റംസാന്‍ വ്രതം, ഒഴിവാക്കേണ്ട കാര്യങ്ങള്‍

Posted By:
Subscribe to Boldsky

റംസാന്‍ വ്രതശുദ്ധിയുടെ അവസരമാണ്. ഈ അവസരത്തില്‍ ഭക്ഷണവും വെള്ളവും ഉപേക്ഷിയ്ക്കുന്നതു കൊണ്ടു മാത്രം കാര്യമില്ല. മനസും ശരീരവും ചിന്തകളുമെല്ലാം വിശുദ്ധമാക്കി വയ്ക്കുകയും വേണം.

വിശുദ്ധമായ മനസോടെ വ്രതമെടുക്കുന്നവരെയാണ് അള്ളാഹു അനുഗ്രഹിയ്ക്കുകയെന്ന തത്വവും റംസാന്‍ കാലത്ത് ഓര്‍ക്കേണ്ട ഒന്നാണ്. ഇസ്ലാം, ചില കൗതുകകരമായ അറിവുകള്‍

റംസാന്‍ വ്രതാനുഷ്ഠാന സമയത്തു ചെയ്യരുതാത്ത ചില കാര്യങ്ങളുണ്ട്, ഇവയെന്തൊക്കെയെന്നു നോക്കൂ,

റംസാന്‍ വ്രതം

റംസാന്‍ വ്രതം

തെറ്റായ ചിന്തകളോടെ സ്ത്രീ പുരുഷനെയും പുരുഷന്‍ സ്ത്രീയേയും നോക്കരുത്. ഇത് നിങ്ങളുടെ മനസില്‍ നിങ്ങളറിയാതെ തന്നെ പാപചിന്ത നിറയ്ക്കും.

റംസാന്‍ വ്രതം

റംസാന്‍ വ്രതം

വഴക്കു കൂടരുത്. മറ്റുള്ളവരെ ചീത്ത പറയരുത്. മനസില്‍ പോലും. മറ്റുള്ളവര്‍ നിങ്ങളെ പ്രകോപിപ്പിച്ചാലും നിങ്ങള്‍ ശാന്തരായിരിയ്ക്കണം. വഴക്കു കൂടുന്നത് നിങ്ങളുടെ മനസിനെ സാത്താന്റെ പിടിയിലാക്കും.

റംസാന്‍ വ്രതം

റംസാന്‍ വ്രതം

ശരീരം കാണിയ്ക്കുന്ന വിധത്തിലുള്ള വസ്ത്രധാരണം ഒഴിവാക്കണം. സ്ത്രീകള്‍ പര്‍ദ ധരിയ്ക്കണമെന്നാണ് വിശ്വാസം. സ്ത്രീകളും പുരുഷന്മാരും വസ്ത്രധാരണത്തില്‍ ഒരുപോലെ ശ്രദ്ധിയ്ക്കണം.

റംസാന്‍ വ്രതം

റംസാന്‍ വ്രതം

വിശന്നിരിയ്ക്കുന്നവരുടെ അവസ്ഥ മനസിലാക്കാനുള്ള ഒരു വഴി കൂടിയാണ് ഭക്ഷണം ഉപേക്ഷിയ്ക്കുന്നത്. എന്നാല്‍ പകല്‍ മുഴുവന്‍ വ്രതമെടുത്ത് രാത്രി വാരി വലിച്ചു കഴിയ്ക്കരുത്. മിതമായി മാത്രം, അതായത് വിശപ്പു മാറാന്‍ മാത്രമുള്ളതു കഴിയ്ക്കുക.

റംസാന്‍ വ്രതം

റംസാന്‍ വ്രതം

റംസാന്‍ വ്രതാനുഷ്ഠാന കാലത്ത് ഉറക്കെ ചിരിയ്ക്കരുത്. പുഞ്ചിരിയ്ക്കുക മാത്രം ചെയ്യുക. മുഹമ്മദ് നബിയുടെ മുഖത്തുള്ളത് പുഞ്ചിരിയാണ്. ഉറക്കെ ചിരിച്ചാല്‍ ്വ്രതാനുഷ്ഠാനത്തിന്റെ ഗുണം നഷ്ടപ്പെടുമെന്നാണ് വിശ്വാസം.

റംസാന്‍ വ്രതം

റംസാന്‍ വ്രതം

തടി കുറയ്ക്കുകയെന്ന ഉദ്ദേശത്തോടെയാകരുത്, വ്രതാനുഷ്ഠാനം. ഇത് വ്രതാനുഷ്ഠാനത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുകയാണ്.

റംസാന്‍ വ്രതം

റംസാന്‍ വ്രതം

സെക്‌സിലില്‍ നിന്നും ഈ സമയത്തു വിട്ടു നില്‍ക്കുക. ഇത് മനസിന്റേയും ശരീരത്തിന്റേയും ശുദ്ധിയ്ക്കു പ്രധാനം.

റംസാന്‍ വ്രതം

റംസാന്‍ വ്രതം

അശ്ലീലം സംസാരിയ്ക്കുകയോ ചിന്തിയ്ക്കുകയോ അരുത്. മനസില്‍ പ്രാര്‍ത്ഥന നിറഞ്ഞ ചിന്തകള്‍ നിറയ്ക്കുക.

റംസാന്‍ വ്രതം

റംസാന്‍ വ്രതം

സുഖങ്ങള്‍ ത്യജിയ്ക്കുന്ന കാലഘട്ടമാണ് വ്രതാചരണം. സിനിമകളും ടിവിയുമെല്ലാം കഴിവതും ഒഴിവാക്കേണ്ട ഘട്ടം.

റംസാന്‍ വ്രതം

റംസാന്‍ വ്രതം

വ്രതകാലത്ത് ഷോപ്പിംഗ് കഴിവതും ഒഴിവാക്കുക. അത്യാവശ്യമെങ്കില്‍ മാത്രം മതിയാകും.

റംസാന്‍ വ്രതം

റംസാന്‍ വ്രതം

വ്രതാനുഷ്ഠാന കാലത്ത് പകല്‍ ഉറങ്ങാതിരിയ്ക്കുക, അമിതമായ ഉറക്കവും ഒഴിവാക്കണം. ഈ സമയത്തു പ്രാര്‍ത്ഥിയ്ക്കാം. എന്നാല്‍ രാത്രിയില്‍ ആവശ്യത്തിനുറങ്ങുക തന്നെ വേണം.

റംസാന്‍ വ്രതം

റംസാന്‍ വ്രതം

മറ്റുള്ളവരെ കാണിയ്ക്കാനോ മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയോ റംസാന്‍ വ്രതാനുഷ്ഠാനം വേണ്ട. അവനവനു തോന്നി പൂര്‍ണമനസോടെ വേണം ചെയ്യാന്‍.

റംസാന്‍ വ്രതം

റംസാന്‍ വ്രതം

സോഷ്യല്‍ സൈറ്റുകളിലും കളികളിലും കഴിവതും സമയം കളയാതിരിയ്ക്കുക. അത്യാവശ്യത്തിനു മാത്രം ഉപയോഗിയ്ക്കുക. ഇത്തരം സമയം ഖുറാന്‍ പാരായണത്തിനു ശ്രദ്ധിയ്ക്കാം. ആരോഗ്യ, സൗന്ദര്യ, പാചക സംബന്ധമായ വാര്‍ത്തകള്‍ക്ക് ഈ പേജ് ലൈക് ചെയ്യൂ. ഷെയര്‍ ചെയ്യൂ.

റംസാന്‍ വ്രതം

റംസാന്‍ വ്രതം

മറ്റുള്ളവരെ വേദനിപ്പിയ്ക്കുന്ന പ്രവൃത്തികളോ സംസാരമോ റംസാന്‍ വ്രതാനുഷ്ഠാന സമയത്തു പ്രത്യേകിച്ചും ഒഴിവാക്കാന്‍ ശ്രദ്ധിയ്ക്കുക.

റംസാന്‍ വ്രതം

റംസാന്‍ വ്രതം

മദ്യം, പുകവലി, കാപ്പി, ചായ ഉപയോഗങ്ങള്‍ ഒഴിവാക്കുക.

English summary

Things Not To Be Done During Ramadan

There are some important things that you have to avoid during Ramadan. You have to follow rules of fasting in Islam so that your fasting will be accepted,
Story first published: Friday, June 19, 2015, 12:41 [IST]
Subscribe Newsletter