For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2023-ലെ ആദ്യ വെള്ളിയാഴ്ച തുളസിമഞ്ജരി ലക്ഷ്മിദേവിക്ക് സമര്‍പ്പിക്കൂ: ഐശ്വര്യം കൂടെ തന്നെ

|

തുളസി എന്നത് വളരെയധികം ഗുണങ്ങള്‍ നല്‍കുന്ന ഒരു ചെടിയാണ് എന്ന് നമുക്കറിയാം. ഭഗവാന്‍ വിഷ്ണുവിന്റെ പ്രിയപ്പെട്ട സസ്യമാണ് തുളസി. തുളസിയിലയില്ലാതെ ഭഗവാന് ഒരു ദിവസം ഒരു നേരം പോലും പൂജ നടത്താറില്ല. അത്രയേറെ പ്രാധാന്യം തുളസിക്കുണ്ട്. പുണ്യ സസ്യമായി കണക്കാക്കുന്നത് കൊണ്ട് തന്നെ ജീവിതത്തില്‍ വളരെ വലിയ സ്ഥാനം തന്നെയാണ് തുളസിക്കുള്ളത്. കാരണം തുളസിയോടൊപ്പം ലക്ഷ്മി ദേവിയും വസിക്കുന്നു എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ തുളസിയെ പരിപാലിക്കുന്നത് ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കും എന്നാണ് പറയുന്നത്.

Tulsi Manjari Remedies

തുളസി ഇലകള്‍ക്കൊപ്പം തുളസി മഞ്ജരിയും വളരെ പ്രധാനമാണ്. തുളസിയുടെ കതിരിനെയാണ് തുളസി മഞ്ജരി എന്ന് പറയുന്നത്. തുളസി മഞ്ജരി ഉപയോഗിക്കുന്നതിലൂടെ അതിന്റെ പ്രാധാന്യം എന്താണെന്നും ഇത് എങ്ങനെ നമ്മുടെ ജീവിതത്തില്‍ സ്വാധീനം നിറക്കുന്നു എന്നും നമുക്ക്ക നോക്കാം. ഗ്രന്ഥങ്ങളില്‍ തുളസി മഞ്ജരിയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. തുളസി മഞ്ജരിയെ പരിപാലിച്ചാല്‍ അത് ജീവിതത്തില്‍ പണത്തിനും ഐശ്വര്യത്തിനും കുറവ് നല്‍കില്ല എന്നാണ് പറയുന്നത്. തുളസി പരിപാലിക്കുന്നിടം വിഷ്ണുവിന്റെ പ്രിയപ്പെട്ട ഇടമായാണ് കണക്കാക്കുന്നത്. പുതുവര്‍ഷത്തില്‍ തുളസി മഞ്ജരിയെ പരിപാലിക്കുന്നത് ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കും എന്നാണ് പറയുന്നത്. ഇത് കൂടാതെ ലക്ഷ്മി ദേവിയുടെ അനുഗ്രഹവും ജീവിതം മുഴുവന്‍ ഉണ്ടാവും എന്നാണ് വിശ്വാസം, കൂടുതല്‍ അറിയാന്‍ വായിക്കൂ.

 ദാരിദ്ര്യത്തെ അകറ്റുന്നതിന്

ദാരിദ്ര്യത്തെ അകറ്റുന്നതിന്

ദാരിദ്ര്യത്തെ അകറ്റുന്നതിനും കുടംബത്തില്‍ ഐശ്വര്യം നിറക്കുന്നതിനും വേണ്ടി തുളസി മഞ്ജരി ഉപയോഗിക്കാം. അതിന് വേണ്ടി വര്‍ഷത്തിലെ ആദ്യത്തെ വെള്ളിയാഴ്ച തുളസി മഞ്ജരി ലക്ഷ്മി ദേവിക്ക് സമര്‍പ്പിക്കുക. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം നിറക്കുകയും നെഗറ്റീവ് ഊര്‍ജ്ജത്തെ ഒഴിവാക്കി പോസിറ്റീവ് ഊര്‍ജ്ജം നിറക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. ഇത് മാത്രമല്ല സാമ്പത്തിക സ്ഥിതിയില്‍ വളരെയധികം പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനും തുളസി മഞ്ജരിക്ക് സാധിക്കുന്നു. ജീവിത്തതിലെ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് പുതുവര്‍ഷത്തിലെ ആദ്യ വെള്ളിയാഴ്ച ഇപ്രകാരം ചെയ്യാവുന്നതാണ്.

കുടംബത്തില്‍ സമാധാനം നിലനിര്‍ത്താന്‍

കുടംബത്തില്‍ സമാധാനം നിലനിര്‍ത്താന്‍

കുടുംബത്തില്‍ പ്രശ്‌നങ്ങളെ ബുദ്ധിമുട്ടോ ഉണ്ടെങ്കിലോ അല്ലെങ്കില്‍ നിസ്സാര കാര്യങ്ങളുടെ പേരില്‍ ദിവസവും വഴക്കുണ്ടാവുന്ന അവസ്ഥയുണ്ടെങ്കിലോ നിങ്ങള്‍ക്ക് ശുഭദിനത്തില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി തുളസി മഞ്ജരി ഉപയോഗിക്കാം. തുളസി മഞ്ജരി കഴിക്കുന്നത് എന്തുകൊണ്ടും ശുഭഫലങ്ങള്‍ നല്‍കുന്നു. രാവിലെ വീട്ടില്‍ മുഴുവന്‍ ഗംഗാ ജലം തളിച്ച ശേഷം നെഗറ്റീവ് എനര്‍ജിയെ പൂര്‍ണമായും ഇല്ലാതാക്കി വേണം തുളസി മഞ്ജരി കഴിക്കാന്‍. എന്നാല്‍ തുളസി മഞ്ജരിയുടെ തരി കാലില്‍ വീഴാതെ ഇരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പുതുവര്‍ഷത്തില്‍ ഇത് ചെയ്താല്‍ അതിന്റെ ഗുണം വര്‍ഷം മുഴുവന്‍ നിലനില്‍ക്കും എന്നാണ് വിശ്വാസം.

കുടുംബത്തില്‍ സന്തോഷം നിറക്കാന്‍

കുടുംബത്തില്‍ സന്തോഷം നിറക്കാന്‍

കുടുംബത്തില്‍ സന്തോഷം നിറക്കുന്നതിനും തുളസി മഞ്ജരി ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി പുതുവര്‍ഷത്തിലെ ആദ്യത്തെ വെള്ളിയാഴ്ച തുളസി മഞ്ജരി എടുത്ത് പാലില്‍ കലര്‍ത്തി ശിവലിംഗത്തില്‍ ധാര ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ കുടുംബത്തില്‍ സന്തോഷം നിറക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ പരസ്പര സ്‌നേഹവും ഐശ്വര്യവും നിറക്കുന്നതിനും ഈ പരിഹാരം സഹായിക്കുന്നു. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഈ ദിനത്തില്‍ തുളസി മഞ്ജരി ഉപയോഗിക്കാവുന്നതാണ്.

സാമ്പത്തിക അഭിവൃദ്ധിക്ക്

സാമ്പത്തിക അഭിവൃദ്ധിക്ക്

സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടിയും തുളസി മഞ്ജരി ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി തുളസി മഞ്ജരി എടുത്ത് ലക്ഷ്മീ സമേതനായ വിഷ്ണുവിന് സമര്‍പ്പിക്കുക. അതിന് ശേഷം അതെടുത്ത് ചുവന്ന തുണിയില്‍ പൊതിഞ്ഞ് പണം സൂക്ഷിക്കുന്ന ദിക്കില്‍ സൂക്ഷിച്ച് വെക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് നിങ്ങളില്‍ സാമ്പത്തികാഭിവൃദ്ധിക്ക് സഹായിക്കുന്നു. കൂടാതെ ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളിലും പെടാതിരിക്കുന്നതിനും സഹായിക്കുന്നു. ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിനും എല്ലാ വിധത്തിലുള്ള പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിനും തുളസി മഞ്ജരി സഹായിക്കുന്നു.

തുളസി ചെടി ശ്രദ്ധിക്കണം

തുളസി ചെടി ശ്രദ്ധിക്കണം

തുളസി ചെടിയില്‍ കൂടുതല്‍ തുളസി മഞ്ജരി കൂടുതല്‍ പിടിക്കുന്നത് അത്ര ശുഭകരമായിട്ടല്ല കണക്കാക്കുന്നത്. തുളസി കൂടുതല്‍ പൂക്കുന്നത് തുളസിക്ക് സങ്കടകരമാണ് എന്നാണ് പറയുന്നത്. ഇത് നമ്മുടെ കുടുംബത്തിന്റെ സന്തോഷത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ അധികമായുള്ള മഞ്ജരിയെ നീക്കം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് സഹായിക്കുന്നു. ജീവിതത്തിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഇത്തരത്തില്‍ ചെയ്യാവുന്നതാണ്. വീണ്ടും തുളസിമഞ്ജരി വിഷ്ണുവിന് സമര്‍പ്പിച്ചാല്‍ മോക്ഷം ലഭിക്കുന്നു. പൊതുവേ വര്‍ഷത്തിന്റെ തുടക്കത്തില്‍ തുളസി മഞ്ജരി ഇപ്രകാരം ചെയ്യുന്നത് നിങ്ങളുടെ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു.

Makar Sankranti 2023 : സൂര്യദേവന്റെ അനുഗ്രഹം വര്‍ഷം മുഴുവന്‍: മകരസംക്രാന്തി ദിനം ഇപ്രകാരംMakar Sankranti 2023 : സൂര്യദേവന്റെ അനുഗ്രഹം വര്‍ഷം മുഴുവന്‍: മകരസംക്രാന്തി ദിനം ഇപ്രകാരം

<strong>January 2023 Horoscope: 2023-ലെ ആദ്യമാസഫലം: ജനുവരിയില്‍ 12 രാശിക്കും ഗുണദോഷഫലങ്ങള്‍</strong>January 2023 Horoscope: 2023-ലെ ആദ്യമാസഫലം: ജനുവരിയില്‍ 12 രാശിക്കും ഗുണദോഷഫലങ്ങള്‍

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

English summary

Tulsi Manjari Remedies In 2023 To Get Prosperity And Success

Here in this article we are discussing about the tulsi manjari remedies on new year to get prosperity and success in malaylam.
Story first published: Wednesday, January 4, 2023, 19:31 [IST]
X
Desktop Bottom Promotion