For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Shukra Gochar 2022 : ശുക്രന്‍ ഇടവം രാശിയില്‍; 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍

|

ജ്യോതിഷത്തില്‍ നവഗ്രഹങ്ങളില്‍ വച്ച് ശുക്രന് പ്രത്യേക സ്ഥാനമുണ്ട്. സന്തോഷം, സൗകര്യം, കല, സാഹിത്യം, ആസ്വാദനം മുതലായവയുടെ ഘടകമായി ശുക്രന്‍ കണക്കാക്കപ്പെടുന്നു. ജാതകത്തില്‍ ശുക്രന്‍ ഗ്രഹത്തിന്റെ ശുഭസ്ഥാനം ഒരു വ്യക്തിക്ക് നല്ല ഫലങ്ങള്‍ നല്‍കുന്നു. ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവില്‍ ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നു.

Most read: ഭഗവാന്‍ വിഷ്ണുവിന്റെ അനുഗ്രഹം എന്നും കൂടെയുള്ള 4 രാശിക്കാര്‍Most read: ഭഗവാന്‍ വിഷ്ണുവിന്റെ അനുഗ്രഹം എന്നും കൂടെയുള്ള 4 രാശിക്കാര്‍

ജൂണ്‍ 18ന് ശുക്രന്‍ സ്വന്തം രാശിയായ ഇടവത്തില്‍ പ്രവേശിക്കുകയും ജൂലൈ 13 വരെ ഇവിടെ തുടരുകയും ചെയ്യും. ഈ സംക്രമണ സമയത്ത് ചില രാശിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ ഉണ്ടാകും, ചിലര്‍ക്ക് ദോഷവും. ശുക്രന്റെ ഇടവം രാശി സംക്രമണത്തില്‍ 12 രാശിക്കാര്‍ക്കും കൈവരുന്ന ഫലങ്ങള്‍ എന്താണെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം

മേടം

മേടരാശിക്കാര്‍ക്ക് ശുക്രന്‍ ഇടവത്തില്‍ സംക്രമിക്കുന്നതിന്റെ ഗുണം ലഭിക്കും. മേടം രാശിക്കാര്‍ക്ക് വിജയം ലഭിക്കും. വ്യാപാരികള്‍ക്ക് ധനലാഭം ഉണ്ടാകും. ബിസിനസ്സ് ശക്തി പ്രാപിച്ചേക്കാം. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന പണം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും.

ഇടവം

ഇടവം

ശുക്രന്റെ രാശിമാറ്റം ഇടവം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ശുക്രസംക്രമണം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. പണം സമ്പാദിക്കാനുള്ള അവസരങ്ങള്‍ ലഭിക്കും. തൊഴില്‍ ചെയ്യുന്നവരുടെ വരുമാനത്തില്‍ വര്‍ധനയുണ്ടാകാം. ഈ കാലയളവില്‍ പുതിയ ജോലികള്‍ ആരംഭിക്കുന്നത് ശുഭകരമായിരിക്കും.

Most read:മോശം സമയത്തെ അതിജീവിക്കാന്‍ ചാണക്യനീതി പറയുന്ന കാര്യങ്ങള്‍Most read:മോശം സമയത്തെ അതിജീവിക്കാന്‍ ചാണക്യനീതി പറയുന്ന കാര്യങ്ങള്‍

മിഥുനം

മിഥുനം

ശുക്രന്റെ സംക്രമണം നിങ്ങളുടെ നഷ്ട ഭവനത്തില്‍ ആയിരിക്കും, അതിനാല്‍ നിങ്ങളുടെ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. സാമ്പത്തിക വശം അല്‍പം ശ്രദ്ധിക്കണം, അനാവശ്യ ചെലവുകള്‍ വര്‍ദ്ധിക്കും. ഇതോടൊപ്പം മിഥുന രാശിക്കാര്‍ ആരോഗ്യകാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. ദാമ്പത്യ ജീവിതത്തില്‍ ഇണയുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുക. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്ന മിഥുന രാശിക്കാര്‍ക്ക് ഈ സമയം പ്രയോജനകരമാണെന്ന് തെളിയും.

കര്‍ക്കടകം

കര്‍ക്കടകം

ശുക്ര സംക്രമണം കര്‍ക്കടക രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ സംക്രമത്തിന്റെ പ്രഭാവം മൂലം നിങ്ങള്‍ക്ക് വരുമാനത്തില്‍ വര്‍ദ്ധനവ് ലഭിക്കും. തൊഴില്‍ രംഗത്ത് പുരോഗതിക്ക് സാധ്യതയുണ്ട്. സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകും. വ്യാപാരികള്‍ക്ക് ലാഭമുണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാം, പണം സ്വരൂപിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കും.

Most read:വിശ്വാസങ്ങള്‍ മറഞ്ഞുകിടക്കുന്ന പുണ്യപുരാതന ഗംഗ; അറിയുമോ ഈ കാര്യങ്ങള്‍Most read:വിശ്വാസങ്ങള്‍ മറഞ്ഞുകിടക്കുന്ന പുണ്യപുരാതന ഗംഗ; അറിയുമോ ഈ കാര്യങ്ങള്‍

ചിങ്ങം

ചിങ്ങം

ശുക്രന്റെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷം നല്‍കും. പുതിയ ജോലികള്‍ ലഭിക്കും. ദീര്‍ഘകാലമായി ജോലിയിലല്‍ മാറ്റത്തിന്റെ പാത തേടുന്നവര്‍ക്ക് ശുഭവാര്‍ത്തകള്‍ ലഭിക്കും. ഭാഗ്യത്തിന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും. വ്യാപാരികള്‍ക്ക് നല്ല സമയമാണ്. പങ്കാളിത്ത പ്രവര്‍ത്തനങ്ങളില്‍ വിജയം ഉണ്ടാകും.

കന്നി

കന്നി

കന്നി രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ഭാഗ്യം ലഭിച്ചേക്കാം. വരുമാനം വര്‍ധിച്ചേക്കാം. പുതിയ ജോലികള്‍ തുടങ്ങാന്‍ നല്ല സമയമാണ്. പൂര്‍വിക സ്വത്തുക്കളുടെ ഗുണം ലഭിക്കും. കോടതി വ്യവഹാരങ്ങളില്‍ വിജയം കൈവരിക്കാന്‍ കഴിയും.

തുലാം

തുലാം

ശുക്രന്‍ നിങ്ങളുടെ സ്വന്തം രാശിയുടെ അധിപനാണ്. ഈ സംക്രമണ സമയത്ത് അത് നിങ്ങളുടെ എട്ടാം ഭാവത്തില്‍ ഇരിക്കും, അതിനാല്‍ ആഗ്രഹിച്ച ഫലങ്ങള്‍ നേടുന്നതിന് നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ഐക്യം ഈ സമയത്ത് വഷളായേക്കാം. എന്തെങ്കിലും അസുഖം ഉണ്ടെങ്കില്‍ അത് ലാഘവത്തോടെ കാണരുത്. ഈ സമയത്ത്, തുലാം രാശിക്കാര്‍ പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യുക. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ആത്മീയമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകാം.

Most read:വാസ്തു പ്രകാരം ഡൈനിംഗ് റൂം ഇങ്ങനെ വച്ചാല്‍ എക്കാലവും ആരോഗ്യവും സമ്പത്തുംMost read:വാസ്തു പ്രകാരം ഡൈനിംഗ് റൂം ഇങ്ങനെ വച്ചാല്‍ എക്കാലവും ആരോഗ്യവും സമ്പത്തും

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം നിങ്ങളെ സമ്പന്നരാക്കും. ഭാഗ്യത്തിന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. വരുമാനത്തില്‍ വര്‍ദ്ധനവിന് സാധ്യതയുണ്ട്. ബിസിനസ്സില്‍ ലാഭമുണ്ടാകാം. നിങ്ങള്‍ക്ക് ഒരു പ്രത്യേക വ്യക്തിയെ കാണാന്‍ കഴിയും.

ധനു

ധനു

ധനു രാശിക്കാരുടെ ആറാം ഭാവത്തില്‍ ശുക്രന്‍ സംക്രമിക്കും. അതിനാല്‍, ശുക്രന്റെ സംക്രമണ സമയത്ത് നിങ്ങളുടെ എതിരാളികളുമായി നിങ്ങള്‍ ജാഗ്രത പാലിക്കണം. ഈ സമയത്ത് നിങ്ങളുടെ രഹസ്യങ്ങള്‍ ആരുമായും പങ്കിടരുത്. ഈ സമയത്ത് ആരോഗ്യം പ്രശ്‌നമായേക്കാം. ജോലി ചെയ്യുന്നവര്‍ക്ക് ഈ സമയം നല്ലതായിരിക്കും, ജോലി മാറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയും. നിങ്ങളുടെ സഹോദരങ്ങളുടെ ആരോഗ്യത്തെ കുറിച്ചും നിങ്ങള്‍ക്ക് വേവലാതിയുണ്ടാകും. അവരെ സാമ്പത്തികമായി സഹായിക്കാനാകും.

Most read:കോപം നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും വാസ്തു ടിപ്‌സ്Most read:കോപം നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും വാസ്തു ടിപ്‌സ്

മകരം

മകരം

ശുക്രന്റെ സംക്രമണം മൂലം സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. ഈ സമയത്ത്, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ സജീവമാകും. പിതാവിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ദാമ്പത്യജീവിതത്തില്‍ നിങ്ങളുടെ ഇണയുമായുള്ള ബന്ധം ശക്തിപ്പെടുത്തും, കൂടാതെ നിങ്ങള്‍ക്ക് ചില പുതിയ വാര്‍ത്തകളും ലഭിക്കും. പണയ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും.

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ക്ക്, ശുക്രന്‍ നിങ്ങളുടെ ഒമ്പതാമത്തെയും നാലാമത്തെയും വീടിന്റെ അധിപനാണ്, ഇപ്പോള്‍ ശുക്രന്റെ ഈ സംക്രമണം നിങ്ങളുടെ നാലാമത്തെ ഭാവത്തില്‍ ആയിരിക്കും. ഈ സംക്രമണം കുംഭം രാശിക്കാര്‍ക്ക് ചില ചെലവുകള്‍ കൊണ്ടുവരും. കാരണം ഈ സമയത്ത് പലര്‍ക്കും പുതിയ വീടും വാഹനവും വാങ്ങാം. അല്ലെങ്കില്‍ പഴയ വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കും അലങ്കാരങ്ങള്‍ക്കുമായി നിങ്ങളുടെ പണത്തിന്റെ വലിയൊരു ഭാഗം ചെലവഴിക്കേണ്ടിവരും. പലര്‍ക്കും ചില കാരണങ്ങളാല്‍ വീട്ടില്‍ നിന്ന് മാറിത്താമസിക്കേണ്ടി വരുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. പിതാവിന്റെ ആരോഗ്യം ശ്രദ്ധിക്കണം. ജോലിസ്ഥലത്ത് മികച്ച പ്രകടനം നടത്താന്‍ നിങ്ങള്‍ക്ക് കഴിയും. സഹപ്രവര്‍ത്തകരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും നിങ്ങള്‍ക്ക് വളരെയധികം പ്രശംസ ലഭിക്കും. പലര്‍ക്കും സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്.

Most read:ഉയരത്തില്‍ നിന്ന് വീഴുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? അതിനര്‍ത്ഥം ഇതാണ്Most read:ഉയരത്തില്‍ നിന്ന് വീഴുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? അതിനര്‍ത്ഥം ഇതാണ്

മീനം

മീനം

ശുക്രന്റെ സംക്രമണം മീന രാശിക്കാര്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ നല്‍കും. ഈ കാലയളവില്‍, വിനോദത്തിനായി നിങ്ങള്‍ കൂടുതല്‍ പണം ചിലവഴിച്ചേക്കാം. അതേ സമയം, തൊഴില്‍ തേടുന്നവര്‍ക്ക്, ഈ സമയവും വെല്ലുവിളി നിറഞ്ഞതായിരിക്കും. കഠിനാധ്വാനം ചെയ്യുക, തീര്‍ച്ചയായും നിങ്ങള്‍ക്ക് വിജയം ലഭിക്കും. ജോലിസ്ഥലത്ത് സ്ത്രീ സഹപ്രവര്‍ത്തകരോട് ജാഗ്രത പാലിക്കണം. നിങ്ങളുടെ പ്രതിഛായ കളങ്കപ്പെട്ടേക്കാം. ഈ സമയം ആരോഗ്യത്തിന്റെ കാര്യത്തില്‍ ചിലര്‍ക്ക് കൈയും തോളും സംബന്ധമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

English summary

Venus Transit in Taurus on 18 June 2022 Effects and Remedies on 12 Zodiac Signs in Malayalam

Shukra Rashi Parivartan 2022 In Vrishabha Rashi; Venus Transit in Taurus Effects on Zodiac Signs in Malayalam: The Venus Transit in Taurus will take place on 18 June 2022. Learn about remedies to perform in Malayalam.
Story first published: Thursday, June 16, 2022, 8:51 [IST]
X
Desktop Bottom Promotion