For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലക്ഷ്മീദേവിയെ വീട്ടില്‍ കുടിയിരുത്താന്‍

ലക്ഷ്മീദേവിയെ വീട്ടില്‍ കുടിയിരുത്താന്‍

|

ഐശ്വര്യ ദേവതയും ധന ദേവതയുമെല്ലാമാണ് ലക്ഷ്മീദേവിയെന്നാണ് സങ്കല്‍പ്പം. വീട്ടില്‍ ഐശ്വര്യമുണ്ടാകാന്‍, ധനമുണ്ടാകാന്‍ ലക്ഷ്മീദേവിയുടെ കടാക്ഷം വേണമെന്നാണ് വിശ്വസവും.

ലക്ഷ്മീദേവിയുടെ കോപം, ഇഷ്ടക്കേട് ധന, ധാന്യ നഷ്ടങ്ങള്‍ക്ക് ഇട വരുത്തുമെന്നും ഐശ്വര്യം പോകുമെന്നുമെല്ലാമാണ് വിശ്വാസം.

ലക്ഷ്മീദേവി കടാക്ഷിയ്ക്കാന്‍, ലക്ഷ്മീദേവിയുടെ അനുഗ്രഹത്തിന്, ദേവിയെ പ്രീതിപ്പെടുത്താന്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതിനായി ചില പ്രത്യേക പൂജാവിധികളുമുണ്ട്.

ലക്ഷ്മീ ദേവിയെ തൃപ്തിപ്പെടുത്താനുള്ള ഒരു വഴിയാണ് പൂജകള്‍. ഇത്തരം പൂജകള്‍ക്ക് ചില വിധികളുണ്ട്, ശാസ്ത്രങ്ങളുണ്ട്. ഇതനുസരിച്ചു ചെയ്താല്‍ ലക്ഷ്മീദേവിയുടെ കടാക്ഷം ലഭിയ്ക്കുമെന്നാണ് വിശ്വാസവും.

ലക്ഷ്മീദേവിയെ പൂജിയ്ക്കുന്ന സമയത്ത്

ലക്ഷ്മീദേവിയെ പൂജിയ്ക്കുന്ന സമയത്ത്

ലക്ഷ്മീദേവിയെ പൂജിയ്ക്കുന്ന സമയത്ത് അരി, കുങ്കുമം, പൂക്കള്‍, തേങ്ങ എന്നിവ പൂജയില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തുക. ശുദ്ധമായവ വേണം ഉപയോഗിയ്ക്കാന്‍. ലക്ഷ്മീപൂജയ്ക്ക് അത്യാവശ്യമായ വസ്തുക്കളാണ് ഇവ.

ലക്ഷ്മീദേവിയുടെ പല രൂപങ്ങളും

ലക്ഷ്മീദേവിയുടെ പല രൂപങ്ങളും

ലക്ഷ്മീദേവിയുടെ പല രൂപങ്ങളും ലഭ്യമാണ്. മഹാവിഷ്ണുവിന്റെ കാല്‍ക്കല്‍ ഇരിയിക്കുന്ന ലക്ഷ്മീദേവിയുടെ ചിത്രം ഉപാസിയ്ക്കുക. ഇത് പെട്ടെന്നു തന്നെ ലക്ഷ്മീദേവിയുടെ കടാക്ഷം കൊണ്ടുവരും.ലക്ഷ്മീദേവിയുടെ പല രൂപങ്ങളും ലഭ്യമാണ്. ഐശ്വര്യവും ഭാഗ്യവുമുണ്ടാകും. ഇത് വീട്ടില്‍ സൂക്ഷിയ്ക്കാം. ഇതുപോലെ ലക്ഷ്മിയുടെ ചിത്രം പേഴ്‌സില്‍ സൂക്ഷിയ്ക്കുന്നതും നല്ലതാണ്.

വലംപിരി ശംഖ്

വലംപിരി ശംഖ്

വലംപിരി ശംഖ് വീട്ടില്‍ സൂക്ഷിയ്ക്കുന്നത് നല്ലതാണെന്നു പറയും. ഇത് ലക്ഷ്മീദേവിയുടെ അനുഗ്രഹം കൊണ്ടുവരുമെന്നതാണ് കാരണം. മഹാലക്ഷ്മിയെ പൂജിയ്ക്കുന്ന സമയത്ത് വലംപിരി ശംഖ് സമീപത്തു

സൂക്ഷിയ്ക്കുന്നത് ലക്ഷ്മീദേവിയെ പ്രസാദിപ്പിയ്ക്കാന്‍ നല്ലതാണ്. ഇത് വീടിന് ഐശ്വര്യവും കൊണ്ടുവരുന്ന ഒന്നാണ്.

തെക്കോട്ടു തിരിഞ്ഞ് ശംഖില്‍ വെള്ളം നിറച്ചു സൂക്ഷിയ്ക്കുന്നതും നിങ്ങളുടെ വീട്ടില്‍ ലക്ഷ്മിയെ കുടിയിരുത്തും.

രാവിലെ

രാവിലെ

രാവിലെ ഉണര്‍ന്നെഴുന്നേറ്റിരുന്ന്‌ കൈകള്‍ കൂട്ടിപ്പിടിച്ച് കൈക്കുള്ളില്‍ നോക്കുക. ലക്ഷ്മീദേവിയുടെ ദര്‍ശനമാണ് ഇതെന്നാണ് വിശ്വാസം. ലക്ഷ്മീദേവി കയ്യില്‍ കുടിയിരിയ്ക്കുന്നുവെന്നു വിശ്വാസം. ഇത് ഐശ്വര്യം കൊണ്ടുവരും.

തുളസിയില

തുളസിയില

തുളസിയില ലക്ഷ്മീപൂജയ്ക്കു പ്രധാനമാണ്. ലക്ഷ്മീപൂജ ചെയ്യുമ്പോള്‍ തുളസിയില സമര്‍പ്പിയ്ക്കുക. വിളക്ക് ലക്ഷ്മീദേവിയുടെ വലംഭാഗത്തും സുഗന്ധത്തിരികള്‍, ചന്ദനത്തിരികള്‍ ഇടതുഭാഗത്തും പൂക്കള്‍ ദേവിയ്ക്കു മുന്‍പിലായും വയ്ക്കാം.

തേങ്ങ

തേങ്ങ

ദാരിദ്ര്യം നീക്കാന്‍ എല്ലാ വെള്ളിയാഴ്ചയും കയ്യില്‍ ഒരു തേങ്ങ വച്ച് ലക്ഷ്മീദേവിയോട് പ്രാര്‍ത്ഥിയ്ക്കുക. ഇതു പിന്നീട് പണം വയ്ക്കുന്ന ലോക്കറില്‍ വയ്ക്കുക.

ശ്രീഫലം എന്നും തേങ്ങ അറിയപ്പെടുന്നുണ്ട്. മുക്കണ്ണുള്ള തേങ്ങ ലക്ഷ്മീദേവിയെ സൂചിപ്പിയ്ക്കുന്നുവെന്നു പറയും. ഇത് വീട്ടില്‍ സൂക്ഷിയ്ക്കുന്നത് ലക്ഷ്മീദേവിയെ ആകര്‍ഷിയ്ക്കുമത്രെ.ഇത്തരം തേങ്ങയുടെ മുന്‍പില്‍ നിന്നുംപ്രാര്‍ത്ഥിച്ചാല്‍ പണത്തിന് മുട്ടുണ്ടാകില്ലെന്നു വേണം, പറയാന്‍.

ലക്ഷ്മീദേവിയുടെ പൂജയില്‍

ലക്ഷ്മീദേവിയുടെ പൂജയില്‍

മഞ്ഞച്ചരടു മഞ്ഞളില്‍ കെട്ടി ലക്ഷ്മീദേവിയുടെ പൂജയില്‍ വയ്ക്കുക പൂജാശേഷം ഇത് പണം സൂക്ഷിയ്ക്കുന്നിടത്തു വയ്ക്കാം. ഇത് ധനലാഭം നല്‍കും .

താമരവിത്തു കൊണ്ടുള്ള മാല വീട്ടില്‍ സൂക്ഷിയ്ക്കുന്നതും നല്ലത്. താമരയിലാണ് ലക്ഷ്മീദേവി വസിയ്ക്കുന്നതെന്നു സങ്കല്‍പ്പം.ഇത് ലക്ഷ്മീദേവിയുടെ പ്രീതിയ്ക്കു സഹായിക്കുന്ന ഒന്നാണ്.

ചുവന്ന വസ്ത്രം ധരിച്ച സ്ത്രീയെക്കണ്ടാല്‍

ചുവന്ന വസ്ത്രം ധരിച്ച സ്ത്രീയെക്കണ്ടാല്‍

പുറത്തേയ്ക്കിറങ്ങുന്ന സമയത്ത് ചുവന്ന വസ്ത്രം ധരിച്ച സ്ത്രീയെക്കണ്ടാല്‍ നിങ്ങള്‍ക്ക ലക്ഷ്മീദേവിയും പ്രസാദമുണ്ടെന്നാണ് അര്‍ത്ഥം. ചുവന്ന വസ്ത്രം സുമംഗലിയായ സ്ത്രീയ്ക്കു നല്‍കുന്നതും ലക്ഷ്മീകടാക്ഷത്തിന് ചേര്‍ന്ന ഒന്നാണ്.

ലക്ഷ്മീദേവിയെ വീട്ടില്‍ കുടിയിരുത്താന്‍

രാവിലെ സൂര്യോദയത്തിനു മുന്‍പ് വീട് അടിച്ചു തുടയ്ക്കുക, അടുക്കള വൃത്തിയാക്കി വയ്ക്കുക, സൂര്യാസ്തമയ സമയത്തു വിളക്കു കൊളുത്തുക ഇവയെല്ലാം ഗുണം നല്‍കുന്നവ തന്നെയാണ്.

വീട്ടിലെ സ്ത്രീ

വീട്ടിലെ സ്ത്രീ

വീട്ടിലെ സ്ത്രീ ലക്ഷ്മിയെന്നാണ് വിശ്വാസം. അതിരാവിലെ ഉണര്‍ന്നെഴുന്നേറ്റ് കുളി കഴിഞ്ഞു പൂജ ചെയ്ത ശേഷം അടുക്കളയില്‍ കയുന്നതു പോലുള്ള ശീലങ്ങള്‍ നല്ലതാണ്.

Read more about: spirituality
English summary

Things To Worship Goddess Lakshmi

Things To Worship Goddess Lakshmi
X
Desktop Bottom Promotion