For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൃക്കാര്‍ത്തിക; കുടുംബാഭിവൃദ്ധിക്കും ഐശ്വര്യത്തിനും

|

മഹിഷാസുര നിഗ്രഹം കഴിഞ്ഞ് വരുന്ന ദേവിയെ സ്തുതിക്കുന്ന ദിവസത്തെയാണ് തൃക്കാര്‍ത്തിക എന്ന് പറയുന്നത്. ദേവീ പുരാണത്തിലാണ് ഇതിനെക്കുറിച്ച് പറയുന്നത്. താരകാസുര പുത്രന്‍മാരെ നിഗ്രഹിച്ച് മഹേശ്വരനെ വരവേല്‍ക്കുന്നതിന് വേണ്ടി ദീപങ്ങള്‍ തെളിയിച്ചു എന്നാണ് വിശ്വാസം. എന്നാല്‍ തമിഴ്‌നാട്ടില്‍ സുബ്രഹ്മണ്യ പ്രീതിക്ക് വേണ്ടിയാണ് തൃക്കാര്‍ത്തിക ആഘോഷിക്കുന്നത്. കുടുംബത്തിന്റെ അഭിവൃദ്ധിക്കും ഐശ്വര്യത്തിനും തൃക്കാര്‍ത്തിക വ്രതം നോല്‍ക്കാവുന്നതാണ്.

വീടിന് മുന്നിലെ ഈ ചെടികള്‍ വാസ്തുപ്രകാരം ആപത്ത്വീടിന് മുന്നിലെ ഈ ചെടികള്‍ വാസ്തുപ്രകാരം ആപത്ത്

കാര്‍ത്തികയുടെ പുണ്യമാസം വളരെ ശുഭ മാസമായാണ് കണക്കാക്കപ്പെടുന്നത്. ദീപാവലിയില്‍ നിന്ന് ആരംഭിച്ച് കാര്‍ത്തിക അമവാസിയയില്‍ അവസാനിക്കുന്നു. മാസം മുഴുവനും ശിവനെ വളരെ ഭക്തിയോടെ ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. തിങ്കളാഴ്ചകള്‍, കാര്‍ത്തിക ഏകാദശി, കാര്‍ത്തിക പൗര്‍ണമി എന്നീ ദിനങ്ങളില്‍ ഉപവാസം നടത്തുന്നു. ശിവന് പ്രാര്‍ത്ഥന നടത്തുക, രുദ്രാഭിഷേകം നടത്തുക, ഈ വിശുദ്ധ മാസത്തില്‍ വിഷ്ണു സഹസ്രനാമം ചൊല്ലുക എന്നിവയിലൂടെ നമ്മുടെ പാപങ്ങളെ ഇല്ലാതാക്കുകയും ജീവിതത്തില്‍ വളരെയധികം ഐശ്വര്യം നിറക്കുകയും ചെയ്യുന്നു.

എന്തുകൊണ്ട് കാര്‍ത്തിക വ്രതം?

എന്തുകൊണ്ട് കാര്‍ത്തിക വ്രതം?

എന്തുകൊണ്ടാണ് കാര്‍ത്തിക വ്രതം എടുക്കേണ്ടത് എന്നുള്ളതിനെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. കുടുംബാഭിവൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടിയാണ് വ്രതം നോല്‍ക്കുന്നത്. ഇത് കൂടാതെ സന്ധ്യാസമയത്ത് വിളക്ക് കൊളുത്ത് ദേവീ സഹസ്രനാമം ചൊല്ലുന്നതും ദേവിയുടെ കീര്‍ത്തനങ്ങള്‍ ചൊല്ലുന്നചും നല്ലതാണ്. ഇത് ജീവിതത്തില്‍ ഉയര്‍ച്ചയും പാപങ്ങള്‍ക്ക് പരിഹാരവും ജീവിതത്തില്‍ നേട്ടങ്ങളും നല്‍കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.

എന്തുകൊണ്ട് കാര്‍ത്തിക വ്രതം?

എന്തുകൊണ്ട് കാര്‍ത്തിക വ്രതം?

സന്ധ്യാസമയത്ത് വിളക്ക് കൊളുത്തി ദേവീ കീര്‍ത്തനങ്ങള്‍ ചൊല്ലേണ്ടതാണ്. ഇത് കൂടാതെ സസ്യാഹാരം മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ. എണ്ണ തേച്ച് കുളിയും പകലുറക്കവും ഇല്ലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത് കൂടാതെ മന:ശുദ്ധിയും ഉണ്ടായിരിക്കണം. അതുപോലെ തന്നെയാണ് ശരീരശുദ്ധിയും ഉണ്ടായിരിക്കണം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തിക്കുന്നതിനും മോക്ഷപ്രാപ്തിയിലേക്കും എത്തിക്കുന്നുണ്ട് എന്നാണ് വിശ്വാസം.

എന്തുകൊണ്ട് കാര്‍ത്തിക വ്രതം?

എന്തുകൊണ്ട് കാര്‍ത്തിക വ്രതം?

കാര്‍ത്തിക നാളില്‍ പുലര്‍ച്ചെ എഴുന്നേറ്റ് കുളിച്ച് ലളിതാ സഹസ്രനാം, മഹാലക്ഷ്മി അഷ്ടക തുടങ്ങിയ ചൊല്ലണം. അത് മാത്രമല്ല പൂര്‍ണ ഉപവാസം പാടില്ല. ഒരു നേരം ആഹാരം കഴിച്ച് വേണം വ്രതമെടുക്കേണ്ടത്. അടുത്ത ദിവസം അതായത് രോഹിണി നാളില്‍ തുളസി തീര്‍ത്ഥം സേവിച്ച് പാരണ വീട്ടി വ്രതമവസാനിപ്പിക്കാവുന്നതാണ്. ഐശ്വര്യം കൊണ്ട് വരുന്നതാണ് ദീപങ്ങള്‍. ഇത് നിങ്ങളുടെ ജീവിതത്തില്‍ എപ്പോഴും ഐശ്വര്യം നിറക്കുന്നതാണ്. വ്രതമെടുക്കുന്നതും ദേവിയെ ഭജിക്കുന്നതും ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

വിളക്കുകള്‍

വിളക്കുകള്‍

വിളക്കുകള്‍ നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുകയും ഇരുട്ട്, അജ്ഞത, കോപം, അത്യാഗ്രഹം, അസൂയ, വിദ്വേഷം, നീരസം എന്നിവയുടെ രൂപത്തില്‍ അടിഞ്ഞുകൂടിയ എല്ലാ നിഷേധാത്മകതകളില്‍ നിന്നും അതിനെ സ്വതന്ത്രമാക്കുകയും ചെയ്യുന്നു. കാര്‍ത്തികയുടെ പുണ്യമാസത്തിലെ ദീപാരാധന നമ്മുടെ ആത്മാക്കളെ ചീത്ത കര്‍മ്മത്തില്‍ നിന്ന് ശുദ്ധീകരിക്കാനും ജീവിതത്തില്‍ ഉയരത്തിലേക്ക് എത്തുന്നതിനും സഹായിക്കുന്നുണ്ട്.

നെല്ലി മരത്തെ ആരാധിക്കുന്നത്

നെല്ലി മരത്തെ ആരാധിക്കുന്നത്

നെല്ലി മരത്തെ ആരാധിക്കുന്നത് ഈ വിശുദ്ധ കാര്‍ത്തിക മാസത്തിലാണ്. കല്‍പ്പവൃക്ഷം, അമൃതഫലം എന്നറിയപ്പെടുന്ന ഈ വൃക്ഷം ശിവപുരാണത്തില്‍ വളരെയധികം പരാമര്‍ശിക്കപ്പെടുന്ന ഒന്നാണ്. തൃക്കാര്‍ത്തികയോട് അനുബന്ധിച്ച് ചില സ്ഥലങ്ങളില്‍ പൂക്കളമിടുന്നുണ്ട്. ഇത് കാര്‍ത്തിക പൂവ് എന്നാണ് അറിയപ്പെടുന്നത്.

English summary

Thrikarthika 2020 date – Importance And Significance of Karthika Vilakku

Here in this article we are discussing about the importance and significance of karthika vilakku. Take a look.
X
Desktop Bottom Promotion