For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാര്യസാധ്യത്തിന് നിലവിളക്കില്‍ നെയ്ത്തിരി 21 ദിവസം

കാര്യസാധ്യത്തിന് നിലവിളക്കില്‍ നെയ്ത്തിരി 21 ദിവസം

|

വീടുകളില്‍ നിലവിളക്കു തെളിയിക്കുന്നത് സാധാരണ കാഴ്ചയാണ്. പണ്ടത്തെ കാലത്തു സ്ഥിരവും ഇപ്പോള്‍ അല്‍പം അപൂര്‍വവും എന്നു പറഞ്ഞാലും തെറ്റില്ല. കാരണം തിരക്കേറിയ ജീവിതത്തില്‍ ഇത്തരം ചിട്ടകള്‍ക്കു നാം നല്‍കുന്ന സ്ഥാനവും സമയവുമെല്ലാം കുറവാണ്.

എങ്കിലും സന്ധ്യാനേരത്ത് നിലവിളക്കെന്നത് ഇപ്പോഴും മിക്കവാറും ഹൈന്ദവ ഭവനങ്ങളിലെ കാഴ്ചയാണ്. സൂര്യവെളിച്ചം പോയി അന്ധകാരം പരക്കുമ്പോള്‍ വെളിച്ചം പരത്താനായി എന്നൊരു ചിന്തയുമുണ്ട്. ദീപം പൊതുവേ പ്രകാശം, വെളിച്ചം പരത്തുന്നുവന്നെതാണ് വിശ്വാസം.

ചുവന്ന തുണിയിലെ ഉപ്പുകിഴി:നെഗറ്റീവ് ഊര്‍ജം പോകുംചുവന്ന തുണിയിലെ ഉപ്പുകിഴി:നെഗറ്റീവ് ഊര്‍ജം പോകും

നിലവിളക്കു തെളിയിക്കുന്നത് അന്ധകാരം നീക്കി പ്രകാശം കൊണ്ടു വരുമെന്നു മാത്രമല്ല, ലക്ഷ്മീ ദേവിയെ വിളക്കിലൂടെ കുടിയിരുത്തുകയാണ് എന്നതാണ് പൊതുവേയുള്ള വിശ്വാസം. ഇരു നേരത്തും, അതായത് രാവിലേയും വൈകീട്ടും വിളക്കു കൊളുത്തുന്നവരുണ്ട്.

വിളക്ക് അല്‍പം എണ്ണയുമൊഴിച്ച തിരിയും ഇട്ട് പേരിനൊന്നു കത്തിച്ച് കെടുത്തി വച്ചാല്‍ പോരാ, ഐശ്വര്യം നിറയണമെങ്കില്‍ ചില ചിട്ടകള്‍ അനുസരിച്ചു ചെയ്യുക തന്നെ വേണം. വീട്ടില്‍ നിലവിളക്കു കൊളുത്തുമ്പോഴുള്ള പ്രത്യേക ചിട്ടകളെക്കുറിച്ചറിയൂ,

നിലവിളക്ക് കൊളുത്തുമ്പോള്‍

നിലവിളക്ക് കൊളുത്തുമ്പോള്‍

നിലവിളക്ക് കൊളുത്തുമ്പോള്‍ ആദ്യം വീടു വൃത്തിയാക്കിയ ശേഷം വേണം. വീട് അടിച്ചു തളിച്ച് വൃത്തിയാക്കിയ ശേഷം. ഇത് രാവിലെയായാലും വൈകീട്ടായാലും. ഇതുപോലെ നിലവിളക്കും നല്ലപോലെ കഴുകി വൃത്തിയാക്കി കരി നീക്കിയ ശേഷം കത്തിയ്ക്കുക. ഇതു രാവിലെയും വൈകീട്ടും ചെയ്യുകയും വേണം.

നിലവിളക്കു തന്നെ

നിലവിളക്കു തന്നെ

വീട്ടിലെ ഐശ്വര്യത്തിന് നിലവിളക്കു തന്നെ വേണം. അതായത് കൂമ്പുള്ള, അഞ്ചു വെട്ടുകളുള്ള വിളക്കാണ് ഏറ്റവും നല്ലത്. ഇത്തരം വിളക്കില്‍ നൂലു തിരിയോ പഞ്ഞിത്തിരിയോ അല്ലെങ്കില്‍ തുണിത്തിരിയോ ഇട്ടു വേണം, വിളക്കു കൊളുത്തുവാന്‍. നിലവിളക്ക് ഒരു പാത്രത്തിലായി വയ്ക്കുക. നിലത്തു വയ്ക്കരുത്.

വിളക്കില്‍ നിറയെ എണ്ണ

വിളക്കില്‍ നിറയെ എണ്ണ

വിളക്കില്‍ നിറയെ എണ്ണയൊഴിച്ചു വേണം, കത്തിയ്ക്കാന്‍. ഇതുപോലെ എണ്ണ പൂര്‍ണമായി ഒഴിഞ്ഞ് കരിന്തിരി കത്തും മുന്‍പു കെടുത്തുകയും വേണം. ബാക്കി വന്ന എണ്ണയോ കത്തിച്ച തിരിയോ വീണ്ടും വിളക്കില്‍ ഉപയോഗിയ്ക്കരുത്.

എള്ളെണ്ണ

എള്ളെണ്ണ

എള്ളെണ്ണയാണ് നിലിവിളക്കില്‍ ഏറ്റവും ഉചിതം. എള്ള് രോഗനിവാരണം കൂടിയാണ്. ദേഹദുരിതം മാറാന്‍ ഉത്തമമാണ്. വിളക്കില്‍ പാചകത്തിനോ ദേഹത്തു പുരട്ടാനോ ഉപയോഗിയ്ക്കുന്ന എണ്ണയെടുക്കരുത്. ഇതിനായുള്ള എണ്ണ പ്രത്യേകം വൃത്തിയായി, ശുദ്ധത്തോടെ മാറ്റി വയ്ക്കണം.

നിറയെ എള്ളെണ്ണയൊഴിച്ച്

നിറയെ എള്ളെണ്ണയൊഴിച്ച്

നിറയെ എള്ളെണ്ണയൊഴിച്ച്, ഒരു പാത്രത്തില്‍ നിലവിളക്കു വച്ച് കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിയിട്ടു കൊളുത്തിയാല്‍ അവിടെ മഹാലക്ഷ്മി വസിയ്ക്കുമെന്നാണ് വ്ിശ്വാസം. വീടിന് ഐശ്വര്യവും സമ്പത്തുമെല്ലാം ഫലമായി വരും. ദുരിതങ്ങള്‍ നീങ്ങി സമാധാനവും ശാന്തിയും കൈ വരും.

രാവിലെ

രാവിലെ

രാവിലെ വിളക്കു തെളിയിക്കുമ്പോള്‍ കിഴക്കോട്ടുള്ള തിരി ആദ്യം തെളിയിക്കുക. വൈകീട്ട് പടിഞ്ഞാറോട്ടുള്ള തിരി ആദ്യം തെളിയ്ക്കണം. രാവിലെ സൂര്യോദയത്തിനു മുന്‍പും വൈകീട്ട് സൂര്യാസ്തമയത്തിനു മുന്‍പുമായി തെളിയിക്കുക. ത്രിസന്ധ്യയ്ക്ക് എന്നൊരു ചൊല്ലുണ്ട്.

ദീപലക്ഷണം

ദീപലക്ഷണം

ദീപലക്ഷണം എന്ന ഒന്നുണ്ട്. ഇതിലൊന്നാണ് ചോരാത്ത നിലവിളക്ക്. അതായത് നിലവിളക്കില്‍ നിന്നും എണ്ണ ചോരുന്നത് രോഗങ്ങള്‍ക്കു കാരണമാകുമെന്നാണ് പറയുക. ഇത് ഐശ്വര്യക്കേടാണ്. ഇതുകൊണ്ട് നിലവിളക്കു വാങ്ങുമ്പോള്‍ തന്നെ അല്‍പം വെള്ളം ഒഴിച്ചു നോക്കി ചോരുന്നില്ലെന്ന് ഉറപ്പു വരുത്തി വാങ്ങുക.

നെയ്യൊഴിച്ചു വിളക്കു കൊളുത്താം

നെയ്യൊഴിച്ചു വിളക്കു കൊളുത്താം

നെയ്യൊഴിച്ചു വിളക്കു കൊളുത്താം. എന്നാല്‍ ഇത് ചില കാര്യസാധ്യങ്ങള്‍ക്കു വേണ്ടിയേ ചെയ്യാവൂ. വിവാഹം നടക്കണം, ജോലി വേണം തുടങ്ങിയ പ്രത്യേക കാര്യസാധ്യങ്ങള്‍ക്കായി നെയ്യു നിറയെ ഒഴിച്ച് തിരി തെളിയിക്കാം. 12, 21, 41 ദിവസങ്ങളാണ് ഇതു ചെയ്യുക. അതായത് 12 ദിവസം അടുപ്പിച്ച്, അല്ലെങ്കില്‍ 21 ദിവസം അടുപ്പിച്ച്, അല്ലെങ്കില്‍ 41 ദിവസം അടുപ്പിച്ച്. ഇതിനുളളില്‍ കാര്യ സാധ്യമുണ്ടാകുമെന്നു വേണം, പറയാന്‍.

നെയ് വിളക്കു സാധാരണ

നെയ് വിളക്കു സാധാരണ

നെയ് വിളക്കു സാധാരണ ക്ഷേത്രങ്ങളില്‍ നടത്തുന്ന വഴിപാടാണ്. ഇത് വീട്ടിലാണെങ്കിലും രാവിലെയാണ് ചെയ്യേണ്ടത്. അഞ്ചു തിരിയിട്ടു വേണം, കാര്യസാധ്യത്തിനു കത്തിയ്ക്കാന്‍. ഭദ്രദീപം എന്നാണ് ഇത് അറിയപ്പെടുന്നത്. അഞ്ചു തിരി കൊളുത്തുന്നതും പ്രദക്ഷിണം ചെയ്തു വേണം. കിഴക്കോട്ടു വേണം, ആദ്യം തെളിയിക്കാന്‍. നിറയെ നെയ്യൊഴിച്ചു കൊളുത്തുകയും വേണം.

നിലവിളക്കു കൊളുത്തി

നിലവിളക്കു കൊളുത്തി

നിലവിളക്കു കൊളുത്തി സമീപത്തായി കിണ്ടിയില്‍ അല്‍പം കിണര്‍ വെള്ളം വച്ച് ഇതില്‍ തുളസിയും ഇട്ട് നിലവിളക്കിനു സമീപം വയ്ക്കുന്നത് ഏറെ നല്ലതാണ്. വിളക്ക് അര മണിക്കൂറെങ്കിലും കത്തിയിരിയ്ക്കണം. കൃത്യ സമയത്തു തന്നെ കൊളുത്തണം. ഇതിനു ശേഷം 10 മിനിറ്റെങ്കിലും നാമം ചൊല്ലുകയും ചെയ്താല്‍ സര്‍വൈശ്വര്യവും സമാധാനവും ഫലമെന്നു പറയാം.

വിളക്കു കെടുത്തുമ്പോഴും

വിളക്കു കെടുത്തുമ്പോഴും

വിളക്കു കെടുത്തുമ്പോഴും ശ്രദ്ധ വേണം. തിരി ഊതിക്കെടുത്തുകയോ വീശിക്കെടുത്തുകയോ അരുത്. എണ്ണയിലേയ്ക്കു തിരി താഴ്ത്തിയിറക്കണം.

വിളക്കു കൊളുത്തിക്കഴിഞ്ഞ്

വിളക്കു കൊളുത്തിക്കഴിഞ്ഞ്

വിളക്കു കൊളുത്തിക്കഴിഞ്ഞ്, അല്ലെങ്കില്‍ സന്ധ്യനേരത്ത് ഉറങ്ങാന്‍ പാടില്ല, ഭക്ഷണം കഴിയ്ക്കരുത്, പഠിയ്ക്കരുത് എന്നെല്ലാം കാരണവന്മാര്‍ പറയും. ഇതിന് കാരണങ്ങളുമുണ്ട്. ഈ സമയത്ത് ശരീരം പൊതുവേ ദുര്‍ബലമാകുന്നു. അതായത് സന്ധ്യാസമയത്ത്. തലച്ചോറിന്റെ പ്രവര്‍ത്തനവും മെല്ലെയാകുന്നു. ഇത്തരം കാരണങ്ങളാണ് ഇതിനു കാരണമായി പറയുന്നത്. പൊസറ്റീവിററി നിറയ്ക്കാന്‍, ഊര്‍ജം നേടാന്‍ ഈ സമയത്ത് വിളക്കു കൊളുത്തി നാമം ജപിയ്ക്കുന്നത് ഏറ്റവും നല്ലതാണ്. അഗ്നി സര്‍വ്വം ശുദ്ധീകരിയ്ക്കുന്നുവെന്നോര്‍ക്കുക.

English summary

Specific Rules To Light Lamp At Home

Specific Rules To Light Lamp At Home, Read more to know about,
X
Desktop Bottom Promotion