For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുളസി വിവാഹം: ദാമ്പത്യ ഐശ്വര്യത്തിനും ദുരിതശമനത്തിനും വാസ്തുപ്രകാരം ഇക്കാര്യങ്ങള്‍

|

തുളസി വിവാഹത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. മംഗളകരമായ ഉത്സവങ്ങളില്‍ ഒന്നായാണ് തുളസി വിവാഹം കണക്കാക്കുന്നത്. മഹാവിഷ്ണുവിന്റേയും ദേവി തുളസിയുടേയും വിവാഹമാണ് ഈ ദിനത്തില്‍ നടക്കുന്നത് എന്നാണ് വിശ്വാസം. തുളസി ദേവി മഹാവിഷ്ണുവുമായോ ഭഗവാന്റെ അവതാരമായ സാലിഗ്രാമവുമായുള്ള ആചാരപരമായ വിവാഹം നടക്കുന്ന ഈ ദിവസം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. വിവാഹത്തിന് ഏറ്റവും അനുയോജ്യമായ ദിനമായാണ് ഈ ദിനം കണക്കാക്കുന്നത്.

Tulsi Vivah 2022

കാര്‍ത്തിക മാസത്തിലെ ശുക്ലപക്ഷ ഏകാദശി ദിനത്തിലാണ് തുളസി വിവാഹം നടക്കുന്നത്. ഈ വര്‍ഷം അത് നവംബര്‍ 5-നാണ്. ഈ ഉത്സവം ആഘോഷിക്കുമ്പോള്‍, ഭക്തര്‍ ചില പ്രധാന കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണം. ഇത്തരത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. കാരണം വാസ്തുപ്രകാരം തുളസി വിവാഹ ദിനത്തില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

തുളസി വിവാഹം വാസ്തുപ്രകാരം ശ്രദ്ധിക്കാന്‍

തുളസി വിവാഹം വാസ്തുപ്രകാരം ശ്രദ്ധിക്കാന്‍

തുളസി വിവാഹത്തിന്റെ ദിനത്തില്‍ വാസ്തുശാസ്ത്രപ്രകാരം തുളസിച്ചെടിക്ക് കുങ്കുമം സമര്‍പ്പിക്കരുത്. ഇത് കൂടാതെ തുളസി നിലത്ത് വെക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. പൂജാവേളയില്‍ തുളസി ചെടി മണ്‍പാത്രത്തില്‍ വേണം വെക്കുന്നതിന്. പ്രത്യേകിച്ച് പൂജ പൂജ നടത്തുമ്പോള്‍തുളസി ചെടി തറയില്‍ വയ്ക്കരുത്, അത് നിങ്ങളുടെ വീടിന്റെ വടക്കുകിഴക്കോ വടക്കോ ദിശയിലോ വെക്കുന്നതിന് ശ്രദ്ധിക്കണം. തുളസി വിവാഹ പൂജാ ദിനത്തില്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

തുളസി വിവാഹം വാസ്തുപ്രകാരം ശ്രദ്ധിക്കാന്‍

തുളസി വിവാഹം വാസ്തുപ്രകാരം ശ്രദ്ധിക്കാന്‍

പൂജക്ക് ഉപയോഗിക്കുന്ന പാത്രത്തില്‍ ശ്രീകൃഷ്ണന്‍ എന്ന് ആലേഖനം ചെയ്യുന്നത് നല്ലതാണ്. തുളസി പൂജ ദിനത്തില്‍ ഐശ്വര്യത്തിനും സന്തോഷത്തിനും വേണ്ടി തുളസി മാല ധരിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ പാജാ ദിനത്തിലും വ്രതമെടുക്കുന്ന ദിനങ്ങളിലും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം, മദ്യപാനം, പുകവലി എന്നിവ പാടില്ല. ഇവയെല്ലാം ദോഷം ചെയ്യുന്നതാണ്. നിങ്ങള്‍ ശുദ്ധിയാകാത്ത അല്ലെങ്കില്‍ കഴുകാത്ത കൈകള്‍ കൊണ്ട് തുളസി ചെടിയില്‍ തൊടരുത്. ഇത് ദോഷം കൊണ്ട് വരുന്നു.

തുളസി വിവാഹം വാസ്തുപ്രകാരം ശ്രദ്ധിക്കാന്‍

തുളസി വിവാഹം വാസ്തുപ്രകാരം ശ്രദ്ധിക്കാന്‍

ഉത്സവാഘോഷങ്ങള്‍ ആരംഭിച്ച് അവസാനിക്കുന്നത് വരെ വ്രതാനുഷ്ഠാനം പിന്തുടരുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വാസ്തുശാസ്ത്രമനുസരിച്ച് തുളസി ചെടി നടുമ്പോള്‍ അതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തേണ്ടതാണ്. ഇത് കൂടാതെ സൂര്യപ്രകാശവും മറ്റ് പ്രകൃതിദത്ത ഘടകങ്ങളും ലഭിക്കുന്ന സ്ഥലത്ത് തന്നെ തുളസി നടുന്നതിന് ശ്രദ്ധിക്കണം. വിവാഹിതരായവരെങ്കില്‍ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമ്പത്തും കൊണ്ട് വരുന്നതിന് തുളസി വിവാഹ ദിനത്തില്‍ തുളസിയെ ആരാധിക്കുന്നത് നല്ലതാണ്.

തുളസി വിവാഹം വാസ്തുപ്രകാരം ശ്രദ്ധിക്കാന്‍

തുളസി വിവാഹം വാസ്തുപ്രകാരം ശ്രദ്ധിക്കാന്‍

മികച്ച ഫലം ജീവിതത്തില്‍ ലഭിക്കുന്നതിന് വേണ്ടി തുളസി ചെടികള്‍ ഒന്ന്, മൂന്ന്, അഞ്ച് എന്നിങ്ങനെ വേണം തുളസി ചെടി നടുന്നതിന്. ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതിനും സമ്പത്തിനും സഹായിക്കുന്നു. ഇത് കൂടാതെ കള്ളിച്ചെടി പോലുള്ള ചെടികള്‍ ഉള്ള സ്ഥലങ്ങളില്‍ തുളസി ചെടി വാസ്തുപ്രകാരം നടാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സമാധാനവും ഐശ്വര്യവും സന്തോഷവും വീട്ടില്‍ നിറക്കാന്‍ ഇത് സഹായിക്കുന്നു. വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറക്കുന്നതിനും ഇത് സഹായിക്കുന്നു.

തുളസി വിവാഹം വാസ്തുപ്രകാരം ശ്രദ്ധിക്കാന്‍

തുളസി വിവാഹം വാസ്തുപ്രകാരം ശ്രദ്ധിക്കാന്‍

തുളസി വിവാഹം ആഘോഷിക്കുമ്പോള്‍

തുളസി വിവാഹം ആഘോഷിക്കുന്നത് മൂന്ന് ദിവസങ്ങളിലായാണ്. 56 തരം വിഭവങ്ങള്‍ തയ്യാറാക്കി ഭഗവാന് സമര്‍പ്പിക്കുന്നു. ഇത് കൂടാതെ നെയ് വിളക്ക് കത്തിച്ച് ഭഗവാന് സമര്‍പ്പിച്ച് തുളസി ദള സമര്‍പ്പണവും നടത്തുന്നു. തുളസിയുടെ എട്ട് നാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന തുളസി നാമാഷ്ടകം ജപിക്കുകയും അര്‍ച്ചന നടത്തുകയും വേണം. ഇത് കൂടാതെ ദാമ്പത്യ ജീവിതത്തിലെ ഐശ്വര്യത്തിന് വേണ്ടി ശ്രീകൃഷ്ണനേയും തുളസിയേയും ഒന്നിച്ച് പ്രാര്‍ത്ഥിക്കുന്നതിനും ശ്രദ്ധിക്കണം.

തുളസി വിവാഹം - ഭാര്യാഭര്‍തൃബന്ധം ദൃഢമാക്കും ഈ ദിനം: അറിയാം ഐതിഹ്യംതുളസി വിവാഹം - ഭാര്യാഭര്‍തൃബന്ധം ദൃഢമാക്കും ഈ ദിനം: അറിയാം ഐതിഹ്യം

തുളസി വിവാഹ ദിനത്തില്‍ സര്‍വ്വസൗഭാഗ്യത്തിന് ഈ മന്ത്രം ജപിക്കാംതുളസി വിവാഹ ദിനത്തില്‍ സര്‍വ്വസൗഭാഗ്യത്തിന് ഈ മന്ത്രം ജപിക്കാം

English summary

Tulsi Vivah 2022: Important Things To Keep In Mind While Celebrating Tulsi Vivah In Malayalam

Here in this article we are sharing some important things to keep in mind while celebrating tulsi vivah in malayalam. Take a look
Story first published: Friday, November 4, 2022, 21:48 [IST]
X
Desktop Bottom Promotion