For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുര്‍ഗ്ഗാദേവിയുടെ ചിത്രം വീട്ടിലുണ്ടോ, ഇത്തരം കാര്യങ്ങള്‍ വീട്ടുകാര്‍ ശ്രദ്ധിക്കണം

|

പ്രപഞ്ച മാതാവായാണ് ദുര്‍ഗ്ഗാദേവിയെ നാം ആരാധിച്ച് പോരുന്നത്. ക്ഷേത്രങ്ങളിലും വീടുകളിലും എല്ലാം ദേവിയെ നാം ആരാധിക്കുന്നു. തന്റെ ഭക്തനെ ഏത് ആപത്തില്‍ നിന്നും സംരക്ഷിക്കുന്നതിന് ദേവ് സദാസമയവും കൂട്ടിനുണ്ടാവും. കലിയുഗത്തിന്റെ എല്ലാ പ്രതിസന്ധികളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതിന് ദേവിയുടെ മന്ത്രം മാത്രം മതി എന്നതാണ് സത്യം. കലിയുഗത്തില്‍ ഏറ്റവും അധികം ആരാധിക്കുന്ന ദേവിയാണ് ദുര്‍ഗ്ഗാ ദേവി. മാതൃവാത്സല്യത്തോടെ തന്റെ ഭക്തനെ ചേര്‍ത്ത് നിര്‍ത്തി ദേവി അനുഗ്രഹം ചൊരിയുന്നു.

 Durga Devi Image At Home

തന്റെ സംരക്ഷണ വലയത്തില്‍ നിന്ന് കൊണ്ട് തന്നെ ഭക്തനെ ജീവിതത്തില്‍ ഉയര്‍ച്ചയിലേക്കെത്തിക്കാന്‍ ദേവി അനുഗ്രഹിക്കുന്നു. വീട്ടില്‍ ദേവിയെ ആരാധിക്കുമ്പോള്‍ നാം പാലിച്ച് പോരേണ്ടതായ ചില ചിട്ടകളുണ്ട്. അതിലുപരി വീട്ടില്‍ ദേവിയുടെ ചിത്രം വെക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അവയെക്കുറിച്ച് പലര്‍ക്കും അറിയുന്നില്ല. ഈ ലേഖനത്തില്‍ കൃത്യമായി ഇത്തരം കാര്യങ്ങളെക്കുറിച്ച് പറയുന്നു.

വാസ്തുപ്രകാരം

വാസ്തുപ്രകാരം

വാസ്തുപ്രകാരം പലപ്പോഴും ഉഗ്രരൂപത്തിലോ കോപത്തിലോ ഉള്ള ദേവി ദേവന്‍മാരുടെ ചിത്രങ്ങള്‍ വീടുകളില്‍ വെക്കാന്‍ പാടില്ല എന്നാണ് വിശ്വാസം. ഉഗ്രരൂപിയായ ദുര്‍ഗ്ഗാ ദേവിയുടെ ചിത്രം വീട്ടില്‍ വെക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ദുര്‍ഗ്ഗാ ദേവിയുടെ ശാന്തരൂപത്തിലുള്ള ചിത്രം വീട്ടില്‍ വെക്കുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള തടസ്സവും ഇല്ല. എന്നാല്‍ ദശമഹാവിദ്യകളിലുള്ള ചില ദേവിമാരുടെ ചിത്രങ്ങള്‍ വീടുകളില്‍ വെക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ദുര്‍ഗ്ഗാ ദേവിയുടെ ചിത്രം വീടുകളില്‍ വെക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നമ്മുടെയെല്ലാം ശീലമാണ് പലപ്പോഴും നമ്മുടെ കാര്യസാധ്യത്തിനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും അവസ്ഥകളിലോ ആഗ്രഹസാഫല്യത്തിനോ വേണ്ടി നാം ദേവിക്ക് പല വഴിപാടുകളും നേരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ പലരും കാര്യസാധ്യത്തിന് ശേഷം മറന്ന് പോവുന്നു. ഇത് പിന്നീട് ഗുരുതര പ്രത്യാഘാതമാണ് ജീവിതത്തില്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ഭക്തവത്സലയായ ദേവി തന്റെ മക്കളോടെന്ന പോലെ തന്നെ നിങ്ങളോടും ക്ഷമിക്കാന്‍ തയ്യാറാവുന്നു. അതിന്റെ ഫലമായി നിങ്ങള്‍ ക്ഷമാപണം നടത്തുകയും ദേവിക്ക് വിളക്ക് വെക്കുകയും നിങ്ങള്‍ നേര്‍ന്ന വഴിപാടുകള്‍ കൃത്യമായി ആദ്യം മുതല്‍ നടത്തുന്നതിനും ശ്രദ്ധിക്കണം. ഇതോടെ ദോഷഫലം മാറുന്നു.

ക്ഷിപ്രപ്രസാദിനി

ക്ഷിപ്രപ്രസാദിനി

ക്ഷിപ്രകോപി എന്നത് പോലേ തന്നെ ക്ഷിപ്രപ്രസാദിനി കൂടിയാണ് ദുര്‍ഗ്ഗാ ദേവി. അതുകൊണ്ട് തന്നെ നമ്മുടെ പ്രാര്‍ത്ഥനകളില്‍ പെട്ടെന്ന് ദേവി അനുഗ്രഹം ചൊരിയുന്നു. എന്നാല്‍ നാം ജപിക്കുന്ന മന്ത്രങ്ങളും മറ്റും കൃത്യമായി അക്ഷരത്തെറ്റില്ലാതെ വേണം ജപിക്കുന്നതിന്. വീട്ടില്‍ ഉള്ള ദേവിചിത്രത്തിന് മുന്നില്‍ നിന്ന് തന്റെ തെറ്റുകള്‍ ഏറ്റ് പറഞ്ഞതിന് ശേഷം വേണം മന്ത്രം ജപിക്കുന്നതിന്. എന്നാല്‍ കൃത്യമായല്ലാതെ മന്ത്രം ജപിക്കുന്നവര്‍ക്ക് ജീവിതത്തില്‍ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് കൃത്യമായ ഒരു ഗുരുവിന്റെ ഉപദേശപ്രകാരം മന്ത്രം ജപിക്കാവുന്നതാണ്.

കുടുംബ ദേവത

കുടുംബ ദേവത

പല കുടുംബങ്ങളിലും കുടുംബ ദേവതയാണ് ദുര്‍ഗ്ഗാദേവി. ദുര്‍ഗ്ഗാ, കാളി എന്നീ വിശ്വരൂപങ്ങളില്‍ ദേവി തന്റെ ഭക്തരെ കാത്തു രക്ഷിക്കുന്നു. അതുകൊണ്ട് തന്നെ പലരുടേയും വീടുകളില്‍ ദുര്‍ഗ്ഗയുടേയോ കാളിയുടേയോ ചിത്രങ്ങള്‍ ഉണ്ടായിരിക്കും. ഈ ചിത്രങ്ങള്‍ വീടുകളില്‍ വെക്കുന്നത് അത്യുത്തമമാണ്. എന്നാല്‍ ദേവി നില്‍ക്കുന്ന രൂപത്തിലുള്ള ചിത്രങ്ങള്‍ വെക്കരുത്. എപ്പോഴും ദേവി ഇരിക്കുന്ന രൂപത്തിലുള്ള ചിത്രങ്ങളാണ് കൂടുതല്‍ അനുയോജ്യം. ദേവി എപ്പോഴും ഉഗ്രരൂപത്തില്‍ ആയിരിക്കും ഉണ്ടായിരിക്കുക. എന്നാല്‍ ഇത്തരം ചിത്രങ്ങള്‍ പരമാവധി ഒഴിവാക്കണം. ശാന്ത രൂപത്തിലുള്ള ചിത്രങ്ങള്‍ വെക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ചെറിയ ദോഷഫലങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടത്

സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടത്

വീടുകളില്‍ കാളിദേവിയുടേയും ദുര്‍ഗ്ഗാദേവിയുടേയും ചിത്രമുണ്ടെങ്കില്‍ വീടുകളിലെ സ്ത്രീകള്‍ക്ക് ഐശ്വര്യവും സന്തോഷവും വര്‍ദ്ധിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദേവി അനുഗ്രഹവും ചൈതന്യവും നിലനില്‍ക്കുന്നു. എന്നാല്‍ വീടുകളില്‍ ദേവിയുടെ ചിത്രം ഉള്ളവര്‍ ഒരിക്കലും സ്ത്രീകളെ അപമാനിക്കരുത്. ഇത് ദോഷഫലം നല്‍കുന്നു എന്നതില്‍ സംശയം ഇല്ല. തന്റെ ഭക്തരെ സംരക്ഷിക്കാന്‍ ദേവി എപ്പോഴും കൂടെയുണ്ട് എന്നത് തന്നെയാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

മന:ശുദ്ധി നിര്‍ബന്ധം

മന:ശുദ്ധി നിര്‍ബന്ധം

വീടുകളില്‍ ദേവിയെ ആരാധിക്കുന്നവര്‍ ഒരിക്കലും മറ്റുള്ളവരുടെ നാശം ആഗ്രഹിച്ച് ദേവിയെ ആരാധിക്കരുത്. ഒരു കാരണവശാലും ഇത്തരം കാര്യങ്ങള്‍ക്ക് നിങ്ങള്‍ മുന്‍തൂക്കം നല്‍കരുത്. ഇത് നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മറ്റുള്ളവരുടെ നന്മ ആഗ്രഹിച്ച് മാത്രമേ ദേവിയോട് പ്രാര്‍ത്ഥിക്കാവു. ഒരിക്കലും മറ്റുള്ളവര്‍ക്ക് ദുരിതം ഉണ്ടാവണമേ എന്ന് ആഗ്രഹിക്കരുത്. ഇത് നിങ്ങള്‍ ദേവി കോപത്തിന് ഇരയാവുന്നതിന് കാരണമാകുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ ദുര്‍ഗ്ഗാ ദേവിയുടെ ചിത്രം വീട്ടില്‍ ഉള്ളപ്പോഴും ദേവിയെ വീട്ടില്‍ ആരാധിക്കുമ്പോഴും മനസ്സില്‍ വെക്കണം.

മകരം രാശിയില്‍ ത്രിഗ്രഹിയോഗം: നാല്‌ രാശിക്കാരില്‍ ശുഭയോഗങ്ങള്‍ക്ക് തുടക്കംമകരം രാശിയില്‍ ത്രിഗ്രഹിയോഗം: നാല്‌ രാശിക്കാരില്‍ ശുഭയോഗങ്ങള്‍ക്ക് തുടക്കം

മരണഭയവും കഠിനദോഷങ്ങളും: സര്‍വ്വദുരിതകാരണമായ ഏഴരശനിയില്‍ നിന്ന് ജനുവരി 14-ന് മോചനംമരണഭയവും കഠിനദോഷങ്ങളും: സര്‍വ്വദുരിതകാരണമായ ഏഴരശനിയില്‍ നിന്ന് ജനുവരി 14-ന് മോചനം

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

English summary

Things To Know Before Placing A Durga Devi Image At Home According To Vastu

Here in this article we are sharing some things to know before placing Durga devi image at home in malayalam. Take a look.
Story first published: Tuesday, January 17, 2023, 18:43 [IST]
X
Desktop Bottom Promotion