For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഞായറാഴ്ച വ്രതം; എന്തിന്, എങ്ങനെ?

|

'ഉപവാസം' എന്നത് ഭക്ഷണത്തെയോ ചിലതരം ഭക്ഷ്യവസ്തുക്കളെയോ ഒഴിവാക്കുന്നതിലൂടെയുള്ള ദൈവിക പ്രാര്‍ത്ഥനയോ ആരാധനയോ ആണ്. ഉപവാസത്തിന് അല്ലെങ്കില്‍ വ്രതത്തിന് ആത്മീയവും ശാരീരികവുമായ ഗുണങ്ങളുണ്ട്. ഓരോ മതവും വ്രതത്തെ ദൈവത്തോടടുപ്പിക്കുന്ന ഒരു പ്രക്രിയയായി രേഖപ്പെടുത്തുന്നു. ഹിന്ദുമതവും മറിച്ചല്ല, ഓരോരുത്തരുടെയും ആരാധനാ മൂര്‍ത്തികളെ പ്രീതിപ്പെടുത്താനുള്ള അവസരമായി ഉപവാസത്തെ കണക്കാക്കുന്നു. ഇതിലൂടെ ബാഹ്യവും ആന്തരികവുമായ നിങ്ങളുടെ മാലിന്യങ്ങള്‍ ശുദ്ധീകരിക്കുകയും ചെയ്യുന്നു.

Most read: ബുധന്റെ മേടരാശീ സംക്രമണം; നിങ്ങളുടെ നേട്ടമിതാMost read: ബുധന്റെ മേടരാശീ സംക്രമണം; നിങ്ങളുടെ നേട്ടമിതാ

ദിവസവും ആരാധനയും

ദിവസവും ആരാധനയും

ആഴ്ചയിലെ ഓരോ ദിവസവും യഥാര്‍ത്ഥത്തില്‍ ഒരോ ഗ്രഹത്തെ പ്രതിനിധീകരിക്കുന്നു. ഹിന്ദു സമ്പ്രദായമനുസരിച്ച് ഓരോ ദിവസത്തിനും അവയുടെ പേരാണ് നല്‍കിയിരിക്കുന്നത്. അങ്ങനെ, തിങ്കളാഴ്ച ചന്ദ്രനെ പ്രതിനിധീകരിക്കുന്നു; ചൊവ്വാഴ്ച, ചൊവ്വ; ബുധനാഴ്ച, ബുധന്‍; വ്യാഴം, വ്യാഴം; വെള്ളിയാഴ്ച, ശുക്രന്‍; ശനി, ശനി; ഞായറാഴ്ച, സൂര്യന്‍. ഇതുകൂടാതെ, ഈ ദിവസങ്ങള്‍ വ്യത്യസ്ത ദേവതകള്‍ക്കായും സമര്‍പ്പിക്കുന്നു. ഓരോ പ്രത്യേക ദിവസത്തിലും ആരാധനാ മൂര്‍ത്തികളോടും ഗ്രഹദേവതയോടും പ്രാര്‍ത്ഥിക്കുന്നത് ദേവനെ പ്രീതിപ്പെടുത്തുകയും അവരുടെ അനുഗ്രഹം കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഞായറാഴ്ചയും സൂര്യനും

ഞായറാഴ്ചയും സൂര്യനും

മറ്റെല്ലാ ഗ്രഹങ്ങളും ചുറ്റുന്ന സൗരയൂഥത്തിന്റെ കേന്ദ്രമാണ് സൂര്യന്‍. അവന്‍ സ്വയം പ്രകാശിക്കുന്നവനും ലോകത്തിലെ എല്ലാ ഊര്‍ജ്ജത്തിന്റെയും പ്രാഥമിക ഉറവിടമായി തുടരുന്നു. ജ്യോതിഷപ്രകാരം സൂര്യനെ ഗ്രഹങ്ങളില്‍ പ്രധാനമായി കണക്കാക്കുന്നുണ്ടെങ്കിലും ജ്യോതിശാസ്ത്രപരമായി സൂര്യന്‍ ഒരു ഗ്രഹമല്ല, മറിച്ച് ഒരു നക്ഷത്രമാണ്. അതിനാല്‍ ഗ്രഹങ്ങള്‍ക്കിടയില്‍ സൂര്യന് പ്രത്യേക പ്രാധാന്യമുണ്ട്. സൂര്യന്‍ പല പേരുകളിലും അറിയപ്പെടുന്നു. അവയിലൊന്ന് രവി, സൂര്യന്റെ ദിവസമായ ഞായറാഴ്ച രവിവാര്‍ എന്നും അറിയപ്പെടുന്നു. മന:സാക്ഷി, ബുദ്ധി, വ്യക്തിത്വം, ധൈര്യം, ദൈവത്തോടുള്ള ഭക്തി, പ്രതിരോധശേഷി, സ്വാശ്രയത്വം, ബഹുമാനം, വിശ്വാസ്യത, രാജകീയത, നേതൃത്വം, പ്രശസ്തി തുടങ്ങിയ ഗുണങ്ങളെ സൂര്യന്‍ പ്രതിനിധീകരിക്കുന്നു.

Most read:ചൊവ്വാഴ്ച ജനിച്ചവരാണോ? ഇവ അറിഞ്ഞിരിക്കൂMost read:ചൊവ്വാഴ്ച ജനിച്ചവരാണോ? ഇവ അറിഞ്ഞിരിക്കൂ

ഞായറാഴ്ച വ്രതത്തിന്റെ പ്രയോജനങ്ങള്‍

ഞായറാഴ്ച വ്രതത്തിന്റെ പ്രയോജനങ്ങള്‍

സൗരയൂഥത്തിന്റെ നടുവിലാണ് സൂര്യന്‍, അത് എല്ലാ ഗ്രഹങ്ങളിലും ഏറ്റവും ശക്തിയുള്ളതാണ്. അതിന്റെ അനുഗ്രഹങ്ങള്‍ നേടാന്‍ സൂര്യദേവനെ സ്തുതിക്കുന്നത് വളരെ പ്രധാനമാണ്. ഞായറാഴ്ച വ്രതം സൂര്യദേവനെ പ്രീതിപ്പെടുത്തുന്നതിനാണ്. ഞായറാഴ്ച ഉപവസിച്ചുകൊണ്ട് സൂര്യനെ സ്തുതിക്കുന്നു. എല്ലാ പാപങ്ങളില്‍ നിന്നും സ്വയം മോചിതരാകാന്‍ ഞായറാഴ്ച വ്രതം നിങ്ങളെ സഹായിക്കുന്നുവെന്ന് പുരാണങ്ങള്‍ പറയുന്നു.

ഞായറാഴ്ച വ്രതത്തിന്റെ പ്രയോജനങ്ങള്‍

ഞായറാഴ്ച വ്രതത്തിന്റെ പ്രയോജനങ്ങള്‍

* നല്ല ആരോഗ്യവും ജീവിത സമൃദ്ധിയും നിയന്ത്രിക്കുന്നതിനാണ് ഞായറാഴ്ച ഉപവാസം.

* വിവിധ രോഗങ്ങളും ഞായറാഴ്ച ഉപവാസത്തിലൂടെ ഭേദമാക്കാം, മാത്രമല്ല ഇത് ബുദ്ധിശക്തിയെ ശരിയായ രീതിയില്‍ മൂര്‍ച്ച കൂട്ടാനും സഹായിക്കുന്നു.

* ജീവിതത്തിലുടനീളം ഞായറാഴ്ചകളില്‍ സ്ഥിരമായി ഉപവസിക്കുന്ന ആളുകള്‍ മരണശേഷം സൂര്യനിലേക്ക് പ്രവേശിക്കുമെന്നാണ് വിശ്വാസങ്ങള്‍.

ഞായറാഴ്ച വ്രതത്തിന്റെ പ്രയോജനങ്ങള്‍

ഞായറാഴ്ച വ്രതത്തിന്റെ പ്രയോജനങ്ങള്‍

* ഞായറാഴ്ച ഉപവാസവും ആദിത്യ ഹൃദയ സ്‌തോത്രം(സൂര്യദേവനായ ആദിത്യനെ സ്തുതിക്കുന്ന ഗീതം) ചൊല്ലുന്നതും നിങ്ങള്‍ക്ക് ഗുണം ചെയ്യുന്നു

* സൂര്യന്റെ കഷ്ടതയുടെ തീവ്രത അല്ലെങ്കില്‍ നിങ്ങളുടെ ജാതകത്തിലെ സൂര്യന്റെ മോശം ഫലങ്ങള്‍ കുറയ്ക്കാന്‍ ഞായറാഴ്ച വ്രതം സഹായിക്കും.

* പാപങ്ങളില്‍ നിന്ന് മോചനം, വിവിധ രോഗങ്ങള്‍ ഭേദമാക്കാന്‍, സന്തോഷം കൈവരിക്കാന്‍.

* വിഷമങ്ങളും സങ്കടങ്ങളും നീക്കംചെയ്യാന്‍, അഭിവൃദ്ധി നേടാന്‍

Most read:ഈ ഹനുമാന്‍ ചിത്രങ്ങള്‍ വീട്ടില്‍ വേണ്ട; കാരണംMost read:ഈ ഹനുമാന്‍ ചിത്രങ്ങള്‍ വീട്ടില്‍ വേണ്ട; കാരണം

സൂര്യന്റെ ദോഷഫലങ്ങള്‍ ഉള്ളവര്‍ക്ക്

സൂര്യന്റെ ദോഷഫലങ്ങള്‍ ഉള്ളവര്‍ക്ക്

എല്ലാ ഗ്രഹങ്ങളിലും പരമോന്നത ശക്തിയായതിനാല്‍ സൂര്യന്‍ ഒരാളുടെ ജാതകത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നു. പ്രശസ്തി, ഭാഗ്യം, തൊഴില്‍, കുടുംബം, ചര്‍മ്മം മുതലായവയെ സൂര്യന്‍ പ്രതീകപ്പെടുത്തുന്നു. രാശിചക്രത്തെ സൂര്യന്‍ നിയന്ത്രിക്കുകയും അത് സൗരോര്‍ജ്ജത്തെ ബാധിക്കുകയും ചെയ്യുന്നു. പോസിറ്റീവിറ്റി ആകര്‍ഷിക്കുന്നതിനും അത് പ്രയോജനപ്പെടുത്തുന്നതിനും സൂര്യന്റെ ദോഷഫലങ്ങള്‍ നീക്കുന്നതിനും ഞായറാഴ്ച ഉപവാസമാണ് ഏറ്റവും പ്രധാനം.

ഞായറാഴ്ച വ്രതം എങ്ങനെ അനുഷ്ഠിക്കാം

ഞായറാഴ്ച വ്രതം എങ്ങനെ അനുഷ്ഠിക്കാം

ആദിത്യ ദോഷങ്ങള്‍ പരിഹരിക്കാനും പാപങ്ങള്‍ അകലാനും ചര്‍മ്മനേത്ര രോഗശാന്തിക്കും സര്‍വൈശ്വര്യ സിദ്ധിക്കുമായാണ് ഞായറാഴ്ച വ്രതം എടുക്കുന്നത്. ശനിയാഴ്ച ഒരിക്കലുണ്ട് ഞായറാഴ്ച വ്രതമെടുക്കണം. രാവിലെ കുളിച്ച് സൂര്യദേവന് വെള്ളം അര്‍പ്പിച്ച് നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. ചുവന്ന പൂക്കളാല്‍ സൂര്യന് അര്‍ച്ചന കഴിക്കുക. ധൂപവര്‍ഗ്ഗം, ചന്ദനം, ഗോതമ്പ്, പ്രത്യേകം തയ്യാറാക്കിയ വിഭവങ്ങള്‍ എന്നിവ നല്‍കിയു ആരാധിച്ചു വരുന്നു. ഗായത്രീമന്ത്രം, ആദിത്യഹൃദയ മന്ത്രം, സൂര്യസ്‌തോത്രങ്ങള്‍ എന്നിവ ഈ ദിവസം ഭക്തിപൂര്‍വ്വം സ്മരിക്കണം.

Most read:ഐശ്വര്യം പടിയിറങ്ങാതിരിക്കാന്‍ ഈ തെറ്റുകള്‍ വേണ്ടMost read:ഐശ്വര്യം പടിയിറങ്ങാതിരിക്കാന്‍ ഈ തെറ്റുകള്‍ വേണ്ട

ഞായറാഴ്ച വ്രതം എങ്ങനെ അനുഷ്ഠിക്കാം

ഞായറാഴ്ച വ്രതം എങ്ങനെ അനുഷ്ഠിക്കാം

രാവിലെ നോമ്പ് ആരംഭിക്കുകയും അടുത്ത ദിവസം രാവിലെ സൂര്യനെ കാണുന്നത് വരെ തുടരുകയും ചെയ്യുന്നു, സൂര്യദേവന് വെള്ളം അര്‍പ്പിച്ച് വ്രതം അവസാനിക്കും. ഞായറാഴ്ചയും ഒരിക്കലൂണ് മാത്രം. അങ്ങനെയാണെങ്കില്‍, സൂര്യാസ്തമയത്തിന് മുമ്പും ഉപ്പ്, എണ്ണ, വറുത്ത വസ്തുക്കള്‍ എന്നിവ കൂടാതെ ഇത് കഴിക്കണം. അസ്തമയത്തിനു മുന്‍പ് കുളിച്ച് ആദിത്യ ഭജനം നടത്തണം. നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കാത്തവര്‍ക്ക് ശിവക്ഷേത്രം സന്ദര്‍ശിക്കാം. പരമേശ്വരന് അഭിഷേകം, ധാര, കുവളത്തിലകൊണ്ട് അര്‍ച്ചന, മറ്റു വഴിപാടുകള്‍ നടത്തുക.

ഞായറാഴ്ച വ്രതം എങ്ങനെ അനുഷ്ഠിക്കാം

ഞായറാഴ്ച വ്രതം എങ്ങനെ അനുഷ്ഠിക്കാം

പലരും ദരിദ്രര്‍ക്ക് ഭക്ഷണം ദാനം നല്‍കുന്നു. തമിഴ് മാസമായ പുരട്ടാസിയോട് അനുബന്ധിക്കുന്ന അശ്വിനി മാസത്തില്‍ (സെപ്റ്റംബര്‍,ഒക്ടോബര്‍) ശുക്ലപക്ഷത്തില്‍ ആദ്യ ഞായറാഴ്ച വ്രതം ആരംഭിക്കുന്നത് ശുഭമായി കണക്കാക്കപ്പെടുന്നു. അടുത്ത 12 അല്ലെങ്കില്‍ തുടര്‍ച്ചയായ 30 ഞായറാഴ്ചകളില്‍ പോലും വ്രതം തുടരാം. തമിഴ്‌നാട്ടിലെ സൂര്യനാര്‍ കോവില്‍ പോലെ സൂര്യദേവന് മാത്രമായി സമര്‍പ്പിച്ചിരിക്കുന്ന പ്രശസ്തമായ ക്ഷേത്രങ്ങളുണ്ട്, അതില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും ആരാധനാലയങ്ങളുണ്ട്. ധാരാളം ആളുകള്‍ ഈ ക്ഷേത്രം സന്ദര്‍ശിച്ച് സൂര്യദേവിനോടും മറ്റ് ഗ്രഹദേവന്മാരോടും പ്രാര്‍ത്ഥിക്കുന്നു.

English summary

Sunday Fasting - Method, Benefits and Puja Vidhi

Sunday fast is meant to propitiate the God of Sun. Read on the methods, benefits and puja vidhi for sunday fasting.
X
Desktop Bottom Promotion