Just In
Don't Miss
- Automobiles
കാത്തിരിപ്പിന് വിരാമം; കൈഗർ കോംപാക്ട് എസ്യുവിയുടെ ഡെലിവറികൾ മാർച്ച് 3 -ന് ആരംഭിക്കുമെന്ന് റെനോ
- News
ആഴക്കടല് മത്സബന്ധന കരാര്; തീരദേശ ഹര്ത്താല് ആരംഭിച്ചു
- Movies
ഉറങ്ങുമ്പോള് വിളിച്ചു, ബക്കറ്റില് തുണി, അടിവസ്ത്രം എടുത്തു; സജ്നയുടെ പരാതികളില് വലഞ്ഞ് മത്സരാര്ത്ഥികള്
- Sports
IPL 2021: ഏപ്രില് 11ന് തുടക്കം, 'കാരവന് മോഡല്', അഞ്ചു വേദികള്- നിര്ണായക സൂചനകള് പുറത്ത്
- Finance
ഇന്ധനവില വീണ്ടും കൂടി; പെട്രോള് വില 93 രൂപയ്ക്ക് മുകളില്, 86 പിന്നിട്ട് ഡീസല് വില
- Travel
ആറുമണി കഴിഞ്ഞാല് പുറത്തിറങ്ങാതെ ഒരുഗ്രാമം!! ഭയപ്പെടുത്തുന്ന പ്രേതകഥ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇടവം രാശി: ഓരോ ചുവടും ശ്രദ്ധയോടെ വേണ്ട വര്ഷം
കഷ്ടതകള് നിറഞ്ഞൊരു 2020 കടന്നുപോയി. പുത്തന് പ്രതീക്ഷകള് നിറഞ്ഞ് ഈ 2021 വര്ഷത്തില് ഓരോരുത്തരും ജീവിതം ശുഭമാകാന് പ്രാര്ത്ഥിക്കുന്നു. ഈ പുതുവര്ഷം നിങ്ങള്ക്ക് സന്തോഷങ്ങളും നേട്ടങ്ങളും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം. നിങ്ങളുടെ രാശിചിഹ്നത്തെ അടിസ്ഥാനമാക്കി 2021ല് നിങ്ങളുടെ കഷ്ടനഷ്ടങ്ങള് എന്തൊക്കെയെന്ന് പ്രവചിക്കാനാകും. ഇതാ, ഇടവം രാശിക്കാര്ക്ക് ഈ വര്ഷം എന്തൊക്കെ മാറ്റങ്ങളാണ് ജീവിതത്തില് ഉണ്ടാകുന്നത് എന്നറിയാന് ലേഖനം വായിക്കൂ.
ജ്യോതിഷ സംബന്ധിയായ കൂടുതല് ലേഖനങ്ങള് വായിക്കാന് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Most read: ധനികനാകാണോ? ഈ മന്ത്രം ചൊല്ലൂ

സാമ്പത്തികം
2021 ല്, ഇടവം രാശിക്കാര്ക്ക് സാമ്പത്തിക സ്ഥിതി വളരെ സാധാരണമായിരിക്കും. സാമ്പത്തിക മേഖലയില് ദീര്ഘകാലത്തേക്ക് കാര്യമായ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. പണത്തിന്റെ വരവ് പോലെതന്നെ ചെലവും നിങ്ങള്ക്ക് ഉണ്ടാകും. എങ്കിലും, ഈ വര്ഷം ഭാഗ്യത്തിന്റെ കടാക്ഷം ചിലര്ക്ക് കണ്ടേക്കാം. ആഡംബര ജീവിതശൈലിയും പണച്ചെലവും ഒഴിവാക്കുന്നതായിരിക്കും നിങ്ങള്ക്ക് ഉചിതം.

വിദ്യാഭ്യാസം
വര്ഷത്തിന്റെ ആദ്യ പകുതി വളരെയധികം ഗുണപരമായ മാറ്റങ്ങള് കൊണ്ടുവരും. നിങ്ങളുടെ പഠനവും വിദേശ ജോലികളും പ്രതീക്ഷയ്ക്ക് വക നല്കും. മത്സരപരീക്ഷകള്ക്ക് ഈ വര്ഷം മികച്ചതാണ്, വിജയസാധ്യത ഏറെയുണ്ട്. നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ചുള്ള ഫലങ്ങള് നിങ്ങള്ക്ക് കൈവരുമെന്ന് പ്രതീക്ഷിക്കാം.
Most read: ഛിന്നഗ്രഹം ഭൂമിയില് ഇടിച്ചിറങ്ങും, ക്ഷാമം വരും; 2021ല് നോസ്ട്രാഡമസ് പ്രവചിച്ചത്

ആരോഗ്യം
ആരോഗ്യത്തിന്റെ കാര്യത്തില് ഇടവം രാശിക്കാര് ഈ വര്ഷം മുന്കരുതലുകള് എടുക്കേണ്ടതുണ്ട്. 2021 ന്റെ ആദ്യ പകുതിയില് ചൊവ്വയുടെ സ്ഥാനം നിങ്ങള്ക്ക് കൂടുതല് ബുദ്ധിമുട്ട് നല്കും. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കും. എന്നാല് അതേസമയം തന്നെ നിങ്ങളുടെ ഊര്ജ്ജവും ഉയര്ന്ന നിലയില് തന്നെ തുടരും. ഈ വര്ഷം നിങ്ങളുടെ മാനസികാരോഗ്യം വര്ധിപ്പിക്കാന് സഹായിക്കുന്ന വഴികള് തേടേണ്ടതുണ്ട്.

വിവാഹം
നിങ്ങളുടെ പ്രണയ ജീവിതത്തില് ഈ വര്ഷം അല്പം നല്ല ഫലങ്ങള് പ്രതീക്ഷിക്കാം. ശുക്രന്റെ ഗ്രഹസ്ഥാനം അനുസരിച്ച് നിങ്ങളുടെ പ്രിയപ്പെട്ടവരുമായോ പങ്കാളിയുമായോ ഉള്ള വൈകാരിക അടുപ്പം വര്ധിക്കും. വര്ഷത്തിലുടനീളം, നിങ്ങളുടെ പങ്കാളിയുമായി സന്തുഷ്ട സമയം ചെലവഴിക്കും. നിങ്ങള് അവിവാഹിതരാണെങ്കില്, നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്താന് ഈ വര്ഷം നിങ്ങള്ക്ക് സാധിക്കുന്നതായിരിക്കും. ദമ്പതികള്ക്കും അവരുടെ ജീവിതത്തില് അടുപ്പം വര്ധിക്കും.
Most read: 5 അല്ലി ഗ്രാമ്പൂ; പണവും ജയവും എന്നും കൂടെ

കുടുംബം
കുടുംബ ജീവിതത്തില് ഈ വര്ഷം പലതരം മാറ്റങ്ങള്ക്ക് വിധേയരാകും. ഈ സമയം നിങ്ങള് സ്വയം അച്ചടക്കമുള്ളവരായിരിക്കുക. നിങ്ങളുടെ ചുറ്റുമുള്ള കാര്യങ്ങളോടും അവസ്ഥകളോടും പൊരുത്തപ്പെടാന് പഠിക്കുക. അമിതമായ വികാരങ്ങള് നിങ്ങള്ക്ക് ദോഷം ചെയ്യും. പ്രത്യേകിച്ച് ഇപ്പോള് കുടുംബാംഗങ്ങളോട് സസൂക്ഷ്മം ഇടപഴകുക. ഈ സമയം, വ്യക്തിപരവും തൊഴില്പരവുമായ തീരുമാനങ്ങള് എടുക്കുമ്പോള് നന്നായി ചിന്തിച്ച് മാത്രം എടുക്കുക.

ഭാഗ്യസംഖ്യ
2021 വര്ഷത്തില് ഇടവം രാശിക്കാര്ക്ക് ഭാഗ്യ നമ്പര് 5 ആണ്. മെയ്, ജൂണ് മാസങ്ങളില് ഒരു പുതിയ ദിശ കൈവരും. ഫെബ്രുവരി ആദ്യം മുതല് ജൂണ് ആദ്യം വരെ ഉറച്ചു പ്രവര്ത്തിക്കുന്നതിലൂടെ നിങ്ങള്ക്ക് നേട്ടങ്ങള് സാധ്യമാണ്. മെയ് പകുതി മുതല് ജൂണ് അവസാനം വരെ നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങളില് ശ്രദ്ധാലുവായിരിക്കുക.
Most read: ഭാഗ്യം തേടിവരും, തീര്ച്ച; വീട്ടില് ഇതൊക്കെ സൂക്ഷിക്കൂ

കരിയര്
ജോലി ചെയ്യുന്നവര്ക്ക് 2021 വര്ഷം ഒരു സമ്മിശ്രമായ കാലയളവായിരിക്കും. എന്നിരുന്നാലും, നിങ്ങള്ക്ക് ജോലിയില് ചില കൈമാറ്റങ്ങള് സാധ്യമാണ്. നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ ജോലിസ്ഥലത്ത് നിങ്ങളുടെ സല്പ്പേര് സൂക്ഷിക്കാനും നേട്ടങ്ങള് നേടാനും സാധിക്കുന്നതായിരിക്കും. ഇതിലൂടെ മുന്നോട്ട് പോകാന് അവസരം കൈവരും. ജോലി മാറ്റം ആഗ്രഹിക്കുന്നവര്ക്ക് ഈ വര്ഷം ശക്തമായ അവസരങ്ങളും ലഭിക്കും.

ബിസിനസ്
ഇടവം രാശിക്കാരായ ബിസിനസ്സുകാര്ക്ക് അല്പം ജാഗ്രതയോടെ ഇരിക്കേണ്ട വര്ഷമാണിത്. ഗ്രഹങ്ങളുടെ സ്ഥാനം സൂചിപ്പിക്കുന്നത് നിങ്ങള്ക്ക് ചാഞ്ചാട്ടം നിറഞ്ഞ സമയമാണിതെന്നാണ്. പ്രത്യേകിച്ചും, പങ്കാളിത്തത്തില് ബിസിനസ് ചെയ്യുന്നവര് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം നിങ്ങളുടെ തൊഴിലില് പ്രശ്നങ്ങള് ഉണ്ടാകാം. ഫെബ്രുവരി മുതല് നിങ്ങള് നല്ല ഫലങ്ങള് നേടാന് ശ്രമിക്കും. ഏപ്രില് മുതല് അല്പം മെച്ചപ്പെട്ട സമയം പ്രതീക്ഷിക്കാം.
Most read: എന്തിലും വിജയം നേടാം, ഭാഗ്യം നിങ്ങളോടൊപ്പം; ഈ ഫെങ് ഷൂയി വിദ്യയിലൂടെ

വാഹനയോഗം
സ്വത്ത് സംബന്ധമായ ഇടപാടുകള്ക്ക് വര്ഷത്തിന്റെ തുടക്ക മാസങ്ങള് നല്ലതല്ല. നഷ്ടം സംഭവിക്കാം. ഏപ്രില്, മെയ് മാസങ്ങള്ക്കിടയില്, ഒരു വിദേശ ഭൂമിയിലോ നിങ്ങളുടെ ജന്മദേശത്ത് നിന്ന് വളരെ അകലെയുള്ള മറ്റൊരു നഗരത്തിലോ ഒരു വലിയ സ്വത്ത് വാങ്ങുന്നതില് നിങ്ങള്ക്ക് വിജയിക്കാനാകും. അതിനാല് ഈ സമയത്ത് ആവശ്യമായ ശ്രമങ്ങള് നടത്തുകയാണെങ്കില്, വിജയം നിങ്ങളുടേതായിരിക്കും. ഇതുകൂടാതെ, ജൂണ് മുതല് ജൂലൈ വരെയും ഓഗസ്റ്റ് മുതല് സെപ്റ്റംബര് വരെയുമുള്ള കാലയളവ് ഏതെങ്കിലും സ്വത്ത് സമ്പാദിക്കുന്നതില് നിങ്ങള്ക്ക് ഒരു പ്രധാന പങ്ക് വഹിക്കാനാകും. ഈ സമയത്ത്, നിങ്ങള്ക്ക് ഒരു വാഹനം വാങ്ങാനും കഴിയും.

ജ്യോതിഷ പരിഹാരങ്ങള്
ഇടവം രാശിക്കാര്ക്ക് ഈ വര്ഷം ജ്യോതിഷ പരിഹാരങ്ങളായി ഈ വര്ഷം ചെയ്യേണ്ടത് :
* 10 വയസില് താഴെയുള്ള പെണ്കുട്ടികള്ക്ക് ഭക്ഷണം നല്കുക.
* വെള്ളിയാഴ്ചകളില്, പാവപ്പെട്ടവര്ക്ക് പഞ്ചസാര, വെളുത്ത മധുരപലഹാരങ്ങള് എന്നിവ നല്കുക. ഇത് ചെയ്യുന്നതിലൂടെ, ഭാഗ്യം നിങ്ങള്ക്ക് അനുകൂലമാകും.
* എല്ലാ ശനിയാഴ്ചയും ഉറുമ്പുകള്ക്ക് അരിമാവ് നല്കുക. ഗോക്കളെ സേവിക്കുക. നിങ്ങള്ക്ക് നല്ല ഫലങ്ങള് ലഭിക്കും.
* സ്ത്രീകളെ ബഹുമാനിക്കുക.
Most read: ദാരിദ്ര്യവും കടക്കെണിയും ഫലം; ഈ ജീവികള് വീട്ടില് കയറിയാല്