ഓണത്തില്‍ പ്രാധാന്യം മഹാബലിക്കോ വാമനനോ?

Posted By:
Subscribe to Boldsky

അത്തം പത്തിന് പൊന്നോണം എന്നാണ് നമ്മള്‍ കുട്ടിക്കാലം മുതല്‍ കേട്ടിട്ടുള്ളത്. പഞ്ഞമാസമായ കര്‍ക്കിടകത്തിനു ശേഷം വസന്ത കാലത്തിന്റെ പൂവിളിയുമായാണ് ഓണം എത്തുന്നത്. ഓണം എന്നത് പരിപാവനമായ ഒരു സങ്കല്‍പ്പമാണ്. പുരാണ കഥയുമായി ഓണത്തിന് വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ജാതി മതഭേദമന്യേ എല്ലാ മലയാളികളും ആഘോഷിക്കുന്ന ഒന്നാണ് ഓണം.

ഓണത്തിന്‌ തരിഗോതമ്പു പായസം

പൊന്‍ചിങ്ങ മാസത്തിലെ അത്തം നാളില്‍ വീട്ടുമുറ്റത്ത് പൂക്കളമൊരുക്കി പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷത്തിന് നമ്മള്‍ തുടക്കം കുറിക്കുന്നു. എന്തൊക്കെയാണ് ഓണത്തെ ആനന്ദദായകമാക്കുന്നതും സന്തോഷം നല്‍കുന്നതുമായ കാര്യങ്ങള്‍ എന്ന് നോക്കാം.

 ഓണം എന്തിനാണ് ആഘോഷിക്കുന്നത്

ഓണം എന്തിനാണ് ആഘോഷിക്കുന്നത്

ഓണം എന്തിനാണ് ആഘോഷിക്കുന്നത് എന്നതിന് നിരവധി ഉത്തരങ്ങള്‍ നമുക്കുണ്ടാവും. മഹാബലി വരുന്നതാണ് തിരുവോണത്തിന്റ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം എന്നാണ് നമ്മള്‍ കരുതുന്നത്. എന്നാല്‍ ശരിക്കും വാമനന്‍ അവതരിച്ച ദിവസമാണ് ചിങ്ങമാസത്തിലെ തിരുവോണനാള്‍.

 ഐതിഹ്യം ഇങ്ങനെ

ഐതിഹ്യം ഇങ്ങനെ

അസുരരാജാവാണ് മഹാബലി. എന്നാല്‍ തന്റെ തപസ്സും ശക്തിയും നന്മയും കൊണ്ട് ദേവന്‍മാരെ പോലും മഹാബലി ഭരണത്തില്‍ തോല്‍പ്പിച്ചു. ഇത് ദേവന്‍മാര്‍ക്കുണ്ടാക്കിയ ക്ഷീണം ചില്ലറയല്ല.

മഹാവിഷ്ണുവിന്റെ സഹായം

മഹാവിഷ്ണുവിന്റെ സഹായം

മഹാ വിഷ്ണുവിന്റെ സഹായം അഭ്യര്‍ത്ഥിച്ച ദേവന്‍മാര്‍ക്ക് മഹാവിഷ്ണുവിന്റെ സഹായത്തോടെയാണ് മഹാബലിയെ തകര്‍ക്കാന്‍ കഴിഞ്ഞത്.

 മഹാബലി നടത്തിയ യാഗം

മഹാബലി നടത്തിയ യാഗം

മഹാബലി ഈ സമയത്ത് ഒരു വലിയ യാഗം നടത്താന്‍ പദ്ധതിയിട്ടിരുന്നു. ഈ അവസരത്തില്‍ ബ്രഹ്മചാരി രൂപത്തില്‍ എത്തിയ വാമനന്‍ തനിക്ക് മൂന്നടി മണ്ണ് വേണമെന്ന് ആവശ്യപ്പെട്ടു.

വാമനന്റെ ആവശ്യം

വാമനന്റെ ആവശ്യം

വാമനന്റെ ആവശ്യം അംഗീകരിച്ച മഹാബലി മൂന്നടി മണ്ണ് നല്‍കാമെന്ന് സമ്മതിച്ചു. ഒരു ചുവട് കൊണ്ട് പാതാളവും അടുത്ത ചുവട് കൊണ്ട് ഭൂമിയും അളന്നെടുത്ത വാമനന്‍ മൂന്നാം ചുവടിന് സ്ഥലമില്ലെന്ന് പറഞ്ഞു.

 മൂന്നാമത്തെ ചുവട്

മൂന്നാമത്തെ ചുവട്

മൂന്നാമത്തെ ചുവട് വെക്കാന്‍ സ്ഥലമില്ലാതായപ്പോള്‍ വാമനനു മൂന്നാം ചുവട് വെക്കാനായി മഹാബലി തന്റെ ശിരസ്സ് താഴ്ത്തിക്കൊടുത്തു. വാമനന് പെട്ടെന്ന് ഈ പ്രവൃത്തിയില്‍ മനസ്താപമുണ്ടാവുകയും എന്തെങ്കിലും വരം ചോദിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ വന്നു കാണുവാനുള്ള അനുവാദമാണ് ആവശ്യപ്പെട്ടത്.

ദുരിതങ്ങള്‍ക്കറുതി

ദുരിതങ്ങള്‍ക്കറുതി

എല്ലാ ദുരിതങ്ങള്‍ക്കും അറുതി വരുത്തിയ മഹാബലി തമ്പുരാന്‍ തങ്ങളെ വന്ന് ദര്‍ശിക്കുമ്പോള്‍ യാതൊരു തരത്തിലും ദു:ഖവും ദുരിതവും മഹാബലി തമ്പുരാനെ കാണിക്കാതിരിക്കാന്‍ ഓണം കെങ്കേമമായിതന്നെ ആഘോഷിക്കുന്നു.

English summary

Significance Of Onam Day

Onam is celebrated in order to honor King Mahabali, one of the most respected kings of the state.
Subscribe Newsletter