നിലവിളക്കുതിരി ഇടത്തോട്ടു ചരിഞ്ഞാല്‍ ലക്ഷണം?

Posted By:
Subscribe to Boldsky

നിലവിളക്കു കൊളുത്തുന്നത് മിക്കവാറും ഹൈന്ദവഭവനങ്ങളിലെ സന്ധ്യാക്കാഴ്ചയാണ്. മിക്കവാറുമിടങ്ങളില്‍ രണ്ടു നേരവും, അതായത് രാവിലെയും വൈകീട്ടും നിലവിളക്കു കൊളുത്താാറുമുണ്ട്.

നിലവിളക്കിന്റെ വെളിച്ചം തന്നെ ഐശ്വര്യമാണെന്നാണ് പറയപ്പെടുന്നത്. നിലവിളക്കില്‍ തിരി തെളിയുമ്പോള്‍ തമസകറ്റി പ്രകാശം പരത്തപ്പെടുന്നുവെന്നു പറയാം.

വിളക്കില്‍ തിരി തെളിയിക്കാനും ചില പ്രത്യേക ശാസ്ത്രങ്ങളുണ്ട്. ഇതനുസരിച്ചു വിളക്കു തെളിയിച്ചാലേ ഗുണം ലഭിയ്ക്കൂ. അല്ലാത്തപക്ഷേ ദോഷമാകും ഫലം.

നിലവിളക്കില്‍ തിരി തെളിയിക്കാനുള്ള ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

വിളക്കു തെളിയിക്കുമ്പോള്‍

വിളക്കു തെളിയിക്കുമ്പോള്‍

വിളക്കു തെളിയിക്കുമ്പോള്‍ എണ്ണ, തിരി, വിളക്ക് എന്നിവ തീര്‍ത്തും ശുദ്ധമായിരിയ്ക്കണം. വിളക്കുകൊളുത്തുന്നവരും ദേഹശുദ്ധി വരുത്തിയിരിയ്ക്കണം. സുമംഗലികളായ സ്ത്രീകള്‍ വിളക്കു തെളിയിക്കുന്നതാണ് കൂടുതല്‍ നല്ലതെന്നു വിശ്വസിയ്ക്കപ്പെടുന്നു.

ഇരട്ടത്തിരി

ഇരട്ടത്തിരി

തിരി ഒറ്റയ്ക്കായി ഇടരുത്. ഇരട്ടത്തിരി വേണം, ഇടാന്‍. ഇത് ധനലാഭം പറയുന്നു. കൈ കൂപ്പി നില്‍ക്കുന്ന രീതില്‍ അതായത് വിളക്കിന്റെ രണ്ടു വശങ്ങളില്‍ നിന്നുമായി തിരിയിട്ട് ഒരുമിച്ചാക്കി വിളക്കു കൊളുത്തുക.

നിലവിളക്ക് താഴെ

നിലവിളക്ക് താഴെ

നിലവിളക്ക് താഴെ വയക്കരുത്. വാഴയിലയിലോ തളികയിലോ പട്ടുതുണിയിലോ നിലവിളക്കു വയ്ക്കാം. നിലവിളക്കു കൊളുത്തുവാന്‍ നെയ്യോ എള്ളെണ്ണയോ വിളക്കെണ്ണയോ മാത്രം ഉപയോഗിയ്ക്കുക. ഇതിനുപയോഗിയ്ക്കുന്ന എണ്ണ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിയ്ക്കുകയും ചെയ്യരുത്.

രണ്ട്, അഞ്ച്, ഏഴ്

രണ്ട്, അഞ്ച്, ഏഴ്

രണ്ട്, അഞ്ച്, ഏഴ് എന്നീ രീതികളിലാണ് വിളക്കിനു തിരിയുക. വിശേഷാവസരങ്ങളില്‍ അഞ്ചോ ഏഴോ തിരിയിട്ടു കത്തിയ്ക്കാം. തെക്കുകിഴക്കു ഭാഗങ്ങളില്‍ നിന്നും സന്ധ്യാദീപം കാണുന്നത് ഏറെ നല്ലതാണ്. വിളക്കു കൊളുത്തുമ്പോള്‍ ആദ്യം കിഴക്കോട്ടുള്ള തിരി വേണം കൊളുത്തുവാന്‍.

തിരി

തിരി

ഒരു തിരിയിട്ടു കത്തിച്ചാല്‍ കുടുംബത്തില്‍ രോഗമുണ്ടാകുമെന്നു പറയപ്പെടുന്നു. രണ്ടു തിരിയിട്ടു കത്തിച്ചാല്‍ ധനലാഭം, മൂന്നു തിരിയിട്ടാല്‍ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍, നാലു തിരിയിട്ടു കത്തിച്ചാല്‍ ദാരിദ്ര്യം, അഞ്ചു തിരിയിച്ചു കത്തിച്ചാല്‍ ഐശ്വര്യം, ഏഴോ കൂടുതലോ തിരിയിട്ടു കത്തിച്ചാല്‍ സര്‍വൈശ്വര്യങ്ങളും എ്ന്നാണ് പൊതുവേയുള്ള വിശ്വാസം.

സൂര്യനസ്തമിച്ചാല്‍

സൂര്യനസ്തമിച്ചാല്‍

സൂര്യനസ്തമിച്ചാല്‍ വിളക്കു കൊളുത്താം. സന്ധ്യാസമയം കഴിഞ്ഞാല്‍ കെടുത്തുകയും ചെയ്യാം. വിളക്ക് വസ്ത്രം കൊണ്ടു വീശിക്കെടുത്തുന്നതാണ് നല്ലത്. ഈതിക്കെടുത്തുകയോ എണ്ണയിലേയ്ക്കു തിരിയിറക്കി കെടുത്തുകയോ കരിന്തിരിയാക്കുകയോ ചെയ്യരുത്.

വിളക്കു കൊളുത്തിയാല്‍

വിളക്കു കൊളുത്തിയാല്‍

വിളക്കു കൊളുത്തിയാല്‍ ഇടതുവശത്തേയ്ക്കു തിരിഞ്ഞു കത്തുക, തെളിച്ചമില്ലാത്ത പോലെ തോന്നുക, പൊട്ടിത്തെറിച്ചു കത്തുക, ആളിക്കത്തുകയോ തീരെ മിഴിവില്ലാതെ കത്തുകയോ ചെയ്യുക, ഇരട്ടജ്വാലയായ് കത്തുക തുടങ്ങിയവയെല്ലാം അശുഭലക്ഷണങ്ങളാണ്. നേരെ സ്വര്‍ണനിറത്തില്‍ പ്രകാശം ചൊരിഞ്ഞു കത്തുന്ന വിളക്കിന്‍തിരിയാണ് ശുഭലക്ഷണം.

മന്ത്രം

മന്ത്രം

വിളക്കു കൊളുത്തുമ്പോള്‍

ശിവം ഭവതു കല്യാണം ആയുരാരോഗ്യവര്‍ദ്ധനം

മമശത്രു വിനാശായ സന്ധ്യാദീപം നമോ നമ

എന്ന മന്ത്രം ചൊല്ലി നിലവിളക്കു കൊളുത്തുന്നതാണ് അത്യുമം.

വിളക്കു കൊളുത്തുമ്പോള്‍

വിളക്കു കൊളുത്തുമ്പോള്‍

വിളക്കു കൊളുത്തുമ്പോള്‍ ലൈറ്റ് ഓഫാക്കുക. വിളക്കു തെളിച്ച ശേഷം മാത്രം ഓണാക്കുക. വിളക്കിലെ പ്രകാശം ഇരുട്ടിനെ അകറ്റുന്നുവെന്നതിന്റെ ഒരു സൂചനയാണിത്.

രണ്ടുവശത്തേയ്ക്കും

രണ്ടുവശത്തേയ്ക്കും

രണ്ടുവശത്തേയ്ക്കും, അതായത് കിഴക്കുവശത്തേക്കും പടിഞ്ഞാറു വശത്തേയ്ക്കും തിരി തെളിയിക്കാം. ഇതാണ് കൂടുതല്‍ ഉത്തമം. അതല്ലെങ്കില്‍ രാവിലെ കിഴക്കൊട്ടും വൈകീട്ട് പടിഞ്ഞാറോട്ടും തിരിയിച്ചു കൊളുത്താം.

English summary

Things To Take Care While Lighting Sandhya Deepam

Things To Take Care While Lighting Sandhya Deepam, read more to know about,
Story first published: Wednesday, March 7, 2018, 14:20 [IST]