Just In
Don't Miss
- Finance
ഒരു മാസം കൊണ്ട് മള്‍ട്ടിബാഗറായി; ജൂണ്‍ മുതല്‍ ഈ ടെക്സ്റ്റൈല്‍ ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍
- Movies
നീയാണ് വിന്നര്‍, നീയാണ് ബിഗ് ബോസ്! പുറത്തായ റിയാസിന് ആര്‍പ്പുവിളിച്ച് മത്സരാര്‍ഥികള്‍
- Sports
IND vs ENG: 'വടി കൊടുത്ത് അടി വാങ്ങി', ബെയര്‍സ്റ്റോയുടെ സെഞ്ച്വറിയില്‍ കോലിക്ക് ട്രോള്‍ മഴ
- News
ഏക്നാഥ് ഷിന്‍ഡെയ്ക്ക് പണി വരും, ഉദ്ധവിന്റെയും രാജ് താക്കറെയും മക്കള്‍ ഒന്നിച്ചു, ഒരേ ആവശ്യം!!
- Automobiles
ജൂലൈയിൽ വിപണയിലെത്തുന്ന ക്രൂയിസർ ബൈക്കുകൾ
- Technology
Electricity Bill Scam: വിളിക്കുന്നത് കെഎസ്ഇബിക്കാരാവില്ല; സൂക്ഷിക്കുക ഈ തട്ടിപ്പുകാർ നിങ്ങളെയും സമീപിക്കാം
- Travel
മഴക്കാല യാത്രകളില്‍ ഈ അണക്കെട്ടുകളെയും ഉള്‍പ്പെടുത്താം
ശനിയാഴ്ച ദിനങ്ങള്‍ ഇവയെല്ലാം ഒഴിവാക്കൂ: ദൗര്‍ഭാഗ്യമാണ് ഇവയെല്ലാം
ശനിയാഴ്ച എന്നത് വേദജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ശനി ദേവന്റേയും ഭൈരവന്റേയും ദിനമായാണ് ഈ ദിനത്തെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ശനിദോഷമുള്ളവര്‍ക്ക് ഈ ദിനം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. ശനിദേവന്റെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ചിലര്‍ ദോഷഫലത്തെ ഇല്ലാതാക്കുന്നതിന് ശനിയാഴ്ച ദിനത്തില്‍ പ്രത്യേക ഉപവാസം അനുഷ്ഠിക്കുന്നതിനും മറ്റും ശ്രമിക്കുന്നു.
എന്നാല്‍ ജ്യോതിഷ പ്രകാരം ശനിയാഴ്ച ദിനത്തില്‍ നാം ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ശനിയാഴ്ച ദിനത്തില്‍ ചില കാര്യങ്ങള്‍ ചെയ്താല്‍ അത് നിങ്ങളെ നിര്‍ഭാഗ്യത്തിലേക്ക് എത്തിക്കും എന്നാണ് പറയുന്നത്. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് നീങ്ങാന്‍ ഏറ്റവും കൂടുതല്‍ സമയം എടുക്കുന്നത് ശനിയാണ്. അതുകൊണ്ട് തന്നെ ഓരോരുത്തരിലും ശനിദോഷം കൂടുതല്‍ സമയം നിലനില്‍ക്കുന്നുണ്ട്. ശനി പലപ്പോഴും അശുഭഫലങ്ങളും നഷ്ടവും വരുത്തുന്നുണ്ട് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ശനിയാഴ്ച ദിനത്തില്‍ ശനിദോഷമുള്ളവര്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

മദ്യപാനം ഒഴിവാക്കുക
മദ്യപാനം ഒഴിവാക്കുന്നത് എന്തുകൊണ്ടും ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ജീവിതത്തിലെ പല പ്രശ്നങ്ങളും തുടങ്ങുന്നത് തന്നെ മദ്യപാനത്തില്‍ നിന്നാണ്. ജാതകത്തില്‍ ശനിദോഷം ഉള്ളവരെങ്കില്‍ പലപ്പോഴും ഇത്തരം ശീലങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഇത് കൂടുതല്‍ പ്രശ്നങ്ങളിലേക്കാണ് നാം ഓരോരുത്തരേയും തള്ളിയിടുന്നത്.

യാത്ര ചെയ്യുന്നത് ശ്രദ്ധിക്കണം
ശനിയാഴ്ച ദിനം ശനിദോഷമുള്ള വ്യക്തികള്‍ വടക്ക്, കിഴക്ക്, വടക്കുകിഴക്ക് എന്നിങ്ങനെ ചില ദിശകളിലേക്ക് യാത്ര ചെയ്യരുതെന്നാണ് പറയുന്നത്. പ്രത്യേകിച്ചും, ജ്യോതിഷ പ്രകാരം ഇവര്‍ക്ക് ഈ ദിക്കിലേക്ക് യാത്ര ചെയ്യേണ്ടത് അനിവാര്യമായി വരുകയാണെങ്കില്‍ എതിര്‍ദിശയില്‍ അഞ്ച് അടി നടന്ന ശേഷം വേണം യാത്ര തുടങ്ങുന്നതിന്. ഇത് നിങ്ങളുടെ ദോഷത്തെ കുറക്കും എന്നാണ് വിശ്വാസം.

ശനിയാഴ്ച ദിനം
ശനിയാഴ്ച ദിനത്തില്‍ നഖവും മുടിയും മുറിക്കുന്നത് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ കല്‍ക്കരി, ഉപ്പ്, മരം, ഇരുമ്പ് എന്നിവകൊണ്ട് നിര്‍മ്മിച്ച വസ്തുക്കള്‍ ഒന്നും വാങ്ങിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിര്‍ഭാഗ്യത്തിലേക്ക് നയിക്കുന്നു. കൂടാതെ കറുത്ത ഷൂ, പേന, പേപ്പര്‍, ചൂല് എന്നിവ വാങ്ങിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.

ശനിയാഴ്ച ദിനം
എണ്ണയും വസ്ത്രങ്ങളും ശനിദോഷമുള്ളവര്‍ ശനിയാഴ്ച വാങ്ങിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും കടം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. കംം വാങ്ങുന്നതും പരമാവധി ഒഴിവാക്കാന്ശ്രദ്ധിക്കണം. പാല്, തൈര്, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മഞ്ഞള്‍, ശര്‍ക്കര എന്നിവയെല്ലാം ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് ഭാഗ്യം കൊണ്ട് വരുന്നുണ്ട്.

ശനിയാഴ്ച ദിനം
ശനിദോഷം കുറക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. അതിന് വേണ്ടി ഈ ദിനത്തില്‍ ശനിദോഷമുള്ളവര്‍ ഹനുമാന് ചാലിസ ജപിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ സൂര്യാസ്തമയത്തിന് ശേഷം നവഗ്രഹ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ശനിദേവന്റെ മുന്നില്‍ നെയ്യ് വിളക്ക് കത്തിച്ച് നീല പുഷ്പങ്ങള്‍ അര്‍പ്പിക്കേണ്ടതാണ്.

ശനിയാഴ്ച ദിനം
രുദ്രാക്ഷം ധരിച്ച് ശനിഭഗവാന്റെ മന്ത്രങ്ങള്‍ ഉരുവിടണം. കൂടാതെ ശനിബീജ മന്ത്രം 108 തവണ ജപിക്കേണ്ടതാണ്. ഇത് കൂടാതെ കറുത്ത തുണി, കറുത്ത എള്ള്, ചെറുപയര്‍ മുതലായവ ശനിദോഷം കുറക്കുന്നതിന് വേണ്ടി ഈ ദിനത്തില്‍ ദാനം ചെയ്യാവുന്നതാണ്. ഈ ദിനത്തില്‍ കടുകെണ്ണ വാങ്ങിക്കുകയോ നല്‍കുകയോ ചെയ്യരുത്.