For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലിക്ക് ലക്ഷ്മീ പൂജയുടെ പ്രാധാന്യം

ലക്ഷ്മീ പൂജ ചെയ്യാന്‍ ദീപാവലി ദിനം തന്നെ തിരഞ്ഞെടുക്കുന്നത് എന്ന് നോക്കാം.

By Sajith K S
|

വിളക്കുകളുടെ ആഘോഷമാണ് ദീപാവലി. രാക്ഷസ്സരാജാവായ രാവണനെ നിഗ്രഹിച്ചതിനു ശേഷം 14 വര്‍ഷത്തെ വനവാസം കഴിഞ്ഞ് അയോദ്ധ്യയിലേക്ക് എത്തിയ ശ്രീരാമ ചന്ദ്രനെ അനുസ്മരിച്ച് കൊണ്ടാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്. എന്നാല്‍ ഇത് മാത്രമല്ല കാരണം. ദീപാവലിക്ക് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ആണ് ഉള്ളത്. ഐശ്വര്യവും സമ്പത്തും പ്രദാനം ചെയ്യുന്ന ലക്ഷ്മീദേവിയെ ആരാധിക്കുന്നതിനു വേണ്ടി കൂടിയാണ് ദീപാവലി ആഘോഷിക്കുന്നത്.

Significance Of Lakshmi Puja In Diwali

ദേവന്‍മാരും അസുരന്മാരും പാലാഴി കടഞ്ഞതിന്റെ ഫലമായാണ് ലക്ഷ്മീ ദേവി ജന്മമെടുത്തത്. ലക്ഷ്മീ ദേവി എന്ന് പറയുന്നത് തന്നെ ഐശ്വര്യത്തിന്റെ പ്രതീകമാണ്. താമരപ്പൂവില്‍ വാഴുന്ന ദേവിയാണ് ലക്ഷ്മീ ദേവി. ആത്മാവിനും മനസ്സിനും ഒരു പോലെ സന്തോഷം പകരുന്നതാണ് ലക്ഷ്മീപൂജ. ദീപാവലി ദിനത്തില്‍ ലക്ഷ്മീ പൂജ ചെയ്യേണ്ടതിന്റെ ആവശ്യകതയും വളരെ വലുതാണ്. തിന്മക്കു മേല്‍ നന്മ നേടിയ വിജയമാണ് ദീപാവലിയായി നമ്മള്‍ ആഘോഷിക്കുന്നത്.

എല്ലാത്തിനുമുപരിയാണ് ദൈവം എന്ന സങ്കല്‍പ്പത്തിലാണ് നാം ദീപാവലി ദിനത്തില്‍ പൂജ ചെയ്യുന്നത്. എന്തൊക്കെയാണ് ലക്ഷ്മീ പൂജ ചെയ്യാന്‍ ദീപാവലി ദിനം തന്നെ തിരഞ്ഞെടുക്കുന്നത് എന്ന് നോക്കാം.

Significance Of Lakshmi Puja In Diwali

1. ഐശ്വര്യത്തിന്റേയും സമ്പത്തിന്റേയും ദേവിയാണ് ലക്ഷ്മി. ഈ ലോകത്ത് സമ്പത്തില്ലാതെ ജീവിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുളവാക്കുന്ന ഒന്നാണ്. സമ്പത്ത് എന്ന് പറയുന്നത് വെറും പണം മാത്രമല്ല എല്ലാ കാര്യങ്ങളും കൃത്യമായി ഭംഗിയോട് കൂടി ചെയ്യാന്‍ കഴിയുന്ന ഒന്നാണ് ഇത്. ലക്ഷ്മീ ദേവി എന്ന് പറഞ്ഞാല്‍ അതുകൊണ്ട് തന്നെ നിങ്ങളില്‍ എപ്പോഴും അനുഗ്രഹം ചൊരിയുന്നു.

2. ലക്ഷ്യം എന്നുള്ള വാക്കില്‍ നിന്നാണ് ലക്ഷ്‌മെ എന്ന വാക്കുണ്ടായത്. ഇതാണ് പിന്നീട് ലക്ഷ്മിയായി മാറിയതും. നിങ്ങള്‍ക്ക് ജീവിത ലക്ഷ്യങ്ങളെ നേടാനും കൈപ്പിടിയിലൊതുക്കാനും സഹായിക്കുന്ന ഒന്നാണ് ലക്ഷ്മീ പൂജ.

3. ശാന്തിയും സമാധാനവും മനസ്സിനും ശരീരത്തിനും നല്‍കുന്നതിന് ഏറ്റവും അനുയോജ്യമായ ഒന്നാണ് ലക്ഷ്മീ പൂജ. എല്ലാ പേടിയും അരക്ഷിതാവസ്ഥയും നീക്കുന്നതിനും ലക്ഷ്മീ ദേവിയുടെ അനുഗ്രഹം അത്യാവശ്യമാണ്.

4. ധനലക്ഷ്മിയാണ് ആരോഗ്യത്തോടെയും സമ്പത്തോടെയും നമ്മളെ ജീവിക്കാന്‍ സഹായിക്കുന്നതും. അതിലുപരി ഭക്ഷണം, പണം എന്നിവക്ക് കുറവില്ലാതെ നിങ്ങളെ സഹായിക്കുന്നതും ധനലക്ഷ്മിയാണ്.

Significance Of Lakshmi Puja In Diwali

5. വിദ്യാലക്ഷ്മി. നിങ്ങളുടെ കഴിവും അറിവും ബുദ്ധിയും എല്ലാം വര്‍ദ്ധിപ്പിക്കാനായാണ് വിദ്യാലക്ഷ്മി പൂജ ചെയ്യുന്നത്. ഇത് നിങ്ങളിലെ ആത്മീയ ചിന്തയേയും വര്‍ദ്ധിപ്പിക്കുന്നു.

6. ധൈര്യ ലക്ഷ്മി. നിങ്ങളിലെ ക്ഷമയും ധൈര്യവും വര്‍ദ്ധിപ്പിക്കാനും അനുഗ്രഹാശിസ്സുകള്‍ക്കും വേണ്ടിയാണ് ധൈര്യലക്ഷ്മി കുടികൊള്ളുന്നത്. ദീപാവലി ദിവസം ധൈര്യ ലക്ഷ്മിയെ ആരാധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

7. സനാതന ലക്ഷ്മി. നിങ്ങളിലെ ക്രിയേറ്റിവിറ്റിയും കഴിവും വര്‍ദ്ധിപ്പിക്കുന്നതിന് സനാതന ലക്ഷ്മി അനുഗ്രഹിക്കുന്നു. ദീപാവലി ദിനത്തില്‍ പ്രത്യേക ലക്ഷ്മീ പൂജ ചെയ്യുന്നതും ദേവിയുടെ അനുഗ്രഹം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

Significance Of Lakshmi Puja In Diwali

8. ഭാഗ്യ ലക്ഷ്മി. നിങ്ങളുടെ ഭാഗ്യവും ലക്ഷ്യവും മാര്‍ഗ്ഗവും എല്ലാം ഉത്തമമാക്കാന്‍ ഭാഗ്യലക്ഷ്മീ കടാക്ഷം നിങ്ങള്‍ക്ക് അത്യാവശ്യമാണ്. സാമ്പത്തിക ഇന്നമനത്തിനും കുടുംബത്തില്‍ ഐശ്വര്യവും സമൃദ്ധിയും വര്‍ദ്ധിക്കുന്നതിനും ഭാഗ്യലക്ഷ്മീ കടാക്ഷം വേണം.

English summary

Significance Of Lakshmi Puja In Diwali

Read to know what are the significance of lakshmi puja and importance of lakshmi puja in Diwali.
X
Desktop Bottom Promotion