Just In
Don't Miss
- News
കർണാടക ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം; യെഡിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന ജനവിധി
- Sports
ISL: ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന്‍ ടീസര്‍ പുറത്ത്
- Technology
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്‍മിക്കും: റിപ്പോർട്ട്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
അതിബുദ്ധിയുള്ള 6 നക്ഷത്രങ്ങള്‍ ഇതാണ്
ഓരോ വ്യക്തിയുടേയും ജീവിതത്തില്‍ ജനന സമയവും ഇതിന് അനുസരിച്ചു വരുന്ന നക്ഷത്ര ഫലവുമെല്ലാം ഏറെ പ്രധാനമാണ്. നാം ജനിയ്ക്കുന്ന ദിവസം, സമയം എന്നിവ അടിസ്ഥാനമാക്കി 27 നക്ഷത്രങ്ങളില്‍ ഒരു നക്ഷത്രത്തില്‍ നാം പെടുകയും ചെയ്യുന്നു.
നക്ഷത്രങ്ങള്‍ പ്രകാരം പലര്‍ക്കും പല പ്രത്യേകതകളുമുണ്ടാകും. ചില നക്ഷത്രങ്ങള്‍ക്ക് നല്ല ഫലങ്ങളും ചിലതിനു ദോഷ ഫലങ്ങളുമുണ്ടാകും. നക്ഷത്രങ്ങള്‍ക്കൊപ്പം ജനന സമയവും ഇതില്‍ പ്രധാനമാണ്.
നക്ഷത്ര ഫല പ്രകാരം ചില നക്ഷത്രങ്ങള്‍ കൈ വയ്ക്കുന്ന മേഖലയില്‍ തിളങ്ങുന്ന, അതിബുദ്ധിയുള്ള നക്ഷത്രങ്ങളാണ്. 27 നക്ഷത്രങ്ങളില്‍ 6 നക്ഷത്രങ്ങളാണ് ഇതി്ല്‍ പ്രധാനമായും വരുന്നത്. ഇത്തരം അതിബുദ്ധിയുള്ള, ഏതു മേഖലയിലെങ്കിലും ഉന്നതിയിലെത്തുന്ന ഈ നക്ഷത്രങ്ങളെക്കുറിച്ചറിയൂ,

ബുദ്ധി, കഴിവ്
ബുദ്ധി, കഴിവ് എന്നിവ രണ്ടും ഒരുമിച്ചു പോകുമ്പോള്‍, ഇതിനോടൊപ്പം പ്രവര്‍ത്തി കൂടിയുണ്ടെങ്കില്‍ ലക്ഷ്യം നേടും. ഇവര്‍ ചിന്തിയ്ക്കുന്ന കാര്യങ്ങള്‍ എന്തൈന്നു നമുക്കു പിടി കിട്ടില്ല. എന്നാല്‍ ഇതൊടൊപ്പം പ്രവൃത്തിയ്ക്കുക കൂടി ചെയ്യുന്നവരാണ് ഇവര്‍. ശാസ്ത്രം, അധ്യാപനം, മിലിട്ടറി, പൊലീസ്, മന്ത്രി മേഖലകളില്‍ ഇത്തരക്കാര്‍ തിളങ്ങും. ഏതു മേഖലയിലും എത്താവുന്നതിന്റെ അങ്ങേയറ്റം ഉയരത്തിലെത്തുന്ന സ്വഭാവക്കാരാണ് ഇവര്‍. കഴിവിനൊപ്പം അധ്വാനവും കൂടിയുണ്ടെങ്കില്‍ വിജയം നിശ്ചയമായ നക്ഷത്രങ്ങള്‍.

കാര്‍ത്തിക
ഇത്തരം നക്ഷത്രങ്ങളില്‍ ഒന്നാണ് കാര്‍ത്തിക നക്ഷത്രം. നല്ല ബുദ്ധിയുള്ള, ഏതു മേഖലയിലെങ്കിലും വിജയം വരിയ്ക്കുന്ന നക്ഷത്രങ്ങളില്‍ പെടുന്ന ഒന്നാണ് ഈ നക്ഷത്രം.

രോഹിണി
കൃഷ്ണ ഭഗവാന്റെ ജന്മനാളായ രോഹിണി നക്ഷത്രം ബുദ്ധികൂര്‍മതയില്‍ മുന്പില് നില്ക്കുന്ന ഒന്നാണ്. ഇവര്‍ കൈ വയ്ക്കുന്ന മേഖലയില്‍ അല്പം അധ്വാനവും കൂടിയുണ്ടെങ്കില്‍ വിജയം സുനിശ്ചതവുമാണ്.

തിരുവോണവും
തിരുവോണവും ഇത്തരത്തിലെ ഒരു നക്ഷത്രമാണ്. ബുദ്ധിയുള്ള, കൈ വയ്ക്കുന്ന മേഖലയില്‍ തിളങ്ങുന്ന നക്ഷത്രമാണ് തിരുവോണം.

ചോതി
ചോതിയാണ് ഈ ഗണത്തില്‍ പെടുന്ന ആറു നക്ഷത്രങ്ങളില്‍ പെടുന്ന മറ്റൊരു നക്ഷത്രം. ബുദ്ധിശാലികളാണ് ഇതില്‍ പെടുന്നവര്‍. ചെയ്യുന്ന ജോലിയിലും കൈ വയ്ക്കുന്ന കാര്യങ്ങളിലും വിജയം നേടാന്‍ സാധിയ്ക്കുന്നവര്‍.

അവിട്ടം
അവിട്ടം നക്ഷത്രം ബുദ്ധിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന, ഏതു മേഖലയിലും വിജയം വരിയ്ക്കുന്ന നക്ഷത്രങ്ങളില്‍ പെട്ട ഒന്നാണ് ഇത്.

രേവതി
രേവതിയും കൈ വയ്ക്കുന്ന മേഖലയില്‍ വിജയം വരിയ്ക്കുന്ന, ബുദ്ധിയുള്ള നക്ഷത്രങ്ങളില്‍ ഒന്നു തന്നെയാണ്.

ഇതിനൊപ്പം
ഇതിനൊപ്പം ജാതകവും അനുകൂലമാകണം, ദശ, അപഹാരം എന്നിവ ഉത്തമമാകണം. കുടുംബപരമായ ദോഷങ്ങള്‍ നീങ്ങണം. ഉണ്ടെങ്കില്‍ പരിഹാരമുണ്ടാകണം. ഇത്തരം കാര്യങ്ങള്‍ ചെയ്താല്‍ ഏറെ ഉന്നതി ലഭിയ്ക്കും.