For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രഹണ സമയം ഭക്ഷണത്തില്‍ ഒരു തുളസിയില ചേര്‍ക്കൂ: ഗ്രഹണദോഷങ്ങളെ അകറ്റാം

|

ഈ വര്‍ഷത്തെ ആദ്യത്തെ ഗ്രഹണമാണ് ഏപ്രില്‍ 20-ന് നടക്കാന്‍ പോവുന്ന സൂര്യഗ്രഹണം. അതുകൊണ്ട് തന്നെ ശാസ്ത്രലോകം വളരെയധികം കാത്തിരിക്കുന്ന ഒന്നാണ് ഈ വര്‍ഷത്തെ ആദ്യത്തെ ഭാഗിക സൂര്യഗ്രഹണം. ഈ ഗ്രഹണത്തില്‍ സൂര്യന്‍ പൂര്‍ണമായും മറക്കപ്പെടുന്നില്ല. സൂര്യനും ഭൂമിക്കും ഇടയിലൂടെ ചന്ദ്രന്‍ കടന്നു പോവുമ്പോഴാണ് ഗ്രഹണം സംഭവിക്കുന്നത്. എന്നാല്‍ സാധാരണ അവസ്ഥയില്‍ സൂര്യ ഗ്രഹണത്തില്‍ പൂര്‍ണമായും സൂര്യന്‍ മറക്കപ്പെടുന്നുണ്ട്.

tulsi

ലോകത്തിന്റെ പല കോണില്‍ നിന്നും ഗ്രഹണം ദൃശ്യമാവുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇത് ദൃശ്യമാവില്ല എന്നതാണ് ശാസ്ത്രലോകം പറയുന്നത്. എന്നാല്‍ സൂര്യ ഗ്രഹണത്തിന് നമ്മുടെ വിശ്വാസങ്ങളും ജ്യോതിഷവുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ഗ്രഹണത്തിന് തുളസിയുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ഇതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

ഗ്രഹണം ലൈവ് ആയി നിങ്ങള്‍ക്ക് ഇവിടെ കാണാം

ഗ്രഹണ സമയവും ഫലങ്ങളും

ഗ്രഹണ സമയവും ഫലങ്ങളും

ഗ്രഹണം എന്നത് പലപ്പോഴും ദോഷം കൊണ്ട് വരുന്നതാണ് എന്നൊരു വിശ്വാസം ഉണ്ട്. അതുകൊണ്ട് തന്നെയാണ് ഗ്രഹണം നടക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നതിനും പുറത്തിറങ്ങുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതിന് പിന്നില്‍ ശാസ്ത്രീയമായ കാരണങ്ങള്‍ വേറെയുണ്ടെങ്കിലും ജ്യോതിഷ സംബന്ധമായ മറ്റ് ചില കാരണങ്ങളെക്കുറിച്ചും പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ഗ്രഹണം തുടങ്ങുന്നത് മുതല്‍ അത് അവസാനിക്കുന്നത് വരെയുള്ള സമയം ഒരിക്കലും ശുഭകരമായി കണക്കാക്കുന്നില്ല. ഈ അവസ്ഥയില്‍ ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും പൂജ ചെയ്യുന്നതിനും പുറത്തിറങ്ങുന്നതിനും എല്ലാം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തില്‍ ശ്രീകോവില്‍ അടച്ചിടുകയും ചെയ്യുന്നു.

തുളസിയുടെ പ്രാധാന്യം

തുളസിയുടെ പ്രാധാന്യം

തുളസി ചെടി അത്രയേറെ പവിത്രമായ ഒന്നായാണ് കണക്കാക്കുന്നത്. പുരാണങ്ങളിലും ഇതിഹാസങ്ങളിലും മറ്റും തുളസിക്കുള്ള പങ്ക് അനിര്‍വ്വചനീയമാണ്. മഹാവിഷ്ണുവിന് അത്രയേറെ പ്രിയപ്പെട്ടതാണ് തുളസി. അതുകൊണ്ട് തന്നെയാണ് ഏത് പൂജക്കും ക്ഷേത്രത്തിലും എല്ലാം തുളസി ഉപയോഗിക്കുന്നതും. നിത്യവും തുളസിയെ പ്രാര്‍ത്ഥിക്കുന്നതും വിളക്ക് കൊളുത്തുന്നതും പൂജിക്കുന്നതും എല്ലാം തുളസിയുടെ അനുഗ്രഹം ജീവിതത്തില്‍ ഉടനീളം നിലനിര്‍ത്തുന്നതിനും ഇത് കൂടാതെ ജീവിത്തതില്‍ ഐശ്വര്യം നിറക്കുന്നതിനും സഹായിക്കുന്നുണ്ട്.

ഗ്രഹണ സമയവും തുളസിയും

ഗ്രഹണ സമയവും തുളസിയും

ഗ്രഹണ സമയത്ത് തുളസിക്ക് വളരെയധികം പ്രാധാന്യമുണ്ട്. കാരണം ഈ സമയത്ത് ഭക്ഷണമോ വെള്ളമോ കഴിക്കാന്‍ പാടില്ല എന്നതാണ് ശാസ്ത്രം. ഇത് വിഷലിപ്തമായി മാറുന്നുണ്ട് എന്നത് കൊണ്ടാണ് ഈ സമയം ഭക്ഷണം കഴിക്കരുത് എന്ന് പറയുന്നത്. എന്നാല്‍ നാം കഴിക്കാന്‍ പോവുന്ന ഭക്ഷണത്തില്‍ തുളസി ഇല ചേര്‍ക്കുന്നതിലൂടെ അത് ഭക്ഷണത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നു എന്നാണ് വിശ്വാസം. കാരണം തുളസിയില എന്നത് ശുദ്ധമായതാണ് ഇതിനെ ഗ്രഹണ സമയത്തെ ദോഷങ്ങള്‍ ഒന്നും ബാധിക്കില്ല എന്നതാണ് സത്യം. എന്നാല്‍ ഇതിന് പിന്നില്‍ ചില ശാസ്ത്രീയ വശങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ശാസ്ത്രീയ വശം

ശാസ്ത്രീയ വശം

എന്തുകൊണ്ടാണ് തുളസിയില ഭക്ഷണത്തില്‍ ചേര്‍ക്കണം ഗ്രഹണ സമയത്ത് എന്ന് പറയുന്നതെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിന് പിന്നിലെ ശാസ്ത്രീയ കാരണം എന്താണെന്ന് വെച്ചാല്‍ ഗ്രഹണ സമയം സൂര്യനില്‍ നിന്ന് പുറപ്പെടുന്ന കിരണങ്ങള്‍ അന്തരീക്ഷത്തില്‍ പ്രതികൂലഫലം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ അത് തുറന്ന് വെച്ച ഭക്ഷണങ്ങളിലും മറ്റും ദോഷങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇതില്‍ തുളസിയില ഇടുമ്പോള്‍ സംഭവിക്കുന്നത് എന്താണെന്ന് വെച്ചാല്‍ തുളസിയിലയില്‍ മെര്‍ക്കുറി അടങ്ങിയിട്ടുണ്ട്. സൂര്യ കിരണങ്ങളില്‍ നിന്നുള്ള വിഷാംശത്തെ തുളസിയിലെ ഈ മെര്‍ക്കുറി പ്രതിരോധിക്കുന്നു. ഇത് ദോഷഫലങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതിലൂടെ ഭക്ഷണം ഭക്ഷ്യയോഗ്യമായി മാറുന്നു.

തുളസി പൂജയുടെ പ്രാധാന്യം

തുളസി പൂജയുടെ പ്രാധാന്യം

ഈ മാസത്തില്‍ പതിവിലേറെ പ്രാധാന്യം തുളസിക്കുണ്ട്. കാരണം വൈശാഖമാസം അഥവാ മാധവമാസം തുളസിക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നതാണ്. ഈ സമയം തുളസി പൂജ ചെയ്യുന്നത് സര്‍വ്വൈശ്വര്യത്തിനും പോസിറ്റീവ് എനര്‍ജി നിറക്കുന്നതിനും സഹായിക്കുന്നുണ്ട്. അതിന് വേണ്ടി ദിവസവും കുളിച്ച് ശരീരശുദ്ധി വരുത്തി തുളസിചുവട്ടില്‍ ദീപം തെളിയിച്ച് പ്രദക്ഷിണം വെക്കുക. ഇത് തുളസിയുടെ അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കുന്നതിനും ജീവിതത്തില്‍ എല്ലാ വിധ നേട്ടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.

ദശാകാലങ്ങളെ പ്രതിരോധിക്കാന്‍

ദശാകാലങ്ങളെ പ്രതിരോധിക്കാന്‍

ദശാകാലങ്ങള്‍ ബാധിക്കുന്നവര്‍ക്ക് ദോഷങ്ങള്‍ കൂടുതലാണ്. വ്യാഴം, ബുധന്‍, ചൊവ്വ എന്നീ ദശാകാലങ്ങള്‍ ഉള്ളവര്‍ തുളസിയെ പ്രദക്ഷിണം വെക്കുന്നതും വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് കൂടാതെ അവിവാഹിതരായ സ്ത്രീകള്‍ തുളസിയെ പ്രാര്‍ത്ഥിക്കുന്നതും തുളസി മന്ത്രം ജപിക്കുന്നതും ദീര്‍ഘമാംഗല്യത്തിനും വൈവാഹിക ജീവിതം സന്തോഷകരമാക്കുന്നതിനും അനുഗ്രഹിക്കുന്നു.

Solar Eclipse 2022: ഈ വര്‍ഷത്തെ ആദ്യ സൂര്യ ഗ്രഹണം: 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരംSolar Eclipse 2022: ഈ വര്‍ഷത്തെ ആദ്യ സൂര്യ ഗ്രഹണം: 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം

Solar Eclipse 2022 : ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ഏപ്രില്‍ 30-ന്: അറിയേണ്ടതെല്ലാംSolar Eclipse 2022 : ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ഏപ്രില്‍ 30-ന്: അറിയേണ്ടതെല്ലാം

English summary

Solar Eclipse 2023: Why is Tulsi leaf added to food items during surya grahan in Malayalam

Solar Eclipse April 2022: Why is Tulsi leaf added to food items during surya grahan in Malayalam. Take a look.
X
Desktop Bottom Promotion