For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്രീ കൃഷ്ണന്റെ സുദർശന ചക്രത്തെകുറിച്ചറിയാം

|

സുദർശന ചക്രം എന്ന വാക്ക് 'സു', 'ദർശൻ' എന്നീ രണ്ടു വാക്കുകളിൽ ഉദ്ഭവിച്ചത്. അതായത് കാഴ്ച(ദർശനം) മംഗളകരം(സു). 'ചര്ഹ്' എന്ന വാക്കിൽ നിന്നാണ് 'ചക്ര' എന്ന വാക്ക് ഉരുത്തിരിഞ്ഞത്, അതായത് 'സഞ്ചാരം' എന്ന് അർത്ഥമാക്കുന്നു, 'ക്രുഹ്' എന്നാൽ 'ചെയ്യുക' എന്നും അർത്ഥമാക്കുന്നു.

k

അതുകൊണ്ട് ചക്ര എന്നത് ചലിപ്പിക്കാവുന്നത് അല്ലെങ്കിൽ ഒരിടത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ കഴിയുന്നത് എന്നർത്ഥം. മറ്റെല്ലാ ദൈവിക ആയുധങ്ങളിൽ നിന്നും നോക്കിയാൽ ഇത് സ്ഥിരമായി ചലനാത്മകമാണ്, പക്ഷേ ഇതിന്റെ ഉറവിടം, നിർമ്മാണം, കഴിവുകൾ എന്നിവയെക്കുറിച്ച് കൂടുതലായി ഇതിഹാസങ്ങളിൽ ഒന്നും എഴുതിയിട്ടില്ല. സുദർശനചക്രത്തെക്കുറിച്ചു കൂടുതൽ അറിയാൻ തുടർന്ന് വായിക്കൂ....

 സുദർശന ചക്രത്തിന്റെ ഉത്ഭവം

സുദർശന ചക്രത്തിന്റെ ഉത്ഭവം

ഭഗവാൻ ശ്രീ കൃഷ്ണന്റെ ചക്രായുധത്തിന്റെ ഉല്പത്തിയെക്കുറിച്ചു പലർക്കും പല രീതിയിലുള്ള ആശയങ്ങളും ചിന്തകളുമാണ്. ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ, ബൃഹസ്പതി എന്നീ നാല് ഭഗവന്മാരുടെയും ഊർജ്ജം കൊണ്ടാണ് ചക്രായുധം സൃഷ്ടിച്ചതെന്നും പരബ്രഹ്മം ഭഗവാൻ വിഷ്ണുവിന് നൽകിയതാണെന്നും ചില വിശുദ്ധ ഗ്രന്ഥങ്ങൾ പറയുന്നു.

കൂടാതെ, ശ്രീകൃഷ്ണൻ ദേവീ ദേവന്മാരുടെ (ദേവത മണ്ഡൽ) നിന്ന് നേടിയതാണെന്നു മറ്റ് വിശുദ്ധ ഗ്രന്ഥങ്ങളിൽ പറയുന്നു. കൃഷ്ണനും അർജുനനും ഖാണ്ഡവ വനത്തെ ചുട്ടെരിക്കുന്നതിൽ അഗ്നിദേവനെ സഹായിച്ചു. അതിനുപഹാരമായി അഗ്നിദേവൻ കൃഷ്ണനു ഒരു ചക്രായുധവും കൗമോദകി എന്ന ദണ്ഡും നൽകിയെന്നു മഹാഭാരതത്തിൽ പറയപ്പെടുന്നു.

 സുദർശന ചക്രത്തിന്റെ പ്രത്യേകതകൾ

സുദർശന ചക്രത്തിന്റെ പ്രത്യേകതകൾ

സാധാരണയായി സുദർശന ചക്രം ശ്രീ കൃഷ്ണന്റെ തന്റെ ചെറു വിരൽത്തുമ്പിലും മഹാ വിഷ്ണുവിന്റെ ചൂണ്ടു വിരൽ തുമ്പിലും ഉയർന്നു നിൽക്കുന്നു. ഒരിക്കൽ ചക്രം ശത്രുവിനെ നശിപ്പിച്ചുകഴിഞ്ഞാൽ അത് ആക്രമണകാരിയിലേക്ക് മടങ്ങിയെത്തുമെന്നാണ് വിശ്വാസം. അതായത്, ശത്രുവിന്റെ നാശത്തിനു ശേഷം അത് യോദ്ധാവിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കും.

ഒരിറ്റ് സമ്മർദ്ദം പോലും ചെലുത്താതെ പ്രകൃതിയുടെ ഏതു ഭാഗത്തും നിമിഷനേരം കൊണ്ട് ഇതെത്തിചേരും. വളരെ നിശ്ശബ്ദതയോടെയാണ് സുദർശനചക്രം ലക്ഷ്യത്തിൽ എത്തിച്ചേരുന്നത്. ലക്ഷ്യം പൂർണമാക്കിയാൽ വളരെ വേഗത്തിൽ അത് തിരിച്ചെത്തുകയും ചെയ്യുന്നു.

 സുദർശന ചക്രത്തിന്റെ ഉത്ഭവത്തിനു പിന്നിലെ ഇതിഹാസ കഥകൾ

സുദർശന ചക്രത്തിന്റെ ഉത്ഭവത്തിനു പിന്നിലെ ഇതിഹാസ കഥകൾ

സുദർശന എന്നാൽ "മംഗളകരമായ ദർശനം" എന്നർത്ഥം. ദുഷ്ട ശക്തികളെ തടയാൻ പരിശുദ്ധ യാഗങ്ങളിൽ സാധാരണയായി സുദർശനനെ ഭക്തർ ആരാധിക്കുന്നു. ഈ ദൈവിക ആയുധത്തിന്റെ ഉല്പത്തിയെക്കുറിച്ചു വിവരിക്കുന്ന ഒരുപാട് ഇതിഹാസ കഥകൾ ഉണ്ട്.

ദേവതകളുടെ വാസ്തു ശില്പിയായിരുന്ന വിശ്വകർമ്മാവാണ് സുദർശന ചക്രം നിർമ്മിച്ചതെന്നും മറ്റൊരു പുരാണത്തിൽ സൂചിപ്പിക്കുന്നു. വിശ്വകർമാവിന്റെ മകൾ സഞ്ജന സൂര്യ ദേവനെയാണ് വിവാഹം കഴിച്ചത്. എന്നാൽ, സൂര്യന്റെ കത്തിജ്വലിക്കുന്ന പ്രകാശവും ചൂടും കാരണം അവനു സമീപം ഒന്നു പോകാൻ പോലും അവൾക്കു കഴിഞ്ഞിരുന്നില്ല.

 സൂര്യന്റെ ധൂളിയിൽ നിർമ്മിക്കപ്പെട്ടത്

സൂര്യന്റെ ധൂളിയിൽ നിർമ്മിക്കപ്പെട്ടത്

സഞ്ജന തന്റെ പിതാവിനോട് ഈ കാര്യത്തെപ്പറ്റി പരാതിപ്പെട്ടു. തന്റെ മകൾ സൂര്യദേവനോടൊത്തു സാധാരണ കുടുംബ ജീവിതം നയിക്കാൻ വേണ്ടി അദ്ദേഹം സൂര്യനെ എടുത്ത് അതിന്റെ പ്രകാശവും ചൂടും കുറച്ചു കൊടുത്തു.

സൂര്യനിൽ നിന്നും ബാക്കി വന്ന ധൂളി കൊണ്ട് അദ്ദേഹം മൂന്ന് ദൈവീക കാര്യങ്ങൾ നിർമിച്ചു. ആദ്യത്തേത് പ്രസിദ്ധ ആകാശ വാഹനമായ പുഷ്പക വിമാനം, രണ്ടാമത്തേതു ശിവന്റെ ത്രിശൂലം(മൂന്ന് മുനയുള്ളത്), മൂന്നാമത്തേത് വിഷ്ണുവിന്റെ സുദർശന ചക്രം എന്നിവയാണ്.

 വിഷ്ണുവിന്റെ ഭക്തി

വിഷ്ണുവിന്റെ ഭക്തി

ശിവന്റെ ധ്യാനത്തിന് ഭംഗം വരുത്താൻ വിഷ്ണു ആഗ്രഹിച്ചില്ല. അതിനാൽ തന്റെ പ്രാർത്ഥന ഒരിക്കൽ ശിവനിൽ എത്തുമെന്ന് പ്രതീക്ഷിച്ച് വിഷ്ണു ശിവനെ പ്രാർത്ഥിക്കാൻ തുടങ്ങി.

വർഷങ്ങൾ കടന്നുപോയെങ്കിലും വിഷ്ണു ഈ പ്രയത്നം ഉപേക്ഷിച്ചില്ല. മഹാവിഷ്ണു ശിവന്റെ നാമം ജപിച്ചു കൊണ്ട് വളരെ ഭക്തിയോടെ ഓരോ നിമിഷവും ശിവനെ പ്രാർത്ഥിച്ചു. ഓരോ ദിവസവും ആയിരം താമര പുഷ്പങ്ങൾ അദ്ദേഹം ശിവന് അർപ്പിച്ചു. ഇതിനിടയിൽ ദേവന്മാരെ അസുരന്മാർ ക്രൂരമായി ഉപദ്രവിച്ചു കൊണ്ടിരുന്നു. ഒടുവിൽ, ഒരുപാട് വർഷങ്ങൾക്കു ശേഷം ശിവൻ തന്റെ ധ്യാനത്തിൽ നിന്ന് ഉണർന്നു.

 ഭഗവാനെ പ്രസാദിപ്പിക്കാനുള്ള പ്രവൃത്തി

ഭഗവാനെ പ്രസാദിപ്പിക്കാനുള്ള പ്രവൃത്തി

ശിവൻ ആരാധിക്കാനായി ആയിരക്കണക്കിന് താമരകൾ വിഷ്ണു ഓടിപ്പോയി കൊണ്ടു വരാറുണ്ട്. വിഷ്ണുവിന് ഇഷ്ടമുള്ളതെന്തും നൽകുമെന്ന് ശിവൻ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ആദ്യം ഒരു ചെറിയ കൗശലം കാണിക്കാമെന്നു ശിവൻ തീരുമാനിച്ചു.

മഹാവിഷ്ണു താമര പുഷ്പങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്തേക്ക് ശിവൻ വളരെ രഹസ്യമായി പോയി അവയിൽ ഒരെണ്ണം എടുക്കുകയും ചെയതു. ശിവനെ ആരാധിക്കുമ്പോൾ ഒരു പൂവ് നഷ്ടപ്പെട്ടതായി വിഷ്ണു തിരിച്ചറിഞ്ഞു, ഉടൻ തന്നെ തന്റെ ഒരു കണ്ണ് പറിച്ചെടുത്തു ശിവന്റെ പാദങ്ങളിൽ വച്ച് പൂജിച്ചു.

 മഹാവിഷ്ണുവിന് ശിവൻ സുദർശൻ ചക്രം നൽകി

മഹാവിഷ്ണുവിന് ശിവൻ സുദർശൻ ചക്രം നൽകി

വിഷ്ണുവിന് തന്നോടുള്ള കഠിനമായ ഭക്തി ശിവൻ തിരിച്ചറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു :, "നീ ചോദിക്കുന്ന എന്തും ഞാൻ നിനക്കു തരും." "അസുരന്മാരെ കീഴടക്കാൻ എന്നെ സഹായിക്കുന്ന എന്തെങ്കിലും തരൂ," എന്ന് വിഷ്ണു മറുപടി പറഞ്ഞു.

"ഞാൻ നിനക്ക്‌ ഈ വൃത്താകൃതിയിലുള്ള ചക്രം നൽകുന്നു. നിന്റെ എല്ലാ ശത്രുക്കളെയും കീഴടക്കാൻ അത് നിന്നെ സഹായിക്കും. നിന്നെയും മറ്റ് ദേവന്മാരെയും ആക്രമിക്കാൻ എത്ര ഭൂതങ്ങൾ ഉണ്ടെങ്കിലും അവരെ എല്ലാവരെയും തോൽപിക്കാൻ ഈ ചക്രത്തിനു കഴിയും. " എന്ന് ശിവൻ മറുപടി പറഞ്ഞു.

English summary

the story of sree krishna 's sudarshanachakram

Here is the story sree krishna's sudarshanachakram
X
Desktop Bottom Promotion