്‍ സാധ്യമാണ്. നിങ്ങളുടെ പിതാവിന്റെ ആരോഗ്യം ആശങ്കയ്ക്ക് കാരണമാകും. ആരോഗ്യ രംഗത്ത്, സമ്മര്‍ദ്ദവും നിഷേധാത്മകതയും നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. ഇക്കാരണത്താല്‍, നിങ്ങളുടെ വയറ്, കണ്ണ് സംബന്ധമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

മകരം

മകരം

ആത്മീയത, ഭാഗ്യം, ഉന്നത വിദ്യാഭ്യാസം എന്നിവയുടെ ഒമ്പതാമത്തെ ഭവനത്തില്‍ ശുക്രന്‍ സഞ്ചരിക്കും. അതിനാല്‍ മകരം രാശിക്കാര്‍ക്ക് വളരെ ശുഭകരമായ സമയമാണ്. തൊഴില്‍പരമായി, നിങ്ങളുടെ ജോലി മാറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നേട്ടങ്ങളും അവസരങ്ങളും ലഭിക്കും. ജോലിയുമായി ബന്ധപ്പെട്ട യാത്രകളും ശുഭകരമായ ഫലങ്ങള്‍ നല്‍കും. വ്യക്തിജീവിതത്തില്‍ പിതാവുമായുള്ള ബന്ധം മെച്ചപ്പെടും. അവരുടെ പൂര്‍ണ്ണ പിന്തുണയും ഉപദേശവും ലഭിക്കും. ഈ കാലയളവില്‍ ആത്മീയതയോടുള്ള നിങ്ങളുടെ ചായ്‌വ് വര്‍ദ്ധിക്കുകയും ചില ആത്മീയ യാത്രകള്‍ നടത്തുകയും ചെയ്യാം. ഇത് നിങ്ങള്‍ക്ക് സന്തോഷവും മനസമാധാനവും സംതൃപ്തിയും നല്‍കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില ശുഭകാര്യങ്ങളുടെ ഭാഗമാകാനുമാകും. പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയും ശ്രദ്ധയും ലഭിക്കും. നിങ്ങളുടെ കുട്ടികളുടെ പുരോഗതി നിങ്ങള്‍ക്ക് സന്തോഷം നല്‍കും. ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുക്കുന്നവര്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകും.

Most read:ദു:സ്വപ്‌നം കാണാറുണ്ടോ? ഇനി കാണില്ല

കുഭം

കുഭം

നിങ്ങളുടെ എട്ടാമത്തെ ഭവനത്തിലുള്ള ശുക്രന്റെ ചലനം ശുഭകരമായ ഫലങ്ങള്‍ നല്‍കും. ജോലിയില്‍ നിങ്ങളുടെ നീക്കങ്ങളില്‍ നിങ്ങള്‍ ധൈര്യം കാണിക്കും. മേലുദ്യോഗസ്ഥരില്‍ നിന്ന് മികച്ച പിന്തുണയും അംഗീകാരവും നേടാന്‍ ഇത് നിങ്ങളെ പ്രാപ്തമാക്കും. വ്യക്തിപരമായി, കുടുംബത്തിലെ അന്തരീക്ഷം സന്തോഷപര്‍വ്വം തുടരും. ഈ സമയത്ത് നിങ്ങള്‍ക്ക് പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തും. എന്നിരുന്നാലും, ഈ കാലയളവില്‍ അമ്മയുടെ ആരോഗ്യം അല്‍പം ദുര്‍ബലമായി തുടരും. ഗവേഷണ പ്രവര്‍ത്തനങ്ങളിലേക്കോ ജ്യോതിഷം തുടങ്ങിയ ശാസ്ത്രങ്ങള്‍ പഠിക്കുന്നതിലേക്കും നിങ്ങള്‍ ആകര്‍ഷിക്കപ്പെടും. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ള ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

മീനം

മീനം

നിങ്ങളുടെ പങ്കാളിയെയും ബന്ധങ്ങളെയും സൂചിപ്പിക്കുന്ന ഏഴാമത്തെ ഭവനത്തില്‍ ശുക്രന്‍ സ്ഥാനം പിടിക്കും. ഈ കാലയളവില്‍ ചില കഷ്ടതകള്‍ നിങ്ങള്‍ക്ക് വന്നുചേരും. തൊഴില്‍പരമായി, നിങ്ങളുടെ ജോലിസ്ഥലത്ത് ചില തടസ്സങ്ങള്‍ നേരിടേണ്ടിവന്നേക്കാം. നിങ്ങളുടെ സഹപ്രവര്‍ത്തകരുമായുള്ള തര്‍ക്കങ്ങള്‍ കരുതിയിരിക്കുക. പങ്കാളിത്തത്തില്‍ ബിസിനസ്സ് നടത്തുന്നവര്‍ക്ക് ഈ കാലയളവില്‍ ചില അകല്‍ച്ചകള്‍ ഉണ്ടാകാം. ദാമ്പത്യജീവിതത്തില്‍ ചില സ്വഭാവപരമായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. ആരോഗ്യത്തിന്റെ കാര്യത്തില്‍, നിങ്ങള്‍ക്ക് അടിവയറ്റിലും മൂത്രനാളിയുമായി ബന്ധപ്പെട്ടും ചില പ്രശ്‌നങ്ങള്‍ നേരിടാം.

Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍

English summary

Venus Transits In Virgo On 23 October 2020 Know the Effects on All Zodiac Signs in Malayalam

Venus Transits In Virgo On 23 October 2020. Check out the effects on all zodiac signs, and learn about remedies to perform in Malayalam.
X