വീട്ടിലെ പൂജാ മുറി വീട്ടുകാര്‍ക്ക് ദോഷമോ?

Posted By:
Subscribe to Boldsky

വീട്ടിലെ പൂജാമുറിയും ക്ഷേത്രം പോലെ പരിശുദ്ധമായിരിക്കണം. ക്ഷേത്രത്തിലെ ഈശ്വര വിഗ്രഹം പോലെ തന്നെയാണ് പൂജാമുറിയിലെ ഫോട്ടോകളും ബിംബങ്ങളും. ക്ഷേത്രം പോലെ വീട്ടിലെ പൂജാമുറി പരിപാലിയ്ക്കാന്‍ കഴിയാത്തവര്‍ ഒരിക്കലും വീട്ടില്‍ പൂജാമുറി ഒരുക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്.

ഇത് പലപ്പോഴും ഗുണത്തേക്കാളെറെ ദോഷമാണ് സമ്മാനിയ്ക്കുക. നമ്മള്‍ വിളക്ക് വെച്ച് നിത്യേന പ്രാര്‍ത്ഥിച്ചാല്‍ പൂജാമുറിയില്‍ ഈശ്വര ചൈതന്യം കൈവരും എന്ന കാര്യത്തില്‍ സംശയം വേണ്ട. നിലവിളക്കു കൊളുത്തുമ്പോള്‍ ശ്രദ്ധിക്കുവാന്

എന്നാല്‍ വീട്ടില്‍ പൂജാമുറി നിര്‍മ്മിക്കുമ്പോള്‍ വാസ്തു ശാസ്ത്രപ്രകാരം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗുണത്തിനെന്നു കരുതി നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും അതിന്റേതായ രീതിയില്‍ ചെയ്തില്ലെങ്കില്‍ അത് ദോഷത്തിലേക്കാണ് നമ്മെ നയിക്കുക. അതുകൊണ്ട് പൂജാമുറി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കിഴക്കോട്ട് അഭിമുഖം

കിഴക്കോട്ട് അഭിമുഖം

പൂജാമുറി എപ്പോഴും കിഴക്കോട്ട് അഭിമുഖമായിരിക്കണം. തെക്കോട്ട് അഭിമുഖമായി ഒരിയ്ക്കലും നമസ്‌കരിക്കരുത്.

കിടപ്പു മുറിയോട് ചെര്‍ന്ന് പൂജാറൂം

കിടപ്പു മുറിയോട് ചെര്‍ന്ന് പൂജാറൂം

ഒരിക്കലും കിടപ്പു മുറിയോട് ചേര്‍ന്ന് പൂജാറൂം ഒരുക്കുന്നത് നല്ലതല്ല. മാത്രമല്ല ചെരുപ്പ് സൂക്ഷിക്കുന്ന ഇടങ്ങളില്‍ നിന്നും മാറ്റി പൂജാറൂം നിര്‍മ്മിക്കുന്നതാണ് ഉത്തമം.

 താന്ത്രിക വിധി അനുഷ്ഠിക്കരുത്

താന്ത്രിക വിധി അനുഷ്ഠിക്കരുത്

പൂജാമുറിയില്‍ താന്ത്രിക വിധിപ്രകാരമുള്ള വിഗ്രഹങ്ങള്‍ വെച്ച് ആരാധിയ്ക്കുന്നത് ദോഷമാണ്. ഇത് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നത്.

തൂക്കുവിളക്കുകള്‍ പാടില്ല

തൂക്കുവിളക്കുകള്‍ പാടില്ല

പൂജാ മുറിയില്‍ എപ്പോഴും വിളക്ക് കത്തിച്ചു വെയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ തൂക്കുവിളക്കുകള്‍ ഒരിക്കലും കത്തിയ്ക്കുവാന്‍ പാടില്ല. നിലവിളക്ക് തെളിയിക്കുന്നതാണ് ഏറ്റവും ഉത്തമം.

സ്റ്റെയര്‍കേസിനടിയില്‍ പൂജാറൂം

സ്റ്റെയര്‍കേസിനടിയില്‍ പൂജാറൂം

വീട് പണിത് ബാക്കി വരുന്നസ്ഥലത്ത് പൂജാറൂം ചെയ്യാം എന്ന് വിചാരിയ്ക്കുന്നവരാണ് നമ്മളില്‍ പലരും. അവസാനം സ്ഥലം കണ്ടെത്തുന്നതാവട്ടെ സ്റ്റെയര്‍കേസിനു താഴെയും. എന്നാല്‍ ഒരിക്കലും ചെയ്യരുതാത്ത കാര്യമാണ് ഇത്. സ്റ്റെയര്‍ കേസിനു താഴെ പൂജാറൂം പണിയുന്നത് ഒരിക്കലും നല്ലതല്ല.

പിരമിഡ് ഷേപ്പ്

പിരമിഡ് ഷേപ്പ്

എപ്പോഴും പൂജാമുറി പണിയുമ്പോള്‍ പിരമിഡ് ഷേപ്പ് ആണ് ഏറ്റവും ഉത്തമം. ഇത് പോസിറ്റീവ് എനര്‍ജി കൂടുതല്‍ പ്രവഹിക്കാന്‍ കാരണമാകും.

ചിത്രം വെയ്ക്കുന്നതും സൂക്ഷിച്ച്

ചിത്രം വെയ്ക്കുന്നതും സൂക്ഷിച്ച്

നിത്യബ്രഹ്മചാരിയായ അയ്യപ്പസ്വാമിയുടേയും ഹനുമാന്‍സ്വാമിയുടേയും ചിത്രങ്ങള്‍ പൂജാമുറിയിലല്ലാതെ വീടിന്റെ മറ്റു സ്ഥലങ്ങളില്‍ സ്ഥാപിക്കാന്‍ പാടുള്ളതല്ല.

ശ്രീചക്രം പൂജാമുറിയില്‍ വേണ്ട

ശ്രീചക്രം പൂജാമുറിയില്‍ വേണ്ട

പലപ്പോഴും ശ്രീചക്രം പൂജാമുറിയില്‍ സൂക്ഷിക്കുന്നവരാണ് നമ്മള്‍, എന്നാല്‍ ഇത്തരത്തിലുള്ളതൊന്നും പൂജാമുറിയില്‍ വേണ്ട എന്നതാണ് കാര്യം.

മരിച്ചവരുടെ ചിത്രം

മരിച്ചവരുടെ ചിത്രം

പലരുടെ വീട്ടിലും കാണപ്പെടുന്ന ഒരു പ്രവണതയാണ് ഇത്. മരിച്ച കാരണവന്‍മാരുടെ ചിത്രങ്ങളും പലരും പൂജാമുറിയില്‍ വെയ്ക്കുന്നു. എന്നാല്‍ ഇതും ദോഷമുണ്ടാക്കുന്നതാണ്.

പ്രാര്‍ത്ഥന വടക്ക് കിഴക്ക് ദിക്കില്‍

പ്രാര്‍ത്ഥന വടക്ക് കിഴക്ക് ദിക്കില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങളും ചിത്രങ്ങളും വടക്ക് കിഴക്ക് ഭാഗത്തായിരിക്കണം വെയ്‌ക്കേണ്ടത്. മാത്രമല്ല കര്‍പ്പൂരം കത്തിയ്ക്കുന്നതും ഹോമകുണ്ഡവും തെക്ക് കിഴക്ക് മൂലയിലാകണം.

വാതില്‍ രണ്ട് പാളി

വാതില്‍ രണ്ട് പാളി

പൂജാമുറിയുടെ വാതില്‍ രണ്ട് പാളികളായിരിക്കുന്നതാണ് നല്ലത്. വാതില്‍പ്പടിയും പൂജാമുറിയെ കൂടുതല്‍ പോസിറ്റീവ് എനര്‍ജിയുള്ളതാക്കി മാറ്റുന്നു.

English summary

Vastu Shastra For Pooja Room

Vastu Tips for Puja Room. Get an ideal Puja room based on Vastu Shastra. Creating Vastu based Prayer Room for your home.
Please Wait while comments are loading...
Subscribe Newsletter