For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദാമ്പത്യനേട്ടം, ഐശ്വര്യം; ജൂണ്‍ 10ന്‌ സ്ത്രീകള്‍ വ്രതമെടുത്താല്‍ ഇരട്ടി ഫലം

|

2021 ജൂണ്‍ 10 എന്നത് ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ദിവസമാണ്. ഈ ദിവസം ധാരാളം വിശേഷ ദിവസങ്ങളുടെ ഒരു സംയോജനമാണ്. സൂര്യഗ്രഹണം, അമാവാസി, ശനിജയന്തി, വട സാവിത്രി വ്രതം എന്നിവയെല്ലാം വരുന്നത് ഈ ദിവസമാണ്. അതിനാല്‍, ജ്യോതിഷപരമായി ഈ ദിവസത്തിന് ഏറെ പ്രാധാന്യമുണ്ട്. ഈ ദിവസം തന്നെ സൂര്യഗ്രഹണവും വരുന്നതിനാല്‍ സ്ത്രീകള്‍ക്ക് വ്രതമെടുക്കുന്നതില്‍ ചില സംശയങ്ങള്‍ ഉണ്ടാകാം. കാരണം, സൂര്യഗ്രഹണ സമയത്ത് ശുഭകാര്യങ്ങള്‍ ഒന്നും ചെയ്യരുത് എന്ന് വിശ്വസിക്കപ്പെടുന്നു.

Most read: ഏഴരശനി ദോഷം ഇപ്പോള്‍ ഈ രാശിക്കാരില്‍; പ്രശ്‌നങ്ങള്‍ വിട്ടുമാറില്ലMost read: ഏഴരശനി ദോഷം ഇപ്പോള്‍ ഈ രാശിക്കാരില്‍; പ്രശ്‌നങ്ങള്‍ വിട്ടുമാറില്ല

എന്നാല്‍ ഇത്തവണ സൂര്യഗ്രഹണം ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ മാത്രമേ ചെറുതായെങ്കിലും ദൃശ്യമാകൂ. അതിനാല്‍, മതപരമായ കാര്യങ്ങളില്‍ ഒരു തരത്തിലുള്ള തടസ്സവും ഉണ്ടാകില്ല. വട സാവിത്രി വ്രതവും സൂര്യഗ്രഹണവും ഒരേ ദിവസം തന്നെ വരുന്നതിനാല്‍ സ്ത്രീകള്‍ ഈ ദിവസം വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെയെന്ന് നമുക്ക് നോക്കാം.

സൂര്യഗ്രഹണം

സൂര്യഗ്രഹണം

ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ജൂണ്‍ 10 ന് നടക്കും. ഒരു വാര്‍ഷിക സൂര്യഗ്രഹണമായിരിക്കും ഇത്. കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 01:42 ന് ആരംഭിച്ച് വൈകിട്ട് 06:41 വരെ ഇത് ദൃശ്യമാകും. ഹിന്ദു വിശ്വാസമനുസരിച്ച്, ഗ്രഹണ കാലഘട്ടം വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. ഈ കാലയളവില്‍, ശുഭപ്രവൃത്തികളൊന്നും നടത്തരുതെന്ന് പറയപ്പെടുന്നു. റഷ്യ, ഗ്രീന്‍ലാന്‍ഡ്, വടക്കന്‍ കാനഡ എന്നിവിടങ്ങളില്‍ സൂര്യഗ്രഹണം പൂര്‍ണമായും ദൃശ്യമാകും. വടക്കന്‍ ഏഷ്യ, യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളിലെ ആളുകള്‍ ഭാഗിക ഗ്രഹണം കാണും. വട സാവിത്രി ദിനത്തിലെ സൂര്യഗ്രഹണം ഇന്ത്യയില്‍ നിന്ന് ദൃശ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, അരുണാചല്‍ പ്രദേശ് പോലുള്ള വിദൂര കിഴക്കന്‍ സംസ്ഥാനങ്ങളിലും ചില പ്രദേശങ്ങളിലും മാത്രമേ ഇത് ദൃശ്യമാകൂ. ഈ വസ്തുത കാരണം, വിവാഹിതരായ സ്ത്രീകള്‍ക്ക് ഈ സമയത്ത് വട സാവിത്രി ആരാധന നടത്താം.

വട സാവിത്രി വ്രതം

വട സാവിത്രി വ്രതം

ഉത്തരേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഉത്സവങ്ങളിലൊന്നാണ് വട സാവിത്രി വ്രതം. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബീഹാര്‍, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ ഈ ഉത്സവം ആഘോഷിക്കുന്നു. ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായി നോമ്പെടുക്കാന്‍ ഉത്തമ ദിവസമെന്ന നിലയില്‍ വട സാവിത്രി വ്രതത്തിന് ഹിന്ദു സ്ത്രീകള്‍ക്കിടയില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം, വിവാഹിതരായ സ്ത്രീകള്‍ ആല്‍മരത്തിന് ചുറ്റും ഒരു നൂല്‍ കെട്ടി ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിക്കുന്നു.

Most read:ദുരിതകാലം നീങ്ങി മഹാഭാഗ്യം ഒപ്പമുണ്ടാകും; ശനിജയന്തിയില്‍ ആരാധന ഇങ്ങനെMost read:ദുരിതകാലം നീങ്ങി മഹാഭാഗ്യം ഒപ്പമുണ്ടാകും; ശനിജയന്തിയില്‍ ആരാധന ഇങ്ങനെ

വട സാവിത്രി വ്രതം ശുഭസമയം

വട സാവിത്രി വ്രതം ശുഭസമയം

2021 ജൂണ്‍ 09 ന് ഉച്ചയ്ക്ക് 01:57 മുതല്‍ അമാവാസി തിതി ആരംഭിക്കും. അത് 2021 ജൂണ്‍ 10 ന് വൈകുന്നേരം 04:22 വരെ ആയിരിക്കും. വ്രതമനുഷ്ഠിക്കാന്‍ അനുയോജ്യ സമയമാണ് ഇത്. വിശ്വാസമനുസരിച്ച്, യഥാര്‍ത്ഥ ഭക്തിയോടെ വടസാവിത്രി വ്രതം ആചരിക്കുന്ന സ്ത്രീക്ക് പുണ്യം ലഭിക്കുക മാത്രമല്ല, ഭര്‍ത്താവിന് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും നീക്കംചെയ്യപ്പെടുകയും ചെയ്യും.

വട സാവിത്രി ദിനത്തില്‍ സ്ത്രീകള്‍ ചെയ്യേണ്ടത്

വട സാവിത്രി ദിനത്തില്‍ സ്ത്രീകള്‍ ചെയ്യേണ്ടത്

ഈ ദിവസം സ്ത്രീകള്‍ നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നു. ഈ ദിവസം, വിവാഹിതരായ സ്ത്രീകള്‍ മഞ്ഞ വസ്ത്രം ധരിക്കുകയും ഭര്‍ത്താക്കന്മാരുടെ ദീര്‍ഘായുസ്സിനായി ദേവതകളോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. വലിയൊരു വടവൃക്ഷമാണല്ലോ അരയാല്‍. അതിനാല്‍, ആല്‍മരത്തെ ആരാധിക്കുന്നതാണ് 'വട സാവിത്രി' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

Most read:ശനിദോഷം നിശ്ശേഷം മാറാന്‍ ഉത്തമം ഈ ദിനം; ശനി ജയന്തിയില്‍ ചെയ്യേണ്ടത്Most read:ശനിദോഷം നിശ്ശേഷം മാറാന്‍ ഉത്തമം ഈ ദിനം; ശനി ജയന്തിയില്‍ ചെയ്യേണ്ടത്

ആല്‍മര പൂജ

ആല്‍മര പൂജ

ഈ ദിവസം ഓരോ സ്ത്രീയും തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ നല്ലതിനായി ഏഴു പ്രാവശ്യം ഒരു ആല്‍മരത്തിന് ചുറ്റും വെളുത്ത നൂല്‍ ചുറ്റുന്നു. ദിവസം മുഴുവന്‍ സ്ത്രീകള്‍ ഉപവസിക്കുന്നു. ഈ ദിവസം, ഏതെങ്കിലും മൃഗങ്ങളെ ഉപദ്രവിക്കരുത്. വട സാവിത്രിയുടെ കഥ കേള്‍ക്കാന്‍ മറക്കരുത്. സാവിത്രിയുടെ ധീരമായ കഥ കേള്‍ക്കാതെ ഈ വ്രതം അപൂര്‍ണ്ണമാണ്. കൊറോണ പകര്‍ച്ചവ്യാധികള്‍ക്കിടയില്‍, ക്ഷേത്രം സന്ദര്‍ശിച്ച് പൂജ നടത്തുന്നത് ബുദ്ധിമുട്ടാണ്. അതിനാല്‍, നിങ്ങളുടെ വീട്ടില്‍ മണ്ണ്, മഞ്ഞള്‍ എന്നിവ ഉപയോഗിച്ച് വിഗ്രഹങ്ങള്‍ തീര്‍ത്ത് പൂജ നടത്താം.

English summary

Solar Eclipse 2021 on Vat Purnima: Dos and Don’ts for married women in Malayalam

Here we talking about Solar Eclipse 2021 occurring on Vat Purnima: Dos and Don'ts for married women in malayalam read on.
X
Desktop Bottom Promotion