For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയുസ്സിനും,ദാരിദ്ര്യംമാറുന്നതിനുംതാമരപ്പൂ തുലാഭാരം

|

ക്ഷേത്രത്തില്‍ നടത്തുന്ന ഒരു വഴിപാടാണ് തുലാഭാരം. ആഗ്രഹസാഫല്യത്തിനായി പലരും തുലാഭാരം വഴിപാട് നടത്താറുണ്ട്. പഞ്ചസാര, മഞ്ചാടി, പഴം, ശര്‍ക്കര, ഇരി, നെല്ല് തുടങ്ങിയവയെല്ലാം വഴിപാടായി നല്‍കാറുണ്ട്. തുലാഭാരം നടത്തുന്ന ആള്‍ ഒരു തട്ടിലും തുലാഭാരം നടത്തേണ്ട വഴിപാട് വസ്തു മറ്റൊരു തട്ടിലും വെച്ചാണ് തുലാഭാരം നടത്തേണ്ടത്. ആളുകളുടെ ഭാരത്തിനനുസരിച്ചാണ് ഇത്തരം വസ്തുക്കള്‍ വഴിപാടായി നടത്തുന്നത്. പല ക്ഷേത്രങ്ങളിലും തുലാഭാരം വഴിപാടായി നടത്താറുണ്ട്. പലരും ആഗ്രഹ സാഫല്യത്തിനായി ആണ് തുലാഭാരം വഴിപാട് നടത്തുന്നത്. രോഗശാന്തിക്കും, ദുരന്ത നിവാരണത്തിനും, മനസമാധാനത്തിനും, ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാം തുലാഭാരം നടത്താറുണ്ട്.

<strong>കൂടുതല്‍ വായിക്കാന്‍: ഉണങ്ങിയ തുളസിയില പൂജാമുറിയില്‍ വേണ്ട,ഐശ്വര്യക്കേട്</strong>കൂടുതല്‍ വായിക്കാന്‍: ഉണങ്ങിയ തുളസിയില പൂജാമുറിയില്‍ വേണ്ട,ഐശ്വര്യക്കേട്

ഓരോ തുലാഭാരത്തിനും ഓരോ ഫലങ്ങളാണ് ഉള്ളത്. പുരാണത്തില്‍ രുഗ്മിണീ ദേവി ഭഗവാന്‍ ശ്രീകൃഷ്ണന് വേണ്ടിയാണ് തുലാഭാരം നടത്തിയിരുന്നത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കെല്ലാം ഇത്തരത്തില്‍ തുലാഭാരം നടത്താറുണ്ട്. കുഞ്ഞിന് വേണ്ടിയാണ് തുലാഭാരം നടത്തുന്നതെങ്കില്‍ എന്താണ് തുലാഭാരത്തിന് ഉപയോഗിക്കേണ്ടത് എന്ന കാര്യത്തില്‍ ആശങ്ക വേണ്ട. വഴിപാട് നേരുന്ന വ്യക്തിയുടെ സാമ്പത്തിക സ്ഥിതി, ഇഷ്ടം എന്നിവയെല്ലാം നോക്കിയാണ് തുലാഭാരം നടത്തേണ്ടത്. എന്തൊക്കെയാണ് ഓരോ കാര്യത്തിനായി വഴിപാട് നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

 ദാരിദ്ര്യം ഇല്ലാതാക്കാന്‍

ദാരിദ്ര്യം ഇല്ലാതാക്കാന്‍

ദാരിദ്ര്യത്തിന് അറുതി വരുത്തുവാന്‍ നേരുന്ന വഴിപാടുകളില്‍ ഒന്നാണ് അവല്‍ അല്ലെങ്കില്‍ നെല്ല് കൊണ്ടുള്ള തുലാഭാരം നേരുന്നത്. ഇത് നമ്മുടെ ദാരിദ്ര്യത്തിന് അറുതി വരുത്തി ലക്ഷ്മീദേവിയുടെ സാന്നിധ്യം കൊണ്ട് വരുന്നതിന് സഹായിക്കുന്നു. കുചേലന്‍ കൃഷ്ണനെ കാണാന്‍ പോയപ്പോള്‍ സമ്മാനമായി കൊണ്ട് പോയത് അവിലായിരുന്നു. ഇതോടെ കുചേലന്റെ ദാരിദ്ര്യമെല്ലാം പോയി സമ്പന്നനായി മാറി. ഇതിന്റെ ഫലമായാണ് ദാരിദ്ര്യത്തെ ഇല്ലാതാക്കാന്‍ അവില്‍ കൊണ്ടുള്ള തുലാഭാരം വഴിപാടായി നല്‍കുന്നത്.

ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍

ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍

ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും രോഗങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും പലരും വഴിപാടായി മഞ്ചാടിക്കുരു തുലാഭാരം നേരാറുണ്ട്. ഇത് രോഗശയ്യയില്‍ നിന്നും അപകടങ്ങളില്‍ നിന്നും നമ്മളെ രക്ഷിക്കുന്നു എന്നാണ് വിശ്വാസം. ആയുരാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് നല്ലൊരു വഴിപാടാണ് മഞ്ചാടിക്കുരു കൊണ്ട് തുലാഭാരം നടത്തുന്നത്. ക്ഷേത്രങ്ങളിലെ രീതി അനുസരിച്ച് വേണം ഇത്തരം തുലാഭാരങ്ങള്‍ നടത്തുന്നതിനും.

 രോഗങ്ങളില്‍ നിന്ന് മുക്തി

രോഗങ്ങളില്‍ നിന്ന് മുക്തി

രോഗങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും ആരോഗ്യമുള്ള ജീവിതത്തിനും സഹായിക്കുന്നു കദളിപ്പഴം കൊണ്ടുള്ള തുലാഭാരം. കദളിപ്പഴം കൃഷ്ണന് ഏറ്റവും അധികം ഇഷ്ടമുള്ള ഒരു വഴിപാടാണ്. ഇത് കൊണ്ട് തുലാഭാരം നടത്തുന്നത് രോഗങ്ങളില്‍ നിന്ന് മുക്തി നല്‍കുന്നതിന് സഹായിക്കുന്നു. എത്ര വലിയ ഗുരുതര രോഗമാണെങ്കിലും വിശ്വാസം കൊണ്ട് നമുക്ക് അതിനെയെല്ലാം തോല്‍പ്പിക്കാനാവുന്നു.

 ശനിദോഷത്തിന്

ശനിദോഷത്തിന്

ശനിദോഷത്തിന് പരിഹാരം കാണുന്നതിന് എള്ള് കൊണ്ട് തുലാഭാരം നടത്താവുന്നതാണ്. ശനിദോഷം ഉണ്ടെങ്കില്‍ അത് പല കാര്യങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കുന്നു, കൂടാതെ ആരോഗ്യത്തിനും ആയുസ്സിനും വരെ ഇത് സഹായിക്കുന്നു. ശനിദോഷ പരിഹാരത്തിന് സഹായിക്കുന്ന ഒന്നാണ് എള്ള് കൊണ്ടുള്ള തുലാഭാരം. ഇത് ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

 ഉദരരോഗത്തിന് പരിഹാരം

ഉദരരോഗത്തിന് പരിഹാരം

ദീര്‍ഘ കാലമായി മാറാതെ നില്‍ക്കുന്ന വയറു വേദനയോ മറ്റ് ഉദര സംബന്ധമായ രോഗങ്ങളോ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് ശര്‍ക്കര കൊണ്ടുള്ള തുലാഭാരമാണ് പലരും നടത്താറുള്ളത്. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു എന്നാണ് വിശ്വാസം. ഉദര രോഗത്തിന് പരിഹാരം കാണുന്നതിന് യാതൊരു വിധത്തിലും സംശയിക്കേണ്ടതായില്ല. ഈ വഴിപാട് നിങ്ങളില്‍ ഉണ്ടാവുന്ന ഇത്തരം അവസ്ഥകളെ ഇല്ലാതാക്കും എന്നാണ് വിശ്വാസം.

ചര്‍മ്മ രോഗങ്ങള്‍ക്ക്

ചര്‍മ്മ രോഗങ്ങള്‍ക്ക്

ചര്‍മ്മ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് പല ചികിത്സകള്‍ നടത്തിയിട്ട് ഫലമില്ലാത്തവര്‍ക്ക് ആശ്വാസം പകരുന്നതാണ് നാളികേരം കൊണ്ടുള്ള തുലാഭാരം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകളെ പ്രതിരോധിക്കാന്‍ വിശ്വാസത്തിന്റെ ഭാഗമായി പലരും നേരുന്ന തുലാഭാര വഴിപാടാണ് നാളികേരം കൊണ്ടുള്ള തുലാഭാരം.

ചിക്കന്‍പോക്‌സ്

ചിക്കന്‍പോക്‌സ്

പലരും ചിക്കന്‍പോക്‌സിന് ചികിത്സിക്കാറുണ്ട്, എന്നാല്‍ വിശ്വാസത്തിന്റെ ഭാഗമായി ചിക്കന്‍ പോക്‌സിനെ പ്രതിരോധിക്കാന്‍ തുലാഭാരം നടത്താറുണ്ട് പല വിശ്വാസികളും. കുരുമുളക് കൊണ്ടാണ് ചിക്കന്‍പോക്‌സിന് പരിഹാരം കാണുന്നതിന് വഴിപാട് നടത്താറുള്ളത്. ഇത് കൊണ്ട് തുലാഭാരം നടത്തിയാല്‍ ചിക്കന്‍പോക്‌സ് പൂര്‍ണമായും മാറും എന്നാണ് വിശ്വാസം.

ദൃഷ്ടി ദോഷം

ദൃഷ്ടി ദോഷം

ദൃഷ്ടി ദോഷ പരിഹാരത്തിനായും തുലാഭാരം നടത്തുന്നവരുണ്ട്. കുട്ടികള്‍ക്കായാണ് ഇത് ഏറ്റവും കൂടുതല്‍ നടത്തുന്നത്. ഉപ്പ് കൊണ്ടാണ് ദൃഷ്ടി ദോഷ പരിഹാരത്തിന് തുലാഭാരം നടത്തുന്നത്. ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിനും ഈ തുലാഭാരം നല്ലതാണ്. കുട്ടികള്‍ക്കും വേണ്ടി നടത്തുമ്പോള്‍ ഉപ്പ് കൊണ്ട് തുലാഭാരം നടത്താവുന്നതാണ്.

ജോലിയിലെ ഉയര്‍ച്ച

ജോലിയിലെ ഉയര്‍ച്ച

ജോലിയിലെ ഉയര്‍ച്ചക്കായി ഏറ്റവും അധികം ചെയ്യുന്ന തുലാഭാരമാണ് താരപ്പൂവ്. താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തുന്നത് ജോലിയിലെ ഉയര്‍ച്ചക്കും സാമ്പത്തിക നേട്ടത്തിനും ഐശ്വര്യത്തിനും വളരെ ഉത്തമമാണ്. അതുകൊണ്ട് തുലാഭാരത്തിനായി താമരപ്പൂവ് ഉപയോഗിക്കാവുന്നതാണ്. ഇത് കൊണ്ട് തുലാഭാരം നടത്തുന്നത് ഉത്തമമാണ്.

പ്രമേഹരോഗ നിവാരണത്തിന്

പ്രമേഹരോഗ നിവാരണത്തിന്

പലരും പല പ്രത്യേക രോഗങ്ങള്‍ക്കായി തുലാഭാരം വഴിപാടായി നടത്താറുണ്ട്. പ്രമേഹത്തിന് പഞ്ചസാര കൊണ്ടാണ് ഇത്തരത്തിലുള്ള തുലാഭാരം നടത്തുന്നത്. ഇത് രോഗശാന്തിക്കും പ്രമേഹത്തിന് പരിഹാരം കാണുന്നതിനും ഉള്ള വഴിപാടായാണ് കണക്കാക്കുന്നത്. വിശ്വാസങ്ങള്‍ തന്നെയാണ് ഇത്തരം രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്.

നല്‍കുന്ന വസ്തുക്കളിലല്ല

നല്‍കുന്ന വസ്തുക്കളിലല്ല

ഒരിക്കലും തുലാഭാരത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ മൂല്യത്തിലല്ല കാര്യം, അത് നല്‍കുന്ന മനസ്സിനും സമര്‍പ്പണത്തിനും തന്നെയാണ് ഏറ്റവും മൂല്യം. അതുകൊണ്ട് നല്ല മനസ്സോട് കൂടി വഴിപാട് നടത്തുക. ഇത് നിങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള ഐശ്വര്യത്തിന് വഴി തെളിക്കുന്നു.

English summary

Temple offering thulabhara and its benefits

Temple offering thulabhara and its benefits, read on to know more about it.
X
Desktop Bottom Promotion