For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂര്യദോഷം നീക്കാനും ഐശ്വര്യത്തിനും സൂര്യ ഗായത്രി മന്ത്രം

|

ഹിന്ദുമതത്തില്‍, ചില ദൈവങ്ങളെയും ദേവതകളെയും മറ്റുള്ളവരില്‍ നിന്ന് അല്‍പം വ്യത്യസ്തമായി കണക്കാക്കുന്നു. അതുപ്രകാരം, യഥാര്‍ത്ഥ രൂപത്തില്‍ കാണാന്‍ കഴിയുന്ന ദേവനാണ് സൂര്യദേവന്‍. ഭൂമിയില്‍ ഊര്‍ജ്ജത്തിന്റെയും പ്രകാശത്തിന്റെയും ഉറവിടമാണ് സൂര്യന്‍. സൂര്യനെ ആരാധിച്ചാല്‍ അതിന്റെ ഫലം പലമടങ്ങ് വര്‍ദ്ധിക്കും. കൂടാതെ സൂര്യമന്ത്രങ്ങള്‍ ഉപയോഗിച്ച് പൂജയും പാരായണവും കഴിഞ്ഞ് ദാനവും ചെയ്യണം.

Most read: നിങ്ങളുടെ രഹസ്യങ്ങള്‍ എന്നേക്കും സൂക്ഷിക്കും ഈ രാശിക്കാര്‍; ആരോടും പറയില്ലMost read: നിങ്ങളുടെ രഹസ്യങ്ങള്‍ എന്നേക്കും സൂക്ഷിക്കും ഈ രാശിക്കാര്‍; ആരോടും പറയില്ല

സൂര്യ ഭഗവാന് സമര്‍പ്പിച്ചിരിക്കുന്ന ശക്തമായ മന്ത്രമാണ് സൂര്യ ഗായത്രി മന്ത്രം. ജാതകത്തിലെ സൂര്യന്റെ എല്ലാ ദോഷഫലങ്ങളും ഇത് ഇല്ലാതാക്കുന്നു. സൂര്യ ഗായത്രി മന്ത്രം നിങ്ങള്‍ക്ക് തികഞ്ഞ ആരോഗ്യവും ഊര്‍ജ്ജവും നല്‍കുന്നു. സൂര്യദേവനെ സ്തുതിച്ചുകൊണ്ട് എല്ലാ ദിവസവും പൂര്‍ണ്ണമായ ഏകാഗ്രതയോടെ ഈ മന്ത്രം ജപിക്കുമ്പോള്‍, സൂര്യദേവനില്‍ നിന്നുള്ള പോസിറ്റീവ് ഊര്‍ജ്ജവും ദിവ്യാനുഗ്രഹവും നിങ്ങളിലും പ്രകാശിക്കുന്നു.

ഐശ്വര്യത്തിന് സൂര്യഗായത്രി മന്ത്രം

ഐശ്വര്യത്തിന് സൂര്യഗായത്രി മന്ത്രം

ആരോഗ്യം, ഐശ്വര്യം, സമ്പത്ത് എന്നിവയുടെ ദാതാവാണ് സൂര്യന്‍. അതിനാല്‍ സൂര്യഗായത്രി മന്ത്രം ഭക്തിയോടെ ദിവസവും ജപിച്ച് സൂര്യനെ ആരാധിക്കുന്നത് പണത്തിനും ഐശ്വര്യത്തിനും വഴിവയ്ക്കുന്ന ഊര്‍ജ്ജവും ആരോഗ്യവും നേടാന്‍ നിങ്ങളെ സഹായിക്കും. സൂര്യ ഗായത്രി മന്ത്രം നിങ്ങളുടെ ജാതകത്തിലെ സൂര്യന്റെ എല്ലാ ദോഷഫലങ്ങളും നീക്കം ചെയ്യുന്നു. ഈ മന്ത്രം നല്ല ആരോഗ്യം, ഉയര്‍ന്ന ഊര്‍ജ്ജം, നല്ല കാഴ്ച, ത്വക്ക് രോഗശമനം എ്‌നവയ്ക്കുള്ള കഴിവുണ്ട്.

സൂര്യഗായത്രി മന്ത്രം

സൂര്യഗായത്രി മന്ത്രം

ഓം ആദിത്യായ വിദ്മഹേ

സഹസ്ര കിരണായ ധീമഹി

തന്നോ സൂര്യ പ്രചോദയാം

സൂര്യ ഗായത്രി മന്ത്രത്തിന്റെ അര്‍ത്ഥം - ആയിരക്കണക്കിന് കിരണങ്ങളുള്ള സൂര്യദേവനെ ഞാന്‍ ധ്യാനിക്കുന്നു. സൂര്യദേവന്‍ എന്റെ ബുദ്ധിയെ പ്രകാശിപ്പിക്കട്ടെ.

Most read:12 രാശിക്കും ജൂലൈ മാസത്തിലെ സാമ്പത്തിക, തൊഴില്‍ രാശിഫലംMost read:12 രാശിക്കും ജൂലൈ മാസത്തിലെ സാമ്പത്തിക, തൊഴില്‍ രാശിഫലം

സൂര്യഗായത്രി മന്ത്രത്തിന്റെ പ്രാധാന്യം

സൂര്യഗായത്രി മന്ത്രത്തിന്റെ പ്രാധാന്യം

വൈദിക കാലഘട്ടത്തില്‍ വൈദിക ഭാഷയില്‍ എഴുതപ്പെട്ട പുരാതന ഹൈന്ദവ വിശുദ്ധ ഗ്രന്ഥങ്ങളിലും ശ്ലോകങ്ങളായ ഋഗ്വേദത്തിലുമാണ് സൂര്യ ഗായത്രി മന്ത്രം ആദ്യമായി ഉയര്‍ന്നുവന്നത്. ഈ പരമോന്നത മന്ത്രം സൂര്യദേവനെ അഭിസംബോധന ചെയ്യുന്നു. ഹിന്ദുമതത്തിലെ ഏറ്റവും പഴക്കമേറിയതും ശക്തവുമായ മന്ത്രങ്ങളില്‍ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.

സൂര്യഗായത്രി മന്ത്രം ജപിക്കുന്നതിന്റെ ഗുണം

സൂര്യഗായത്രി മന്ത്രം ജപിക്കുന്നതിന്റെ ഗുണം

സൂര്യ ഗായത്രി മന്ത്രം ധ്യാനിക്കുന്നതിലൂടെ പൂര്‍ണ ആരോഗ്യം, ചൈതന്യം, സന്തോഷം, സമ്പത്ത്, വിജയം, ശക്തി എന്നിവ ഉറപ്പാക്കാന്‍ കഴിയുന്ന സൂര്യദേവനെ നിങ്ങള്‍ പ്രീതിപ്പെടുത്തുന്നു. ഒപ്പം വിനാശകരമായ ആത്മാക്കളെ അകറ്റാനും സഹായിക്കുന്നു. സൂര്യഭഗവാന്റെ കൃപയാല്‍ നമുക്ക് സൂര്യന്റെ എല്ലാ ഗുണകരമായ സ്വഭാവങ്ങളും ദുഷ്ടവസ്തുക്കളില്‍ നിന്ന് സംരക്ഷണവും ലഭിക്കുന്നു. സൂര്യഗായത്രി മന്ത്രം സൂര്യനെ സ്തുതിക്കുകയും സൂര്യനില്‍ നിന്ന് പോസിറ്റീവ് എനര്‍ജിയും ദൈവിക അനുഗ്രഹവും ഉണ്ടാക്കുകയും ചെയ്യുന്നു. മന്ത്രം നിങ്ങളുടെ ശരീരത്തിലും മനസ്സിലും ആത്മാവിലും പ്രവര്‍ത്തിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തെ ശക്തിപ്പെടുത്തുകയും മനസ്സിനെ ശുദ്ധീകരിക്കുകയും ആത്മീയമായി ഉയര്‍ത്തുകയും ചെയ്യുന്നു.

Most read:ലക്ഷ്മീദേവി വീട്ടിലെത്തുന്നത് മനസിലാക്കാം; ഈ സൂചനകള്‍ നിങ്ങള്‍ കാണാറുണ്ടോ?Most read:ലക്ഷ്മീദേവി വീട്ടിലെത്തുന്നത് മനസിലാക്കാം; ഈ സൂചനകള്‍ നിങ്ങള്‍ കാണാറുണ്ടോ?

സൂര്യ ഗായത്രി മന്ത്രം എങ്ങനെ ജപിക്കണം

സൂര്യ ഗായത്രി മന്ത്രം എങ്ങനെ ജപിക്കണം

ആദ്യം രാവിലെ കുളിച്ച് വൃത്തിയുള്ള വെള്ള വസ്ത്രം ധരിക്കുക. ശേഷം ഒരു ചെമ്പ് പാത്രം എടുത്ത് അതില്‍ വെള്ളം നിറയ്ക്കുക. ഈ വെള്ളത്തില്‍ കുറച്ച് അഷ്ടഗന്ധം, അരി, ചുവന്ന പൂക്കള്‍ എന്നിവ കലര്‍ത്തി ഈ വെള്ളം സൂര്യന് സമര്‍പ്പിക്കുക. ഇപ്പോള്‍ ഭഗവാന്റെ മുന്നില്‍ ഇരുന്ന് തുളസിമാല ഉപയോഗിച്ച് ഈ മന്ത്രം ജപിക്കുക. ജപം തുടങ്ങാന്‍ ഏറ്റവും നല്ല ദിവസം ഞായറാഴ്ചയാണ്.

മന്ത്രം ചൊല്ലാന്‍ ഉത്തമ സമയം

മന്ത്രം ചൊല്ലാന്‍ ഉത്തമ സമയം

സൂര്യോദയ സമയത്തോ ബ്രാഹ്‌മ മുഹൂര്‍ത്തത്തിലോ സൂര്യ ഗായത്രി മന്ത്രം ചൊല്ലാന്‍ തുടങ്ങുക. എല്ലാ ഞായറാഴ്ചയും ശുക്ല പക്ഷം അല്ലെങ്കില്‍ സപ്തമി തിഥി ദിവസങ്ങളില്‍ അല്ലെങ്കില്‍ മകര സംക്രാന്തി ദിവസങ്ങളില്‍ സൂര്യ മന്ത്രം നാല് തവണ ധ്യാനിച്ച് ആരംഭിക്കുക. എല്ലാ ഞായറാഴ്ചയും ഈ നടപടിക്രമം ആവര്‍ത്തിക്കുക. പതിവായി മന്ത്രം ജപിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഏതെങ്കിലും ഞായറാഴ്ചകളിലും സപ്തമി തിഥികളിലും സൂര്യഗായത്രി മന്ത്രങ്ങള്‍ ചൊല്ലുക. പുഷ്പങ്ങള്‍ കൊണ്ട് സൂര്യനെ ആരാധിക്കുക, കിഴക്കോട്ട് അഭിമുഖമായി ഈ മന്ത്രത്തിന്റെ ഒരു ജപമാല ജപിക്കുക. മികച്ച ഫലങ്ങള്‍ക്കായി ഞായറാഴ്ച ഉപവാസം നോല്‍ക്കുക.

Most read:വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍Most read:വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍

എത്ര സമയം ചൊല്ലണം

എത്ര സമയം ചൊല്ലണം

സൂര്യദേവന്റെ അനുഗ്രഹം ലഭിക്കാന്‍ ഈ ഗായത്രി മന്ത്രം ജപിക്കുന്നു. ഈ മന്ത്രത്തിന്റെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുന്നതിന്, അതിന്റെ അര്‍ത്ഥം അറിഞ്ഞതിന് ശേഷം അത് ചൊല്ലണം. ഈ മന്ത്രം 9, 11 അല്ലെങ്കില്‍ 108 തവണ ചൊല്ലണം. സൂര്യഭഗവാനെ ആരാധിക്കുന്നവര്‍ 1008 തവണ സൂര്യ ഗായത്രി മന്ത്രം ചൊല്ലുന്നു.

English summary

Surya Gayatri Mantra Meaning And Benefits in Malayalam

Worshiping Lord Surya by chanting with devotion Surya Gayatri mantra daily will help to obtain the energy and health, which reluctantly leads to money and prosperity.
X
Desktop Bottom Promotion