For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

21 അരിമണികള്‍ പേഴ്‌സില്‍; ഐശ്വര്യവും സമ്പത്തും

|

വാസ്തുശാസ്ത്രപ്രകാരം പല വിധത്തിലുള്ള കാര്യങ്ങള്‍ ചിന്തിക്കുകയും അതനുസരിച്ച് പ്രകടിപ്പിക്കുകയും ചെയ്യുന്നവരാണ് നമ്മളില്‍ പലരും. പണത്തിനും ജീവിത സൗകര്യങ്ങള്‍ ഉയര്‍ത്തുന്നതിനും വേണ്ടിയാണ് നമ്മളെല്ലാവരും ജീവിക്കുന്നത്. എന്നാല്‍ പലപ്പോഴും ജോലിചെയ്യുന്നുണ്ടെങ്കിലും സമ്പാദിക്കുന്നുണ്ടെങ്കിലും നമുക്ക് അത്യാവശ്യത്തിന് പലപ്പോഴും പണം തികയാതേയും ദാരിദ്ര്യം മാറാതെയും നില്‍ക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. വാസ്തുവും ജ്യോതിഷവും വിശ്വസിക്കുന്നവര്‍ക്ക് എപ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ പിന്തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് ഐശ്വര്യം നിറയുകയും പണം വന്നു ചേരുകയും ചെയ്യുന്നുണ്ട്.

27 നക്ഷത്രത്തിനും ദോഷപരിഹാരത്തിന് അനുഷ്ഠിക്കേണ്ടത്27 നക്ഷത്രത്തിനും ദോഷപരിഹാരത്തിന് അനുഷ്ഠിക്കേണ്ടത്

പേഴ്‌സ് തിരഞ്ഞെടുക്കുന്നതു മുതല്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പുതിയ പേഴ്‌സ് വാങ്ങുമ്പോള്‍ സ്ത്രീകളാണെങ്കിലും പുരുഷന്‍മാരാണെങ്കിലും വലിയ പേഴ്‌സ് വേണം വാങ്ങിക്കുന്നതിന്. അതു പോലെ തന്നെ പിങ്ക്, പര്‍പ്പിള്‍ എന്ന നിറങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം. ഒരു രൂപ നാണയമെങ്കിലും പേഴ്‌സില്‍ സൂക്ഷിക്കണം എന്നാണ് പറയുന്നത്. ഇത് പലപ്പോഴും ധനനഷ്ടത്തെയാണ് സൂചിപ്പിക്കുന്നത്. പേഴ്‌സിന്റെ കാര്യത്തില്‍ വാസ്തു എങ്ങനെയെല്ലാം ശ്രദ്ധിക്കേണ്ടതാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

രണ്ട് രൂപ നാണയം

രണ്ട് രൂപ നാണയം

രണ്ട് രൂപ നാണയം പലപ്പോഴും നമുക്ക് അല്‍പം അപരിചിതമാണ് ഈ സമയത്ത്. എന്നാല്‍ പേഴ്‌സില്‍ രണ്ട് രൂപ നാണയമോ അല്ലെങ്കില്‍ രണ്ട് രൂപയുടെ പഴയ നോട്ടോ സൂക്ഷിക്കേണ്ടതാണ്. ഇവയാകട്ടെ ഒരിക്കലും ഉപയോഗിക്കാനും പാടില്ല എന്നുള്ളതാണ് സത്യം. ഈ നാണയം പൊതിഞ്ഞ് പേഴ്‌സില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. വാസ്തു ശാസ്ത്രപ്രകാരം ഇത്തരത്തില്‍ ചെയ്താല്‍ അത് നിങ്ങളുടെ ദാരിദ്ര്യത്തെ ഇല്ലാതാക്കും എന്നാണ് പറയുന്നത്.

കണ്ണാടി

കണ്ണാടി

ചെറിയ ഒരു കണ്ണാടി പേഴ്‌സില്‍ സൂക്ഷിക്കുന്നതും വാസ്തുശാസ്ത്രപരമായി നല്ലതാണ്. സിട്രസ് സ്റ്റോണ്‍, പൈറേറ്റ് സ്‌റ്റോണ്‍ എന്നിവയാണ് പേഴ്‌സില്‍ സൂക്ഷിക്കേണ്ടത്. ഇത് സാമ്പത്തിക പുരോഗതി ഉണ്ടാക്കും എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. ദാരിദ്ര്യത്തെ ഇല്ലാതാക്കി ഇത് നിങ്ങളില്‍ സാമ്പത്തിക പുരോഗതി ഉണ്ടാക്കും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം വിശ്വാസങ്ങളെ പലരും അന്ധവിശ്വാസമായി തള്ളിക്കളയുന്നുണ്ട്. എന്നാല്‍ വാസ്തുശാസ്ത്രപരമായി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരും ഉണ്ട്.

അരിമണികള്‍

അരിമണികള്‍

21 അരിമണികള്‍ പേഴ്‌സില്‍ സൂക്ഷിക്കുന്നതും ഇത്തരത്തില്‍ ധനം നിറക്കും എന്നാണ് വിശ്വാസം. ഇതാണ് വാസ്തു പറയുന്നതും. അരിമണികള്‍ പേഴ്‌സില്‍ സൂക്ഷിക്കുന്നതിലൂടെ ഭക്ഷണത്തിന് കുറവ് വരില്ലെന്നും ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവും എന്നുമാണ് വിശ്വാസം. ദാരിദ്ര്യത്തിന് ഇതിലൂടെ കുറവ് വരുമെന്നും ജീവിതത്തില്‍ സാമ്പത്തിക പുരോഗതി ഉണ്ടാവും എന്നും വിശ്വസിക്കുന്നുണ്ട്. ഇതെല്ലാം വാസ്തുവിശ്വാസപ്രകാരമാണ്.

ചെയ്യാന്‍ പാടില്ലാത്തത്

ചെയ്യാന്‍ പാടില്ലാത്തത്

എന്നാല്‍ വാലറ്റില്‍ പണം നിറക്കുന്നതിന് വേണ്ടി വാസ്തുശാസ്ത്രപ്രകാരം മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും നിങ്ങളുടെ ദാരിദ്ര്യത്തെ വിളിച്ച് വരുത്തുകയാണ് ചെയ്യുന്നത്. അവ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്.

പഴ്‌സ് കൈമാറുമ്പോള്‍

പഴ്‌സ് കൈമാറുമ്പോള്‍

നിങ്ങള്‍ മറ്റൊരാള്‍ക്ക് ഉപയോഗിക്കുന്നതിന് വേണ്ടി വാലറ്റ് കൈമാറുമ്പോള്‍ അത് ശൂന്യമായി കൈമാറാതിരിക്കുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ദാരിദ്ര്യത്തിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഓരോ അവസ്ഥയില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹരിക്കുന്നതിന് വേണ്ടി പേഴ്‌സ് കൈമാറുമ്പോള്‍ നാണയമെങ്കിലും ഇട്ട് കൊടുക്കാന്‍ ശ്രദ്ധിക്കണം.

 ഐശ്വര്യവും സമ്പത്തും

ഐശ്വര്യവും സമ്പത്തും

എപ്പോഴും കുറച്ച് പണമോ വെള്ളി നാണയമോ ലക്ഷ്മി ദേവിയുടെ പ്രതിമയോ വാലറ്റിനുള്ളില്‍ 21 ധാന്യ അരിയോ ഇടുക. ഇത് സമ്പത്ത്, ഭാഗ്യം എന്നിവ ആകര്‍ഷിക്കുകയും വീട്ടില്‍ നിന്ന് അപ്രതീക്ഷിതമായി സമ്പത്ത് കൊണ്ട് വരുന്നതിന് സഹായിക്കുകയും ചെയ്യും. വാസ്തുശാസ്ത്രപ്രകാരം ഇത്തരത്തില്‍ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഒരിക്കലും പേഴ്‌സ് കാലിയാകാതിരിക്കുന്നതിന് ആണ് ശ്രദ്ധിക്കേണ്ടത്.

അമിതഭാരം ഒഴിവാക്കുക

അമിതഭാരം ഒഴിവാക്കുക

വാലറ്റ് അമിതഭാരം ഒഴിവാക്കുക, കാരണം അത് നിര്‍ഭാഗ്യകരമാണ്. പഴയ ബില്ലുകളോ എഴുതിയ കുറിപ്പുകളോ മൂര്‍ച്ചയുള്ള വസ്തുക്കളോ സൂക്ഷിക്കരുത്. ഇത് ദാരിദ്ര്യത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ ഭാരമുള്ള ഇത്തരം കാര്യങ്ങള്‍ ഒരിക്കലും വാലറ്റില്‍ സൂക്ഷിക്കാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക.

വാലറ്റ് സൂക്ഷിക്കുന്നത്

വാലറ്റ് സൂക്ഷിക്കുന്നത്

നിങ്ങളുടെ വാലറ്റ് അല്ലെങ്കില്‍ പേഴ്‌സ് വൃത്തിയും വെടിപ്പുമില്ലാതെ സൂക്ഷിക്കാതിരിക്കുക. ഒരിക്കലും വാലറ്റ് കീറിപ്പോയതോ അല്ലെങ്കില്‍ വൃത്തിയില്ലാത്തതോ ആയിരിക്കരുത്. കാരണം അത് ധാരാളം നെഗറ്റീവ് എനര്‍ജികളെ ആകര്‍ഷിക്കും. അതുകൊണ്ട് വൃത്തിയുള്ളതും വെടിപ്പുള്ളതും ആയ വാലറ്റ് സൂക്ഷിക്കേണ്ടതാണ്.

English summary

Vastu Tips to Keep Your Wallet Filled With Money

Here in this article we are discussing about some vastu tips for keeping a wallet filled with money. Read on.
X
Desktop Bottom Promotion