Just In
- 33 min ago
മുടിയില് നരകയറി തുടങ്ങിയോ: പേടിക്കേണ്ട കട്ടന്ചായയിലെ അഞ്ച് വഴികള് നരമാറ്റും ഉറപ്പ്
- 1 hr ago
ചാണക്യനീതി; ആര്ക്കുവേണ്ടിയും ഈ 4 കാര്യങ്ങള് വിട്ടുകളയരുത്, പിന്നീട് പശ്ചാത്തപിക്കേണ്ടിവരും
- 2 hrs ago
ജനിക്കുന്നത് കോടീശ്വര യോഗത്തില്! ഈ നാളിലെ ജനനം പിതാവിന്റെ ജീവിതം മാറ്റിമറിക്കും
- 3 hrs ago
ശനിയുടെ രാശിയില് ത്രിഗ്രഹയോഗം; മൂന്ന് ഗ്രഹങ്ങളുടെ ശക്തി; 3 രാശിക്ക് സുഖജീവിതം, അപ്രതീക്ഷിത നേട്ടങ്ങള്
Don't Miss
- News
അംഗനവാടിയില് പോകാന് മൂന്നുവയസുകാരിക്ക് മടി; ക്രൂരമായി മര്ദ്ദിച്ച് മുത്തശി, വൈറല് വീഡിയോ
- Sports
ഫ്ളോപ്പ് ഷോ തുടരുന്നവര്, എന്നാല് ഇവര് ഭാവി സൂപ്പര് താരങ്ങളാവും-കുംബ്ലെ പറയുന്നു
- Automobiles
തുടക്കം തന്നെ ഹിറ്റടിച്ച് മാരുതി; 2023 ജനുവരി വിൽപ്പന കണക്കുകൾ ഇങ്ങനെ
- Finance
ബജറ്റ് 2023; ഇൻഷൂറൻസ് വരുമാനത്തിന് നികുതി ഇളവില്ല; ലീവ് എൻക്യാഷ്മെന്റിന് 25 ലക്ഷം വരെ നികുതി നൽകേണ്ട
- Movies
'ബാലയ്യയെ കുറിച്ച് അറിഞ്ഞത് ട്രോളുകളിലൂടെ, അദ്ദേഹം അടുത്തിരുന്ന് എല്ലാം പറഞ്ഞ് തരും, എനർജെറ്റിക്കാണ്'; ഹണി
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
തുലാം മാസം 27 നാളുകാര്ക്കും ആരോഗ്യം, സാമ്പത്തികം, വിവാഹം: സമ്പൂര്ണഫലം
തുലാം മാസത്തില് പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. സൂര്യന്, കേതു എന്നീ ഗ്രഹങ്ങള് തുലാം രാശിയിലാണ് സഞ്ചരിക്കുന്നത്. ഇത് കൂടാതെ തുലാം ഒന്ന് മുതല് ശുക്രനും തുലാം രാശിയിലേക്ക് പ്രവേശിക്കും. അതിന്ശേഷം തുലാം രാശിയിലേക്ക് ബുധനും പ്രവേശിക്കുന്നു. ഇത്രയും ഗ്രഹമാറ്റങ്ങള് സംഭവിക്കുന്ന ഒരു മാസമാണ് തുലാം മാസം.
ഗ്രഹമാറ്റങ്ങള് സംഭവിക്കുമ്പോള് അതിനനുസരിച്ച് നമ്മുടെ ജീവിതത്തിലും മാറ്റങ്ങള് സംഭവിക്കുന്നു. ജ്യോതിഷപ്രകാരം നിങ്ങളുടെ ജീവിതത്തില് 27 നാളുകാര്ക്കും തുലാം മാസത്തില് സംഭവിക്കാന് ഇടയുള്ള മാറ്റങ്ങള് എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല് അറിയാന് വായിക്കൂ

അശ്വതി
അശ്വതി നക്ഷത്രക്കാര്ക്ക് തുലാം മാസത്തില് അവര് പ്രതീക്ഷിക്കാത്ത ഒരു ധൈര്യം വരുന്നു. ഇവര് ഏത് കാര്യത്തേയും വളരെയധികം ശക്തിയോടെ നേരിടുന്നതിന് തയ്യാറെടുക്കുന്നു. ഒന്നിലും തോല്ക്കാതെ നില്ക്കുന്നവരായിരിക്കും ഇവര്. ജോലിയില് ഉറച്ച് നില്ക്കുന്നതിനും ബന്ധങ്ങളില് ഉലച്ചചില് തട്ടാതെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. പ്രണയിക്കുന്നവര്ക്ക് മികച്ച സമയയമാണ്. കുടുംബത്തില് സമാധാനം നിലനിര്ത്താന് ഇവര് ശ്രമിക്കേണ്ടതുണ്ട്. ആാേഗ്യം ശ്രദ്ധിക്കണം. സാമ്പത്തികപരമായി അത്ര നല്ല സമയമായിരിക്കില്ല.

ഭരണി
ഭരണി നക്ഷത്രക്കാര്ക്ക് ഈ മാസം പല കാര്യങ്ങളിലും ഉണ്ടായിരുന്ന തടസ്സം മാറിക്കിട്ടും. കച്ചവടത്തിന്റെ കാകര്യത്തില് ലാഭനഷ്ടങ്ങള് ഒരുപോലെ നേരിടേണ്ടതായി വരുന്നു. വിദേശയാത്രക്ക് അനുകൂല സമയാമാണ്. ദാമ്പത്യ ജീവിതത്തില് ചെറിയ രീതിയിലുള്ള പ്രശ്നങ്ങള് നേരിടേണ്ടതായി വകുന്നു. ആരോഗ്യം ശ്രദ്ധിക്കണം. പ്രണയിക്കുന്നവര്ക്ക് അനുകൂല സമയം. വിവാഹത്തിന്റെ കാര്യത്തില് തീരുമാനമെടുക്കുന്നതിന് സാധിക്കുന്നു. സാമ്പത്തികം പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോവുന്നു.

കാര്ത്തിക
കാര്ത്തിക നക്ഷത്രക്കാര്ക്ക് പല കാര്യങ്ങളിലും തടസ്സങ്ങള് നേരിടേണ്ടതായി വരുന്നു. എങ്കിലും തടസ്സങ്ങള് പതിവിന് വിപരീതമായി മാറിപ്പോവാം. പുതിയ പദവികള് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില് ഇരിക്കുന്നവര്ക്ക് മേലധികാരികളുടെ പിന്തുണ ലഭിക്കുന്നു. പ്രണിക്കുന്നവര്ക്ക് ഇടയില് പ്രശ്നങ്ങള് വര്ദ്ധിക്കാം. സുഹൃത്തുക്കളെ കാണുന്നതിന് താല്പ്പര്യം കുറയുന്നു. വിദ്യാര്ത്ഥികളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കും. ധനത്തിന്റെ കാര്യത്തില് അപ്രതീക്ഷിത നേട്ടങ്ങളുണ്ടാവാം.

രോഹിണി
രോഹിണി നക്ഷത്രക്കാര്ക്ക് രോഗങ്ങളില് നിന്ന് മുക്തി നേടുന്നതിന് സാധിക്കുന്ന ഒരു മാസമാണ്. വിദേശത്തുള്ളവര്ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള് ജീവിതത്തില് ഉണ്ടാവാം. എന്നാല് അതിനെയെല്ലാം നേരിടുന്നതിന് സാധിക്കുന്നു. കലാകാരന്മാര്ക്ക് പല വിധത്തിലുള്ള അംഗീകാരവും തേടി വരും. സാമ്പത്തികം സ്ഥിരമായിരിക്കും. രാഷ്ട്രീയത്തില് പ്രതിസന്ധികള് നേരിടേണ്ടി വരും.

മകയിരം
മകയിരം നക്ഷത്രക്കാര്ക്ക് തൊഴിലില് പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടായേക്കാം. വ്യാപാരത്തതിന് പുതിയ തുടക്കം കുറിക്കുന്നതിന് സാധിക്കുന്നു. മക്കളുടെ കാര്യത്തില് ഉത്കണ്ഠകള് വര്ധിക്കും. ഭൂമി വില്ക്കുന്നതിനും വാങ്ങുന്നതിനും സാധിക്കുന്നു. ദൂരയാത്രകള് അല്പം ശ്രദ്ധിക്കണം. ആരോഗ്യപരമായി ചെറിയ പ്രശ്നങ്ങള് നേരിടേണ്ടി വരുന്നു. ഹൃദ്രോഗികള് കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്. സാമ്പത്തികം മികച്ചതായിരിക്കും. കരിയറില് പുതിയ മാറ്റങ്ങള് ഉണ്ടാവുന്നു.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്ക്ക് തുലാം മാസത്തില് വീട്ടില് പുതിയ മംഗള കര്മ്മങ്ങള് നടക്കുന്നതിനുള്ള സാധ്യതയുണ്ട്. പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നു. വാഹനങ്ങള് വാങ്ങിക്കുന്നതിന് സാധ്യത കാണുന്നു. വിദ്യാര്ത്ഥികള് അല്പം കൂടി ശ്രദ്ധിച്ചാല് ഉന്നത വിജയം കരസ്ഥമാക്കാം. തൊഴില് രഹിതര്ക്ക് തൊഴില് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കോണ്ട്രാക്റ്റ് പുതുക്കുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില് അലംഭാവം കാണിക്കരുത്. സാമ്പത്തിക പ്രശ്നങ്ങള് മികച്ചതായിരിക്കും.

പുണര്തം
പുണര്തം നക്ഷത്രക്കാര്ക്ക് ചിന്തയോടെ വേണം എല്ലാ കാര്യങ്ങളും ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് പ്രതിസന്ധി സൃഷ്ടിക്കുന്നു. തെറ്റായ തീരുമാനങ്ങള് ജീവിതത്തില് പ്രശ്നങ്ങള് സൃഷ്ടിക്കും. കുട്ടികളുടെ കാര്യത്തില് ഉണ്ടായിരുന്ന ആശങ്കകള് അകലുന്നു. വാഹനമുപയോഗിക്കുമ്പോള് അശ്രദ്ധ കാണിക്കരുത്. വെല്ലുവിളികളെ കരുതലോടെ നേരിടണം. സാമ്പത്തികം കരുതി പ്രയോഗിക്കണം. ആരോഗ്യം ശ്രദ്ധിക്കണം.

പൂയ്യം
പൂയ്യം നക്ഷത്രക്കാര്ക്ക് പലപ്പോഴും പാരമ്പര്യമായി സ്വത്ത് ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നു. ജോലിയില് നിങ്ങളാഗ്രഹിക്കുന്ന സ്ഥലം മാറ്റം ലഭിക്കുന്നു. സ്നേഹ ബന്ധത്തില് വിള്ളല് വീഴാതെ ശ്രദ്ധിക്കണം. കച്ചവടത്തില് ലാഭം നേടുന്നതിനുള്ള സാധ്യതയുണ്ട്. വിദേശ പഠനത്തിനുള്ള സാധ്യത കാണുന്നു. ജോലിക്ക് പോവുന്നതിനുള്ള ശ്രമം വിജയിക്കുന്നു. സാമ്പത്തികമായി ചെറിയ തോതിലുള്ള പ്രശ്നങ്ങള് ഉണ്ടാവാമെങ്കിലും പ്രതിസന്ധികള് ഉണ്ടാവുന്നില്ല.

ആയില്യം
ആയില്യം നക്ഷത്രക്കാര്ക്ക് നാലാം രാശിയില് നാലുഗ്രഹങ്ങള് ആണ് ഒരുമിച്ച് ചേരുന്നത്. അതുകൊണ്ട് തന്നെ ചെറിയ പ്രശ്നങ്ങള് കുടുംബത്തില് ഉണ്ടാവുന്നു. പലപ്പോഴും വീട് പണി പകുതിയില് നിര്ത്തേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. വാഹനങ്ങള് വാങ്ങിക്കുന്നതിന് സാധ്യതയുണ്ട്. അമ്മയുടെ ആരോഗ്യത്തിന്റെ കാര്യത്തില് പ്രശ്നങ്ങള് ഉണ്ടായേക്കാം. അനാവശ്യമായി ചിന്തകള് പ്രശ്നങ്ങള് ഉണ്ടാക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില് പ്രശ്നങ്ങള് വര്ദ്ധിക്കുന്നു. സുഹൃത്തുക്കളുടെ പിന്തുണ ഏത് കാര്യത്തിലും ലഭിക്കുന്നു. സാമ്പത്തികം പ്രശ്നമാക്കുന്നു.

മകം
മകം നക്ഷത്രക്കാര്ക്ക് ആത്മവിശ്വാസത്തിന്റെ കാര്യത്തില് മുന്നില് നില്ക്കുന്ന സമയമാണ്. ജീവിതത്തില് ഇവര് എപ്പോഴും ഉയരത്തിലെത്തുന്നു. രോഗത്തിന്റെ കാര്യത്തില് അല്പം പ്രയാസം നേരിടേണ്ടതായി വരുന്നുണ്ട്. സാമ്പത്തികമായി മികച്ച സമയമായിരിക്കും. ബിസിനസില് സ്വന്തം താല്പ്പര്യങ്ങള് അനുസരിച്ച് മാത്രമേ കാര്യങ്ങള് ചെയ്യാന് പാടുള്ളൂ. പാര്ട്ണര്ഷിപ്പില് ബിസിനസ് ചെയ്യുമ്പോള് അല്പം ശ്രദ്ധിക്കണം. നിരന്തരമായി ഉണ്ടാവുന്ന പ്രഷറില് കാര്യങ്ങള് ചെയ്ത് തീര്ക്കരുത്.

പൂരം
പൂരം നക്ഷത്രക്കാര് സൗഹൃദത്തിന് പ്രാധാന്യം നല്കുന്ന ഒരു സമയമായിരിക്കും. എന്തിനും ഏതിനും സൗഹൃദം കരുതലായി കൂടെക്കൂട്ടുന്നവരായിരിക്കും ഈ നക്ഷത്രക്കാര്. സുഹൃത്തിന്റെ സഹായത്തില് ഏത് പ്രശ്നത്തേയും പരിഹരിക്കുന്നതിന് സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില് തീരുമാനമാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം. കുടുംബത്തില് ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്. ജോലിയില് പല വിധത്തിലുള്ള മാറ്റങ്ങള് സംഭവിക്കാം.

ഉത്രം
ഉത്രം നക്ഷത്രക്കാര്ക്ക് നിക്ഷേപങ്ങളില് നിന്ന് സാമ്പത്തിക ലാഭം ലഭിക്കുന്നു. ഏത് പദ്ധതിയും നല്ലതുപോലെ ആസൂത്രണം ചെയ്തതിന് ശേഷം മാത്രം പ്രാവര്ത്തികമാക്കാന് ശ്രദ്ധിക്കുക.. സ്വത്ത് സംബന്ധമായ പ്രശ്നങ്ങള് നിങ്ങളില് വര്ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിത ശൈലി രോഗങ്ങളില് നിന്ന് മോചനം നേടുന്നതിനുള്ള ഓട്ടപ്പാച്ചിലില് ആയിരിക്കും. കരിയറില് ആഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരുന്നതിന് സാധിക്കുന്നു.

അത്തം
അത്തം നക്ഷത്രക്കാര്ക്ക് ചിലവ് വര്ദ്ധിക്കുന്ന ഒരു സമയമാണ്. പലപ്പോഴും ഇത് നിങ്ങളില് മാനസിക സമ്മര്ദ്ദം ഉണ്ടാക്കുന്നു. ഏത് കാര്യത്തിനും പെട്ടെന്ന് പ്രതികരിക്കേണ്ടതായി വരുന്നു. എതിര്പ്പുകള് വര്ദ്ധിക്കുന്ന ഒരു സമയം കൂടിയാണ് ഇപ്പോഴുള്ളത്. വിട്ടുവീഴ്ചകള് ജീവിതത്തില് നടത്തേണ്ടായി വരുന്ന സമയമാണ്. പെട്ടെന്ന് പ്രതികരിക്കുമ്പോള് ഭാവി കാര്യങ്ങളെക്കുറിച്ച് കൂടി ചിന്തിക്കണം. ഏത് കാര്യവും ആലോചിച്ച് തീരുമാനിക്കേണ്ടതുണ്ട്.

ചിത്തിര
ചിത്തിര നക്ഷത്രക്കാര്ക്ക് വിദേശത്ത് താമസിക്കുന്നതിനും പഠനാവശ്യത്തിനുമായി പോവുന്നതിന് സാധിക്കുന്നു. സാമ്പത്തിക പ്രശ്നങ്ങള് വര്ദ്ധിക്കുന്ന സമയമാണ്. എങ്കിലും പല കാര്യങ്ങളിലും പോസിറ്റീവ് ഫലം ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില് തീരുമാനമെടുക്കുന്നതിന് സാധിക്കുന്നു. ജീവ കാരുണ്യ പ്രവര്ത്തനങ്ങള് മികച്ച രീതിയില് മുന്നോട്ട് പോവുന്നു. ആരോഗ്യ പ്രശ്നങ്ങളില് വിട്ടുവീഴ്ച പാടില്ല. അത് പ്രതിസന്ധികള് ഉണ്ടാക്കുന്നു.

ചോതി
ചോതി നക്ഷത്രക്കാര്ക്ക് ആരോഗ്യത്തിന്റെ കാര്യത്തില് മികച്ച സമയമാണ്. പഠിക്കുന്നവര്ക്ക്ക അവരുടെ അവസരങ്ങള് പരമാവധി പ്രയോജനപ്പെടുത്തുന്നതിന് സാധിക്കുന്നു. ജോലിയിലെ കോണ്ട്രാക്റ്റ് പുതുക്കുന്നതിന് പറ്റുന്ന സമയമാണ്. സാമ്പത്തിക പ്രതിസന്ധികള് ഉണ്ടാവാതെ മുന്നോട്ട് പോവുന്നതിന് അങ്ങേയറ്റം പരിശ്രമിക്കേണ്ടി വരും. ധനാഗമം പല കോണില് നിന്നും ഉണ്ടാവുന്നു ആരോഗ്യം ശ്രദ്ധിക്കണം. കുടുംബത്തില് സ്വസ്ഥതയും സമാധാനവും നിലനില്ക്കുന്നു.

വിശാഖം
വിശാഖം നക്ഷത്രക്കാര്ക്ക് ജീവിതത്തില് സുഹൃത്തുക്കളുടെ പിന്തുണ ഏത് കാര്യത്തിനും ലഭിക്കുന്നു. അമ്മയുടെ ആരോഗ്യത്തിന്റെ കാര്യത്തില് പ്രശ്നങ്ങള് ഉണ്ടാവുന്നു. വീട് പണി പകുതിക്ക് നില്ക്കുന്നതിനുള്ള സാധ്യതയുണ്ട്. വാഹനം വാങ്ങാന് ആഗ്രഹിക്കുന്നവര്ക്ക് അതിന് സാധിക്കാത്ത അവസ്ഥയുണ്ടാവുന്നു. ജോലിയില് ചെറിയ ചില തടസ്സങ്ങള് ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നു. എന്ത് തന്നെയായാലും പ്രതിസന്ധികള് ഉടന് പരിഹരിക്കപ്പെടുന്നു.

അനിഴം
അനിഴം നക്ഷത്രക്കാര്ക്ക് കുറച്ച് കൂടി ശ്രദ്ധ വേണ്ട സമയമാണ്. പലപ്പോഴും തൊഴിലില് ചെറിയ ചില മാറ്റങ്ങള് വരുന്നു. ശ്രദ്ധയോടെ വേണം ജോലിയുമായി മുന്നോട്ട് പോവാന് അല്ലാത്ത പക്ഷം അത് ജോലി നഷ്ടപ്പെടുന്നതിന് വരെ കാരണമായി മാറാം. കരാറുകള് പുതുക്കപ്പെടുന്നു. ആരോഗ്യത്തിന്റെ കാര്യത്തില് പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ജീവിത ശൈലി രോഗങ്ങള് അലട്ടുന്നതിനുള്ള സാധ്യതയുണ്ട്. മാതാവിന്റെ ആരോഗ്യം അല്പം ശ്രദ്ധിക്കണം.

തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര് ഏത് കാര്യവും തുലാം മാസത്തില് ചിന്തിച്ച് ചെയ്യണം. അല്ലാത്ത പക്ഷം അത് തെറ്റായ വഴിയിലേക്ക് പോവുന്നതിനുള്ള സാധ്യതയുണ്ട്. ഗുരുസ്ഥാനീയരെ വീണ്ടും കണ്ടുമുട്ടുന്നതിന് സാധിക്കുന്നു. വൈദ്യുതി, വാഹനം, ആയുധം എന്നിവ ഉപയോഗിക്കുന്നത് ശ്രദ്ധിച്ച് വേണം. കുടുംബത്തില് അസ്വസ്ഥതകള് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില് അലംഭാവം കാണിക്കരുത്.

മൂലം
മൂലം നക്ഷത്രക്കാര് വളരെയധികം കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്. ദൂരയാത്രകള് പലതും ശ്രദ്ധിക്കണം. പ്രശ്നത്തെ പരിഹരിക്കാന് നമ്മള് വളരെയധികം കഷ്ടപ്പെടേണ്ടതായി വകുന്നു. ആരോഗ്യത്തിന് അത്ര നല്ല സമയമായിരിക്കില്ല. ഹൃദ്രോഗികള് കരുതലോടെ മുന്നോട്ട് പോവണം. പൊതുവേ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്ന ഒരു മാസമായിരിക്കും. എങ്കിലും അശ്രദ്ധയോടെ മുന്നോട്ട് പോയാല് അത് പലപ്പോഴും പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

പൂരാടം
പൂരാടം നക്ഷത്രക്കാര്ക്ക് ആരോഗ്യത്തിന്റെ കാര്യത്തില് പുഷ്ടിയുണ്ടായിരിക്കും. വിദേശത്തുള്ളവര്ക്ക് നാട്ടില് സ്ഥിരതാമസമാക്കുന്നതിന് സാധിക്കുന്നു. ജീവിതത്തില് പ്രതിസന്ധികള് വര്ദ്ധിക്കാം. പ്രത്യേകിച്ച് ദാമ്പത്യ ജീവിതത്തില് പ്രശ്നങ്ങളുണ്ടാവുന്നു. ഗാര്ഹിക ജീവിതത്തില് പ്രശ്നങ്ങള് വര്ദ്ധിക്കുമെങ്കിലും അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിലൂടെ ഏത് പ്രശ്നത്തേയും നമുക്ക് ഇല്ലാതാക്കാം. ശത്രുക്കളുടെ ശക്തി വര്ദ്ധിക്കുമെങ്കിലും ശത്രുക്കളെ പോലും മിത്രങ്ങളാക്കുന്ന സമയമാണ്.

ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്ക്ക് കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. ധനവരവ് വര്ദ്ധിക്കുന്നു. കുടുംബത്തില് സ്വസ്ഥതയും സമാധാനവും നിലനില്ക്കുന്നു. ശത്രുക്കളുടെ പ്രവര്ത്തനങ്ങള് നിങ്ങളില് പ്രശ്നങ്ങള് ഉണ്ടാക്കുമെങ്കിലും അതിനെയെല്ലാം തരണം ചെയ്യുന്നതിന് നിങ്ങള്ക്ക് സാധിക്കുന്നു. വൈകാരികമായി ഏറെ ദുര്ബലമാവുന്ന സമയമായിരിക്കും ഈ മാസം. വിദേശ യാത്രക്ക് അനുകൂല സമയമാണ്. ആരോഗ്യ പ്രശ്ങ്ങള് ഇവരെ ബാധിക്കുന്നില്ല.

തിരുവോണം
തിരുവോണം നക്ഷത്രക്കാര്ക്ക് കാര്യ തടസ്സങ്ങള് നീങ്ങുന്ന സമയമാണ് എന്നതാണ് സത്യം. കച്ചവടത്തില് പല വിധത്തിലുള്ള മാറ്റങ്ങള് സംഭവിക്കുന്നു. ഇത് അനുകൂല ഫലമാണ് നിങ്ങള്ക്ക് നല്കുന്നത്. പ്രണയിക്കുന്നവര്ക്ക് അനുകൂല സമയമാണ്. പ്രതീക്ഷിക്കാത്ത ചില ദാമ്പത്യ പ്രശ്നങ്ങള് നിങ്ങള് നേരിടേണ്ടി വരും. ആരോഗ്യപരിശോധനകള് ഒരു കാരണവശാലും മുടക്കരുത്. ഇത് പിന്നീട് പ്രശ്നങ്ങള് വര്ദ്ധിപ്പിക്കുന്നു. യാത്രകള് നടത്തുന്നതിനുള്ള സാധ്യതയുണ്ട്.

അവിട്ടം
അവിട്ടം നക്ഷത്രക്കാര്ക്ക് ധനപരമായി മികച്ച സമയമായിരിക്കും. കര്മ്മരംഗത്ത് ഉണ്ടാവുന്ന ചാഞ്ചാട്ടങ്ങള് ജീവിതത്തില് പ്രശ്നങ്ങള് ഉണ്ടാക്കുന്നു. പ്രണയിക്കുന്നവര്ക്ക് അനുകൂല സമയമാണ്. എന്നാല് പങ്കാളികള്ക്കിടയില് ചെറിയ രീതിയില് ബന്ധത്തിന് ഉലച്ചില് സംഭവിക്കാം. യാത്രകള് നിങ്ങളില് സന്തോഷം നിറക്കുന്നു. ആരോഗ്യ പ്രശ്നങ്ങള് ചെറിയ രീതിയില് നിങ്ങളെ അലട്ടാം. കച്ചവടത്തില് ലാഭം ലഭിക്കുന്നു.

ചതയം
ചതയം നക്ഷത്രക്കാര്ക്ക് പല കോണില് നിന്ന് അവരെ തേടി അഭിനന്ദന പ്രവാഹം എത്തുന്നു. ചെയ്യുന്ന ജോലികള് എല്ലാം തന്നെ സമയബന്ധിതമായി പൂര്ത്തിയാക്കുന്നതിന് സാധിക്കുന്നു. ആരോഗ്യം അല്പം ശ്രദ്ധിക്കണം. കുടുംബത്തില് ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്. നിക്ഷേപങ്ങളില് നിന്ന് സാമ്പത്തിക നേട്ടം ലഭിക്കുന്നു. സ്റ്റോക്കില് നിക്ഷേപിക്കുന്നവര്ക്ക് അനുകൂല സമയമാണ്. വീട് മാറ്റം ആഗ്രഹിക്കുന്നവര്ക്ക് അനുകൂല സമയമാണ്.

പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാര്ക്ക് ചെറിയ ചില പ്രതിസന്ധികള് ജീവിതത്തില് അനുഭവിക്കേണ്ടതായി വരുന്നുണ്ട്. എന്നാല് ശ്രദ്ധയോടെ മുന്നോട്ട് പോയാല് ഇതില് നിന്നെല്ലാം നിങ്ങള്ക്ക് മോചനം നേടാം. സാമ്പത്തിക പ്രതിസന്ധികള് എല്ലാം തന്നെ ഇല്ലാതാവുന്ന സമയമാണ്. പാരമ്പര്യമായി ലഭിക്കുന്ന സമ്പത്ത് നിങ്ങളില് അതീവ സന്തോഷമുണ്ടാക്കുന്നു. ചെയ്യാന് ഏല്പ്പിച്ച ജോലി കൃത്യമായി ചെയ്ത് തീര്ക്കുന്നതിന് നിങ്ങള്ക്ക് സാധിക്കുന്നു. വിവാഹ ജീവിതത്തില് സന്തോഷം നിറക്കുന്ന സമയമാണ്.

ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്ക്ക് സാമ്പത്തിക മാറ്റങ്ങള് ഉണ്ടാവുന്നു. ഇത് അനുകൂലമായി മാറ്റിയെടുക്കുന്നതിന് നിങ്ങള് ശ്രദ്ധിക്കേണ്ടതാണ്. രോഗങ്ങള് നിങ്ങളെ കീഴ്പ്പെടുത്തുമെങ്കിലും അതില് നിന്നെല്ലാം നിങ്ങള്ക്ക് മോചനം ലഭിക്കുന്നു. അശ്രദ്ധ പാടില്ല എന്നത് ഓരോ സമയവും ഓര്ക്കേണ്ടതാണ്. ബിസിനസ് ചെയ്യുന്നവര്ക്ക് അനുകൂല സമയവും ലാഭവും ലഭിക്കുന്നു. ഈശ്വരാനുഗ്രഹം നിങ്ങള്ക്കുണ്ടാവുന്ന സമയമാണ് തുലാം മാസം.

രേവതി
രേവതി നക്ഷത്രക്കാര്ക്ക് ജോലിയുടെ കാര്യത്തില് അനുകൂല മാറ്റങ്ങള് ഉണ്ടായിരിക്കും. വിദേശ യാത്രയില് ആഗ്രഹിക്കുന്ന കാര്യങ്ങള് സാധിക്കുന്നു. ജീവിതത്തില് കുറേ കാലമായി നിര്ത്തി വെച്ചിരുന്ന കാര്യങ്ങള് പുനരാരംഭിക്കുന്നതിന് നിങ്ങള്ക്ക് സാധിക്കുന്നു. കുട്ടികളുടെ കാര്യത്തില് സന്തോഷം കൊണ്ട് വരുന്ന സമയമാണ്. ധനാഗമ മാര്ഗ്ഗങ്ങള് നിരവധി നിങ്ങള്ക്കുണ്ടാവുന്നു. ജീവിതത്തില് എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും തീര്ന്നെന്ന് വിചാരിക്കുന്ന ഒരു സമയമാണ് വരുന്നത്.
2022-ലെ
അവസാന
സൂര്യഗ്രഹണം:
ഈ
രാശിക്കാര്
ഗ്രഹണത്തെ
സൂക്ഷിക്കണം
ലക്ഷ്മിദേവി
സര്വ്വസൗഭാഗ്യവും
ഈ
രാശിക്കാര്ക്ക്
നല്കും
ദിനം