For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആറ് ഷഷ്ഠിക്ക് തുല്യം ഒരു സ്‌കന്ദഷഷ്ഠി; വ്രതമെടുത്താല്‍ അഭിവൃദ്ധിയും സൗഭാഗ്യവും

|

ദക്ഷിണേന്ത്യയില്‍ ആഘോഷിക്കുന്ന വളരെ പ്രധാനപ്പെട്ട ആഘോഷമാണ് സ്‌കന്ദ ഷഷ്ഠി. ഈ ദിവസം പാര്‍വതിയുടെയും പരമേശ്വരന്റെയും പുത്രനായ കാര്‍ത്തികേയനെ ആരാധിക്കുന്നു. കാര്‍ത്തികേയന്‍, സുബ്രഹ്‌മണ്യന്‍ എന്നീ പേരുകളിലും സ്‌കന്ദ ഭഗവാനായ മുരുകന്‍ അറിയപ്പെടുന്നു. കാര്‍ത്തികേയനെ ആരാധിക്കുന്നതിലൂടെ രോഗവും ദുഃഖവും ദാരിദ്ര്യവും അവസാനിക്കുമെന്നാണ് വിശ്വാസം.

Most read: ധനികരും മനസലിവുള്ളവരും; ഏകാദശി നാളില്‍ ജനിച്ചവരുടെ സ്വഭാവസവിശേഷതകള്‍

പുരാണങ്ങള്‍ അനുസരിച്ച്, ശിവന്റെ തേജസ്സില്‍ നിന്ന് ജനിച്ച ആറ് മുഖമുള്ള സ്‌കന്ദനെ ആറ് കൃതികള്‍ മുലപ്പാല്‍ നല്‍കി സംരക്ഷിച്ചു. അതിനാലാണ് അവനെ കാര്‍ത്തികേയന്‍ എന്ന് വിളിക്കുന്നത്. വൃശ്ചിക മാസത്തിലെ ഷഷ്ഠി വ്രതം ആചരിക്കുന്നത് നവംബര്‍ 29 ചൊവ്വാഴ്ചയാണ്. ഈ ദിവസം സുബ്രഹ്‌മണ്യ സ്വാമിയെ ഭജിക്കുന്നവര്‍ക്ക് ജീവിതത്തില്‍ സര്‍വ്വ സൗഭാഗ്യങ്ങളും കൈവരുന്നു.

Most read: ഡിസംബര്‍ മാസത്തിലെ പ്രധാന വ്രതങ്ങളും ഉത്സവങ്ങളും

സ്‌കന്ദ ഷഷ്ഠിയുടെ പ്രാധാന്യം

കുമാരന്‍ കാര്‍ത്തികേയന്‍ സ്‌കന്ദപുരാണത്തില്‍ മാത്രമാണ് ഉള്ളത്. എല്ലാ പുരാണങ്ങളിലും വച്ച് ഏറ്റവും വലുതായി ഈ പുരാണത്തെ കണക്കാക്കപ്പെടുന്നു. സ്‌കന്ദ ഷഷ്ഠി വ്രതാനുഷ്ഠാനത്തിലൂടെ ഒരാള്‍ക്ക് കാമം, ക്രോധം, അഹങ്കാരം, ആസക്തി, അഹംഭാവം എന്നിവയില്‍ നിന്ന് മോചനം ലഭിക്കുമെന്നും ജീവിതത്തില്‍ ശരിയായ പാത കൈവരിക്കാനാകുമെന്നും പറയപ്പെടുന്നു. ജ്യോതിഷ പ്രകാരം ഷഷ്ടി നാളിലെയും ചൊവ്വയുടെയും അധിപന്‍ കാര്‍ത്തികേയനാണ്. അദ്ദേഹത്തിന്റെ വാസസ്ഥാനം തെക്ക് ദിശയിലാണ്. അതുകൊണ്ട്, ജാതകത്തില്‍ കര്‍ക്കടക രാശിക്കാര്‍ അതായത് ചൊവ്വയുടെ ബലക്കുറവ് ഉള്ളവര്‍ ഈ ദിവസം വ്രതം അനുഷ്ഠിക്കണമെന്ന് പറയുന്നത്. ചൊവ്വയെ ബലപ്പെടുത്താനും ചൊവ്വയുടെ ശുഭഫലങ്ങള്‍ ലഭിക്കാനും ഇത് സഹായിക്കും. സ്‌കന്ദ ഷഷ്ഠിക്ക് പുറമേ, കാര്‍ത്തികേയ ഭഗവാന്‍ ചമ്പപ്പൂക്കള്‍ ഇഷ്ടപ്പെടുന്നതിനാല്‍ ഈ ദിവസം ചമ്പ ഷഷ്ഠി എന്നും അറിയപ്പെടുന്നു.

Most read: ലക്ഷ്മീദേവി കുടികൊള്ളും, ഈ വസ്തുക്കള്‍ വീട്ടില്‍ വയ്ക്കൂ; സമ്പത്തും ഐശ്വര്യവും ഫലം

സ്‌കന്ദ ഷഷ്ഠി പൂജാരീതി

സ്‌കന്ദ ഷഷ്ഠി നാളില്‍ ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ കുളിച്ച് ശുദ്ധി വരുത്തുക. അതിനുശേഷം, പൂജാമുറിയില്‍ ഒരു ചുവന്ന തുണി വിരിച്ച് കാര്‍ത്തികേയന്റെ പ്രതിമ സ്ഥാപിക്കുക. ഇതിനൊപ്പം ശങ്കരന്‍, പാര്‍വതി, ഗണേശന്‍ എന്നിവരുടെ വിഗ്രഹങ്ങളും സ്ഥാപിക്കുക. കാര്‍ത്തികേയനു മുന്നില്‍ കലശം സ്ഥാപിക്കുക. എന്നിട്ട് ആദ്യം ഗണപതിയെ ആരാധിക്കുക. കഴിയുമെങ്കില്‍ ഒരു അഖണ്ഡ ജ്വാല കത്തിക്കുക, രാവിലെയും വൈകുന്നേരവും തീര്‍ച്ചയായും വിളക്ക് കത്തിക്കുക. ഇതിനുശേഷം കാര്‍ത്തികേയ ഭഗവാന് വെള്ളം സമര്‍പ്പിച്ച് പുതുവസ്ത്രങ്ങള്‍ സമര്‍പ്പിക്കുക. പൂക്കളും മാലകളും അര്‍പ്പിക്കുകയും പഴങ്ങളും മധുരപലഹാരങ്ങളും നല്‍കുകയും ചെയ്യുക.

Most read: ഈ സ്വപ്നങ്ങള്‍ കണ്ടാല്‍ ആരോടും പറയരുത്; സാമ്പത്തിക നഷ്ടം ഫലം

ഈ നക്ഷത്രക്കാര്‍ വ്രതം നോല്‍ക്കണം

ആറ് ഷഷ്ഠി അനുഷ്ഠിക്കുന്നതിന് തുല്യമാണ് ഒരു സ്‌കന്ദഷഷ്ഠി വ്രതം എന്ന് പറയപ്പെടുന്നു. വൃശ്ചിക ഷഷ്ഠിയുടെ പ്രാധാന്യം അല്‍പം വലുതാണ്. ഒരു വര്‍ഷത്തെയും ഒന്‍പത് വര്‍ഷത്തെയും ഷഷ്ഠി വ്രതത്തിന് ആരംഭം കുറിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. അശ്വതി, കാര്‍ത്തിക, മകം, ഉത്രം, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാര്‍ എല്ലാ മാസവും ഷഷ്ഠി വ്രതം നോല്‍ക്കണം. ഇങ്ങനെ ചെയ്താല്‍ അവര്‍ക്ക് ജീവിതത്തില്‍ അഭിവൃദ്ധിയും സൗഭാഗ്യവും കൈവരും. ഉത്രാടം, മൂലം, ഉത്തൃട്ടാതി, അനിഴം നക്ഷത്രക്കാര്‍ ഷഷ്ഠി വ്രതം അനുഷ്ഠിച്ചാല്‍ ജീവിത ദുരിതങ്ങള്‍ക്ക് പരിഹാരം നേടാനാകും.

Most read: ഉറക്കത്തില്‍ പരമശിവനെ സ്വപ്‌നം കണ്ടാല്‍ അതിനര്‍ത്ഥം ഇതാണ്

വ്രതത്തിന്റെ നേട്ടങ്ങള്‍

ചൊവ്വാദോഷത്തില്‍ നിന്ന് രക്ഷ നേടാനും സന്താനഭാഗ്യത്തിനും സര്‍പ്പദോഷ ശാന്തിക്കുമെല്ലാമായി ഷഷ്ഠി വ്രതാനുഷ്ഠാനം നിങ്ങള്‍ക്ക് ഗുണഫലം നല്‍കും. ദിവസവും 21 തവണ സുബ്രഹ്‌മണ്യ ഗായത്രി ജപിക്കുന്നത് ചൊവ്വാ ദോഷം പരിഹരിക്കുന്നതിന് ഉത്തമമാണ്. ചൊവ്വാദോഷ ദുരിതം അനുഭവിക്കുന്നവരും സന്താനങ്ങള്‍ ഇല്ലാത്തവരും വൃശ്ചിക മാസത്തില്‍ ആരംഭിച്ച് തുലാമാസത്തില്‍ അവസാനിക്കുന്ന വിധം 12 ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

English summary

Skanda Sashti 2022 November Date, Puja Vidhi And Rituals in Malayalam

To celebrate the praises and benevolence of Lord Kartikeya, Skanda Shashti is observed every month. Read on to know about the Skanda Sashti vrat in november 2022 date, puja vidhi and rituals.
Story first published: Monday, November 28, 2022, 10:29 [IST]
X
Desktop Bottom Promotion