For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂര്യനും ശുക്രനും വൃശ്ചികം രാശിയില്‍ വരുത്തും യുതിയോഗം; ഈ 3 രാശിക്കാര്‍ കരുതിയിരിക്കണം

|

ഗ്രഹങ്ങളുടെയും രാശികളുടെയും സ്ഥാനങ്ങളില്‍ വളരെയധികം മാറ്റങ്ങളുണ്ടാകുന്ന മാസമാണ് നവംബര്‍. ഈ മാസം നിരവധി ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം സംഭവിക്കുന്നു. അത്തരത്തില്‍ വൃശ്ചികം രാശിയില്‍ ബുധനും ശുക്രനും സൂര്യനും കൂടിച്ചേരുന്നു. ജ്യോതിഷ പ്രകാരം, ശുക്രനും സൂര്യനും സ്വാധീനമുള്ള ഗ്രഹങ്ങളാണ്. എന്നാല്‍ അവ രണ്ടും ഒരേ രാശിയില്‍ നില്‍ക്കുന്നത് നല്ലതല്ല. ഏതെങ്കിലുമൊരു ഗ്രഹം സൂര്യനോട് അടുത്തുവന്നാല്‍ അസ്തമിച്ച് അതിന്റെ ശുഭഫലങ്ങള്‍ നഷ്ടപ്പെടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.

Most read: ശുക്രന്റെ ഉദയം; അഷ്ടലക്ഷ്മി രാജയോഗം; ഈ 3 രാശിക്ക് സൗഭാഗ്യഫലങ്ങള്‍Most read: ശുക്രന്റെ ഉദയം; അഷ്ടലക്ഷ്മി രാജയോഗം; ഈ 3 രാശിക്ക് സൗഭാഗ്യഫലങ്ങള്‍

ജ്യോതിഷത്തില്‍ സൂര്യനെയും ശുക്രനെയും ശത്രുക്കളായി കണക്കാക്കുന്നു. അതുകൊണ്ട് ഇരുവരും ഒരേ രാശിയില്‍ വരുന്നത് ശുഭകരമായി കണക്കാക്കുന്നില്ല. വൃശ്ചിക രാശിയിലും ഇതുതന്നെയാണ് കാണുന്നത്. വൃശ്ചിക രാശിയില്‍ സൂര്യന്‍ വരുന്നതോടെ ശുക്രന്റെ ശുഭഫലങ്ങള്‍ അവസാനിക്കും. വൃശ്ചികം രാശിയിലെ സൂര്യ-ശുക്ര സംയോജനം നിങ്ങളുടെ ജീവിതത്തില്‍ പലവിധത്തില്‍ സ്വാധീനം ചെലുത്തും. 3 രാശിക്കാര്‍ ഈ സമയത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആ രാശികള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. ഈ യോഗത്തിന്റെ പ്രതികൂല ഫലങ്ങള്‍ ഇല്ലാതാക്കാന്‍ ചെയ്യേണ്ട പ്രതിവിധി എന്താണെന്നും വായിച്ചറിയാം.

മേടം

മേടം

സൂര്യന്റെയും ശുക്രന്റെയും സംയോജനം മേടം രാശിക്കാര്‍ക്ക് അശുഭകരമായ ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ ജാതകത്തില്‍ നിന്ന് എട്ടാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഇത് രഹസ്യ രോഗത്തിന്റെയും പ്രായത്തിന്റെയും സ്ഥലമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് ഈ സമയത്ത് ഏതെങ്കിലും രോഗം നിങ്ങളെ അലട്ടിയേക്കാം. കൂടാതെ, ഈ സമയത്ത് നിങ്ങള്‍ക്ക് ബിസിനസ്സില്‍ നഷ്ടവും സംഭവിച്ചേക്കാം. ഈ സമയത്ത് പുതിയ ജോലികളൊന്നും ആരംഭിക്കരുത്. ജോലിസ്ഥലത്ത് അശ്രദ്ധ കാണിക്കരുത്. നിങ്ങളുടെ സംസാരത്തില്‍ നിയന്ത്രണം പാലിക്കുക.

മിഥുനം

മിഥുനം

സൂര്യന്റെയും ശുക്രന്റെയും സംയോജനം മിഥുന രാശിക്കാര്‍ക്ക് ഈ സമയം അല്‍പം ബുദ്ധിമുട്ടുണ്ടാക്കും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് ആറാം ഭാവത്തിലാണ് ഈ സഖ്യം രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ സമയത്ത് ശത്രുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ബിസിനസ്സിലെ ഇടപാടുകള്‍ ഒഴിവാക്കുക. ബിസിനസ്സുമായി ബന്ധപ്പെട്ട യാത്രകള്‍ നല്ലതല്ല. ഈ സമയത്ത് ബിസിനസ് മന്ദഗതിയിലാകും. കോടതി കേസുകളില്‍ നിങ്ങള്‍ക്ക് പരാജയം നേരിടേണ്ടി വന്നേക്കാം.

Most read:മീനം രാശിയില്‍ വ്യാഴം നേര്‍രേഖയില്‍; 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍Most read:മീനം രാശിയില്‍ വ്യാഴം നേര്‍രേഖയില്‍; 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍

കര്‍ക്കടകം

കര്‍ക്കടകം

സൂര്യന്റെയും ശുക്രന്റെയും സംയോജനം കര്‍ക്കിടകം രാശിക്കാര്‍ക്ക് ദോഷകരമായിരിക്കും. നിങ്ങളുടെ ജാതകത്തിന്റെ അഞ്ചാം ഭാവത്തിലാണ് ഈ സഖ്യം രൂപപ്പെടുന്നത്. ഈ സമയത്ത് നിങ്ങളുടെ കുട്ടിയുടെ ആരോഗ്യം മോശമായേക്കാം. കൂടാതെ, ദാമ്പത്യജീവിതത്തില്‍ വിള്ളലുകളും ഉണ്ടായേക്കാം. അപകട സാധ്യതയുള്ളതിനാല്‍ ശ്രദ്ധയോടെ വാഹനമോടിക്കുക. ബിസിനസ്സില്‍ നിക്ഷേപങ്ങള്‍ക്ക് സമയം അനുകൂലമല്ല. വിദ്യാര്‍ത്ഥികള്‍ക്കും ഈ സമയം ചില പ്രതിസന്ധികള്‍ നേരിടേണ്ടിവന്നേക്കാം.

സൂര്യ-ശുക്ര സംയോജനത്തിലെ യുതിയോഗം

സൂര്യ-ശുക്ര സംയോജനത്തിലെ യുതിയോഗം

നവംബര്‍ 11ന് ശുക്രന്‍ വൃശ്ചിക രാശിയില്‍ പ്രവേശിച്ചുകഴിഞ്ഞു. നവംബര്‍ 13ന് ബുധനും 16ന് സൂര്യനും വൃശ്ചിക രാശിയില്‍ എത്തുന്നു. സൂര്യനും ശുക്രനും ഇതുപോലെ ഒരേ രാശിയില്‍ വന്നാല്‍ അതിനെ 'യുതിയോഗം' എന്ന് വിളിക്കുന്നു. ഈ യോഗം നിങ്ങളുടെ ദാമ്പത്യ, സാമ്പത്തിക, സാമൂഹിക ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ഇതോടൊപ്പം ശുക്രനുമായി ബന്ധപ്പെട്ട രോഗങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം.

Most read:വൃശ്ചികം രാശിയില്‍ സൂര്യന്റെ സംക്രമണം; ഈ 4 രാശിക്കാര്‍ക്ക് അശുഭസമയംMost read:വൃശ്ചികം രാശിയില്‍ സൂര്യന്റെ സംക്രമണം; ഈ 4 രാശിക്കാര്‍ക്ക് അശുഭസമയം

ദോഷനിവാരണത്തിന് പ്രതിവിധികള്‍

ദോഷനിവാരണത്തിന് പ്രതിവിധികള്‍

ജ്യോതിഷ പ്രകാരം എല്ലാ ദിവസവും ദുര്‍ഗ്ഗാദേവിയെ ആരാധിക്കുകയും സൂര്യന്റെയും ശുക്രന്റെയും സംയോജനം ഉള്ളപ്പോള്‍ ദുര്‍ഗാ ചാലിസ വായിക്കുകയും ചെയ്യുക. എല്ലാ ദിവസവും ദുര്‍ഗ്ഗയെ ആരാധിക്കുന്നതിലൂടെ, ഗ്രഹങ്ങളും നക്ഷത്രങ്ങളും അനുകൂലമായി നിലനില്‍ക്കുകയും നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും അകലുകയും ചെയ്യുന്നു. ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹത്താല്‍ വീട്ടില്‍ സന്തോഷവും ഐശ്വര്യവും വന്നുചേരുന്നു.

ഗോക്കള്‍ക്ക് ഭക്ഷണം നല്‍കുക

ഗോക്കള്‍ക്ക് ഭക്ഷണം നല്‍കുക

ശാരീരിക സുഖം, സമ്പത്ത്, സൗന്ദര്യം മുതലായവയുടെ ഘടകമായ ശുക്രനെ ശക്തിപ്പെടുത്താന്‍, പശുവിന് ഭക്ഷണം നല്‍കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ബലപ്പെടുകയും ജീവിതത്തില്‍ ഐശ്വര്യമുണ്ടാകുകയും ചെയ്യും. ഗ്രഹങ്ങളുടെ പോസിറ്റീവ് എനര്‍ജി ലഭിക്കാന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നത് വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. ഇതുകൂടാതെ, നിങ്ങള്‍ക്ക് ഒരു വെള്ളി മോതിരവും ധരിക്കാം.

Most read:വീടിന്റെ താക്കോല്‍ വയ്ക്കുന്നത് ഇവിടെയാണോ? വാസ്തുപ്രകാരം ഈ സ്ഥാനം ഐശ്വര്യക്കേട്Most read:വീടിന്റെ താക്കോല്‍ വയ്ക്കുന്നത് ഇവിടെയാണോ? വാസ്തുപ്രകാരം ഈ സ്ഥാനം ഐശ്വര്യക്കേട്

സൂര്യനെ ആരാധിക്കുക

സൂര്യനെ ആരാധിക്കുക

യുതി യോഗത്തിന്റെ ദോഷഫലങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് നിങ്ങളുടെ പിതാവിനെ ബഹുമാനിക്കുക. ഇതോടൊപ്പം സ്ത്രീകളെയും ബഹുമാനിക്കുക. ദിവസവും സൂര്യദേവന് ജലം അര്‍പ്പിക്കുകയും സൂര്യനമസ്‌കാരം ചെയ്യുകയും ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ ജാതകത്തില്‍ സൂര്യന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും അനുകൂല ഫലങ്ങള്‍ ലഭിക്കുകയും ചെയ്യും. ഇതോടൊപ്പം പാലും തേങ്ങയും ദാനം ചെയ്യുക.

English summary

Surya Shukra Yyuti November 2022: Venus And Sun Conjunction In Scorpio; These Zodiac Signs Should Be Careful

Conjunction of Venus and Sun in Scorpio has some astrological importance. Know its effects and remedies.
Story first published: Thursday, November 17, 2022, 9:39 [IST]
X
Desktop Bottom Promotion