For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താമരപ്പൂ കൊണ്ട് തുലാഭാരം നടത്തിയാല്‍

താമരപ്പൂ കൊണ്ട് തുലാഭാരം നടത്തിയാല്‍

|

തുലാഭാരം ഭഗവാന് സമര്‍പ്പിയ്ക്കുന്ന വിവിധ വഴിപാടുകളില്‍ ഒന്നാണ്. ഭക്തന്റെ തൂക്കത്തിന് തുല്യമായി ദ്രവ്യം ഭഗവാന് സമര്‍പ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താമരപ്പൂ കൊണ്ട് തുലാഭാരം നടത്തിയെന്നത് വാര്‍ത്തയായിരുന്നു. താമര പാര്‍ട്ടി ചിഹ്നമെങ്കിലും താമരപ്പൂ വഴിപാടിന് മറ്റ് അര്‍ത്ഥങ്ങളുമുണ്ട്.

താമരപ്പൂ മാത്രമല്ല, നിരവധി ദ്രവ്യങ്ങള്‍ തുലാഭാരത്തിന് ഉപയോഗിയ്ക്കാറുണ്ട്. ഇതിന് ഓരോന്നിനും ഓരോ ഫലങ്ങളാണ് ഉള്ളത്. ഇതുകൊണ്ട് പലപ്പോഴും ആളുകള്‍ ഓരോ ലക്ഷ്യങ്ങള്‍ മനസില്‍ കണ്ടു കൊണ്ട് പ്രത്യേക വഴിപാടുകള്‍ നേരാറുമുണ്ട്.

വിവിധ വസ്തുക്കള്‍ കൊണ്ടുള്ള തുലാഭാരം ഏതൊക്കെ ഫലങ്ങള്‍ നല്‍കുന്നുവെന്നറിയൂ,

ശര്‍ക്കര

ശര്‍ക്കര

ശര്‍ക്കര കൊണ്ടുള്ള തുലാഭാരം വയറിന്റെ രോഗങ്ങള്‍ക്കായി നടത്തുന്നതാണ്.

പഞ്ചസാര

പഞ്ചസാര

പഞ്ചസാര കൊണ്ടുള്ള തുലാഭാരവും സാധാരണ നടത്തുന്നതാണ്. ഇതു പ്രമേഹ രോഗത്തിന് പരിഹാരമായാണ്.

കദളിപ്പഴവും

കദളിപ്പഴവും

കദളിപ്പഴവും ഉണ്ണിക്കണ്ണനുള്ള പ്രധാനപ്പെട്ട വഴിപാടാണ്. ഇത് രോഗ ശാന്തിയ്ക്കായാണ് നടത്തുന്നത്. വാത രോഗത്തിനായി പൂവന്‍ പഴം തുലാഭാരം പ്രധാനമാണ്.

താമരപ്പൂ

താമരപ്പൂ

താമരപ്പൂ അത്ര സാധാരണമായ വഴിപാടല്ല. ഇത് കര്‍മം അഥവാ തൊഴില്‍ സംബന്ധമായ ഉയര്‍ച്ച, ആയുസ്, മനസിന് ശക്തി എന്നിവയെ സൂചിപ്പിയ്ക്കുന്നു.

നെല്ല്, അവില്‍

നെല്ല്, അവില്‍

ദാരിദ്ര്യം മാറുവാനായി നെല്ല്, അവില്‍ എന്നിവ കൊണ്ടുള്ള തുലാഭാരം പ്രധാനമാണ്.

ഉപ്പ്

ഉപ്പ്

ചര്‍മ സംബന്ധമായ രോഗങ്ങള്‍ക്കായി ചേന, ഉപ്പ് എന്നിവ കൊണ്ട് തുലാഭാരം നടത്താറുണ്ട്. ഉപ്പു കൊണ്ടുള്ള വഴിപാട് ഐശ്വര്യം, ദൃഷ്ടിദോഷം എന്നിവയ്ക്കു പരിഹാരമായും ചെയ്യാറുണ്ട്. ചിക്കന്‍ പോക്‌സിനായി കുരുമുളകു തുലാഭാരം പ്രധാനമാണ്. പല്ലു വേദനയ്ക്ക് തേങ്ങ കൊണ്ടുള്ള തുലാഭാരം പ്രധാനമാണ്. മുഖത്തെ പാടുകള്‍ക്കും ഇത് പ്രധാന തുലാഭാരമാണ്.

വെണ്ണ

വെണ്ണ

സര്‍വ്വാഭിവൃദ്ധിയ്ക്കായി വെണ്ണ കൊണ്ടുള്ള തുലാഭാരം നടത്താറുണ്ട്.

ലോഹ നാണയം

ലോഹ നാണയം

ബിസിനസ് സംബന്ധമായ ഉയര്‍ച്ചകള്‍ക്കായി ലോഹ നാണയം കൊണ്ടുള്ള തുലാഭാരം നടത്താറുണ്ട്.

എള്ളു കൊണ്ട്

എള്ളു കൊണ്ട്

ശനി ദോഷത്തിനും ആയുസിനുമായി എള്ളു കൊണ്ട് തുലാഭാരം നടത്താറുണ്ട്.

നെല്ലിക്ക, വാളന്‍ പുളി

നെല്ലിക്ക, വാളന്‍ പുളി

നെല്ലിക്ക, വാളന്‍ പുളി എന്നിവ ബുദ്ധിയ്ക്കും മാനസിക രോഗ ശാന്തി എന്നിവയ്ക്ക് നടത്തുന്ന തുലാഭാരമാണ്.

മഞ്ചാടിക്കുരു

മഞ്ചാടിക്കുരു

ഗുരുവായൂര്‍ കണ്ണന് പ്രധാനപ്പെട്ട ഒരു വഴിപാടാണ് മഞ്ചാടിക്കുരു. ഇത് മനസിന് ശാന്തി, ആയുസ് എന്നിവയ്ക്ക് അനുകൂലമായ തുലാഭാരമാണ്.

English summary

Tulabharam Vazhipadu Phalam For Different Things

Tulabharam Vazhipadu Phalam For Different Things, Read more to know about,
Story first published: Saturday, June 8, 2019, 19:38 [IST]
X
Desktop Bottom Promotion