Latest Updates
-
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ
സൂര്യനും ശുക്രനും ഒരേ രാശിയില്‍; ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യം ഉദിച്ചുയരും
ഒരു വ്യക്തിയുടെയും ജാതകത്തില്‍ ശുക്രന്റെ ശുഭസ്ഥാനം അയാള്‍ക്ക് ഭൗതികസുഖവും ദാമ്പത്യസുഖവും സന്താനസുഖവും നല്കുന്നു. അതിനാല്‍, ഒരു വ്യക്തിയുടെ വിവാഹം, കുട്ടികള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് അവരുടെ ജാതകത്തിലെ ശുക്രന്റെ സ്ഥാനം മാത്രമാണ് കാണുന്നത്. ഏതെങ്കിലും ഗ്രഹം രാശി മാറുമ്പോള്‍ അത് എല്ലാ രാശിക്കാരുടെയും സാമ്പത്തിക സ്ഥിതിയെയും ദാമ്പത്യ ജീവിതത്തെയും ബാധിക്കുന്നു.
ജ്യോതിഷപ്രകാരം ശുക്രന് ഓഗസ്റ്റ് ഏഴിന് കര്‍ക്കടക രാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു. അതേസമയം സൂര്യന് ഇപ്പോള്‍ കര്‍ക്കിടകം രാശിയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. ശുക്രന് കര്‍ക്കടകത്തില്‍ പ്രവേശിക്കുമ്പോള്‍ സൂര്യനുമായി ഒരു ഐക്യം ഉണ്ടാകും, അതായത് സൂര്യന്റെയും ശുക്രന്റെയും സംയോജനം. ഈ സംയോജനത്തിന്റെ ഫലം എല്ലാ രാശിചിഹ്നങ്ങളുടെയും ജീവിതത്തില്‍ വ്യക്തമായി ദൃശ്യമാകും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഈ ഗ്രഹസംയോജനം നല്ല നേട്ടങ്ങള്‍ സമ്മാനിക്കും. സൂര്യന്റെയും ശുക്രന്റെയും സംയോജനം കാരണം ജീവിതത്തില്‍ ഭാഗ്യം കൈവരുന്ന 4 രാശിക്കാര്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

കന്നി
ശുക്രനും സൂര്യനും കൂടിച്ചേര്‍ന്നാല്‍, കന്നി രാശിക്കാരുടെ ദാമ്പത്യ ജീവിതത്തില്‍ അതിന്റെ സ്വാധീനം വ്യക്തമായി കാണാന്‍ കഴിയും. ഈ സമയത്ത് നിങ്ങള്‍ക്കിടയില്‍ അടുപ്പം വളരും. സ്നേഹവും പരസ്പര ധാരണയും വര്‍ദ്ധിക്കും. ഈ സമയത്ത്, നിങ്ങള്‍ക്ക് ഏതെങ്കിലും വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് മുക്തി ലഭിക്കും. ജ്യോതിഷ പ്രകാരം ഈ കാലയളവില്‍ ജീവിത പങ്കാളിക്ക് ജോലിയില്‍ നേട്ടം ലഭിക്കും. കുട്ടികളുടെ ഭാഗത്തുനിന്ന് സന്തോഷം വരും.

മേടം
ജ്യോതിഷ പ്രകാരം ഈ സമയം മേടം രാശിക്കാരുടെ ബഹുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ജീവിത പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാന്‍ സാധിക്കും. നിങ്ങള്‍ തമ്മിലുള്ള അകല്ച്ചകളില് നിന്ന് മുക്തി നേടാം. കൂടാതെ ഈ സമയം, ചില സന്തോഷകരമായ വാര്‍ത്തകള്‍ നിങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തും.

മിഥുനം
ശുക്രനും സൂര്യനും കൂടിച്ചേരുന്നതിനാല്‍ മിഥുനം രാശിക്കാരുടെ വീടിന്റെ അന്തരീക്ഷം പ്രസന്നമായിരിക്കും. സന്താനഭാഗ്യം ആഗ്രഹിക്കുന്നവരുടെ ആഗ്രഹങ്ങള്‍ സഫലമാകും. ജീവിത പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും. നിങ്ങളുടെ ബന്ധം ശക്തമാകും. ഈ സമയം നിങ്ങളുടെ ആരോഗ്യവും മികച്ചതായിരിക്കും.

ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍
ജ്യോതിഷ പ്രകാരം ഏതൊരു ഗ്രഹത്തിന്റെയും ചലനം എല്ലാ രാശിക്കാരുടെയും ജീവിതത്തില്‍ ശുഭവും അശുഭകരവുമായ ഫലങ്ങള്‍ നല്കുന്നു. മേല്‍പ്പറഞ്ഞ രാശിക്കാര്‍ക്ക് മംഗളകരമായ നേട്ടങ്ങള്‍ ലഭിക്കും. അതേസമയം തുലാം, ധനു, കുംഭം രാശിക്കാര്‍ക്ക് ഈ സമയം അല്‍പ്പം പ്രശ്നം നിറഞ്ഞതായിരിക്കും. നിങ്ങളുടെ ഇണയുമായി തര്‍ക്കമുണ്ടാകാം. ബന്ധത്തില്‍ വിള്ളലുണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഈ സമയത്ത് നിങ്ങള്‍ അല്പം കരുതലെടുക്കുന്നത് നന്നായിരിക്കും.

സൂര്യന്റെയും ശുക്രന്റെയും ശക്തി
സൂര്യന് ആത്മാവ്, വ്യക്തിത്വം, രാജാവ്, സര്‍ക്കാര്‍, പിതാവ്, അധികാരം, തൊഴില്‍, ഉന്നത സ്ഥാനങ്ങള്‍, അഹംഭാവം, ആത്മാഭിമാനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയെ പ്രതിനിധീകരിക്കുന്നു. ശുക്രന് സൗന്ദര്യം, ആഗ്രഹം, സ്നേഹം, പണം എന്നിവയെ പ്രതിനിധീകരിക്കുന്നു. വിവാഹത്തിന്റെ പ്രധാന സൂചകമാണ് ശുക്രന്. ശുക്രന് എല്ലാ ബന്ധങ്ങളുടെയും പ്രതീകമാണ്. അത് ഭര്‍ത്താവ്-ഭാര്യ അല്ലെങ്കില്‍ അമ്മ-മകള്‍ ബന്ധമാകാം. തത്വശാസ്ത്രപരമായി പറഞ്ഞാല്‍ നമ്മുടെ ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകള്‍ക്കും കാരണം ശുക്രനാണ്. കാരണം ശുക്രന് നമ്മുടെ ആഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നു.



Click it and Unblock the Notifications
