For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂര്യന്റെ കര്‍ക്കിടക രാശി സംക്രമണം; ഫലം ഇങ്ങനെ

|

രാശിചക്രത്തിലെ രാജാവായ സൂര്യന്‍ 2020 ജൂലൈ 16ന് രാവിലെ 11:03ന് കര്‍ക്കിടക രാശിയിലേക്ക് സംക്രമിക്കും. സൂര്യന്റെ ഈ ചലനം ചിലര്‍ക്ക് പുരോഗതിയിലേക്കുള്ള വഴിയില്‍ മുന്നേറുന്നതിന് നന്നായി ഗുണം ചെയ്യുന്നു. തൊഴില്‍ രംഗത്ത് കഷ്ടതകളാണെങ്കില്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി നീങ്ങാന്‍ തുടങ്ങും. മാത്രമല്ല പണത്തിന്റെ വരവ് വര്‍ദ്ധിക്കുകയും ചെയ്യും. ഈ സംക്രമണം 12 രാശിക്കാര്‍ക്കും എന്തെല്ലാം മാറ്റങ്ങള്‍ നല്‍കുന്നു എന്നറിയാന്‍ ലേഖനം വായിക്കൂ.

Most read: ബിസിനസില്‍ തിളങ്ങുന്നവരാണ് ഈ രാശിക്കാര്‍

മേടം

മേടം

മേടം രാശിക്കാരുടെ നാലാമത്തെ ഭവനത്തിലൂടെ സൂര്യന്‍ സഞ്ചരിക്കുന്നു. അത് നിങ്ങളുടെ ആന്തരിക സ്വഭാവം, വീട്, സുഖങ്ങള്‍, അമ്മ എന്നിവയെ പ്രതിനിധീകരിക്കുന്നു. മേടം രാശിക്കാര്‍ വേഗത്തില്‍ കാര്യങ്ങള്‍ നീങ്ങാന്‍ താല്‍പ്പര്യപ്പെടുന്നു. എന്നാല്‍ ഈ സംക്രമണകാലത്ത് കാര്യങ്ങള്‍ അല്‍പം വൈകിയേക്കാം. ഇക്കാരണത്താല്‍, ഉത്കണ്ഠയും നിരാശയും നിങ്ങളില്‍ നിറഞ്ഞേക്കാം. ഇത് നിങ്ങളുടെ മന:സമാധാനത്തെയും കുടുംബാന്തരീക്ഷത്തെയും തടസ്സപ്പെടുത്തുന്നതിനും കാരണമാകും. കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് അല്‍പ്പം അരക്ഷിതാവസ്ഥ അനുഭവപ്പെടാം, പ്രത്യേകിച്ച് ധനകാര്യങ്ങള്‍. നിങ്ങളുടെ കഴിവുകളെ സംശയിക്കാന്‍ പോലും ഇടയുണ്ട്. ഒറ്റപ്പെടലിന്റെ ഒരു തോന്നല്‍ നിങ്ങളിലുണ്ടായേക്കാം. ജോലിസ്ഥലത്ത് തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. ഈ കാലയളവില്‍, ഭൂമി, സ്വത്ത് കാര്യങ്ങളിലും കാലതാമസമുണ്ടാകാം. എന്നിരുന്നാലും, നിങ്ങളുടെ പങ്കാളിയ്ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. അവരുടെ തൊഴിലിലും പദവിയും മെച്ചപ്പെടാന്‍ സാധ്യതയുണ്ട്.

ഇടവം

ഇടവം

നിങ്ങളുടെ മൂന്നാമത്തെ ഭവനം ധൈര്യം, സഹോദരങ്ങള്‍ എന്നിവയെ പ്രതിനിധീകരിക്കുന്നു. സൂര്യന്റെ ഈ സഞ്ചാരം ഇടവം രാശിക്കാര്‍ക്ക് അവരുടെ ധൈര്യവും വീര്യവും വര്‍ദ്ധിക്കും. ഈ യാത്രാമാര്‍ഗത്തില്‍, നിങ്ങള്‍ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളും ശ്രമങ്ങളും എത്തിപ്പിടിക്കും. നിങ്ങളുടെ എല്ലാ അഗ്‌നിപരീക്ഷകളിലും നിങ്ങള്‍ വിജയിക്കും. ശമ്പള വര്‍ധനയും പ്രമോഷനും ആഗ്രഹിക്കുന്നവര്‍ക്ക് നല്ല വാര്‍ത്ത ലഭിക്കാന്‍ സാധ്യതയുണ്ട്. സമൃദ്ധി, ആരോഗ്യം, സമ്പത്ത് എന്നിവയ്ക്ക് സാധ്യതയുള്ള കാലഘട്ടമാണ്. വിജയത്തിലേക്കും പ്രതിഫലങ്ങളിലേക്കും നയിക്കുന്ന വ്യത്യസ്തമായ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കും. നിങ്ങളുടെ സഹോദരങ്ങളുമായുള്ള അകല്‍ച്ച അവസാനിക്കും.

Most read:സര്‍വ്വൈശ്വര്യത്തിനായി ധരിക്കാം നവരത്‌നം

മിഥുനം

മിഥുനം

നിങ്ങളുടെ രണ്ടാമത്തെ ഭവനത്തില്‍ സൂര്യന്‍ സഞ്ചരിക്കും. ഇത് നിങ്ങളുടെ കുടുംബ ജീവിതത്തില്‍ അനാവശ്യമായ പ്രശ്‌നങ്ങളും അസ്വസ്ഥതകളും സൃഷ്ടിക്കും. ഈ കാലയളവില്‍ സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ചില തടസങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ ലക്ഷ്യങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കുന്നതിന് വളരെയധികം പരിശ്രമിക്കേണ്ടതായി വരും. ഏതെങ്കിലും തരത്തിലുള്ള പുതിയ നിക്ഷേപങ്ങള്‍ ആരംഭിക്കാനോ ഊഹക്കച്ചവട ഇടപാടുകള്‍ നടത്താനോ ഇത് നല്ല സമയമല്ല. ഇത് നഷ്ടങ്ങള്‍ക്കും സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. ഈ കാലയളവില്‍ നിങ്ങളുടെ ഭക്ഷണശീലത്തെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം, ഇത് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. കണ്ണ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ സഹോദരങ്ങള്‍ക്ക് കാലയളവില്‍ ചില നല്ല വാര്‍ത്തകള്‍ നല്‍കും.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ അവരുടെ നേതൃത്വവും ഭരണപരമായ ഗുണങ്ങളും വര്‍ദ്ധിപ്പിക്കും. ഇത് നിങ്ങളെ കൂടുതല്‍ മുന്നോട്ട് നയിക്കും. തീര്‍പ്പാക്കാത്ത ജോലികളും പരിശ്രമങ്ങളും പൂര്‍ത്തിയാക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. സൂര്യന്റെ ഈ സംക്രമണം നിങ്ങളുടെ പ്രിയപ്പെട്ടവരോട് കൂടുതല്‍ ഊഷ്മളതയും സംരക്ഷണവും നല്‍കും. എന്നിരുന്നാലും, നിങ്ങളുടെ പിതാവുമായി അഭിപ്രായവ്യത്യാസമുണ്ടായേക്കാം. നിങ്ങളുടെ ഇണയുമായുള്ള ബന്ധത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. അതിനാല്‍, അല്‍പം ക്ഷമയോടെയിരിക്കുക. ഹൃദ്രോഗങ്ങള്‍, രക്തസമ്മര്‍ദ്ദം എന്നിവയുണ്ടായവര്‍ ഈ കാലയളവില്‍ കരുതിയിരിക്കുക. നിങ്ങളുടെ രോഗാവസ്ഥ വഷളായേക്കാം.

Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

ചിങ്ങം

ചിങ്ങം

നിങ്ങളുടെ പന്ത്രണ്ടാമത്തെ ഭവനത്തിലൂടെ സൂര്യന്‍ സഞ്ചരിക്കും. ഈ സമയം ചിങ്ങം രാശിക്കാര്‍ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നല്‍കേണ്ടത് ആവശ്യമാണ്. ഈ യാത്രാമാര്‍ഗം ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ സ്വന്തം കഴിവുകളില്‍ സംശയം തോന്നാം. ജോലിസ്ഥലത്ത് അസംതൃപ്തി, സന്തോഷക്കുറവ് എന്നിവ നേരിടാം. ഈ കാലയളവില്‍ നിയമത്തിന് വിരുദ്ധമായ ഒന്നും ചെയ്യാതിരിക്കുക. ജോലിപരമായി പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ശരിയായ ഘട്ടമല്ല. സാമ്പത്തികമായി, ഏതെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങളില്‍ ഏര്‍പ്പെടാനുള്ള സമയമല്ല. നിങ്ങളുടെ പങ്കാളിയുമായി ചില സ്വഭാവപരമായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം.

കന്നി

കന്നി

നിങ്ങളുടെ പതിനൊന്നാമത്തെ ഭവനത്തില്‍ സൂര്യന്‍ സഞ്ചരിക്കുമ്പോള്‍ കന്നി രാശിക്കാര്‍ക്ക് അനുകൂലമായ നേട്ടങ്ങള്‍ ലഭിക്കുന്നു. നിങ്ങള്‍ ഇറക്കുമതി കയറ്റുമതിയില്‍ ഏര്‍പ്പെടുകയോ ഏതെങ്കിലും വിദേശ കമ്പനികളില്‍ ജോലി ചെയ്യുകയോ ആണെങ്കില്‍ ആനുകൂല്യങ്ങളും ലാഭവും പ്രതീക്ഷിക്കാം. തൊഴില്‍പരമായും സാമ്പത്തികമായും ഈ കാലയളവില്‍ പെട്ടെന്നുള്ള നേട്ടങ്ങളും ലാഭവുമുണ്ടായേക്കാം. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പിതാവ്, സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവരില്‍ നിന്നും നിങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചേക്കാം. പങ്കാളിത്തത്തില്‍ ബിസിനസ്സ് നടത്തുന്നവര്‍ക്കും നേട്ടമുണ്ടാകും. ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ ശ്രമങ്ങളുടെ ശരിയായ അംഗീകാരവും ലഭിക്കും. വിട്ടുമാറാത്ത അസുഖങ്ങളില്‍ നിന്ന് മോചനം പ്രതീക്ഷിക്കാം. നിങ്ങളുടെ ബന്ധങ്ങളില്‍ ചില പുതിയ ഊര്‍ജ്ജം കാണാനാകും. മൊത്തത്തില്‍ ഈ സംക്രമണം നിങ്ങള്‍ക്ക് നല്ല നേട്ടങ്ങല്‍ നല്‍കുന്നു.

Most read:നിസാരക്കാരല്ല ജൂലൈയില്‍ ജനിച്ചവര്‍; കാരണങ്ങള്‍ ഇതാ

തുലാം

തുലാം

തുലാം രാശിക്കാരുടെ പത്താമത്തെ ഭവനത്തില്‍ സൂര്യന്‍ സഞ്ചരിക്കും. ഈ കാലയളവില്‍ നിങ്ങളെ കൂടുതല്‍ പ്രവര്‍ത്തനാധിഷ്ഠിതമാക്കുകയും നിങ്ങളുടെ നേതൃത്വവും ഭരണപരമായ കഴിവുകളും വര്‍ദ്ധിപ്പിക്കുകയും ചെയ്യും. തീര്‍ച്ചപ്പെടുത്തിയിട്ടില്ലാത്ത പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനും കാര്യക്ഷമതയോടെ പുതിയ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. നിങ്ങള്‍ക്ക് ജോലപരമായി പുതിയ ഉത്തരവാദിത്തങ്ങളും സ്ഥാനവും നേടാനാവും. സര്‍ക്കാര്‍ ജോലി തേടുന്നവര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. സ്ഥലമിടപാടുകളിലും നേട്ടമുണ്ടാകും. സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കും. നിങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങളും ഇക്കാലയളവില്‍ പരിഹരിക്കപ്പെടും.

വൃശ്ചികം

വൃശ്ചികം

ഈ കാലഘട്ടത്തില്‍ വൃശ്ചികം രാശിക്കാര്‍ക്ക് ചില അനാവശ്യ കാലതാമസങ്ങളും തൊഴിലില്‍ ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. നിങ്ങളുടെ പിതാവിനോടോ നിങ്ങളുടെ ഉപദേഷ്ടാക്കളോടോ ചില തര്‍ക്കങ്ങളുണ്ടാകാം. ഈ കാലയളവില്‍, നിയമം ലംഘിക്കുന്ന ഒന്നും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. ജോലിസ്ഥലത്ത് നിങ്ങള്‍ തെറ്റായ ആരോപണങ്ങളില്‍ അകപ്പെട്ടേക്കാം. ഇത് നിങ്ങളില്‍ ആശങ്കയ്ക്കും ഉത്കണ്ഠയ്ക്കും കാരണമാകും. നിങ്ങളുടെ കുടുംബവുമായും പങ്കാളിയുമായും ചില പ്രശ്‌നങ്ങള്‍ ഇക്കാലയളവില്‍ സാധ്യമാണ്. സാമ്പത്തിക കാര്യത്തിലും അല്‍പ്പം ബുദ്ധിമുട്ടു നേരിട്ടേക്കാം. ആരോഗ്യം സംബന്ധിച്ച് കാല്‍, കാല്‍മുട്ട് സംബന്ധമായ വേദനകള്‍ കരുതിയിരിക്കുക.

Most read:സ്വപ്‌നത്തിലെ മൃഗങ്ങള്‍ നിങ്ങളോട് പറയുന്നത് ഇതാണ്

ധനു

ധനു

നിങ്ങളുടെ എട്ടാമത്തെ ഭവനത്തില്‍ സൂര്യന്‍ സഞ്ചരിക്കും, ഇത് ധനു രാശിക്കാര്‍ക്ക് അല്‍പ്പം ബുദ്ധിമുട്ടുള്ള ഘട്ടമായിരിക്കും. ചില അനാവശ്യ നഷ്ടങ്ങള്‍ ഉണ്ടാകാം, അത് സാമ്പത്തികവുമായി ബന്ധപ്പെട്ട് ചില അരക്ഷിതാവസ്ഥകള്‍ക്കും കാരണമാകും. ജോലിയില്‍ മേലുദ്യോഗസ്ഥരുമായി പ്രശ്‌നങ്ങള്‍ ഉണ്ടാകാം. മാത്രമല്ല, നിങ്ങളുടെ ശത്രുക്കള്‍ക്ക് നിങ്ങളുടെ പാതയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാനും സാധിക്കും. ഈ കാലയളവില്‍, ഏതെങ്കിലും തരത്തിലുള്ള കടങ്ങളും ബാധ്യതകളും ഒഴിവാക്കുക. നിങ്ങളുടെ മാനസിക സമാധാനവും ഐക്യവും നശിപ്പിക്കുന്ന ചില നിയമപരമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ സംസാരം പരുഷമാകും. ഇത് കുടുംബത്തില്‍ ചില തര്‍ക്കങ്ങളും ക്ഷണിച്ചുവരുത്തും. വ്യക്തിഗത ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ നിറയും. ഈ സമയത്ത് സുരക്ഷിതമായി വാഹനമോടിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ശ്രദ്ധാലുവായിരിക്കുക.

മകരം

മകരം

നിങ്ങളുടെ ഏഴാമത്തെ ഭവനത്തില്‍ സൂര്യന്‍ സഞ്ചരിക്കുമ്പോള്‍ മകരം രാശിക്കാര്‍ക്ക് ആവശ്യമുള്ള ഫലങ്ങള്‍ ലഭിച്ചേക്കില്ല. നിങ്ങളുടെ സഹപ്രവര്‍ത്തകരുമായും മേലുദ്യോഗസ്ഥരുമായും തര്‍ക്കമുണ്ടാകാം. ഇത് ചില മാനസിക പിരിമുറുക്കങ്ങള്‍ക്കും ആശങ്കകള്‍ക്കും കാരണമാകും. പങ്കാളിത്തത്തില്‍ ബിസിനസ് നടത്തുന്നവര്‍ക്ക് ചില തര്‍ക്കങ്ങള്‍ ഉണ്ടാകും. ഈ സംക്രമണ കാലത്ത് നിങ്ങളുടെ എതിരാളികള്‍ ശക്തരാകും. പ്രവര്‍ത്തികളില്‍ അനാവശ്യമായ ചില കാലതാമസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആവശ്യമെങ്കില്‍ മാത്രമേ യാത്രകള്‍ നടത്താവൂ, കാരണം ഈ കാലയളവ് നിങ്ങളുടെ വരുമാനത്തിലും വിജയത്തിലും അനുകൂലമായ ഫലങ്ങള്‍ നല്‍കില്ല. ദാമ്പത്യജീവിതത്തില്‍ നിങ്ങളുടെ ഇണയുടെ ആരോഗ്യം നിങ്ങളെ ആശങ്കയിലാക്കും.

Most read:വീട്ടിലൊരു വിന്‍ഡ് ചൈം; പണവും ഐശ്വര്യവും കൂടെ

കുംഭം

കുംഭം

നിങ്ങളുടെ ആറാമത്തെ ഭവനത്തില്‍ സൂര്യന്റെ സ്ഥാനം കുഭം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ക്ക് സാധ്യതയുണ്ട്. ഈ സംക്രമണത്തിലൂടെ നിങ്ങളുടെ മത്സര നൈപുണ്യം വര്‍ദ്ധിക്കും. അത് നിങ്ങളുടെ എതിരാളികളെ മറികടക്കും. നിങ്ങളുടെ എല്ലാ ജോലികളിലും പരിശ്രമങ്ങളിലും വിജയം നേടാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ ഒരു പുതിയ ജോലി തേടുകയാണെങ്കില്‍, ഈ യാത്രാമാര്‍ഗ്ഗത്തില്‍ നിരവധി അവസരങ്ങള്‍ ഉണ്ടാകും. എന്നിരുന്നാലും, നിങ്ങളുടെ നിലവിലെ ജോലിയില്‍ നിങ്ങളുടെ സ്ഥാനം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട യാത്രകള്‍ നേട്ടങ്ങളും ലാഭവും നല്‍കും. ആരോഗ്യ രംഗത്ത്, നിങ്ങളുടെ ഊര്‍ജ്ജസ്വലതയും പ്രതിരോധശേഷിയും വര്‍ദ്ധിക്കും. എന്നിരുന്നാലും, ഈ കാലയളവില്‍ നിങ്ങളുടെ ഇണയുടെ ആരോഗ്യം ആശങ്ക സൃഷ്ടിക്കും.

മീനം

മീനം

നിങ്ങളുടെ അഞ്ചാമത്തെ ഭവനത്തില്‍ സൂര്യന്‍ സ്ഥാനം പിടിക്കുന്നതിനാല്‍ മീനം രാശിക്കാര്‍ക്ക് അവരുടെ പദ്ധതികളില്‍ മാറ്റം വരുത്തേണ്ടതായി വരും. തൊഴില്‍പരമായി, നിങ്ങളുടെ ജോലിസ്ഥലത്ത് പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടാകാം. മേലധികാരികളുമായി ചില പ്രശ്‌നങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടാകും. ശത്രുക്കളോ നിങ്ങളുടെ എതിരാളികളോ നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന ചില സാഹചര്യങ്ങളെ നിങ്ങള്‍ അഭിമുഖീകരിക്കും. അതിനാല്‍, ഈ കാലയളവില്‍ ജാഗ്രത പാലിക്കുകയും ശുഭാപ്തിവിശ്വാസം പുലര്‍ത്തുകയും ചെയ്യുക. വിവാഹിതരെ സംബന്ധിച്ചിടത്തോളം, ചെറിയ പ്രശ്‌നങ്ങള്‍ വീടിന്റെ അന്തരീക്ഷത്തില്‍ തകരാറുണ്ടാക്കും. ആരോഗ്യം സംബന്ധിച്ച്, അസിഡിക് അല്ലെങ്കില്‍ ഗ്യാസ് പ്രശ്‌നങ്ങള്‍ ഇക്കാലയളവില്‍ നിങ്ങളെ അലട്ടും.

Most read:ദാരിദ്ര്യം വെറുതേയല്ല, അലമാര ഇങ്ങനെയാണോ?

English summary

Sun Transit in Cancer 2020: Effects on Your Zodiac Signs

Read on how will the sun transit in cancer 2020 july 16th affects your zodiac sign.
X