ഹിന്ദുവിശ്വാസത്തിലെ ചില സത്യാവസ്ഥകൾ

Posted By: Jibi Deen
Subscribe to Boldsky

ഒറ്റയ്ക്ക് ജീവിക്കാൻ കഴിയാത്ത ഒരു ജീവിയാണ് മനുഷ്യൻ.ഒരു സമൂഹത്തിൽ ജീവിക്കുകയും മറ്റ് മനുഷ്യരുമായി ഇടപഴകുകയും ചെയ്യുമ്പോൾ, അവൻ അല്ലെങ്കിൽ അവൾ പിന്തുടരേണ്ട ചില പെരുമാറ്റച്ചട്ടങ്ങൾ ഉണ്ട്.തെറ്റിൽ നിന്നും ഏതാണ് ശരി എന്ന് ഈ നിയമാവലികൾ പറയും.നമ്മുടെ പൂർവികർ അവരുടെ നാടോടി സമൂഹത്തിൽ നിന്ന് കൂടുതൽ നാഗരികതയിലേക്ക് ഉയർന്നുവന്നപ്പോൾ അവർക്ക് ഈ നിബന്ധനകളിൽ ചില രൂപമാറ്റങ്ങൾ വരുത്തേണ്ടി വന്നു.

അങ്ങനെ 'മതം 'രൂപപ്പെട്ടു.ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ താമസമാക്കിയതോടെ, വ്യത്യസ്ത മതങ്ങളുടെ വേരുകൾ വിതയ്ക്കപ്പെട്ടു. അവരിൽ ചിലത് ഇന്നു ക്രിസ്ത്യൻ, ഇസ്ലാം, ഹിന്ദു, സിഖ് മതങ്ങൾ, സൊറോസ്ട്രിയോനിസം എന്നീ പേരുകളിൽ അറിയപ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ മതം ഹിന്ദുയിസമായിരിക്കെ,ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു ഹിന്ദു വ്യക്തിയെ കണ്ടുമുട്ടാത്തവർ ഉണ്ടാകില്ല.

ഇൻഡ്യയിൽ അതിന്റെ ഉത്ഭവത്തെക്കുറിച്ച് പറയുകയാണെങ്കിൽ , ഹിന്ദുയിസം ഒരു മതത്തേക്കാൾ ഉപരി ആണെന്നുതന്നെ പറയാം.ഇത് യഥാർത്ഥത്തിൽ ഒരു ജീവിതരീതിയാണ്.മനുഷ്യർ എന്ന നിലയിൽ നമ്മൾ എല്ലാവരും ദൈവത്തോട് കടപ്പെട്ടിരിക്കുന്നു എന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നുവെന്നതാണ് ഈ മതത്തിന്റെ പ്രാഥമിക സാരാംശം.ഒരു മഹാശക്തിയും 33 ദശലക്ഷം അദ്ദേഹത്തിന്റെ രൂപങ്ങളുമാണ്.

നാം ദൈവത്തോടും (നമ്മുടെ മാതാപിതാക്കളെയും അദ്ധ്യാപകരേയും പോലെ സർവശക്തനായ ദൈവദൂതനെപ്പോലെ പ്രവർത്തിച്ചിട്ടുള്ള മറ്റു മനുഷ്യർ) കടപ്പെട്ടിരിക്കുന്നു.ഈ കടം നമുക്ക് അവർക്കായി തിരിച്ചടയ്ക്കാനുള്ള കടമയുണ്ട്.ആയിരക്കണക്കിന് വർഷമായി ഹിന്ദുക്കളുടെ ജീവിതത്തിൽ ഈ ഗൗരവമായ ആശയം ഒരു വഴികാട്ടികളായി പ്രവർത്തിക്കുന്നു.

ഇതല്ലാതെ, ഈ മഹത്തായ മതത്തെക്കുറിച്ചുള്ള മറ്റു പല പ്രധാനകാര്യങ്ങളും ഉണ്ട്. ഈ ലേഖനം ഹൈന്ദവ വിശ്വാസത്തെക്കുറിച്ച് പ്രമുഖവും രസകരവുമായ വസ്തുതകൾ ചൂണ്ടിക്കാണിക്കുന്നു.

ഹിന്ദുമതത്തെക്കുറിച്ചുള്ള ആദ്യ വസ്തുത

ഹിന്ദുമതത്തെക്കുറിച്ചുള്ള ആദ്യ വസ്തുത

ഹിന്ദുമതത്തിലെ ആദ്യത്തെ വസ്തുത ഈ മതത്തിന്റെ അനുയായികളാരും ' ഹിന്ദുയിസം ' എന്ന പദം ഉപയോഗിക്കാറില്ല എന്നതാണ്. തങ്ങളുടെ മതത്തെ 'സനാതന ധർമ' എന്ന് അവർ വിളിച്ചിരുന്നു. അത് അക്ഷരാർത്ഥത്തിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുമ്പോൾ 'നിത്യമായ സത്യം' എന്നാണ്. സിന്ധു നദിയുടെ തീരങ്ങളിൽ താമസിക്കുന്ന ജനങ്ങളെ പരാമർശിക്കാനായി 'ഹിന്ദുയിസം ' എന്ന പദം പിന്നീട് ഒട്ടേറെ അറബികളും ഗ്രീക്കുകാരും ഉപയോഗിച്ചിരുന്നതായി കാണുന്നു.

വളരെ പുരാതനമായി എഴുതിയ ഗ്രന്ഥമാണ് ഹിന്ദുയിസം

വളരെ പുരാതനമായി എഴുതിയ ഗ്രന്ഥമാണ് ഹിന്ദുയിസം

നമുക്കറിയാവുന്നതുപോലെ നാലു വേദങ്ങളുണ്ട് (അതായത് ഋഗ്വേദം, യജുർ വേദം, സാമ വേദം, അഥർവ വേദം). ഋഗ്വേദം 3800 വർഷങ്ങൾക്ക് മുൻപ് എഴുതിയ രചനയാണെന്ന് ചരിത്ര തെളിവുകൾ പറയുന്നു . ലോകത്തിലെ ഏറ്റവും പുരാതനമായ വിശുദ്ധ ഗ്രന്ഥങ്ങളിൽ ഒന്നാണ് ഋഗ്വേദം, അതിനാൽ ഹിന്ദുമതം ലോകത്തിലെ ഏറ്റവും പ്രാചീനമായ മതങ്ങളിൽ ഒന്നാണ്.

എഴുത്തുകാരനില്ലാത്ത ഒന്നിലധികം തിരുവെഴുത്തുകൾ

എഴുത്തുകാരനില്ലാത്ത ഒന്നിലധികം തിരുവെഴുത്തുകൾ

ഹിന്ദു മതത്തിന് ഒരു പ്രത്യേക സ്ഥാപകനില്ല.അതിനാൽ ഈ മതം പ്രകൃതിയിൽ ചലനാത്മകമായത് എന്ന് പറയാം.ഇതിനു ഒരു വിശുദ്ധ ഗ്രന്ഥo എന്നൊന്നില്ല.ഭഗവദ് ഗീത, ഉപനിഷത്ത്, രാമായണം, മഹാഭാരതം തുടങ്ങി നിരവധി പുസ്തകങ്ങളും ഹൈന്ദവ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു. അതുകൊണ്ടാണ്, ഇന്നും, ഈ ജീവിതരീതി വ്യാഖ്യാനത്തിനായി തുറന്നിരിക്കുന്നത് . അതിനാൽ, ലോകത്തിൽ ഏറ്റവുമധികം വഴങ്ങുന്ന മതങ്ങളിൽ ഒന്നാണ് ഹിന്ദുമതം.

സമയത്തിന്റെ വൃത്താകൃതിയിലെ സങ്കൽപം

സമയത്തിന്റെ വൃത്താകൃതിയിലെ സങ്കൽപം

മറ്റെല്ലാ മതങ്ങളിൽ നിന്നും ഹിന്ദുമതം വേർതിരിച്ചറിയുന്നത്, വൃത്താകൃതിയിലുള്ള കാലഘട്ടത്തിലുള്ള വിശ്വാസമാണ്. മറ്റു പല മതങ്ങളും ദീർഘമായ കാലഘട്ടത്തിന്റെ ആശയം മുന്നോട്ടുവയ്ക്കുന്നു . ഹൈന്ദവ വിശ്വാസമനുസരിച്ച് നാലു കാലങ്ങൾ , അതായത് സത്യയുഗ (സ്വർണ്ണ കാലം ), ത്രേതാ യുഗ (വെള്ളി കാലം ), ദ്വാരക യുഗം(വെങ്കല യുഗം ), കലി യുഗം (ഇരുമ്പ് യുഗം ) എന്നിവയാണ്.ഇവ ക്രമമനുസരിച്ചു കടന്നുപോകും. വിശ്വാസങ്ങൾ അനുസരിച്ച് കലി യുഗത്തിനുശേഷം വീണ്ടും സത്യ യുഗം കടന്നുവരും.

ലോകത്തിലെ മൂന്നാമത്തെ വലിയ മതം

ലോകത്തിലെ മൂന്നാമത്തെ വലിയ മതം

ഒരു മതത്തിലെ 99 % അനുയായികളും താമസിക്കുന്ന ഒറ്റ രാജ്യം എന്ന നിലയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ രാഷ്ട്രമാണ് നമ്മുടേത്.ഈ വസ്തുത എല്ലാ കാര്യങ്ങളേക്കാളും കൂടുതൽ പ്രാധാന്യം അർഹിക്കുന്നു, ഹിന്ദുമതമാണ് അവരുടെ ജീവിതരീതിയിലേക്ക് പരിവർത്തനം ചെയ്യപ്പെടണമെന്ന് നിർബന്ധം പിടിക്കാത്ത ഒരു മതം. ഈ മതത്തിൽ ജനിച്ചവരോ അല്ലെങ്കിൽ സ്വന്തം ഇച്ഛാശക്തിയിൽ തന്നെ അത് സ്വീകരിച്ചിട്ടുള്ളവരോ ഹിന്ദുക്കളാണ്.

Read more about: spirituality
English summary

Truths About The Hindi Belief

This very interesting concept has been acting as a guiding star in the life of Hindus for thousands of years now. Other than this, there are so many other notable things about this wonderful religion.
Story first published: Thursday, January 11, 2018, 14:48 [IST]