Just In
- 2 hrs ago
Horoscope Today, 5 February 2023: സമ്പത്തും ഭാഗ്യവും ഒറ്റയടിക്ക്, കൈനിറയ നേട്ടങ്ങളുള്ള ദിനം; രാശിഫലം
- 9 hrs ago
കറുത്തിരുണ്ട ചുരുളന് മുടിക്ക് നല്ല പച്ചക്കറിവേപ്പിലയും ആവണക്കെണ്ണയും
- 11 hrs ago
പ്രമേഹമൊക്കെ പിടിച്ച പിടിയാല് നില്ക്കാന് മുരിങ്ങ ഇപ്രകാരം കഴിക്കാം
- 14 hrs ago
ധനം, കരിയര്, വിവാഹം തൊട്ടതെല്ലാം പൊന്നാക്കും: 9 നാളുകാരില് കുബേരയോഗം
Don't Miss
- Movies
മമ്മൂട്ടിക്ക് പടമില്ലാതായ സമയം, എനിക്കും ചായ താടാ എന്ന് സെറ്റിൽ പറയേണ്ടി വന്നു; നടനെക്കുറിച്ച് തിലകൻ പറഞ്ഞത്
- News
വ്യാഴത്തിന്റെ ശുഭഭാവം; മുന്നിലെ പ്രതിസന്ധികൾ തീർന്നു; ഏപ്രിൽ വരെ ഈ രാശിക്കാർക്ക് ധനലാഭത്തിനുള്ള സമയം...
- Sports
ബുംറയുടെ ആസ്തി അറിയാമോ? വീടിന്റെ വില ഞെട്ടിക്കും! കാര് കളക്ഷനും നിരവധി-അറിയാം
- Automobiles
റെയിൽ പാളങ്ങൾ എന്തുകൊണ്ട് സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ചുകൂടാ? ഇന്നും ഇരുമ്പിൽ തന്നെ തുടരുന്നതെന്ത്?
- Technology
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- Finance
9/10 ഓപ്ഷന് ട്രേഡര്മാരും നഷ്ടത്തില്, എന്തുകൊണ്ട് ഭൂരിപക്ഷം പേര്ക്കും പണം നഷ്ടപ്പെടുന്നു? 3 കാരണങ്ങള്
- Travel
വാലന്റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ
Shukra Gochar 2022 : ധനു രാശിയില് ശുക്രന്; ഡിസംബര് ആദ്യവാരം മുതല് സമ്പത്തും ഭാഗ്യവും ഈ 5 രാശിക്ക്
ജ്യോതിഷപ്രകാരം സന്തോഷത്തിന്റെയും മഹത്വത്തിന്റെയും പ്രണയത്തിന്റെയും ആഡംബര ജീവിതത്തിന്റെയും ഘടകമായി ശുക്രനെ കണക്കാക്കപ്പെടുന്നു. 12 രാശിചിഹ്നങ്ങള്ക്കും ശുക്രന്റെ സംക്രമണം പ്രാധാന്യമുള്ളതായി കണക്കാക്കുന്നു. ഡിസംബര് മാസത്തിന്റെ ആദ്യം ഡിസബര് അഞ്ചിന് ധനു രാശിയില് ശുക്രന് സംക്രമിക്കും. ഇത്തരമൊരു സാഹചര്യത്തില് ശുക്രനും ബുധനും ധനു രാശിയില് നിലകൊള്ളും.
Most
read:
ഡിസംബര്
മാസത്തില്
അശ്വതി
മുതല്
രേവതി
വരെ
സമ്പൂര്ണ്ണ
നക്ഷത്രഫലം
ജ്യോതിഷപ്രകാരം ഈ സംയോജനം വളരെ ശുഭകരവും ഫലദായകവുമായി കണക്കാക്കപ്പെടുന്നു. ഈ രണ്ട് ഗ്രഹങ്ങളും ചേര്ന്ന് ലക്ഷ്മീനാരായണ യോഗം ഉണ്ടാക്കുന്നു. ഈ യോഗത്തിന്റെ ശുഭഫലം ഡിസംബര് മാസത്തില് 5 രാശികളില് ദൃശ്യമാകും. ഡിസംബര് മാസത്തില് ശുക്രന്റെ ധനു രാശി സംക്രമണത്താല് നേട്ടങ്ങള് ലഭിക്കുന്ന രാശിക്കാര് ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്ക്ക് ധനു രാശിയിലെ ശുക്രന്റെ സംക്രമണം നിങ്ങളുടെ ഭാഗ്യസ്ഥലത്ത് ആയിരിക്കും. ഭാഗ്യസ്ഥാനത്ത് ലക്ഷ്മീ നാരായണയോഗം രൂപപ്പെടുന്നതിനാല്, മേടം രാശിക്കാര്ക്ക് ഈ സമയം ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ഡിസംബര് മാസത്തില് ഈ ഐശ്വര്യ യോഗഫലം മൂലം മേടം രാശിക്കാര്ക്ക് സാമ്പത്തികമായി നേട്ടമുണ്ടാകും. തൊഴില് മേഖലയില് മുന്നേറാന് അവസരം ലഭിക്കും. ജോലി അന്വേഷിക്കുന്നവര്ക്ക് വിജയം ലഭിക്കും. പിതാവ്, പൂര്വ്വിക സ്വത്ത് എന്നിവയില് നിന്ന് ആനുകൂല്യങ്ങള് ലഭിക്കാനും സാധ്യതയുണ്ട്. മുന്കാലങ്ങളില് ചെയ്ത ജോലിയുടെ നേട്ടങ്ങള് ഈ മാസം ലഭിക്കും. പരിചയക്കാരില് നിന്നോ സുഹൃത്തില് നിന്നോ നിങ്ങള്ക്ക് നേട്ടം ലഭിക്കും. കുട്ടികളില് നിന്ന് സന്തോഷം ലഭിക്കും. യാത്രകളിലും മംഗളകരമായ പ്രവര്ത്തനങ്ങളിലും പങ്കെടുക്കാനുള്ള അവസരം ലഭിക്കും. വിദ്യാര്ത്ഥികള്ക്ക് വിജയം ലഭിക്കും.

മിഥുനം
ശുക്രന്റെ സംക്രമണം നിങ്ങളുടെ ഏഴാം ഭാവത്തില് സംഭവിക്കും. അവിടെ മിഥുന രാശിയുടെ അധിപനായ ബുധനുമായി ശുക്രന്റെ ഐക്യം ഉണ്ടാകും. ബുധനും ശുക്രനും മിഥുന രാശിയുടെ നേര്ഭാവത്തില് നില്ക്കും. ഈ സമയം മിഥുന രാശിക്കാര്ക്ക് അവരുടെ ജോലിസ്ഥലത്ത് ബുദ്ധിശക്തിയുടെയും കാര്യക്ഷമതയുടെയും ബലത്തില് വിജയം നേടാനാകും. സഹപ്രവര്ത്തകരില് നിന്ന് നിങ്ങള്ക്ക് പിന്തുണ ലഭിക്കും. മാനസിക സമ്മര്ദ്ദത്തില് നിന്നും ആശ്വാസം ലഭിക്കും. സാമ്പത്തിക കാര്യങ്ങളില് ഒരു പരിധിവരെ വിജയിക്കും. ശുഭകാര്യങ്ങള്ക്കായി നിങ്ങളുടെ ചെലവുകള് ഈ മാസവും വര്ദ്ധിക്കും. ദാമ്പത്യ ജീവിതത്തില് സ്നേഹവും ഐക്യവും നിലനില്ക്കും. ആരോഗ്യം നന്നായിരിക്കും.
Most
read:ധനു
രാശിയില്
ബുധന്റെ
സംക്രമണം;
12
രാശിക്കും
ഗുണദോഷഫലങ്ങള്

ചിങ്ങം
ധനു രാശിയിലെ ശുക്രന്റെ സംക്രമണം ചിങ്ങം രാശിയില് നിന്ന് അഞ്ചാം ഭാവത്തില് ആയിരിക്കും. ഇത് ചിങ്ങം രാശിക്കാര്ക്ക് വളരെ ശുഭകരവും ഫലദായകവുമാണ്. ശുക്രന്റെ ഈ സംക്രമണത്തോടെ നിങ്ങളുടെ കഴിവുകള് പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കും. തൊഴില് മേഖലയില് നേട്ടങ്ങള് ലഭിക്കും. ഹോട്ടല്, യാത്ര, ഭരണം, പ്രതിരോധം, കായികം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നവര്ക്ക് ഈ സംക്രമണം ശുഭകരമായിരിക്കും. സാമ്പത്തിക കാര്യങ്ങളില് ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. വരുമാനം വര്ദ്ധിക്കും. കുട്ടികളില് നിന്ന് നിങ്ങള്ക്ക് പൂര്ണ്ണ പിന്തുണ ലഭിക്കും. ശുക്രന്റെ ഈ സംക്രമണത്താല് സന്താനലബ്ദിക്കും യോഗമുദിക്കും.

ധനു
നിങ്ങളുടെ സ്വന്തം രാശിയില് ശുക്രന് വരുന്നത് നിങ്ങള്ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം നല്കും. ഈ മാസം ശുക്രന്റെ ശുഭഫലം മൂലം ധനു രാശിക്കാരുടെ വരുമാനം വര്ദ്ധിക്കും. നിക്ഷേപങ്ങള്ക്ക് അവസരം ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനം വര്ദ്ധിക്കും. മാനേജ്മെന്റ് മേഖലയുമായി ബന്ധപ്പെട്ടവര്ക്ക് പ്രയോജനം ലഭിക്കും. കുടുംബജീവിതം സുഖകരമായിരിക്കും. പ്രണയ ജീവിതത്തില് നല്ല നിമിഷങ്ങള് നിങ്ങള് ആസ്വദിക്കും. ആരോഗ്യം പൊതുവെ മികച്ചതായിരിക്കും. വിദ്യാര്ത്ഥികള്ക്ക് വിജയം കൈവരിക്കാനാകും. ഗവേഷണ പ്രവര്ത്തനങ്ങളില് ഏര്പ്പെട്ടിരിക്കുന്നവര്ക്കും ഈ മാസം നല്ലതായിരിക്കും. ബന്ധുക്കളില് നിന്ന് പിന്തുണ ലഭിക്കും. ബന്ധങ്ങള് മെച്ചപ്പെടും.
Most
read:അന്തര്മുഖരും
ഉള്വലിഞ്ഞവരും;
മറ്റുള്ളവരുടെ
കൂട്ട്
ഇഷ്ടപ്പെടാത്തവരുടെ
ലക്ഷണങ്ങള്

മീനം
ധനു രാശിയിലെ ശുക്രന്റെ സംക്രമണം മീനം രാശിക്കാര്ക്ക് തൊഴിലിനും ബിസിനസ്സിനും നല്ലകാലമായിരിക്കും. ശുക്രന്റെ ഈ സംക്രമണത്തിന്റെ ഫലത്താല് ജോലിസ്ഥലത്ത് നിങ്ങളുടെ പ്രകടനം മെച്ചപ്പെടും. സ്ഥാനമാനങ്ങള്, സ്വാധീനം എന്നിവ കൈവരും. സഹപ്രവര്ത്തകരില് നിന്ന് പൂര്ണ സഹകരണം ലഭിക്കും. സാമൂഹിക മേഖലയില് ബഹുമാനം ലഭിക്കും. നിങ്ങള് ഒരു ജോലി അന്വേഷിക്കുകയാണെങ്കില് നിങ്ങള്ക്ക് വിജയം നേടാന് കഴിയും. രാഷ്ട്രീയം, സാമൂഹിക പ്രവര്ത്തനങ്ങള് എന്നിവയുമായി ബന്ധപ്പെട്ടവര്ക്ക് ശുഭഫലങ്ങള് ലഭിക്കും. സാമ്പത്തിക കാര്യങ്ങളിലും ഈ മാസം നിങ്ങള്ക്ക് നേട്ടങ്ങള് ലഭിക്കും. നിങ്ങള് ഒരു വാഹനം വാങ്ങാന് ആഗ്രഹിക്കുന്നുവെങ്കില്, ഈ സമയം നിങ്ങളുടെ ആഗ്രഹം സഫലമാകും. കടം നല്കിയ പണം തിരിച്ചുകിട്ടും.