Just In
- 9 hrs ago
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്
- 10 hrs ago
വാരഫലം; മാര്ച്ച് ആദ്യ ആഴ്ച 12 രാശിക്കും ഫലങ്ങള് ഇങ്ങനെയാണ്
- 23 hrs ago
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- 1 day ago
പ്രമേഹ രോഗികള് കഴിക്കണം ഈ പഴങ്ങളെല്ലാം
Don't Miss
- News
‘ഉറപ്പാണ് എൽഡിഎഫ്': പുതിയ പ്രചാരണ വാചകം പുറത്തിറക്കി എല്ഡിഎഫ്
- Movies
മണിക്കുട്ടനെ നോട്ടമിട്ട് എഞ്ചല്; ഇത്തവണ ലാലേട്ടന് പ്രതീക്ഷ തകര്ത്തില്ലെന്ന് അശ്വതി
- Sports
IPL 2021: മത്സരം ആറ് മൈതാനത്ത് മാത്രം,അത് നടക്കില്ല, എതിര്പ്പുമായി ഫ്രാഞ്ചൈസികള്
- Automobiles
പള്സര് 180F ഔദ്യോഗിക വെബ്സൈറ്റില് നിന്നും പിന്വലിച്ച് ബജാജ്; നിര്ത്തലാക്കിയെന്ന് സൂചന
- Finance
എണ്ണവില കുതിച്ചുയരുന്നു; ഒപെക് രാജ്യങ്ങളുടെ യോഗം മാര്ച്ച് നാലിന്, ഇന്ത്യയ്ക്ക് നിര്ണായകം
- Travel
13450 രൂപയ്ക്ക് കേരളത്തില് നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മുന്കോപമുള്ള ചില നക്ഷത്രങ്ങള്
മനുഷ്യനും മൃഗങ്ങള്ക്കുമെല്ലാം പല തരം സ്വഭാവങ്ങളുണ്ട്. മനുഷ്യനെ മൃഗമാക്കും സ്വഭാവങ്ങളുമുണ്ട്.
നക്ഷത്ര പ്രകാരവും പല തരം സ്വഭാവങ്ങളെക്കുറിച്ചു പറയും. ചില നക്ഷത്രങ്ങള്ക്ക് ചില നല്ല ഗുണങ്ങളുണ്ടാകും, ചില നക്ഷത്രങ്ങള്ക്കു മോശം സ്വഭാവങ്ങളും. ഇതു പൊതു സ്വഭാവമാണെന്നു വേണം, പറയുവാന്. വ്യക്തി പ്രകാരം ഇത്തരം സ്വഭാവങ്ങള്ക്കു മാറ്റം വരികയും ചെയ്യും.
ചില നക്ഷത്രങ്ങള് സൗമ്യ പ്രകൃതരും ഏറെ ക്ഷമയുള്ളവരുമാണ്. എന്നാല് ചില നക്ഷത്രങ്ങളാകട്ടെ, പെട്ടെന്നു ദേഷ്യപ്പെടുന്നവരും. മുന്കോപികള് എന്നു പറയാം. പെട്ടെന്നു ദേഷ്യം വരുന്നുവെങ്കിലും പെട്ടെന്നു ദേഷ്യപ്പെടുമെങ്കിലും ഇവരുടെ ഉളളു ചിലപ്പോള് ശുദ്ധമാകും. പൊതുവേ പറയുക, പെട്ടെന്നു ദേഷ്യപ്പെടുന്നവരാണ് ഏറെ നന്മ ചെയ്യുകയെന്ന്. ഇതു പൊതു കാര്യം, ഇങ്ങനെയല്ലാത്തവരുമുണ്ട്.
ഇത്തരത്തില് മുന്കോപികളെന്ന ഗണത്തില് പെടുത്താവുന്ന ചില പ്രത്യേക നക്ഷത്രങ്ങളെക്കുറിച്ചറിയൂ,

അശ്വതി
ഇത്തരത്തില് ഒരു നക്ഷത്രമാണ് ആദ്യ നക്ഷത്രമായ അശ്വതി. ഇവര് ദേഷ്യം വന്നു കുതിരയെ പോലെ ചാടുമെങ്കിലും നന്മ ഏറെ ഉള്ളവരും നന്മ ചെയ്യുന്നവരുമാണ്.

ഭരണി
രണ്ടാം നക്ഷത്രമായ ഭരണിയും മുന്കോപമുള്ള നക്ഷത്രം തന്നെയാണ്. പെട്ടെന്നു ദേഷ്യം വരും. പക്ഷേ ഏറെ നന്മ ചെയ്യും. ഇവര് ചെയ്യുന്നതു മറ്റുള്ളവര് അറിയില്ല. അതായത് മറ്റുള്ളവരെ അറിയിക്കാതെ സഹായിക്കുന്നവര്.

ആയില്യം
ആയില്യം നക്ഷത്രക്കാരും ഇത്തരക്കാരാണ്. പെട്ടെന്നു തന്നെ ദേഷ്യം വരും. ഇതുപോലെ മകവും

ചിത്തിര
ചിത്തിര നക്ഷത്രവും ഇങ്ങനെ തന്നെയാണ്. മനസില് വച്ചു പെരുമാറുന്ന രീതിയിലെ നക്ഷത്രം കൂടിയാണ്. ദേഷ്യം പെട്ടെന്നു വരില്ലെങ്കിലും ദേഷ്യം വന്നാല് പുലിയെപ്പോലെ ചാടി വരുന്നവര്.

ചോതി, മൂലവും
ചോതിയും ഇത്തരത്തില് പെട്ടെന്നു ദേഷ്യം വരുന്നവരാണ്. ഇവര് അഭിനയിക്കാന് മിടുക്കരുമാണ്. ഇതു കൊണ്ടു തന്നെ അഭിനേതാക്കള് ഈ നാളില് കൂടുതലാണ്. സ്നേഹം അഭിനയിക്കാന് കഴിയുന്നവര്. ഒളിച്ചു കാര്യം ചെയ്യുന്നവരും.
മൂലവും പെട്ടെന്നു ദേഷ്യം വരുന്നവരാണ്. എന്നാല് വളരെ പാവങ്ങളാണ്. ഇതു പോലെയാണ് ഉത്രാടക്കാരും. ജാഡക്കാരെന്നു തോന്നുന്നുമെങ്കിലും പാവം സ്വഭാവമുള്ളവരും. ഇവരെല്ലാം മുന്കോപികളാണ്.

ചതയം
ചതയം നക്ഷത്രവും പെട്ടെന്നു ദേഷ്യപ്പെടുന്നവരാണ്. മുന്കോപികളെങ്കിലും സാഹചര്യങ്ങള് അനുസരിച്ചു ജീവിച്ചു പോകാന് കഴിവുള്ളവരുമാണ്. ഏതു സാഹചര്യത്തിലും പിടിച്ചു നില്ക്കും. മറ്റുള്ളവരെ തോല്പ്പിയ്ക്കുന്ന, മറ്റുള്ളവരെ വക വയ്ക്കാത്ത നക്ഷത്രമാണിത്. എന്നിരുന്നാലും മനസില് നന്മയുള്ളവരുമാണ്.

പൂരോരുട്ടാതി
ഇതു പോലെയാണ് പൂരോരുട്ടാതി, ഉത്രട്ടാതിക്കാരും. മുന്കോപികളാണ്. പൂരോരുട്ടാതിക്കാര്ക്കു പെട്ടെന്നു ദേഷ്യം വരും. ഇവരെ മനസിലാക്കാന് ബുദ്ധിമുട്ടുമാണ്. എന്നാല് നന്മയുളളവരുമാണ്. ഉത്രട്ടാതിയും മുന്കോപികള് തന്നെയാണ്.

നക്ഷത്രങ്ങള്
എന്തെല്ലാം പറഞ്ഞാലും മുന്കോപം നല്ല ശീലമല്ലെന്നു തന്നെ പറയാം. ഇതു വരുത്തി വയ്ക്കുന്ന പ്രശ്നങ്ങള് പലതുണ്ട്.