For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂര്യന്റെ ചിങ്ങം രാശി സംക്രമണം; ഓരോ രാശിക്കും ഫലം

|

വേദ ജ്യോതിഷമനുസരിച്ച് സൂര്യന്‍ ഒരാളുടെ ആത്മാവിന്റെ പ്രതിനിധിയാണ്. കൂടാതെ നവഗ്രഹങ്ങളുടെ രാജാവായും കണക്കാക്കപ്പെടുന്നു. ഒരാളുടെ ജാതകത്തില്‍ സൂര്യന്‍ ശക്തമായ സ്ഥാനത്ത് തുടരുകയാണെങ്കില്‍ അവര്‍ക്ക് നേതൃത്വപരമായ കഴിവുകള്‍, ജോലികളിലെ കാര്യക്ഷമത എന്നിവ വര്‍ധിക്കുന്നു. 2020 ഓഗസ്റ്റ് 16ന് സൂര്യന്‍ ചിങ്ങം രാശിയിലേക്ക് സംക്രമിക്കും.

Most read: ഒരിക്കലും ഇണപിരിയാത്ത രാശിക്കാര്‍ ഇവര്‍

അടുത്ത ഒരു മാസക്കാലം ഈ യാത്രാമാര്‍ഗത്തില്‍ സൂര്യന്‍ തുടരും. ഈ ഗ്രഹ ചലനം ഓരോ രാശിക്കാര്‍ക്കും നല്ലതും ചീത്തയുമായ വ്യത്യസ്ത ഫലങ്ങള്‍ നല്‍കും. അത്തരം മാറ്റങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

മേടം

മേടം

ഗ്രഹങ്ങളുടെ ഭരണാധികാരിയായ സൂര്യന്‍ മേടം രാശിക്കാരുടെ അഞ്ചാമത്തെ ഗൃഹത്തിലേക്ക് മാറുകയാണ്. ഇത് നിങ്ങളുടെ സന്തതി, സ്‌നേഹം, വിദ്യാഭ്യാസം, സ്ഥാനം, ബഹുമാനം തുടങ്ങിയവയെ സൂചിപ്പിക്കുന്നു. ഈ യാത്രാമാര്‍ഗം നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ചില വെല്ലുവിളികള്‍ കൊണ്ടുവരും. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നിങ്ങളില്‍ ചില പ്രതീക്ഷകള്‍ ഉണ്ടാകാമെങ്കിലും അവ നിറവേറ്റാന്‍ നിങ്ങള്‍ക്ക് കഴിയാതെ വരും. തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്നത് ഒഴിവാക്കേണ്ടതുണ്ട്. ചെറിയ പ്രശ്‌നങ്ങള്‍ അവഗണിക്കുന്നത് ഇപ്പോള്‍ കൂടുതല്‍ പ്രയോജനകരമാകും. ഈ ഗ്രഹ പ്രസ്ഥാനം വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം അനുകൂലമായിരിക്കും. ദാമ്പത്യജീവിതം സാധാരണമായിരിക്കും. എന്നിരുന്നാലും നിങ്ങളുടെ കുട്ടികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ വളര്‍ന്നുവരാം. ജോലിയില്‍ ഈ സമയം ജാഗ്രത കൈവിടാതിരിക്കുക. ഈ സംക്രമണ കാലം നിങ്ങളുടെ വ്യാപാരം വിപുലീകരിക്കുന്നതിനുള്ള ഒരു നല്ല സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തിലും മേടം രാശിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും.

ഇടവം

ഇടവം

ഇടവം രാശിക്കാരുടെ നാലാമത്തെ ഭവനത്തിലേക്ക് സൂര്യന്‍ പ്രവേശിക്കും. ഇത് നിങ്ങളുടെ സന്തോഷം, അമ്മ, സ്ഥലം, വീട് തുടങ്ങിയവയെ പ്രതിനിധീകരിക്കുന്നു. ഈ കാലയളവില്‍ നിങ്ങളുടെ അമ്മയ്ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് വിശ്രമവും വേണമെന്ന കാര്യം ഓര്‍ക്കുക. വീടോ വാഹനമോ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം ചില നല്ല വാര്‍ത്തകള്‍ ലഭിക്കാം. വിവാഹിതര്‍ക്കും സമയം അനുകൂലമാണ്. നിങ്ങളുടെ പങ്കാളിയ്ക്ക് അവരുടെ ജോലിയില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. ദാമ്പത്യജീവിതം സന്തോഷകരമാകും. വിദ്യാര്‍ത്ഥികള്‍ ഈ സമയം പഠനത്തിനായി കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്.

Most read: ഓരോ രാശിക്കും ബാധകം ഈ ദോഷങ്ങള്‍; പരിഹാരങ്ങള്‍

മിഥുനം

മിഥുനം

ബുധന്‍ ഭരിക്കുന്ന രാശിചിഹ്നമായ മിഥുനം രാശിക്കാരുടെ മൂന്നാമത്തെ ഗൃഹത്തില്‍ സൂര്യന്‍ സഞ്ചരിക്കും. ഇത് നിങ്ങളുടെ ഇളയ സഹോദരങ്ങള്‍, ബന്ധുക്കള്‍, എഴുത്ത് തുടങ്ങിയവയെ പ്രതിനിധീകരിക്കുന്നു. ഈ കാലയളവില്‍ മിഥുനം രാശിക്കാര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ചില ആനുകൂല്യങ്ങള്‍ നേടാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുകയാണെങ്കില്‍ വിജയം കാണാനാകും. നിങ്ങളുടെ കുടുംബജീവിതവും അനുകൂലമായി തുടരും. എന്നിരുന്നാലും, നിങ്ങളുടെ കോപം ശ്രദ്ധിക്കേണ്ടതുണ്ട്. സാമൂഹികമായി, നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കും. മറ്റുള്ളവരെ സഹായിക്കാനാകും. നിങ്ങളുടെ സഹോദരങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാകും. നിങ്ങള്‍ മാധ്യമങ്ങളുമായും സാഹിത്യവുമായും ബന്ധപ്പെട്ടിരിക്കുന്നുവെങ്കില്‍ അതത് മേഖലകളില്‍ മികച്ച ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാരുടെ രണ്ടാമത്തെ ഗൃഹത്തില്‍ സൂര്യന്‍ സഞ്ചരിക്കും. ഇത് നിങ്ങളുടെ സംസാരം, സ്വത്ത്, കുടുംബം, ഭക്ഷണം, ഭാവന എന്നിവയെ പ്രതിനിധീകരിക്കുന്നു. സൂര്യന്റെ ഈ യാത്രാമാര്‍ഗ്ഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമാണെന്ന് തെളിയിക്കും. നിങ്ങളുടെ കുടുംബജീവിതത്തില്‍ മികച്ച ഫലങ്ങള്‍ നേടാനാകും. വീട്ടിലെ അംഗങ്ങളുമായി കൂടുതല്‍ സമയം ചെലവഴിക്കുകയും ചെയ്യും. സാമ്പത്തികമായി നല്ല മാറ്റങ്ങളും കാണുന്നു. നിങ്ങളുടെ നിലവിലെ ശമ്പളത്തില്‍ വര്‍ദ്ധനവുണ്ടാകാം, അല്ലെങ്കില്‍ നിങ്ങളുടെ വീട്ടിലെ ഒരു അംഗത്തിന് ജോലി നേടാനാകും. സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകും. വിവാഹത്തിന് അനുകൂലമായ സമയമാണ്. വിവാഹം കഴിഞ്ഞ ദമ്പതികള്‍ക്ക് സന്താന ഭാഗ്യവും കൈവരാനാകും.

Most read: ജീവിതകാലം നിലനില്‍ക്കും പിതൃദോഷം; പരിഹാരങ്ങള്‍

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാരുടെ ആദ്യത്തെ ഗൃഹത്തില്‍ സൂര്യന്‍ സ്ഥാനം പിടിക്കും. ഇത് നിങ്ങളുടെ വ്യക്തിത്വം, ആരോഗ്യം, സ്വഭാവം, ബുദ്ധി, ഭാഗ്യം എന്നിവയെ സൂചിപ്പിക്കുന്നു. ഈ സഞ്ചാര മാര്‍ഗത്തിന്റെ ഫലമായി നിങ്ങളുടെ നേതൃത്വപരമായ കഴിവുകളില്‍ വര്‍ദ്ധനവുണ്ടാകും. ഉയര്‍ന്ന തസ്തികയിലുള്ളവര്‍ക്ക് അവരുടെ പ്രവര്‍ത്തന ശൈലി ഉപയോഗിച്ച് മറ്റുള്ളവരെ ആകര്‍ഷിക്കാനാകും. നിങ്ങളുടെ നേതൃപാടവം വര്‍ദ്ധിക്കും. ചിങ്ങം രാശിക്കാരായ പ്രൊഫഷണലുകള്‍ക്കും നേട്ടമുണ്ടാകും. നിങ്ങള്‍ സ്വയം ഊര്‍ജ്ജസ്വലരായിത്തീരുകയും പുതിയ ജോലികള്‍ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യും. നിങ്ങളുടെ ഉല്‍പാദനക്ഷമത നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. സാമൂഹികമായി, നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവരെ സ്വാധീനിക്കും. കുടുംബ ജീവിതത്തില്‍ ഈ സമയം നിങ്ങളുടെ ബന്ധങ്ങളില്‍ പിരിമുറുക്കങ്ങള്‍ സൃഷ്ടിച്ചേക്കാം. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുക.

കന്നി

കന്നി

കന്നി രാശിക്കാര്‍ക്ക് അവരുടെ പന്ത്രണ്ടാമത്തെ ഗൃഹത്തില്‍ സൂര്യന്റെ സംക്രമണം ആതിഥേയത്വം വഹിക്കും. ഈ സംക്രമണ കാലത്ത് കന്നി രാശിക്കാര്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടിവരാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക, പ്രത്യേകിച്ചും ഈ സമയത്ത് ഭക്ഷണം ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് കണ്ണുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളുണ്ടാകാം. അനാവശ്യ ചെലവുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. നിങ്ങളുടെ അലസത ഉപേക്ഷിച്ച് ഇപ്പോള്‍ സജീവമാകേണ്ട സമയമാണ്. മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ ജോലി ചെയ്യുന്നതോ വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സ് നടത്തുന്നവര്‍ക്കോ നേട്ടമുണ്ടാക്കാനാകും. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തില്‍ പുരോഗതി സാധ്യമാണ്.

Most read: ബിസിനസില്‍ തളര്‍ച്ചയോ? പരിഹാരങ്ങള്‍ ഇതുചെയ്യൂ

തുലാം

തുലാം

ശുക്രന്‍ ഭരിക്കുന്ന തുലാം രാശിക്കാരുടെ പതിനൊന്നാമത്തെ ഭവനത്തില്‍ സൂര്യന്‍ സംക്രമിക്കും. ഇത് നിങ്ങളുടെ അഭിലാഷങ്ങളെയും ആഗ്രഹങ്ങളെയും സൂചിപ്പിക്കുന്നു. നിങ്ങളുടെ ചങ്ങാതിമാരുടെ പിന്‍തുണ നിങ്ങള്‍ക്ക് ആവശ്യമുള്ള സമയമാണ്. ജോലിക്കാര്‍ ഈ സമയം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ജോലി അന്വേഷകര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. ഈ കാലയളവില്‍ നിങ്ങളുടെ പിതാവിന്റെ പൂര്‍ണ പിന്തുണ പ്രതീക്ഷിക്കാം. തുലാം രാശിക്കാരുടെ വൈവാഹികവും കുടുംബജീവിതവും സംബന്ധിച്ചിടത്തോളം ഇത് ഇരുവര്‍ക്കും അനുകൂലമായ കാലമാണ്. എന്നിരുന്നാലും, നിങ്ങളുടെ കോപം നിയന്ത്രിക്കേണ്ടതായുണ്ട്.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാരുടെ പത്താമത്തെ വീട്ടില്‍ സൂര്യന്‍ സഞ്ചരിക്കും. ഇത് നിങ്ങളുടെ ബിസിനസ്സ്, ജോലിസ്ഥലം, അധികാരം, ബഹുമാനം മുതലായവയെ സൂചിപ്പിക്കുന്നു. നിങ്ങളുടെ ജോലിയോടുള്ള നിങ്ങളുടെ അര്‍പ്പണബോധം തുടരും. നിങ്ങള്‍ക്ക് ഇപ്പോള്‍ ഒരു പുതിയ ഉത്തരവാദിത്തവും കൈവന്നേക്കാം. പിതാവുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. ഈ രാശിചിഹ്നത്തിലെ ബിസിനസുകാര്‍ക്ക് അവരുടെ പ്രവര്‍ത്തികളില്‍ മാറ്റങ്ങള്‍ വരുത്താനാകും. സ്വന്തമായി വ്യാപാരം ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നവര്‍ക്ക് അവരുടെ ആഗ്രഹം പൂര്‍ത്തീകരിക്കാനാകും. സാമൂഹിക തലത്തിലും, വൃശ്ചികം രാശിക്കാര്‍ക്ക് പേര്, പ്രശസ്തി, ബഹുമാനം എന്നിവ നേടാനാകും. വിദ്യാര്‍ത്ഥികളുടെ ഏകാഗ്രത വര്‍ധിക്കും. നിങ്ങളുടെ ഭാവിയെക്കുറിച്ച് നിങ്ങള്‍ക്ക് കൃത്യമായ കാഴ്ചപ്പാട് ഉണ്ടാകും.

Most read: നല്ല ആരോഗ്യത്തിന് വാസ്തു പറയും വഴി

ധനു

ധനു

ധനു രാശിക്കാരുടെ ഒന്‍പതാം ഗൃഹത്തില്‍ സൂര്യന്‍ ഇടം നേടും. ഇത് നിങ്ങളുടെ ഭാഗ്യം, മതം, ദീര്‍ഘദൂര യാത്രകള്‍ എന്നിവയെ സൂചിപ്പിക്കുന്നു. ഈ ഗ്രഹസ്ഥാനം നിങ്ങള്‍ക്ക് അനുകൂലമായി തുടരും, നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയം ഉറപ്പാണ്. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ശ്രമങ്ങളില്‍ വിജയിക്കും. അറിവ് നേടുന്നതാണ് ധനുരാശിയുടെ സ്വതസിദ്ധമായ സ്വഭാവം. ഏതെങ്കിലും ജോലി ആരംഭിക്കുന്നതിനുമുമ്പ്, നിങ്ങള്‍ അതിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ചിന്തിക്കുകയും പരിചയസമ്പന്നരായ ആളുകളുമായി ആലോചിക്കുകയും വേണം. നിങ്ങള്‍ ചിന്തിക്കാതെ എന്തിലേക്കെങ്കിലും ചാടുകയാണെങ്കില്‍, അത് നിങ്ങളെ ബുദ്ധിമുട്ടിക്കും.

മകരം

മകരം

മകരം രാശിക്കാരുടെ എട്ടാമത്തെ ഗൃഹത്തില്‍ സൂര്യന്‍ സ്ഥാനം പിടിക്കും. നിങ്ങളുടെ ആയുസ്, ജീവിതത്തില്‍ നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, ആശങ്കകള്‍, തടസ്സങ്ങള്‍, ശത്രുക്കള്‍ തുടങ്ങിയവയെ ഇത് സൂചിപ്പിക്കുന്നു. ഈ ഗ്രഹസ്ഥാനം കാരണം നിങ്ങളുടെ ജീവിതത്തില്‍ നിരവധി വെല്ലുവിളികള്‍ വന്നേക്കാം. ഔദ്യോഗിക ജീവിതത്തിലും കുടുംബ ജീവിതത്തിലും നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം. നിങ്ങളുടെ ജീവിത പങ്കാളിക്ക് ഉയര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. ആരോഗ്യപരമായി, മകരം രാശിക്കാര്‍ അവരുടെ കണ്ണ്, വയറ് സംബന്ധിച്ച പ്രശ്‌നങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

Most read: സമ്പത്ത് ഉയര്‍ത്താന്‍ ഫെങ്ഷൂയി നാണയങ്ങള്‍

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ക്ക് അവരുടെ ഏഴാമത്തെ ഭവനത്തില്‍ സൂര്യന്‍ ആതിഥേയത്വം വഹിക്കും. ഈ സംക്രമണ കാലയളവില്‍ നിങ്ങളുടെ കുടുംബ കാര്യങ്ങള്‍ വഷളാകും. മറ്റുള്ളവരോട് ആജ്ഞാപിക്കുന്ന നിങ്ങളുടെ ശീലം നിങ്ങളെ അവരില്‍ നിന്ന് അകറ്റാന്‍ സാധ്യതയുണ്ട്. മാത്രമല്ല, നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്‌നങ്ങളും കാണുന്നു. യാത്രകള്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് അനുയോജ്യമല്ല. സാമൂഹികമായി, ഈ കാലയളവ് കുംഭം രാശിക്കാര്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കും. പങ്കാളിത്തത്തോടെ ബിസിനസ് നടത്തുന്നവര്‍ക്കും സ്വന്തമാക്കിയ ബിസിനസ് ആരംഭിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും അവരുടെ ശ്രമങ്ങളില്‍ വിജയം കൈവരിക്കും. ആരോഗ്യപരമായി, ഈ കാലയളവ് പ്രതികൂല ഫലങ്ങള്‍ നല്‍കും. അതിനാല്‍ നിങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

മീനം

മീനം

മീനം രാശിക്കാരുടെ ആറാമത്തെ ഗൃഹത്തിലൂടെ സൂര്യന്‍ സഞ്ചരിക്കും. നിങ്ങളുടെ ശത്രുക്കളുടെ ഗൃഹം എന്നും ഇത് അറിയപ്പെടുന്നു. ഇത് നിങ്ങളുടെ എതിരാളികള്‍, രോഗങ്ങള്‍ തുടങ്ങിയവയെ സൂചിപ്പിക്കുന്നു. ഈ യാത്രാമാര്‍ഗം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വിദ്യാര്‍ത്ഥികള്‍ മത്സരപരീക്ഷകളില്‍ വിജയിക്കും. നിയമപരമായ തര്‍ക്കങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി തീര്‍പ്പുണ്ടാകും. അത് നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. ജോലി മാറ്റത്തിനായി ശ്രമിക്കുന്നവര്‍ക്ക് സമയം അനുകൂലമാണ്. അതോടൊപ്പം, ജോലി അന്വേഷിക്കുന്നവര്‍ക്കും നല്ല വാര്‍ത്തകള്‍ ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം മീനം രാശിക്കാര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ദഹനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കരുതിയിരിക്കുക.

Most read: സര്‍വ്വൈശ്വര്യത്തിനായി ധരിക്കാം നവരത്‌നം

English summary

Sun Transit in Leo: 16 August 2020: Effects on Your Zodiac Signs

Read on how will the sun transit in leo 2020 on August 16 affects your zodiac sign.
X