For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ഗ്ഗവാതില്‍ ഏകാദശി: പിതൃശാപമോക്ഷവും സര്‍വ്വൈശ്വര്യവും പുതുവര്‍ഷത്തില്‍ ഫലം

|

ഏകാദശികളില്‍ ഏറെ പ്രധാനപ്പെട്ടതാണ് ധനു മാസത്തിലെ ശുക്ലപക്ഷ ഏകാദശി. ഇത് ഏറെ പ്രസിദ്ധമായ സ്വര്‍ഗ്ഗ വാതില്‍ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി. നമ്മുടെ പിതൃക്കള്‍ക്കായി സ്വര്‍ഗ്ഗവാതില്‍ തുറക്കുന്ന ദിനമായത് കൊണ്ടാണ് ഇതിനെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്ന് പറയുന്നത്. ഈ ദിനത്തിലാണ് പിതൃക്കള്‍ക്ക് മോക്ഷം കിട്ടുന്നത് എന്നാണ് വിശ്വാസം. സ്വര്‍ഗ്ഗവാതില്‍ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി അനുഷ്ഠിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സര്‍വ്വൈശ്വര്യം ഫലം വരും എന്നാണ് വിശ്വാസം. ഈ വര്‍ഷത്തെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി വരുന്നത് ജനുവരി 2 തിങ്കളാഴ്ചയാണ്.

Vaikuntha Ekadashi 2023

പിതൃശാപമോക്ഷമകറ്റുന്നതിനും സര്‍വ്വൈശ്വര്യത്തിനും ഇഷ്ടകാര്യ സിദ്ധിക്കും ഈ ദിനം വ്രതം അനുഷ്ഠിക്കാവുന്നതാണ്. വിഷ്ണു ഭക്തരെല്ലാവരും ഈ ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നു. അത്രയേറെ പ്രാധാന്യത്തോടെയാണ് ഈ ദിനത്തെ ഹിന്ദുവിശ്വാസ പ്രകാരം ആചരിച്ച് വരുന്നത്. ഓര ഏകാദശിയിലും ആളുകള്‍ പരമപൂര്‍ണമായ ഭക്തിയോടെ ഭഗവാനെ ആരാധിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്യുന്നു. ഈ ഏകാദശി പലപ്പോഴും മുപ്പത്തി മുക്കോടി ഏകാദശി എന്നും അറിയപ്പെടുന്നുണ്ട്. എന്തൊക്കെയാണ് ഈ ദിനത്തിന്റെ പ്രത്യേകത, എങ്ങനെ ഉപവാസം അനുഷ്ഠിക്കണം, എന്തൊക്കെയാണ് ഈ ദിനത്തില്‍ ചെയ്യേണ്ട പൂജകള്‍ എന്നതിനെക്കുറിച്ചെല്ലാം നമുക്ക് പൂര്‍ണമായും വായിക്കാം.

വൈകുണ്ഠ ഏകാദശി 2023: തീയതിയും സമയവും

ഏകാദശി തിഥി ആരംഭിക്കുന്നത് - ജനുവരി 1, 2023 - 07:11 PM
ഏകാദശി തിഥി അവസാനിക്കുന്നത് - ജനുവരി 2, 2023 - 08:23 PM

വൈകുണ്ഠ ഏകാദശി 2023: പ്രാധാന്യം

വൈകുണ്ഠ ഏകാദശി 2023: പ്രാധാന്യം

ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച്, വൈകുണ്ഠ ഏകാദശിയുടെ ഈ പുണ്യദിനത്തിലാണ് പാലാഴി മഥനം നടന്നത് എന്നാണ് പറയപ്പെടുന്നത്. പാലാഴി മഥന സമയത്ത് സമനുദ്രത്തില്‍ നിന്നും അമൃത് ഉയര്‍ന്ന് വരികയും ഇത് ഭക്ഷിക്കുന്നവര്‍ക്ക് അമരത്വം ഉണ്ടാവും എന്നും അരുളപ്പാടുണ്ടായതും. അതിനാല്‍ ഈ ദിനത്തില്‍ മരിക്കുന്ന വ്യക്തികള്‍ക്ക് മരണത്തിന്റേയും ജീവിതത്തിന്റേയും ദു:ഖങ്ങളില്‍ നിന്ന് മോചനം ലഭിക്കുകയും അവര്‍ക്ക് വൈകുണ്ഠത്തില്‍ ഭഗവാനോടൊപ്പം സ്ഥാനം ലഭിക്കുകയും ചെയ്യും എന്നാണ് വിശ്വാസം. ഭീഷ്മ പിതാമഹന്‍ ഈ ദിനത്തിലാണ് മരണപ്പെട്ടത്. അതുകൊണ്ട് തന്നെ ഈ ദിനത്തെ ഭീഷ്മ ഏകാദശി എന്നും ചിലയിടങ്ങളില്‍ പറയുന്നുണ്ട്.

ഏകാദശിയുടെ പ്രാധാന്യം

ഏകാദശിയുടെ പ്രാധാന്യം

ഏകാദശി നോല്‍ക്കുന്നതിലൂടെ ഒരു വ്യക്തിയെ മാനസികമായും ശാരീരികമായും ശുദ്ധീകരിക്കാന്‍ സാധിക്കും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ശരീരത്തിനും ആത്മാവിനും സമാധാനം നല്‍കാന്‍ വൈകുണ്ഠ ഏകാദശി സഹായിക്കുന്നു. നാം ചെയ്ത തെറ്റുകളില്‍ നിന്നും മോചനം ലഭിക്കുന്നതിനും പാപമോക്ഷം ലഭിക്കുന്നതിനും വൈകുണ്ഠ ഏകാദശി നോല്‍ക്കുന്നത് നല്ലതാണ്. ഭഗവാന്‍ തന്റെ ഭക്തന്‍മാരെ എല്ലാ പാപത്തില്‍ നിന്നും മോക്ഷം നല്‍കി അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം. ഇതിലൂടെ ജീവിതത്തില്‍ നിങ്ങള്‍ ശുദ്ധീകരിക്കപ്പെട്ടു.

പൂജാ ചടങ്ങുകള്‍

പൂജാ ചടങ്ങുകള്‍

വൈകുണ്ഠ ഏകാദശി ദിനത്തില്‍ ചില ചടങ്ങുകള്‍ ആളുകള്‍ ആചരിക്കുന്നു. ഈ ദിനത്തില്‍ വ്രതമനുഷ്ഠിക്കുന്നവര്‍ അതിരാവിലെ എഴുന്നേറ്റ് ശരീരശുദ്ധിയും മനശുദ്ധിയും വരുത്തി വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കേണ്ടതാണ്. പൂജാമുറിയില്‍ വിളക്ക് വെച്ച് പ്രാര്‍ത്ഥിച്ച ശേഷം വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കുക. ഈ ദിനത്തില്‍ ഭഗവാന് തുളസി മാല, മധുരപലഹാരങ്ങള്‍ വാഴപ്പഴം എന്നിവ സമര്‍പ്പിക്കുക. ഈ ദിനത്തില്‍ ശ്രീ ഹരി സ്‌തോത്രം, വിഷ്ണു സഹസ്ത്രനാമം, വ്രത കഥ എന്നിവ ചൊല്ലുക. ഏകാദശി ദിനത്തില്‍ അരി ഭക്ഷണം കഴിക്കാന്‍ പാടില്ല.

പൂജാ ചടങ്ങുകള്‍

പൂജാ ചടങ്ങുകള്‍

കൂടാതെ ഉള്ളിയു വെളുത്തുള്ളിയും ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ പാടില്ല. സാത്വികമായ ഭക്ഷണം മാത്രം കഴിച്ച് വ്രതമെടുക്കാം. എന്നാല്‍ സാധാരണ അവസ്ഥയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ പൂര്‍ണമായ ഉപവാസം അനുഷ്ഠിക്കുന്നതാണ് ഉത്തമം എന്നാണ് പറയുന്നത്. പകല്‍ സമയം ഉറങ്ങാന്‍ പാടില്ല. ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുമ്പോള്‍ ഒരു വാതില്‍ തുറന്ന് അടുത്ത വാതിലില്‍ കൂടി പുറത്ത് കടക്കണം എന്നാണ് വിശ്വാസം. അടുത്ത ദിവസം തുളസിയിലയും മലരും ഇട്ട തീര്‍ത്ഥം സേവിച്ച് പാരണ വീടി വേണം വ്രതം അവസാനിപ്പിക്കുന്നതിന്.

 മന്ത്രം

മന്ത്രം

ഏകാദശി ദിനത്തില്‍ അങ്ങോളമിങ്ങോളം വിഷ്ണു മന്ത്രങ്ങള്‍ ജജപിക്കേണ്ടതാണ്. മോശം ചിന്തകളോ നെഗറ്റീവ് വര്‍ത്തമാനങ്ങളോ പൂര്‍ണമായും ഒഴിവാക്കണം. ഈ ദിനത്തില്‍ തുളസീ പൂജ ചെയ്യുന്നതും എന്തുകൊണ്ടും ശ്രേഷ്ഠമാണ്. ഇതെല്ലാം നിങ്ങളുടെ ഏകാദശി പുണ്യം വര്‍ദ്ധിപ്പിക്കുന്നു. ഈ ദിനത്തില്‍ ജപിക്കേണ്ട വിഷ്ണു മന്ത്രങ്ങള്‍ ഇതാണ്

ശ്രീ കൃഷ്ണ ഗോവിന്ദ ഹരേ മുരാരി ഹേ നാഥ നാരായണ വാസുദേവ..

അച്യുതം കേശവം കൃഷ്ണ ദാമോദരം രാമ നാരായണം ജാനകി വല്ലഭം..

ഏകാദശി അനുഷ്ഠിക്കുന്ന ഫലം

ഏകാദശി അനുഷ്ഠിക്കുന്ന ഫലം

ഭഗവാന്‍ വിഷ്ണുവില്‍ നിന്നും ഉത്ഭവിച്ച ദേവിയാണ് ഏകാദശി എന്ന് പറയുന്നത്. അസുരനായ മുരനെ വധിക്കുന്നതിന് വേണ്ടിയാണ് വിഷ്ണു ഏകാദശി എന്ന ദേവിയെ സൃഷ്ടിച്ചത്. ഏകാദശി ദിനത്തിലാണ് ദേവി ജനിച്ചത്. അതുകൊണ്ട് തന്നെ ദേവിക്ക് ഏകാദശി എന്ന് പേരിടുകയും ചെയ്തു. മുരനെ വധിച്ചതിന് ശേഷം ഏകാദശി വിഷ്ണുവിനെ സന്ദര്‍ശിക്കുകയും എന്ത് വരമാണ് വേണ്ടത് എന്ന് ചോദ്യത്തിന് സ്വന്തം പേരില്‍ ഒരു വ്രതം ഉണ്ടായിരിക്കണം എന്നും ദേവി ആവശ്യപ്പെട്ടു. ഇതിന്റെ ഫലമായാണ് വിഷ്ണുവില്‍ നിന്നും ഉത്ഭവിച്ച ദേവിക്ക് വൈകുണ്ഠ ഏകാദശി എന്ന ദിനത്തില്‍ വ്രതം ആരംഭിച്ചത്. ഈ ദിനത്തില്‍ വ്രതം അനുഷ്ഠിച്ച് ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ സര്‍വ്വരോഗ ശമനവും പൂര്‍ണാരോഗ്യവും ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും എന്നാണ് വിശ്വാസം.

2023-ല്‍ രാജയോഗം ആരംഭമാവും 12 നാളുകാര്‍: സകലദുരിതമോചനം ഉടന്‍2023-ല്‍ രാജയോഗം ആരംഭമാവും 12 നാളുകാര്‍: സകലദുരിതമോചനം ഉടന്‍

കേതു കന്നിയിലേക്ക്: ഈ സമയം ലോട്ടറിയെടുത്താല്‍ അടിക്കുന്ന രാശിക്കാര്‍ : ഭാഗ്യം തലക്ക് മുകളില്‍കേതു കന്നിയിലേക്ക്: ഈ സമയം ലോട്ടറിയെടുത്താല്‍ അടിക്കുന്ന രാശിക്കാര്‍ : ഭാഗ്യം തലക്ക് മുകളില്‍

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

Read more about: puja ritual പൂജ
English summary

Vaikuntha Ekadashi 2023 Date, Fasting Time, Shubh Muhurat, Tithi, Rituals and Significance

Here in this article we are discussing about the date, fasting tome, shubh muhurat, tithi, rituals and significance of Vaikuntha Ekadashi 2023 in malayalam.
Story first published: Saturday, December 31, 2022, 18:11 [IST]
X
Desktop Bottom Promotion