For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാളികേരം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചാല്‍ സമ്പല്‍ സമൃദ്ധി ഫലം

|

നാളികേരം എന്നത് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒരു കായ്ഫലമാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഹിന്ദുമതവിശ്വാസവുമായും നാളികേരത്തിന് അഭേദ്യമായ ബന്ധമാണ് ഉള്ളത്. കാരണം പല ക്ഷേത്രങ്ങളിലും നാളികേരം ഉടക്കലും നാളികേരം വഴിപാടായി നല്‍കുന്നതും നാം കണ്ടിട്ടുണ്ട്. ഗണപതിഭഗവാന് നാളികേരം ഉടക്കുന്നത് വിഘ്‌നങ്ങളെ ഇല്ലാതാക്കുന്നതിനുള്ള ഒരു വഴിപാടായാണ് കണക്കാക്കുന്നത്.

Significance Of Offering Coconut

ഇത് കൂടാതെ തന്നെ പൂജകളിലും പല വിധത്തിലുള്ള ആചാരങ്ങളിലും എല്ലാ ഒഴിവാക്കാനാവാത്ത ഒരു ഘടകമായി തേങ്ങയുണ്ട്. എന്നാല്‍ തേങ്ങ ക്ഷേത്രത്തില്‍ വഴിപാട് നല്‍കുന്നതിന് പിന്നില്‍ എന്തൊക്കെ പ്രാധാന്യം ഉണ്ട്, എന്താണ് ഇത് സമര്‍പ്പിക്കുന്നതിന് പിന്നിലുള്ള വിശ്വാസം എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

പൂജകളില്‍ നാളികേരം സമര്‍പ്പിക്കുന്നത്

പൂജകളില്‍ നാളികേരം സമര്‍പ്പിക്കുന്നത്

ഹൈന്ദവ പൂജകളിലും ആചാരങ്ങളിലും ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് തേങ്ങ. പലപ്പോഴും കലശത്തില്‍ നാളികേരം സമര്‍പ്പിക്കുന്നത് നാം കണ്ടിട്ടുണ്ട്. അത്രയും വിശുദ്ധമായ ഒന്നായാണ് ഇത് കണക്കാക്കുന്നത്. ഇത് കൂടാതെ താലത്തില്‍ നാളികേരവും പൂക്കളും സമര്‍പ്പിക്കുന്നവരും ഉണ്ട്. ഇതിനെ ദൈവീക താലം എന്നാണ് അറിയപ്പെടുന്നത്. നാളികേരം ഉടക്കുന്നത് പോലും വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. തേങ്ങ ഉടച്ച് കിട്ടുന്ന ഫലം നെടുകേ നടുവിലായാണ് പൊട്ടി വന്നതെങ്കില്‍ ഇവര്‍ ആഗ്രഹിക്കുന്ന ഫലം ഇവര്‍ക്ക് ലഭിക്കുന്നു എന്നാണ് പറയുന്നത്. എന്നാല്‍ മുകള്‍ ഭാഗമാണ് ഉടഞ്ഞതെങ്കില്‍ കുടുംബ നാഥന് പ്രശ്‌നങ്ങള്‍ ഉണ്ടാവും എന്നുമാണ് സൂചിപ്പിക്കുന്നത്.

ത്രിത്വ ശക്തി

ത്രിത്വ ശക്തി

തേങ്ങയെ ഒരു ത്രിത്വ ശക്തിയായാണ് കണക്കാക്കുന്നത്. അതായത് ത്രിമൂര്‍ത്തികളായ ബ്രഹ്മ, വിഷ്ണു, മഹേശ്വരന്‍ എന്നിവരെ പ്രതീകപ്പെടുത്തുന്നാണ് നാളികേരം. ബ്രഹ്മാവ് (സ്രഷ്ടാവ്), വിഷ്ണു (സംരക്ഷകന്‍), മഹേശ്വരന്‍ (സംഹാരകന്‍) എന്നിവരെ പ്രതിനിധീകരിക്കുന്നു. അതുകൊണ്ട് തന്നെ നാളികേരം പൂജാദ്രവ്യമായി കരുതിയാണ് ഭക്തര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നത്. ഇതിലൂടെ ത്രിമൂര്‍ത്തികളുടെ അനുഗ്രഹം ലഭിക്കുന്നു എന്നാണ് വിശ്വസിക്കുന്നത്. ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ സമ്പല്‍ സമൃദ്ധി വര്‍ദ്ധിപ്പിക്കുന്നു.

മൂന്ന് കണ്ണുകള്‍

മൂന്ന് കണ്ണുകള്‍

തേങ്ങയുടെ മൂന്ന് കണ്ണുകള്‍ക്കും വളരെയധികം പ്രാധാന്യം ഉണ്ട്. കാരണം ഇത് വിവിധ ദൈവീക ശക്തികളെയാണ് സൂചിപ്പിക്കുന്നത്. തേങ്ങയിലെ മൂന്ന് കണ്ണുകള്‍ സൂചിപ്പിക്കുന്നത് പരമേശ്വരനെയാണ്. ഇത് കൂടാതെ തേങ്ങയിലെ കാമ്പുകള്‍ സൂചിപ്പിക്കുന്നത് പാര്‍വ്വതി ദേവിയെയാണ്. തേങ്ങാ വെള്ളം ഗംഗയെ സൂചിപ്പിക്കുന്നു. തേങ്ങയുടെ പുറംഭാഗം കാര്‍ത്തികേയ സ്വാമിയെ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെയാണ് തേങ്ങയെ ദൈവീകമായി കണക്കാക്കുന്നതും പൂജകള്‍ക്കും മറ്റും എടുക്കുന്നതും.

മനുഷ്യ ശിരസ്സ്

മനുഷ്യ ശിരസ്സ്

ഇത് കൂടാതെ തേങ്ങയെ മനുഷ്യന്റെ ശിരസ്സുമായും കണക്കാക്കുന്നുണ്ട്. തേങ്ങയുടെ നാരുകള്‍ മുടിയായും പുറം ഭാഗം തലയോട്ടിയായും വെള്ളം രക്തമായും വെളുത്ത ഭാഗം തലച്ചോറായും കണക്കാക്കുന്നുണ്ട്.അതുകൊണ്ട് തന്നെ നാളികേരം ക്ഷേത്രത്തില്‍ സമര്‍പ്പിക്കുമ്പോള്‍ ഒരു ഭക്തന്‍ സ്വയം തന്നെ ഭഗവാന് മുന്നില്‍ സമര്‍പ്പിക്കുകയാണ് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെയാണ് തേങ്ങ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നതിലൂടെ ഭഗവാന്റെ അനുഗ്രഹത്തിന് നിങ്ങള്‍ പാത്രമാവുന്നത് എന്ന് പറയുന്നത്.

ഈഗോ ഇല്ലാതാക്കുന്നു

ഈഗോ ഇല്ലാതാക്കുന്നു

തേങ്ങ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നതിലൂടെ മനുഷ്യന്റെ അഹംഭാവം ശമിക്കും എന്നാണ് പറയുന്നത്. അതിനാല്‍, ഒരു ഭക്തന് തന്റെ അഹംഭാവം തകര്‍ത്ത് ശുദ്ധമായ ഹൃദയത്തോടെ ഭഗവാന് വേണ്ടി തന്നെ സമര്‍പ്പിക്കുന്നതിന് സാധിക്കുന്നു എന്നാണ് വിശ്വാസം. ഇത് കൂടാതെ നമുക്ക് ചുറ്റുമുള്ള നന്മയെ ഉള്ളിലേക്ക് എത്തിക്കുന്നതിനും സാധിക്കുന്നു. ഇത് സമ്പല്‍മൃദ്ധിയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.

ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കുന്നതെന്തിന്?ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കുന്നതെന്തിന്?

ഒറ്റയേറില്‍ നാളികേരം ഉടഞ്ഞില്ലെങ്കില്‍ അനിഷ്ടസംഭവം അരങ്ങേറുംഒറ്റയേറില്‍ നാളികേരം ഉടഞ്ഞില്ലെങ്കില്‍ അനിഷ്ടസംഭവം അരങ്ങേറും

എന്തുകൊണ്ട് തേങ്ങ ഉടക്കുന്നു?

എന്തുകൊണ്ട് തേങ്ങ ഉടക്കുന്നു?

ക്ഷേത്രത്തില്‍ എന്തിന് നമ്മള്‍ തേങ്ങ ഉടക്കുന്നു എന്നുള്ളത് ഇന്നും പലര്‍ക്കും സംശയമുള്ള ഒന്നാണ്. പലപ്പോഴും മനുഷ്യരെ നെഗറ്റീവ് എനര്‍ജി പെട്ടെന്ന് ബാധിക്കുന്നു, ഇത് നിങ്ങളെ നെഗറ്റീവ് സ്വഭാവത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ദേഷ്യം, അഹങ്കാരം, നെഗറ്റീവ് ചിന്തകള്‍ എന്നിവയെല്ലാം മനുഷ്യരെ ബാധിക്കുന്നുണ്ട്. എന്നാല്‍ ഈ മോശം ഗുണങ്ങളെയെല്ലാം ഇല്ലാതാക്കുന്നതിന് ക്ഷേത്രത്തില്‍ തേങ്ങ ഉടക്കുന്നതിലൂടെ നമ്മുടെ ഉള്ളിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാവുകയും പൊള്ളയായ സ്വഭാവത്തെ അകറ്റി ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജി നിറക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.

English summary

Significance Of Offering Coconut To Temple In Malayalam

Here in this article we are discussing about the significance and importance of coconut offering to temple in malayalam.
X
Desktop Bottom Promotion