അഞ്ചു ദിനങ്ങൾ നീളുന്ന ദീപാവലി ആഘോഷത്തിന്റെ പ്രാധാന്യം

By: jibi Deen
Subscribe to Boldsky

ദീപം,പടക്കം,സന്തോഷം എന്നിവ ചേർന്ന ഒരു സമ്പൂർണ്ണ ആഘോഷമാണ് ദീപാവലി.ഒരു വർഷം മുഴുവൻ കാത്തിരിക്കുന്ന ദീപാവലി ഒക്ടോബർ അവസാനമോ നവംബറിലോ ആകും വരിക.അപ്പോഴേക്കും നിങ്ങളുടെ സന്തോഷം ആകാശം മുട്ടെ എത്തും. വിവിധ സംസ്ഥാനങ്ങളിൽ വിവിധ രീതിയിലാണ് ദീപാവലി ആഘോഷിക്കുന്നത്.

ബംഗാളിൽ കാളീപൂജയായിട്ടാണെങ്കിൽ വടക്കേ ഇന്ത്യയിൽ ലക്ഷ്മി ദേവിയെയും ഗണേശഭഗവാനെയുമാണ് അന്നേ ദിവസം ആരാധിക്കുന്നത്.അഞ്ചു ദിവസം നീണ്ട ദീപാവലി ആഘോഷത്തിന്റെ പ്രാധാന്യം എന്താണ്?നവരാത്രി ഒൻപത് ദിവസം ആഘോഷിക്കുമ്പോൾ ദുർഗാദേവിയുടെ 9 അവതാരങ്ങളെ നാം ആരാധിക്കുന്നുവെന്ന് നിങ്ങൾക്ക് അറിയാം.

Significance Of Five-Day Long Celebration During Diwali

ദീപാവലി 5 ദിവസം എന്തിനാണ് ആഘോഷിക്കുന്നത് എന്നറിയാമോ ? ഉത്സവത്തിന്റെ ഓരോ ദിവസത്തിനും പ്രാധാന്യം ഉണ്ട്. ദീപാവലി ആഘോഷം കാർത്തിക മാ സത്തിലെ കൃഷ്ണ പക്ഷത്താണ് വരുന്നത്.ഇത് ചാന്ദ്ര ദിനത്തിന്റെ 13 ആം ദിവസം തുടങ്ങി 5 ദിവസം നീണ്ടു നിൽക്കുന്നു. കൂടുതൽ അറിയാനായി തുടർന്ന് വായിക്കുക.

ആദ്യദിനം (ധൻതേരസ് )

ദീപാവലി ആഘോഷം 13 ആം ദിവസമായ അമാവാസിയിൽ തുടങ്ങുന്നു.'ധൻ 'എന്നാൽ സമ്പത്തു എന്നും 'തേരസ് ' എന്നാൽ 13 എന്നുമാണ് അർത്ഥം.ഇതിനെ 'ധന്വന്തരി ത്രിദാസി 'എന്നും പറയുന്നു.ഈ ദിവസം ലക്ഷ്മി ദേവിക്ക് സ്വർണ്ണം ,വെള്ളി,മറ്റു പുതിയ പാത്രങ്ങൾ എന്നിവ വച്ച് ആരാധിക്കുന്നു.അമ്മയായ ലക്ഷ്മി ദേവിയെ വീട്ടിലേക്ക് സ്വീകരിക്കുന്നതാണിത്.

Significance Of Five-Day Long Celebration During Diwali

രണ്ടാം ദിവസം (നാരക ചതുർദശി )

ഇതിനെ ചോട്ടി ദീപാവലി എന്നും പറയുന്നു.ഐതിഹ്യപ്രകാരം ഭഗവാൻ കൃഷ്ണൻ രാക്ഷസനായ നരകാസുരനെ വധിച്ചു ലോകത്തെ ഭീതിയിൽ നിന്നും മുക്തമാക്കുന്നു.ഈ ദിവസം ആളുകൾ തലയിലും ശരീരത്തിലും സുഗന്ധദ്രവ്യങ്ങൾ പൂശി കുളിക്കുന്നു.ദീപാവലി ആഘോഷിക്കുന്നതിനു മുൻപുള്ള ശുദ്ധീകരണമാണിത്.

മൂന്നാം ദിവസം (ദീപാവലിയും ലക്ഷ്മി പൂജയും )

ഇതാണ് പ്രധാന ദീപാവലി ആഘോഷം.എല്ലാ വീട്ടിലും ദീപങ്ങൾ തെളിയിച്ചു ലക്ഷ്മി ദേവിയെ ആരാധിക്കുന്നു.വെളിച്ചവും രംഗോളിയും എല്ലാ ദുഷ്ടതകളും അന്ധകാരവും നിങ്ങളുടെ ജീവിതത്തിൽ നിന്നും മാറ്റുന്നു.ആളുകൾ പുതിയ വസ്ത്രങ്ങൾ ധരിക്കുകയും സമ്മാനങ്ങൾ കൈമാറുകയും പടക്കം പൊട്ടിച്ചു ആഘോഷിക്കുകയും ചെയ്യുന്നു.

Significance Of Five-Day Long Celebration During Diwali

നാലാം ദിവസം (പാട്വ / ഗോവിന്ദൻ പൂജ )

ഈ കഥ നിങ്ങൾക്കെല്ലാം അറിയാമായിരിക്കും.വളരെ പണ്ട് മഴയുടെയും ഇടിയുടെയും ദേവനായ ഇന്ദ്രനെ ആളുകൾ ആരാധിച്ചിരുന്നു.എന്നാൽ ഭഗവാൻ കൃഷ്ണൻ വൃന്ദാവനത്തിലെ ആളുകളോട് ഗോവർദ്ധന മലയെ ആരാധിക്കുന്നത് നിങ്ങളെ പല വിധത്തിലും സഹായിക്കും എന്ന് പഠിപ്പിച്ചു.ഇതിൽ കുപിതനായ ഇന്ദ്രൻ വൃന്ദാവനത്തെ നശിപ്പിക്കാൻ ശ്രമിച്ചു.ശ്രീകൃഷ്ണൻ ഗോവർദ്ധൻ മലയെ തന്റെ ചെറു വിരലിൽ പൊക്കിയെടുത്തു രക്ഷിച്ചു.അങ്ങനെ ദീപാവലിയുടെ നാലാം ദിവസം ഗോവർദ്ധൻ പൂജ ചെയ്യുന്നു.

അഞ്ചാം ദിവസം (ഭായ് ദുജ് )

Significance Of Five-Day Long Celebration During Diwali

ഇത് ഹിന്ദുക്കളുടെ ഒരു മനോഹരമായ ആഘോഷമാണ്.ഈ ദിവസം യമൻ തന്റെ സഹോദരി യമുനയെ സന്ദർശിക്കുന്നു.യമുന അദ്ദേഹത്തെ നല്ലവണ്ണം സ്വീകരിക്കുന്നു.യമൻ സഹോദരിക്ക് ഒരു വരം കൊടുക്കുന്നു.എല്ലാ വർഷവും അദ്ദേഹം സഹോദരിയെ സന്ദർശിച്ചു അവളെ എല്ലാ പാപങ്ങളിൽ നിന്നും മുക്തയാക്കും.ദീപാവലിയുടെ അവസാന ദിവസം സഹോദരിമാർ തങ്ങളുടെ സഹോദരന്മാർക്ക് വേണ്ടി പ്രാർത്ഥിക്കുകയും അവരുടെ നെറ്റിയിൽ തിലകം ചാർത്തുകയും ചെയ്യുന്നു.അവർ പരസ്‌പരം സമ്മാനങ്ങൾ കൈമാറുകയും സഹോദരിമാർ സഹോദരന്മാർക്ക് വിഭവസമൃദ്ധമായ ഭക്ഷണം പാകം ചെയ്‌തു കൊടുക്കുകയും ചെയ്യുന്നു.

അങ്ങനെ, അഞ്ചുദിവസത്തെ ആഘോഷം 'ഭായ്-ദുജി'ൽ അവസാനിക്കുന്നു.ഗണേശ ചതുർത്ഥിയിൽ നിന്നും ആരംഭിക്കുന്ന ഒരുമാസത്തെ ആഘോഷത്തിന്റെ അവസാനവും ഇതാണ്. ഈ ആഘോഷങ്ങൾക്ക് പിന്നിൽ രസകരമായ കഥകൾ ഉണ്ട്. എന്നാൽ, നിങ്ങളുടെ പ്രിയപ്പെട്ടവരുമൊത്ത് ജീവിതം ആസ്വദിക്കാനും ജീവിത ഓർമ്മകൾ ശേഖരിക്കുക എന്നതുമാണ് അതിപ്രധാനമായ കാര്യം.എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു

English summary

Significance Of Five-Day Long Celebration During Diwali

Read to know what is the significance of celebrating five-day long Diwali festival.
Subscribe Newsletter