For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൊവ്വയുടെ രാശിമാറ്റം; മാര്‍ച്ച് 13 വരെ സ്വര്‍ണ്ണവില ഉയരും, രാഷ്ട്രീയ അട്ടിമറികള്‍; ഇന്ത്യയിലെ മാറ്റം ഇങ്ങനെ

|

ജ്യോതിഷത്തില്‍ ചൊവ്വയെ നവഗ്രഹങ്ങളിലെ കമാന്‍ഡര്‍ ആയി കണക്കാക്കുന്നു. ഇത് പുരുഷ ഊര്‍ജ്ജത്തെ പ്രതിനിധീകരിക്കുന്ന ഒരു ക്രോധമുള്ള ഗ്രഹമാണ്. ധൈര്യം, ഊര്‍ജ്ജം, ശക്തി, ധീരത, സഹോദരന്‍, ഭൂമി, അഭിനിവേശം എന്നിവയുടെ പ്രതീകമാണ് ചൊവ്വ. ജനുവരി മാസത്തില്‍ ചൊവ്വ അതിന്റെ സഞ്ചാരപാതയില്‍ മാറ്റം വരുത്തുന്നു.

Also read: കണ്ണടച്ച്‌ ആരെയും വിശ്വസിക്കരുത്‌; യഥാര്‍ത്ഥ സുഹൃത്തിനെ മനസിലാക്കാന്‍ ചാണക്യന്‍ പറയുന്ന 7 കാര്യങ്ങള്‍Also read: കണ്ണടച്ച്‌ ആരെയും വിശ്വസിക്കരുത്‌; യഥാര്‍ത്ഥ സുഹൃത്തിനെ മനസിലാക്കാന്‍ ചാണക്യന്‍ പറയുന്ന 7 കാര്യങ്ങള്‍

ജനുവരി 13 മുതല്‍ ചൊവ്വ ഇടവം രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിക്കും. ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ സ്ഥാനചലനം ഭൂമിയിലും മനുഷ്യരിലും സ്വാധീനം ചെലുത്തും. അത്തരത്തില്‍, ചൊവ്വയുടെ സ്ഥാനചലനം കാരണം ഇന്ത്യയിലും ആഗോളതലത്തിലും ഉണ്ടാകുന്ന സാഹചര്യങ്ങള്‍ എന്തെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

ഇടവം രാശിയില്‍ ചൊവ്വ നേര്‍രേഖയില്‍

ഇടവം രാശിയില്‍ ചൊവ്വ നേര്‍രേഖയില്‍

സ്വഭാവമനുസരിച്ച് അഗ്‌നിജ്വാലയും പുല്ലിംഗവുമുള്ള ഒരു ഗ്രഹമാണ്. മേടം, വൃശ്ചികം എന്നീ രണ്ട് രാശികളുടെ അധിപനാണ് ചൊവ്വ. ഇത് മകരത്തില്‍ 28 ഡിഗ്രിയില്‍ ഉയര്‍ന്നുവരുന്നു, എന്നാല്‍ കര്‍ക്കടകത്തില്‍ 28 ഡിഗ്രിയില്‍ ദുര്‍ബലമാകുന്നു. മകീര്യം, ചിത്തിര, അവിട്ടം എന്നിവയാണ് ചൊവ്വ ഭരിക്കുന്ന നക്ഷത്രങ്ങള്‍. ചന്ദ്രന്‍, ബുധന്‍, ശുക്രന്‍ തുടങ്ങിയ ഗ്രഹങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഏകദേശം 45 ദിവസത്തിനുള്ളില്‍ ചൊവ്വ ഒരു രാശിചിഹ്നത്തിലൂടെ സഞ്ചരിക്കുന്നു. പൊതുവെ ചൊവ്വ ശുഭസ്ഥാനത്ത് തുടര്‍ന്നാല്‍ അത് ഒരു വ്യക്തിക്ക് പെട്ടെന്നുള്ള മാനസിക പ്രവര്‍ത്തനം, ചടുലത, പേശീബലം, ശക്തമായ നിശ്ചയദാര്‍ഢ്യം, അഭിലാഷം, നേതൃത്വഗുണം എന്നിവ നല്‍കുന്നു. 2023 ജനുവരി 13ന് ചൊവ്വ ഇടവം രാശിയില്‍ നേരിട്ട് സഞ്ചരിച്ചുതുടങ്ങും. ഇത് ആഗോളതലത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് നമുക്ക് നോക്കാം.

ഇടവം രാശിയില്‍ ചൊവ്വ; ഫലങ്ങള്‍

ഇടവം രാശിയില്‍ ചൊവ്വ; ഫലങ്ങള്‍

* 2023 മാര്‍ച്ച് പകുതി വരെ ലോകം വെല്ലുവിളികള്‍ അഭിമുഖീകരിക്കും. എങ്കിലും ആഗോള പ്രകൃതി ദുരന്തങ്ങള്‍ കുറയും.

* അസ്ഥിരമായ വിപണി കാരണം ഊഹക്കച്ചവടക്കാര്‍ക്ക് കനത്ത നഷ്ടം തുടരും.

* ചൊവ്വ ഒരു പരിധിവരെ സൂര്യനോടൊപ്പം ചേര്‍ന്ന് സ്വര്‍ണവിലയെ സ്വാധീനിക്കുന്നതിനാല്‍ ഈ കാലയളവില്‍ സ്വര്‍ണവില വര്‍ധിച്ചേക്കാം.

Also read:സൂര്യദോഷം നീക്കാനും ജീവിതാഭിവൃദ്ധിക്കും മകര സംക്രാന്തി നാളില്‍ സൂര്യദേവനെ ഈ വിധം ആരാധിക്കൂAlso read:സൂര്യദോഷം നീക്കാനും ജീവിതാഭിവൃദ്ധിക്കും മകര സംക്രാന്തി നാളില്‍ സൂര്യദേവനെ ഈ വിധം ആരാധിക്കൂ

ഇടവം രാശിയില്‍ ചൊവ്വ; ഫലങ്ങള്‍

ഇടവം രാശിയില്‍ ചൊവ്വ; ഫലങ്ങള്‍

* നിരവധി അപകടങ്ങള്‍ സംഭവിക്കും, പക്ഷേ ആവൃത്തി കുറവായിരിക്കും. കവര്‍ച്ച, തീപിടിത്തം എന്നിവയ്ക്ക് പെട്ടെന്ന് കുറവുണ്ടാകും.

* ഇടവം രാശിയില്‍ ചൊവ്വയുടെ നേര്‍രേഖ സഞ്ചാരത്താല്‍ ഇന്ത്യയുടെ ഏതാനും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാകും.

* ചൊവ്വയും ഇടവവും തെക്ക് ദിശയില്‍ ഭരിക്കുന്നതിനാല്‍ ഇന്ത്യയുടെ തെക്ക് ഭാഗത്തുള്ള രാജ്യങ്ങള്‍ക്കും ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.

ഇടവം രാശിയില്‍ ചൊവ്വ; ഫലങ്ങള്‍

ഇടവം രാശിയില്‍ ചൊവ്വ; ഫലങ്ങള്‍

* രാഷ്ട്രീയത്തിലും സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ചൊവ്വയ്ക്ക് കാര്യമായ സ്വാധീനമുണ്ട്. ജനുവരി 13 മുതല്‍ ഇടവം രാശിയില്‍ ചൊവ്വയുടെ നേരിട്ടുള്ള ചലനം ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളുടെയും രാഷ്ട്രീയത്തില്‍ ഒരു പരിധിവരെ സ്ഥിരത കൊണ്ടുവരും. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും രാഷ്ട്രീയ സാഹചര്യം നല്ല രീതിയില്‍ മാറും.

* ചില പഴങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ ചില ഭക്ഷ്യയോഗ്യമായ വസ്തുക്കളുടെ വില പെട്ടെന്ന് വര്‍ദ്ധിച്ചേക്കാം.

Also read:സൂര്യ-ബുധ സംയോഗം വരുത്തും ബുധാദിത്യ രാജയോഗം; ഈ 4 രാശിക്ക് ധനനേട്ടവും കീര്‍ത്തിയുംAlso read:സൂര്യ-ബുധ സംയോഗം വരുത്തും ബുധാദിത്യ രാജയോഗം; ഈ 4 രാശിക്ക് ധനനേട്ടവും കീര്‍ത്തിയും

ഇടവം രാശിയില്‍ ചൊവ്വ; ഫലങ്ങള്‍

ഇടവം രാശിയില്‍ ചൊവ്വ; ഫലങ്ങള്‍

* മണ്ണിലെ രോഗാണുക്കളുമായി ബന്ധപ്പെട്ട ഇന്‍ഫ്‌ളുവന്‍സ അല്ലെങ്കില്‍ വൈറല്‍ പനി പോലുള്ള അണുബാധകള്‍ എന്നിവ ഈ സമയത്ത് വര്‍ദ്ധിച്ചേക്കാം.

* ഇന്ത്യയിലെ സാമ്പത്തിക സ്ഥിതി അല്‍പ്പം മെച്ചപ്പെടുമെങ്കിലും മാര്‍ച്ച് 12ന് മുമ്പ് വലിയ മാറ്റമൊന്നും പ്രതീക്ഷിക്കാനാവില്ല.

* വിവിധ പൊതു പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് അഭിമുഖീകരിക്കും. ജനുവരി 1 മുതല്‍ മാര്‍ച്ച് 12 വരെയുള്ള കാലയളവില്‍ പ്രതിപക്ഷം ശക്തമായി നിലകൊള്ളും.

* അതിര്‍ത്തികളില്‍ ഭാരത സര്‍ക്കാര്‍ വെല്ലുവിളികള്‍ നേരിട്ടേക്കാം, എന്നിരുന്നാലും കാര്യങ്ങള്‍ നിയന്ത്രണത്തിലായിരിക്കും.

പ്രതിവിധികള്‍

പ്രതിവിധികള്‍

ശിവന്റെ പുത്രനായ സ്‌കന്ദനെ ആരാധിക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് ചൊവ്വയുടെ ഗുണകരമായ ഫലങ്ങള്‍ നേടാന്‍ കഴിയും. ഒരു ഗുരുവിനെയോ പ്രായമായവരെയോ സേവിക്കുക. നമ്മുടെ മുതിര്‍ന്നവരോടും അധ്യാപകരോടും ബഹുമാനം കാണിക്കുക. ചൊവ്വയെ പ്രീതിപ്പെടുത്താനായി ഹനുമാനെയും കാലഭൈരവനെയും ആരാധിക്കുക. ഹനുമാന്‍ വീര്യത്തിന്റെയും ശക്തിയുടെയും പ്രതീകമാണ്. ഹനുമാനെ പ്രസാദിപ്പിച്ച് ആരാധിക്കുന്നത് ചൊവ്വയെ ബലപ്പെടുത്താനുള്ള മറ്റൊരു വഴിയാണ്. പുരാതന ഗ്രന്ഥങ്ങളിലൊന്നായ വിജ്ഞാന ഭൈരവ വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുന്നത് ചൊവ്വാ ഗ്രഹത്തില്‍ നിന്ന് നല്ല ഫലങ്ങള്‍ ലഭിക്കാനുള്ള മറ്റൊരു മാര്‍ഗമാണ്.

Also read:ചാണക്യനീതി; മറ്റുള്ളവരുടെ സങ്കടങ്ങള്‍ അറിയില്ല, ഈ 4 തരം ആളുകളോട് എപ്പോഴും അകലം പാലിക്കണംAlso read:ചാണക്യനീതി; മറ്റുള്ളവരുടെ സങ്കടങ്ങള്‍ അറിയില്ല, ഈ 4 തരം ആളുകളോട് എപ്പോഴും അകലം പാലിക്കണം

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

English summary

These Are The Global Impacts Of Mars Direct In Taurus 13 January

Mars Direct in Taurus will bring changes across the globe. Read on to know.
X
Desktop Bottom Promotion