For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൂജാമുറിയില്‍ ഇത്തരം വിഗ്രഹങ്ങളരുത്....

പൂജാമുറിയില്‍ ദൈവങ്ങളുടെ എല്ലാ വിഗ്രഹങ്ങളും വയ്ക്കാനും സാധിയ്ക്കില്ല. ചില വിഗ്രഹങ്ങള്‍ ഒഴിവാക്കണം.

|

വീടുകളില്‍ പൂജാമുറികളുള്ളത് സാധാരണയാണ്. വീടിന്റെ ഐശ്വര്യത്തിനുള്ള ഒരു പ്രധാന ഘടകം.

വീട്ടില്‍ പൂജാമുറി പണിയുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട പല കാര്യങ്ങളുമുണ്ട്, ഇതുപോലെ പൂജാമുറിയിലെ വിഗ്രഹങ്ങള്‍ വയ്ക്കുമ്പോഴും പൂജാക്രമങ്ങള്‍ ചെയ്യുന്‌ബോഴുമെല്ലാം പല ചിട്ടകളും പാലിയ്ക്കണം.

പൂജാമുറിയില്‍ ദൈവങ്ങളുടെ എല്ലാ വിഗ്രഹങ്ങളും വയ്ക്കാനും സാധിയ്ക്കില്ല. ചില വിഗ്രഹങ്ങള്‍ ഒഴിവാക്കണം. ഇതെക്കുറിച്ചും പൂജാമുറിയുടെ വിധികളെക്കുറിച്ചും ചിലതറിയൂ,

പൂജാമുറിയില്‍ ഇത്തരം വിഗ്രഹങ്ങളരുത്....

പൂജാമുറിയില്‍ ഇത്തരം വിഗ്രഹങ്ങളരുത്....

ദൈവങ്ങളുടെ വിഗ്രഹം ഒരിയ്ക്കലും പുറംതിരിച്ചു വയ്ക്കരുത്. അല്ലെങ്കില്‍ പുറംതിരിഞ്ഞു നില്‍ക്കുന്ന രീതിയിലുള്ള വിഗ്രഹങ്ങളോ ഫോട്ടോകളോ ഒന്നുംതന്നെ പൂജാമുറിയില്‍ വയ്ക്കരുത്. ഏതു ഭാഗത്തും നിന്നു നോക്കിയാലും ദൈവങ്ങള്‍ പുറംതിരിഞ്ഞു നില്‍ക്കുന്ന വിധത്തിലെ ഫോട്ടോകള്‍ വേണ്ട.

പൂജാമുറിയില്‍ ഇത്തരം വിഗ്രഹങ്ങളരുത്....

പൂജാമുറിയില്‍ ഇത്തരം വിഗ്രഹങ്ങളരുത്....

പൂജാമുറിയില്‍ ഒരേ ദൈവത്തിന്റെ തന്റെ രണ്ടു വിഗ്രങ്ങളോ ഫോട്ടോകളോ പാടില്ല, അല്‍പം വ്യത്യാസമുണ്ടെങ്കില്‍ത്തന്നെ. ഇങ്ങനെ വേണമെങ്കില്‍ ഒരു വിഗ്രഹവും ഒരു ഫോട്ടോയുമാകാം.

പൂജാമുറിയില്‍ ഇത്തരം വിഗ്രഹങ്ങളരുത്....

പൂജാമുറിയില്‍ ഇത്തരം വിഗ്രഹങ്ങളരുത്....

പൊട്ടുകയോ ഭാഗം അവരുകയോ ചെയ്ത വിഗ്രഹം യാതൊരു കാരണവശാലും പൂജാമുറിയില്‍ സൂക്ഷിയ്ക്കരുത്. ഇത് ആലിനടിയില്‍ വയ്ക്കാം.

പൂജാമുറിയില്‍ ഇത്തരം വിഗ്രഹങ്ങളരുത്....

പൂജാമുറിയില്‍ ഇത്തരം വിഗ്രഹങ്ങളരുത്....

സംഹാരം ചെയ്യുന്ന, യുദ്ധം ചെയ്യുന്ന ദൈവത്തെ പൂജാമുറിയില്‍ വയ്ക്കരുത്. ഉദാഹരണത്തിന് കാളി ദാരികനെ വധിയ്ക്കുന്ന രീതിയിലുള്ള ഒന്ന്.

പൂജാമുറിയില്‍ ഇത്തരം വിഗ്രഹങ്ങളരുത്....

പൂജാമുറിയില്‍ ഇത്തരം വിഗ്രഹങ്ങളരുത്....

വല്ലാതെ വൈകാരിഭാവങ്ങളുള്‍ക്കൊള്ളുന്ന വിഗ്രഹങ്ങള്‍ പൂജാമുറിയില്‍ വയ്ക്കരുത്. ഉദാഹരണത്തിന് നടരാജ വിഗ്രഹം. താണ്ഡവമാടുന്ന ശിവന്‍ ഉഗ്രമൂര്‍ത്തിയുടെ ഭാവമാണ്. സൗമ്യതയുള്ള വിഗ്രഹങ്ങളും ഫോട്ടോകളുമാണ് വേണ്ടത്.

പൂജാമുറിയില്‍ ഇത്തരം വിഗ്രഹങ്ങളരുത്....

പൂജാമുറിയില്‍ ഇത്തരം വിഗ്രഹങ്ങളരുത്....

വീട്ടില്‍ പൂജാമുറി നിര്‍മിയ്ക്കുമ്പോള്‍ തറയില്‍ നിന്നും അല്‍പം ഉയര്‍ന്ന് നിര്‍മിയ്ക്കുന്നതാണ് നല്ലത്. ഒരാള്‍ വിഗ്രഹത്തിന് അഭിമുഖമായി നില്‍ക്കുമ്പോള്‍ അയാളുടെ നെഞ്ചോളം ഉയരത്തില്‍ എത്താവുന്ന വിധത്തില്‍ വേണം, വിഗ്രഹം വയ്ക്കാന്‍. വിഗ്രഹത്തെ താഴത്തേയ്ക്കു നോക്കുന്ന വിധത്തില്‍ വയ്ക്കരുത്.

English summary

Things To Keep In Mind While You Place Idols In Home Temple

Things To Keep In Mind While You Place Idols In Home Temple
X
Desktop Bottom Promotion